Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല: കേരളീയ സദ്യയില്‍ നിര്‍ണ്ണായകമാവുക ഇതര സംസ്ഥാനങ്ങളുടെ അഭിപ്രായം, ചൊവ്വ മുതൽ സദ്യ വിളമ്പും

പി.എ. വേണുനാഥ്byപി.എ. വേണുനാഥ്
Nov 29, 2025, 02:51 pm IST
inKerala

സന്നിധാനം : തീര്‍ഥാടകര്‍ക്ക് ശബരിമല സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് നല്‍കി വന്നിരുന്ന അന്നദാനം കേരളീയ സദ്യയായി മാറുമ്പോൾ ഇതര സംസ്ഥാനങ്ങളുടെ അഭിപ്രായവും നിര്‍ണ്ണായകം. കേരളത്തിന് പുറമെ തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിയാലോചിച്ചാണ് അന്നദാനം ആരംഭിച്ചപ്പോൾ മെനു തയ്യാറാക്കിയത്.

ഇതര സംസ്ഥാന തീര്‍ഥാടകരുടെ താല്‍പര്യം പരിഗണിച്ചാണ് ചോറിനു പുറമെ പുലാവ് മെനുവില്‍ ഉള്‍പ്പെടുത്തിയത്. തെക്കൻ കേരളീയരായ തീര്‍ഥാടകര്‍ അധികവും അന്നദാനം കഴിക്കാറില്ല. വടക്കൻ ജില്ലകളില്‍ നിന്നുള്ള മലയാളികളേ സാധാരണ അന്നദാനം സ്വീകരിക്കാറുള്ളൂ. ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന ഭക്തര്‍ക്ക് അന്നദാനം അനുഗ്രഹമാണ്. ഇവര്‍ ദര്‍ശന ശേഷം നെയ്യഭിഷേകവും നടത്തിയാണ് മലയിറങ്ങാറ്.

ഇവര്‍ക്ക് സ്ഥിരമായി കേരളീയ സദ്യ നല്‍കുന്നത് എത്രത്തോളം സ്വീകാര്യമാകും എന്നതും അറിയേണ്ടതുണ്ട്. എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും അന്നദാനം സംബന്ധിച്ച അഭിപ്രായം ഉയര്‍ന്നാല്‍ മാറ്റങ്ങള്‍ വരുത്താമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ചൊവ്വാഴ്ച മുതല്‍ ചോറ്, പരിപ്പ്, സാമ്പാർ, അവിയല്‍, അച്ചാര്‍, തോരൻ, പപ്പടം, പായസം എന്നിങ്ങനെ ചുരുങ്ങിയത് ഏഴ് വിഭവങ്ങള്‍ അടങ്ങുന്ന സദ്യ നല്‍കാനാണ് തീരുമാനം.

ഉച്ചക്ക് 12 മുതല്‍ മൂന്നു വരെയാണ് സദ്യ വിളമ്പുക. സ്റ്റീല്‍ പ്‌ളേറ്റും സ്റ്റീല്‍ ഗ്ലാസുമാണ് ഉപയോഗിക്കുക. നിലവില്‍ നാലായിരത്തോളം ഭക്തരാണ് ദിവസവും അന്നദാനത്തില്‍ പങ്കെടുക്കുന്നത്. ഇതിനായുള്ള തയ്യാറെടുപ്പുകള്‍ സന്നിധാനത്ത് ആരംഭിച്ചു. അന്നദാനം സദ്യയാക്കാനുള്ള ദേവസ്വം ബോര്‍ഡ് തീരുമാനം തിടുക്കത്തിലൊയെന്നും ചിലര്‍ക്ക് അഭിപ്രായമുണ്ട്.

ആലോചനകള്‍ ഇല്ലാതെ കഴിമ ആഴ്ച ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തിന് ശേഷം പ്രസിഡന്റ് എത്രയും വേഗം സദ്യ വിളമ്പുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇതിനായി നിലവിലുള്ളതിനു പുറമെ വിവിധ സംവിധാനങ്ങള്‍ കൂടുതലായി ഒരുക്കേണ്ടതുണ്ട്. കൂടുതല്‍ വിഭവങ്ങള്‍ തയ്യാറാക്കാൻ അടുക്കളയില്‍ സൗകര്യങ്ങള്‍
വര്‍ധിപ്പിക്കണം. വിഭവങ്ങള്‍ ഒരുക്കാനുള്ള സാധനങ്ങള്‍, കൂടുതല്‍ ജീവനക്കാര്‍ എന്നിവ സജ്ജമാക്കേണ്ടതുണ്ട്. സദ്യ ഇലയില്‍ വിളമ്പാനുള്ള സാധ്യത തേടിയിരുന്നെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് സ്റ്റീല്‍ പ്ലേറ്റും ഗ്ലാസും ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു. ശബരിമലയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിനു പകരം സദ്യ ഒരുക്കുന്നതിലും വിമർശനം ഉയർന്നിട്ടുണ്ട്.

Tags: Devaswom BoardSABARIMALAMenuPilgrimsAnnadanamChief Ministerskerala style
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

Kerala

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

Kerala

ശബരിമലയില്‍ മുറി ബുക്ക് ചെയ്യല്‍ പൂര്‍ണമായും ഓണ്‍ലൈനിൽ; ബുക്കിങ് ഇന്ന് രാവിലെ 7 മണി മുതൽ തുടങ്ങി

Kerala

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.