Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗര്‍ഭധാരണത്തിനും അലസിപ്പിക്കാനും നിര്‍ബന്ധിപ്പിച്ചത് രാഹുല്‍; പുതിയ ശബ്ദരേഖയും വാട്സാപ്പ് ചാറ്റും പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2025, 04:19 pm IST
inKerala

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ വീണ്ടും കുരുക്കിലാക്കി പുതിയ ശബ്ദരേഖയും വാട്സാപ്പ് ചാറ്റും. രാഹുലില്‍നിന്ന് ഗര്‍ഭം ധരിച്ചു, അതിന് നിര്‍ബന്ധിച്ചതും ഗര്‍ഭഛിദ്രത്തിന് പിന്നീട് നിര്‍ബന്ധിച്ചതും രാഹുല്‍ മാങ്കൂട്ടത്തിലാണ് എന്ന് ആരോപിക്കുന്ന ശബ്ദരേഖയും വാട്സാപ്പ് ചാറ്റുമാണ് പുറത്തു വന്നിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാഹുല്‍ മാങ്കൂട്ടത്തില്‍ സജീവമായതിന് പിന്നാലെയാണ് വീണ്ടും ശബ്ദരേഖ പുറത്തുവരുന്നത്.

ഇതിന് മുമ്പ് പുറത്തുവന്ന ശബ്ദരേഖയേ തുടര്‍ന്നു വിവാദമാകുകയും രാഹുല്‍ മാങ്കൂട്ടത്തിനെ പാര്‍ട്ടിയില്‍നിന്ന് മാറ്റിനിര്‍ത്തിയിരുന്നു. ഇതിന്റെ ബാക്കിയാണ് ഇപ്പോള്‍ പുറത്തുവന്നതെന്നാണ് വിവരം. കുട്ടിവേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലാണ് നിര്‍ബന്ധം പിടിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടിയോട് പരിഹാസത്തോടെയും ക്രൂരമായും പ്രതികരിക്കുന്ന രാഹുല്‍മാങ്കൂട്ടത്തിന്റേത് എന്ന് പറയുന്ന ശബ്ദരേഖയും കേള്‍ക്കാം. ഇതിനൊപ്പം പുറത്തുവന്ന വാട്‌സാപ്പ് ചാറ്റില്‍ കുട്ടിവേണമെന്ന് പറയുന്നതടക്കമുള്ള കാര്യങ്ങളാണ്. എന്നാല്‍, ഇവയുടെ ആധികാരികത വ്യക്തമല്ല.

തന്റെ പ്ലാന്‍ ആയിരുന്നോ ഇത് എന്നും ഇപ്പോഴെന്തിനാണ് ഇങ്ങനെ മാറുന്നത് എന്നുമാണ് യുവതി രാഹുലിനോട് ചോദിക്കുന്നത്. കുഞ്ഞിനെ വേണം എന്ന് പറഞ്ഞോണ്ടിരുന്നത് ആരാണ്? അത് ഞാന്‍ ആണോ എന്നും യുവതി രാഹുല്‍ മാങ്കൂട്ടത്തിലിനോട് ചോദിക്കുന്നു.

ഫോൺ സംഭാഷണത്തിന്റെ പൂർണരൂപം
രാഹുല്‍ മാങ്കൂട്ടത്തില്‍: അപ്പോൾ നാളെ ഹോസ്പിറ്റലില്‍ പോകും?

പെണ്‍കുട്ടി: ഉം, ഡോക്ടറെ അറിയാം, അമ്മയ്‌ക്കൊക്കെ അറിയാവുന്ന ഡോക്ടറാണ്. എനിക്കൊരു പേടിയുണ്ട് അവിടേക്ക് പോകാൻ

രാഹുല്‍ മാങ്കൂട്ടത്തില്‍: ആ എവിടാ പോകാനുദേശിക്കുന്നത്?

പെണ്‍കുട്ടി: എനിക്കാകെ വയ്യാതിരിക്കുകയാണ്, എനിക്ക് വൊമിറ്റിങ്ങുണ്ട് ഉണ്ട്. എനിക്ക് കുറച്ച് പ്രശ്‌നങ്ങളുണ്ട് അതിനകത്ത്.

രാഹുല്‍ മാങ്കൂട്ടത്തില്‍: എന്റെ പൊന്നുസുഹൃത്തേ, താനാദ്യം ഒന്ന് റിയലിസ്റ്റിക് ആയിട്ട് സംസാരിക്കൂ. എനിക്കീ ഡ്രാമ കാണിക്കുന്നവരെ എനിക്കിഷ്ടമേയല്ല.

പെണ്‍കുട്ടി‌: എന്ത് ഡ്രാമ എന്നാണ് പറയുന്നത്. എനിക്ക് വയ്യാതിരിക്കുകയാണ്. എല്ലാരും ശ്രദ്ധിക്കുന്നുണ്ട്. എനിക്ക് വീട്ടിൽ പോയിട്ട് അമ്മയെ കണ്ടിട്ട് കരച്ചിൽ സഹിക്കാന്‍ പറ്റുന്നില്ല.

രാഹുല്‍ മാങ്കൂട്ടത്തില്‍: നിന്റെ ഈ ****** വര്‍ത്താനം ഒന്ന് ആദ്യം നിര്‍ത്തൂ.

