Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സൂപ്പര്‍ ലീഗ് കേരള: മാജിക്കിന്‍ തട്ടില്‍ മലപ്പുറം വീണു

വിനോദ് ദാമോദരന്‍byവിനോദ് ദാമോദരന്‍
Nov 15, 2025, 06:07 am IST
inFootball
തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക്ക് എഫ്.സി ക്കെതിരെ ഗോള്‍ നേടുന്ന മലപ്പുറം എഫ്.സി യുടെ ജോണ്‍ കേനഡി സേവിയര്‍

തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക്ക് എഫ്.സി ക്കെതിരെ ഗോള്‍ നേടുന്ന മലപ്പുറം എഫ്.സി യുടെ ജോണ്‍ കേനഡി സേവിയര്‍

തൃശൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ മലപ്പുറം എഫ്‌സിയുടെ അപരാജിത കുതപ്പിന് വിരാമം. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ആദ്യമായി നടന്ന ഹോം മത്സരത്തില്‍ തൃശൂര്‍ മാജിക് എഫ്‌സിയാണ് മലപ്പുറത്തിന്റെ കുതിപ്പ് അവസാനിപ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സീസണിലെ ആദ്യ ഹോം മത്സരം തൃശൂര്‍ എഫ്‌സി സ്വന്തമാക്കിയത്. തൃശൂരിനായി ഇവാന്‍മാര്‍ കോവിച്ചും ഫായ്‌സും ലക്ഷ്യം കണ്ടപ്പോള്‍ മലപ്പുറത്തിന്റെ ആശ്വാസ ഗോള്‍ ജോണ്‍ കെന്നഡിയുടെ വകയായിരുന്നു. വിജയത്തോടെ 6 കളിയില്‍ നിന്ന് 13 പോയിന്റുമായി തൃശൂര്‍ എഫ്‌സി കാലിക്കറ്റ് എഫ്‌സിയെ മറികടന്ന് ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു.

