Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2025, 02:22 pm IST
inKerala, Parivar

കോഴിക്കോട്: ശബരിമലയുടെ ചരിത്രം അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി തയാറാക്കിയ വ്യാജ ചെമ്പോല ആധികാരികമെന്ന് സാക്ഷ്യപ്പെടുത്തിയ ഡോ. എം.ആര്‍. രാഘവവാര്യര്‍ക്ക് കേരള ജ്യോതി പുരസ്‌കാരം നല്‍കിയതും, മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിക്ക് നല്‍കിയതും സംസ്‌കാരത്തെ അപകീര്‍ത്തിപ്പെടുത്തുന്നതും, ജനങ്ങളെ അപമാനിക്കുന്നതുമാണെന്ന് തപസ്യ കലാ സാഹിത്യവേദി കുറ്റപ്പെടുത്തി.

ശബരിമലയിലെ ആചാര നിര്‍വഹണ അവകാശം ഒരു കുടുംബത്തിനാണെന്ന് പറയുന്ന വ്യാജ ചെമ്പോല തയാറാക്കിയത് മോന്‍സന്‍ മാവുങ്കല്‍ എന്ന തട്ടിപ്പുകാരനാണ്. നിരവധി കേസുകളില്‍ പ്രതിയായി ഇയാള്‍ ജയിലിലാണ്. ഇയാളോടൊപ്പം ചേര്‍ന്നാണ് ചരിത്രത്തെയും വിശ്വാസത്തെയും അട്ടിമറിക്കുന്ന പ്രവൃത്തി രാഘവവാര്യര്‍ ചെയ്തത്. ചരിത്രകാരന്മാരുടെ അന്തസ്സിനു നിരക്കാത്തതും, അക്കാദമിക് സ്വാതന്ത്ര്യത്തെ അവഹേളിക്കുന്നതുമായിരുന്നു ഈ നടപടി. ഇതിനെതിരെ ചരിത്രകാരന്മാരുടെ ഭാഗത്തുനിന്നു തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും തെറ്റുതിരുത്താനോ മാപ്പു പറയാനോ തയാറാവാത്ത രാഘവവാര്യര്‍ക്ക് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സംസ്ഥാനത്തിന്റെ പരമോന്നത ബഹുമതി നല്‍കിയ ഇടതുമുന്നണി സര്‍ക്കാരിന്റെ നടപടി സംസ്‌കാരത്തില്‍ അഭിമാനിക്കുന്ന ആര്‍ക്കും അംഗീകരിക്കാനാവില്ല.

ചരിത്രകാരന് ഉണ്ടായിരിക്കേണ്ട സത്യസന്ധത സ്വാര്‍ത്ഥ ലക്ഷ്യത്തിനുവേണ്ടി കേരളം കണ്ട ഏറ്റവും വലിയ ഒരു തട്ടിപ്പുവീരനു മുന്നില്‍ അടിയറവയ്‌ക്കുകയാണ് രാഘവവാര്യര്‍ ചെയ്തത്. തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസും ജന. സെക്രട്ടറി കെ.ടി. രാമചന്ദ്രനും പ്രസ്താവനയില്‍ പറഞ്ഞു.

റാപ്പ് സംഗീതം എന്ന പേരില്‍ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുകയും, സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുകയും ചെയ്യുന്നയാളാണ് വേടന്‍. ഒന്നിലധികം സ്ത്രീ പീഡനക്കേസുകളില്‍ പ്രതിയായ ഇയാള്‍ക്ക് ചലച്ചിത്ര പുരസ്‌കാരം നല്‍കിയത് നിന്ദാര്‍ഹമായ നടപടിയും, ഇരകളെ കടന്നാക്രമിക്കുന്നതുമാണ്. അര്‍ത്ഥശൂന്യമായ വാചാടോപത്തിനാണ് അവാര്‍ഡ് നല്‍കിയത്. വയലാര്‍ രാമവര്‍മ, പി. ഭാസ്‌കരന്‍, ഒഎന്‍വി കുറുപ്പ്, ശ്രീകുമാരന്‍ തമ്പി, യൂസഫലി കേച്ചേരി, കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി, റഫീക്ക് അഹമ്മദ് തുടങ്ങിയവരെപ്പോലെ പ്രതിഭാധനരായ ഗാന രചയിതാക്കളെ മുഴുവന്‍ ഈ അവാര്‍ഡ് പ്രഖ്യാപനത്തിലൂടെ സര്‍ക്കാര്‍ ഇകഴ്‌ത്തി കാണിച്ചിരിക്കുകയാണ്.

