Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മലമക്കാവ് ശൈലിയുടെ കാവലാള്‍

കൊടകര ഉണ്ണിbyകൊടകര ഉണ്ണി
Nov 23, 2025, 06:08 pm IST
inVaradyam

തോളത്തുതൂങ്ങുന്ന തോലിട്ട വാദ്യങ്ങളില്‍ തോല്‍ക്കാത്ത മനസ്സും തോല്‍പ്പറ്റുള്ള കയ്യുമായി വാദനജൈത്രയാത്രയുടെ വഴിത്താരയിലാണ് തൃപ്രങ്ങോട് പരമേശ്വരമാരാര്‍. തായമ്പകയിലും മേളങ്ങളിലും പഞ്ചവാദ്യത്തിലും സോപാനസംഗീതത്തിലുമെന്നല്ല ക്ഷേത്രസംബന്ധിയായ വാദ്യവിഷയങ്ങളില്‍ വിജ്ഞാനകോശമാണ് തൃപ്രങ്ങോട്ടപ്പന്റെ മാനസപുത്രനായ പരമേശ്വരന്‍.

1961 ല്‍ തൃക്കുറ്റിശ്ശേരി മേമഠത്തില്‍ അച്യുതന്‍ മാരാരുടേയും തെക്കേമരത്ത് നാരായണിക്കുട്ടി മാരസ്യാരുടേയും മകനായി ജനിച്ച പരമേശ്വരന്‍ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തൃപ്രങ്ങോട്ടുക്ഷേത്രത്തില്‍ അടിയന്തിരപ്രവൃത്തിക്കാരനായി. ഗുരുക്കന്‍മാരെല്ലാം കേമത്വമുള്ളവര്‍. തിരുന്നാവായ നാരായണന്‍ മാരാരുടെ കീഴിലാണ് ആദ്യം വാദ്യഭ്യസനം നടത്തിയത്. പിന്നീട് തൃക്കണ്ടിയൂര്‍ നാരായണമാരാര്‍, കോട്ടക്കല്‍ കുട്ടന്‍മാരാര്‍, തൃക്കങ്ങോട് ശശി പൊതുവാള്‍ ,പൂക്കട്ടിരി ദിവാകര പൊതുവാള്‍ എന്നിവരുടെ കീഴിലും 18 വാദ്യങ്ങള്‍ക്കും മീതെയുള്ള ചെണ്ടയില്‍ കൊട്ടിക്കരേറി. 12 വയസ്സില്‍ തൃപ്രങ്ങോട്ട് മഹാശിവക്ഷേത്രസന്നിധിയിലായിരുന്നു തായമ്പക അരങ്ങേറ്റം.

തുടര്‍ന്നിങ്ങോട്ട് പരമേശ്വരന് അരങ്ങുകളുടെ ഘോഷയാത്രയായിരുന്നു. അരങ്ങേറ്റവേദിയില്‍കിട്ടിയ ഓണപ്പുടവയാണ് മാരാരുടെ മനസ്സിലെ ഏറ്റവും വലിയ പാരിതോഷികം. തായമ്പകയിലും മേളത്തിലും ക്ഷേത്രച്ചടങ്ങുകളിലും അവഗാഹം നേടിയശേഷമാണ് പഞ്ചവാദ്യത്തില്‍ മോഹമുദിക്കുന്നത്. തിമിലയിലും ഒരു കൈ നോക്കി. തിമിലാശാനും ഒട്ടും ചെറുതായിരുന്നില്ല. അന്നമനട ത്രയത്തിലെ സാക്ഷാല്‍ പരമേശ്വരമാരാരുടെ മകന്‍ വെളപ്പായ ചന്ദ്രന്‍മാരാരുടെ ശിക്ഷണത്തില്‍ തിമില പഠിച്ചു. ക്ഷേത്രാടിയന്തിരച്ചഅങ്ങിനെ ടങ്ങുകള്‍ വെട്ടിക്കാട് കുഞ്ഞന്‍ പൊതുവാളില്‍നിന്നാണ് പഠിച്ചത്. മേളകലയുടെ വൈവിധ്യതലങ്ങള്‍ കരിക്കാട് അപ്പു മാരാരാണ് പറഞ്ഞുകൊടുത്തത്. ഇങ്ങനെ വാദ്യകലയിലെ മഹാരഥന്‍മാരുടെ ശിക്ഷണം ലഭിച്ച ഭാഗ്യവാനാണ് പരമേശ്വരന്‍. തായമ്പകയുടെ പതികാലവും കൂറും ഇടകാലവും കൊട്ടിക്കയറി ആസ്വാദകരുടെ ആരാധനാപാത്രമാകുന്ന പരമേശ്വരന്‍ മേളകലയിലെ കണിശതയും കാലപ്രമാണവും കാത്തുസൂക്ഷിക്കുന്ന പ്രമാണിയാണ്. തായമ്പകയിലും മേളത്തിലും അമരക്കാരനായി അരങ്ങിലെത്തുമ്പോഴും അടിയന്തിരക്കാര്യങ്ങളിലെ അതീവജാഗ്രത എടുത്തുപറയേണ്ടതാണ്.

ആചാരവിശുദ്ധിയോടെ ക്ഷേത്രസന്നിധികളിലെത്തുന്ന പരമേശ്വരന്‍ മരപ്പാണി, ഈടും കൂറും, വിളക്കചാരം എന്നിവയിലൊക്കെ അഗ്രേസരനാണ്. തായമ്പകയുടെ മലമക്കാവ് ശൈലിയുടെ സംരക്ഷകനാണ് ഈ 64 കാരന്‍. വാദനവൈഭവം പോലെത്തന്നെ വാദ്യകലയെ പകര്‍ന്നുനല്‍കാനുള്ള പരമേശ്വരന്റെ കഴിവ് അദ്വിതീയമാണ്. അരങ്ങിലും കളരിയിലും ഒരുപോലെ ശോഭിക്കുന്ന പരമേശ്വരന് തായമ്പകരംഗത്ത് ശ്രദ്ധേയരായ നിരവധി ശിഷ്യരാണുള്ളത്. ഭാരതത്തിനകത്ത് മുഴുവന്‍ സംസ്ഥാനങ്ങളിലും പുറമേ സിങ്കപ്പൂര്‍, കാനഡ എന്നിവിടങ്ങളിലും പരിപാടികള്‍ അവതരിപ്പിച്ചു.

Tags: Triprangode ParameswaramararTriprangot Maha Shiva Temple
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

വിനീഷ്യസ് റയലില്‍ 2032 വരെ

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണയുമായി മെക്‌സിക്കോയും അര്‍ജന്റീനയും; രാജിവെക്കണമെന്ന് നോര്‍വെ

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.