പെണ്‍കുട്ടി: എനിക്കിത് ചെയ്യാന്‍ വയ്യാ

രാഹുല്‍ മാങ്കൂട്ടത്തില്‍: ഞാന്‍ നിന്നോട് കഴിഞ്ഞ ദിവസം ഇതിനെപ്പറ്റി സംസാരിച്ചപ്പോ എന്നോട് പറഞ്ഞത് ഇന്ന് കൊണ്ട് ലോകം അവസാനിക്കാന്‍ പോവുകയല്ലല്ലോ, എനിക്കൊരല്‍പ്പം സമയം താ എന്നല്ലേ. പിന്നെ മൂന്ന് ദിവസായിട്ട് പ്രശ്‌നമൊന്നുമില്ല. നീ നിന്റെ കാര്യങ്ങളൊക്കെ ചെയ്ത് പോകുന്നു. പിന്നെ ഇപ്പോ ചോദിച്ചപ്പോ മാത്രം നിനക്ക് ചൂട് വന്നതെന്തിനാ.

പെണ്‍കുട്ടി: എനിക്ക് വയ്യാഞ്ഞിട്ടാണ് ഞാന്‍ പതുക്കെ സംസാരിക്കുന്നത്. എനിക്ക് ഒരു പാട് ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ല. എന്താ പറയാ. സ്‌മെല്ലൊന്നും എനിക്ക് അത്രയ്‌ക്ക് പിടിക്കുന്നില്ല. അങ്ങനെ ഒരൂപാട് പ്രശ്‌നങ്ങളുണ്ട്. എനിക്കിതാരോടും പറയാനൊന്നും പറ്റുന്നില്ല.

രാഹുല്‍ മാങ്കൂട്ടത്തില്‍: നീ ഈ ഡ്രാമ ഒന്ന് നിര്‍ത്ത്. ഈ ഒന്നാം മാസത്തില്‍ എന്തൊക്കെയാ ഉണ്ടാവുക എന്ന് നമ്മക്കൊക്കെ അറിയാവുന്നതല്ലേ. ചുമ്മാ അങ്ങ് ഡ്രാമ കാണിക്കുകയാണ്.

പെണ്‍കുട്ടി: നിങ്ങൾ കുറേ പേരെ കണ്ടിട്ടുണ്ടാകും. എനിക്ക് എന്റെ കാര്യമേ അറിയൂ. ആദ്യത്തെ മാസം അങ്ങനെയാണോ ഇങ്ങനെയാണോ എന്ന്.

രാഹുല്‍ മാങ്കൂട്ടത്തില്‍: താന്‍ ആദ്യം ഹോസ്പിറ്റലില്‍ പോകൂ, എന്നിട്ടല്ലേ ബാക്കി കാര്യങ്ങൾ.

പെണ്‍കുട്ടി: എന്തിനാണ് ഇങ്ങനെയൊരു മാറ്റം വരുന്നത്. ഇതാരുടെ പ്ലാനായിരുന്നു. എന്റെ പ്ലാനാണോ. ആര്‍ക്കാണ് കുഞ്ഞിനെ വേണം കുഞ്ഞിനെ വേണമെന്ന് പറഞ്ഞോണ്ടിരുന്നത്. ഞാനാണോ. ങേ, പിന്നെ നിങ്ങളെന്തിനാണ് ഈ ലാസ്റ്റ് മൊമന്റില്‍ ഇങ്ങനെ മാറുന്നത്. നിങ്ങളെന്തിനാണ് എന്നെയിങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത്.

രാഹുല്‍ മാങ്കൂട്ടത്തില്‍: നീ മാനേജ് ചെയ്യുന്നുണ്ടേ മാനേജ് ചെയ്‌തോ. എനിക്കതിൽ ഒരു ഇഷ്യുവും ഇല്ല.

പെണ്‍കുട്ടി: എന്തിനാണ് കൊല്ലുന്ന കാര്യം പറഞ്ഞോണ്ടിരിക്കുന്നത്. നിങ്ങക്കല്ലേ ഇതിനെ വേണം എന്ന് പറഞ്ഞോണ്ടിരുന്നത്. എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല.

രാഹുല്‍ മാങ്കൂട്ടത്തില്‍: അല്ല നിനക്കില്ലാത്ത പ്രശ്‌നം എന്താ എനിക്ക്.

പെണ്‍കുട്ടി: ആരുടേയും സഹായമില്ലാതെ, ഒരു മനുഷ്യരുടെയും സഹായമില്ലാതെ ഇത് ചെയ്ത് തരുമെന്ന് തോന്നുന്നില്ല.

രാഹുല്‍ മാങ്കൂട്ടത്തില്‍: നീയാദ്യം ഹോസ്പിറ്റലിലേക്ക് പോകൂ, അവരൊറ്റയ്‌ക്ക് പറ്റില്ല എന്ന് പറയില്ലല്ലോ.

പെണ്‍കുട്ടി: എനിക്കറിയില്ല, നിങ്ങളൊരുപാട് മാറി. ഇങ്ങനൊന്നും ആയിരുന്നില്ല.

രാഹുല്‍ മാങ്കൂട്ടത്തില്‍: ഇനി ഹോസ്പിറ്റലില്‍ പോകാന്‍ ആരുടെ സഹായമാണ് വേണ്ടത്.

പെണ്‍കുട്ടി: വേണ്ടാന്നാ ഞാന്‍ പറഞ്ഞത്, നിങ്ങക്കത് വേണം വേണം എന്ന് പറഞ്ഞിട്ട്. നിങ്ങളുടെ പ്ലാന്‍ തന്നെ ആയിരുന്നില്ലേ?

രാഹുല്‍ മാങ്കൂട്ടത്തില്‍: ആ പിന്നെ..!

Tags: abortionMLAWhatsApp chatpregnancyRahul MangkootathilAudio recording
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

Kerala

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

Kerala

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

Kerala

നേമം നിയോജക മണ്ഡലത്തിലെ വികസന പ്രവൃത്തികളുടെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തല പ്രതിമാസ അവലോകന യോഗം ചേര്‍ന്നു

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.