രാഘവവാര്യര്‍ക്കും വേടനും പുരസ്‌കാരങ്ങള്‍ നല്‍കിയതിലൂടെ അറിവിനെ അനാദരിക്കുകയും സംസ്‌കാരത്തെ നിന്ദിക്കുകയുമാണ് ഇടതുമുന്നണി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. നിര്‍ദിഷ്ട മേഖലയില്‍ നിസ്തുല സംഭാവനകള്‍ നല്‍കുന്നവരെ നീതിപൂര്‍വമായി തെരഞ്ഞെടുത്തു വേണം അവാര്‍ഡുകള്‍ നല്‍കാന്‍. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണമെടുത്തു കൊടുക്കുമ്പോള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഇതിനു പകരം സാംസ്‌കാരിക കുതന്ത്രമാണ് സര്‍ക്കാര്‍ പ്രയോഗിക്കുന്നത്. സാംസ്‌കാരിക രംഗത്തെ നയിക്കുന്നവര്‍ ഇതിനെതിരെ പ്രതികരിച്ചേ തീരൂ. ലൈംഗിക കടന്നാക്രമണങ്ങളുടെ ഇരകള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ നിശബ്ദത ഭഞ്ജിക്കണം. ഇങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ സമൂഹമെന്ന നിലയ്‌ക്ക് നാം ഇരുണ്ട കാലത്തിലേക്ക് പോകുമെന്ന് തപസ്യ മുന്നറിയിപ്പ് നല്‍കുന്നു.

Tags: Hirandas Murali (Vedan)best lyricist awardprotestKerala Jyoti AwardAccusationTapasya Kala Sahitya VediDr. M.R. Raghavwaryarfake ChempolaSabarimala history conspiracy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠനശിബിരം അടൂരില്‍

India

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം: ബെംഗളൂരുവിലെ ലോ സ്‌കൂളിലും ബിരുദദാന ചടങ്ങ് റദ്ദാക്കി

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

വിസിമാര്‍ക്കെതിരായ സമരാഭാസങ്ങള്‍ കേരളത്തിന് അപമാനം: തപസ്യ

Kerala

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു

സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്കായി ദേശീയ ക്ഷേമ ബോര്‍ഡ് വേണം: ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി

സമസ്ത നേതൃത്വം ഇടപെട്ടു : മുസ്ലീം ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം മാറ്റി

പാര്‍ട്ടിയെ നാണംകെടുത്തി, രമ്യാ ഹരിദാസിനെതിരെ നടപടി വേണമെന്ന് കെപിസിസിയില്‍ പൊതുവികാരം

CREATOR: gd-jpeg v1.0 (using IJG JPEG v80), default quality?

ശരീഅത്ത് സ്ഥാപനങ്ങൾക്ക് കോടതികളാകാൻ കഴിയില്ല : മുസ്ലീം സ്ത്രീയുടെ വിവാഹമോചനം സംബന്ധിച്ച ശരീഅത്ത് കോടതിയുടെ ഉത്തരവ് അസാധുവാക്കി ഛത്തീസ്ഗഡ് ഹൈക്കോടതി

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

ഇളയരാജയെ ജയിലിലടയ്‌ക്കണം, സ്വത്ത് കണ്ടുകെട്ടണം: ആവശ്യവുമായി സരേഗമ ഹൈക്കോടതിയില്‍

ഭരണഘടനാ ബാധ്യതകൾ നിറവേറ്റേണ്ടതുണ്ട്  : വന്ദേമാതരം പാടിയതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് അകന്ന് ഒമർ അബ്ദുള്ള 

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് പരാതി

യഥാർത്ഥ തോക്ക് വച്ച് വെടിയുതിർക്കണമെന്ന് ഭദ്രൻ ; മോഹൻലാലിന്റെ ജീവൻ വെച്ചുള്ള കളിയാണ് ആ സിനിമയിൽ ന‌ടന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.