തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ 101 വാര്‍ഡുകളില്‍ 67 വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചു. മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ശാസ്തമംഗലം വാര്‍ഡില്‍ നിന്നും ദേശീയ കായിക താരം പദ്മിനി തോമസ് പാളയം വാര്‍ഡില്‍ നിന്നും ജനവിധി തേടും. 14 സിറ്റിങ് കൗണ്‍സിലര്‍മാരും പട്ടികയിലുണ്ട്.
ദേവിമ പി.എസ് (തിരുമല), വിനോദ് കുമാര്‍ എം.വി (തൃക്കണ്ണാപുരം), കെ. മഹേശ്വരന്‍ നായര്‍ (പുന്നയ്‌ക്കാമുകള്‍), രാജലക്ഷ്മി.റ്റി (പൂജപ്പുര), കരമന അജിത് (കരമന) നിറമണ്‍കര ഹരി (പാപ്പനംകോട്), ആശാനാഥ് ജി.എസ് (കരുമം), പാപ്പനംകോട് സജി (മേലാംകോട്), ശ്രീദേവി എസ്.കെ (പൊന്നുമംഗലം), ആര്‍. അഭിലാഷ് (എസ്‌റ്റേറ്റ്), എം.ആര്‍. ഗോപന്‍ (നേമം), ബീന ആര്‍.സി (നെടുങ്കാട്), മഞ്ജു ജി.എസ് (കാലടി) വി. ഗിരി (കമലേശ്വരം), സിമി ജ്യോതിഷ് (അമ്പലത്തറ), എസ്. ഗോപകുമാര്‍ (തിരുവല്ലം), സത്യവതി. വി (വെള്ളാര്‍), രതീഷ് (പൂങ്കുളം), ലത ബാലചന്ദ്രന്‍ (വഴുതക്കാട്), തമ്പാനൂര്‍ സതീഷ് (തമ്പാനൂര്‍), സൂര്യ ഷിജു (വലിയശാല), എസ്.കെ.പി രമേശ് (ചാല), സരിത. പി (മണക്കാട്) സുകന്യാ. ഒ (ശ്രീകണ്‌ഠേശ്വരം), പി. അശോക് കുമാര്‍ (പേട്ട), ഗീത ദിനേശ് (വള്ളക്കടവ്), ധന്യ.ജെ (പുത്തന്‍പള്ളി), സിന്ധു. എം(ബീമാപള്ളി), ജയാറാണി വില്‍ഫ്രഡ്(വലിയതുറ), ഹില്‍ഡാ ജോര്‍ജ് (വെട്ടുകാട്), വി.വി രാജേഷ് (കൊടുങ്ങാനൂര്‍), യമുന (നെട്ടയം), വി.ജി ഗിരികുമാര്‍ (വലിയവിള), സുമി ബാലു (കാഞ്ഞിരംപാറ), അജിത്.വി.എസ്(കണ്ണമ്മൂല), കാവ്യാ എസ്.എസ് (കുന്നുകുഴി), അഞ്ജന (പട്ടം), രാധിക റാണി. എം (ഗൗരീശപട്ടം), മിനിമോള്‍ ജി.ബി (കുറവന്‍കോണം), ഷീജാ. ജെ (കുടപ്പനക്കുന്ന്), വി. വിജയകുമാര്‍ (തുരുത്തുംമൂല), അനില്‍കുമാര്‍.ടി.എസ്(പേരൂര്‍ക്കട), മോനിഷാ മോഹന്‍ (പാങ്ങപ്പാറ), അഞ്ചു ബാലന്‍ (ചെമ്പഴന്തി), സന്ധ്യറാണി എസ്. എസ് (കാര്യവട്ടം), അര്‍ച്ചന മണികണ്ഠന്‍ (ചെങ്കോട്ടുകോണം), കഴക്കൂട്ടം അനില്‍ (കഴക്കൂട്ടം), വി. സുദേവന്‍ നായര്‍ (സൈനിക സ്‌കൂള്‍), അനു ജി.പ്രഭ ( ചന്തവിള), രേഷ്മ രാജ് (കാട്ടായിക്കോണം), പ്രദീപ് കുമാര്‍. എ (ഞാണ്ടൂര്‍ക്കോണം) ദീപുരാജ് ആര്‍.സി (പൗഡിക്കോണം), ബിജയ് മോഹന്‍ (ചെല്ലമംഗലം), സ്വാതി (ഇടവക്കോട്), ചെമ്പഴന്തി ഉദയന്‍ (മണ്ണത്തല), ആനി ചാക്കോ (നാലാഞ്ചിറ), അനില്‍കുമാര്‍ എസ്(ഉള്ളൂര്‍), കെ.പി ബിന്ദു (അലത്തറ), സുനില്‍ എസ്.എസ് (ആറ്റിപ്ര), രാജേന്ദ്രന്‍. ബി (കുഴിവിള), കാവ്യ സുനി ചന്ദ്രന്‍ (കുളത്തൂര്‍), എം. പോള്‍ (പൗണ്ട്കടവ്), ദിവ്യ എസ്. പ്രദീപ് (മെഡിക്കല്‍ കോളജ്), സിന്ധു രാജീവ് (വെങ്ങാനൂര്‍), മുക്കോല പ്രഭാകരന്‍ (പോര്‍ട്ട്) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് വാര്‍ത്താസമ്മേളനത്തില്‍ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചത്. േദശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍, ജനറല്‍ സെക്രട്ടറിമാരായ എം. ടി. രമേശ്, എസ്. സുരേഷ്, അനൂപ് ആന്റണി, ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
















