കല്‍പ്പറ്റ: വയനാട് മീനങ്ങാടിയില്‍ ഒന്നരക്കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. മലപ്പുറം വള്ളിക്കുന്ന് സ്വദേശി അബ്ദുറസാക്ക് ആണ് പണവുമായി പിടിയിലായത്. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് കടത്തുന്നതിനിടയിലാണ് പണം എക്സൈസ് പിടികൂടിയത്.
ബെംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്കുള്ള കർണാടക ട്രാൻസ്പോർട്ട് കോർപറേഷന്റെ സ്ലീപ്പർ ബസിലെ യാത്രക്കാരനായിരുന്നു റസാഖ്. ഇന്ന് പുലർച്ചെ മൂന്നിനാണ് ബസ് മീനങ്ങാടിയില്‍ എത്തിയത്. ബത്തേരി എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ എം.കെ സുനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പണം പിടികൂടിയത്.