സ്വന്തം തട്ടകത്തില്‍ ആദ്യ മത്സരം കളിക്കാനിറങ്ങിയ തൃശൂര്‍ മാജിക എഫ് സി മൂന്ന് മാറ്റങ്ങളുമായാണ് ഇന്നലെ തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ കളിക്കാനിറങ്ങിയത്. ഗോള്‍ വലയ്‌ക്ക് മുന്നില്‍ കമാലുദ്ദീന് പകരം ലക്ഷ്മികാന്ത് കട്ടി മണിയും ഡീന്‍ സെലക്കിന് പകരം അലന്‍ ജോണും മാര്‍കസ് ജോസഫിന് പകരം ഇവാന്‍മാര്‍ കോവിച്ചും ഇറങ്ങി. മലപ്പുറം എഫ്‌സി രണ്ട് മാറ്റങ്ങളുമായാണ് ഇറങ്ങിയത്. അലന്‍ സജു, എ. ടോണി എന്നിവര്‍ക്ക് പകരം ഫസലുറഹ്‌മാന്‍, ജിതിന്‍ പ്രകാശ് എന്നിവര്‍ ആദ്യ ഇലവനില്‍ ഇടം പിടിച്ചു.
ഏറെക്കുറെ നിറഞ്ഞ ഗ്യാലറിക്കു മുന്നില്‍ തൃശൂര്‍ എഫ്‌സി പന്തുതട്ടിയാണ് കളി തുടങ്ങിയത്. കളി തുടങ്ങി ആറ് മിനിറ്റ് പിന്നിടുന്നതിന് മുന്നേ ഇരു ടീമുകളും ഓരോ ഗോള്‍ നേടി. നാലാം മിനിറ്റില്‍ തൃശൂര്‍ മാജിക് എഫ്‌സിയുടെ ബിബിന്‍ അജയന്‍ വലതു പാര്‍ശ്വത്തില്‍ നിന്ന് ബോക്‌സിലേക്ക് നല്‍കിയ ത്രൂ പാസ് എത്തിയത് ഇവാന്‍ മാര്‍കോവിച്ചിന്റെ കാലിലേക്ക്. പന്ത് നിലം തൊടും മുന്നേ മാര്‍കോവിച്ച് തൊടുത്ത ഷോട്ട് മലപ്പുറം ഗോളി മുഹമ്മദ് അസ്ഹറിനെ കീഴടക്കി വലയില്‍ കയറി. എന്നാല്‍ ലീഡ് നേടിയതിന്റെ ആഹ്ലാദത്തിന് ഒരു മിനിറ്റിന്റെ ആയുസ്സേ ഉണ്ടായുള്ളൂ. മൈതാനമധ്യത്തില്‍ നിന്ന് നീട്ടിക്കിട്ടിയ പന്ത് പിടിച്ചെടുത്ത് ഒന്ന് മുന്നോട്ട് കുതിച്ച ശേഷം മലപ്പുറത്തിന്റെ ജോണ്‍ കെന്നഡി ബോക്‌സിന് പുറത്തു നിന്ന് രണ്ട് പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ തൊട
ത്ത കിടിലന്‍ ഷോട്ട് ലക്ഷ്മികാന്ത് കട്ടി മണിയെ കാഴ്ചക്കാരനാക്കി പോസ്റ്റിന്റെ വലതു മൂലയില്‍ തറച്ചു കയറി. പിന്നിട് 20, 21 മിനിറ്റുകളില്‍ ലീഡ് നേടാന്‍ തൃശൂരിന് രണ്ട് അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഇരുപത്തിയേഴാം മിനിറ്റില്‍ ആരാധകരെ ആവേശത്തിലാക്കി ആതിഥേയര്‍ ലീഡ് നേടി. ബിബിന്‍ അജയന്‍ ബോക്‌സിലേക്ക് നല്‍കിയ പാസ് ഏറെക്കുറെ അസാധ്യമായ ആംഗ്ലിലില്‍ നിന്ന് നല്ലൊരു ഹെഡറിലൂടെ ഫായ്‌സ് മലപ്പുറം വലകുലുക്കി. തുടര്‍ന്ന് സമനില ഗോളിനായി മലപ്പുറം കിണഞ്ഞ് ശ്രമിച്ചെങ്കിലും തൃശൂര്‍ പ്രതിരോധവും ഗോളി കട്ടി മണിയെയും കീഴടക്കാനായില്ല.
മൂന്ന് മാറ്റങ്ങളുമായാണ് മലപ്പുറം രണ്ടാം പകുതി തുടങ്ങിയത്. അഖില്‍ പ്രവീണ്‍, ഇഷാന്‍ പണ്ഡിത, അബ്ദുല്‍ ഹക്കു എന്നിവര്‍ കളത്തിലിറങ്ങി. അറുപതാം മിനിറ്റില്‍ മലപ്പുറം ക്യാപ്റ്റന്‍ എയ്റ്റര്‍ ആല്‍ഡലിര്‍ പരിക്കേറ്റ് മടങ്ങി. പകരമെത്തിയത് സ്പാനിഷ് താരം ഫക്കുണ്ടോ ബല്ലാര്‍ഡോ. കോര്‍ണര്‍ ബോളില്‍ ഹക്കുവിന്റെ ഹെഡ്ഡര്‍ തൃശൂര്‍ ഗോള്‍കീപ്പര്‍ കട്ടിമണി തടുത്തിട്ടതിന് പിന്നാലെ ആതിഥേയര്‍ക്കായി ഫ്രാന്‍സിസ് അഡോ പകരക്കാരനായി വന്നു. രണ്ടാം പകുതിയില്‍ ആധിപത്യം നേടാന്‍ മലപ്പുറത്തിന് കഴിഞ്ഞെങ്കിലും സമനില ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. നിരവധി അവസരങ്ങളാണ് അവര്‍ പാഴാക്കിയത്. പിന്നീടും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും സമനില ഗോള്‍ വിട്ടുനിന്നു. എണ്‍പതാം മിനിറ്റില്‍ തൃശൂരിന് അവസരം. എന്നാല്‍ മുഹമ്മദ് അഫ്‌സലിന്റെ ഇടം കാല്‍ഷോട്ട് മലപ്പുറം ഗോളി രക്ഷപ്പെടുത്തി. അവസാന മിനിറ്റുകളിലും രണ്ട് ടീമിനും ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും കൂടുതല്‍ ഗോള്‍ പിറന്നില്ല. ഇതോടെ ആദ്യ ഹോം മത്സരം ഒന്നിനെതിരെ രണ്ട് ഗോളിന് തൃശൂര്‍ എഫ് സിക്ക് സ്വന്തം.. ഇതോടെ മലപ്പുറത്ത് നടന്ന കളിയിലേറ്റ തോല്‍വിക്ക് പകരം വീട്ടാനും തൃശൂരിനായി.

Tags: footballSuper League KeralaMalappuram FCThrissur Magic fc
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ക്ലബ്ബ് ഫുട്‌ബോള്‍ ആവേശത്തിലേക്ക് ലോകം

Football

ബ്രൂണോ ഗ്വമിറസ് ആഴ്‌സണലില്‍

Football

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

Sports

സൂപ്പര്‍ ലീഗ് കേരള: മെഗാ ലോഞ്ചിനായി സിദ് ശ്രീറാം കൊച്ചിയിലേക്ക്

Football

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

പുതിയ വാര്‍ത്തകള്‍

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.