Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അതിദാരിദ്ര്യ നിര്‍മാര്‍ജനം: അപ്പോള്‍ ഇവരോ?

സിജ പി.എസ്byസിജ പി.എസ്
Nov 1, 2025, 07:02 am IST
inKerala

പാലക്കാട്: കേരളം അതിദരിദ്ര മുക്തമാണെന്നാണ് പിണറായി സര്‍ക്കാര്‍ പറയുന്നത്. അവര്‍ ഇന്ന് ഇത്തരമൊരു പ്രഖ്യാപനം നടത്തുകയാണ്. അപ്പോള്‍ ഉയരുന്ന ചോദ്യമാണ് കേരളത്തില്‍ അതിദരിദ്രരില്ലെങ്കില്‍ ഈ കുടുംബവും ഇവരെപ്പോലുള്ള ആയിരക്കണക്കിനു കുടുംബങ്ങളും പിന്നെയാരാണ്.

വീടില്ല, രണ്ടു മക്കള്‍ ഭിന്നശേഷിക്കാര്‍, അന്നന്നത്തെ അന്നം കണ്ടെത്താനുള്ള ആരോഗ്യം തരണേയെന്ന പ്രാര്‍ത്ഥനയിലാണ് പാലക്കാട് കൊടുമ്പ് സിപിഎം ഭരിക്കുന്ന പഞ്ചായത്ത് തിരുവാലത്തൂര്‍ 13-ാം വാര്‍ഡ് മുല്ലേരിയിലെ രാജനും കുടുംബവും. ദുരിതം നിറഞ്ഞ ജീവിതത്തില്‍ എന്നെങ്കിലും വെളിച്ചമെത്തുമെന്ന പ്രതീക്ഷ മാത്രം.

പ്ലാസ്റ്റിക് ഷീറ്റ്, ഓല, സാരി എന്നിവ കൊണ്ടു മറച്ച കുടിലിലാണ് രാജനും ഭാര്യ ദേവുവും മക്കളായ ശ്രീജ (29), പ്രമോദ് (28) എന്നിവരും കഴിയുന്നത്. മറ്റൊരു മകള്‍ വിവാഹിതയാണ്.

വീടിനായി അപേക്ഷ നല്കി, ഇതുവരെ പരിഗണിച്ചിട്ടില്ല. ഓഫീസുകള്‍ കയറിയിറങ്ങി മടുത്തെന്ന് രാജന്‍ പറയുമ്പോള്‍ ദേവുവിന്റെ കണ്ണുകള്‍ നിറഞ്ഞു. കൂലിപ്പണിക്കാരനായ രാജന്റെ വരുമാനമാണ് ആകെയുള്ളത്. പണിയില്ലെങ്കില്‍ കുടുംബം പട്ടിണി. അപ്പോള്‍ അയല്‍വാസികള്‍ നല്കുന്ന ഭക്ഷണമാണ് ഏക ആശ്രയം.

രാജന്റെ കുടുംബവും സഹോദരങ്ങളുടെ കുടുംബവും ഉള്‍പ്പെടെ 10 പേര്‍ അംഗങ്ങളായുള്ള ബിപിഎല്‍ റേഷന്‍ കാര്‍ഡാണ് ഇവര്‍ക്കുള്ളത്. തങ്ങളുടെ പേരില്‍ പുതിയ റേഷന്‍കാര്‍ഡെടുക്കാന്‍ രാജന്‍ ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും നടന്നില്ല. ഇതുമൂലം റേഷനും മറ്റാനുകൂല്യങ്ങളും ഇവര്‍ക്കിന്നും അന്യം.

വൈദ്യുതി കണക്ഷനായി കെഎസ്ഇബിയെ സമീപിച്ചെങ്കിലും വീട്ടുനമ്പരില്ലാത്തതിനാല്‍ അതും ലഭിച്ചില്ല. ഭിന്നശേഷിക്കാരായ മക്കളുമൊത്ത് ആധിയിലാണ് ഓരോ രാത്രിയും കഴിച്ചുകൂട്ടുന്നത്. ഇഴജന്തുക്കളും മറ്റും ഷെഡ്ഡിലേക്കു വരുന്നത് പതിവായതോടെ തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടില്‍ നിന്ന് വൈദ്യുതി ലൈന്‍ വലിച്ചു ബള്‍ബിട്ടു. മക്കള്‍ക്കു പെന്‍ഷനുണ്ടെങ്കിലും മരുന്നിനു പോലും തികയില്ല.

മക്കളെ നോക്കേണ്ടതിനാല്‍ ദേവുവിനു പണിക്കുപോകാനും കഴിയാറില്ല. അടച്ചുറപ്പില്ലാത്ത വീടില്ലാത്തതിനാല്‍ തങ്ങളുടെ കാലശേഷം മക്കള്‍ എന്തുചെയ്യുമെന്ന ആശങ്കയിലാണ് ഇവര്‍.

കഴിഞ്ഞ ദിവസമാണ് പാലക്കാട് അതിദരിദ്ര മുക്ത ജില്ലയായി പ്രഖ്യാപിച്ചത്.

 

Tags: Chief Minister Pinarayi VijayanKerala Govermentഅതിദാരിദ്ര്യ നിര്‍മാര്‍ജനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പര്‍ കവര്‍ മാറിപൊട്ടിച്ചത്; പിഎസ്‌സി ക്രെഡിറ്റടിക്കാന്‍ നോക്കി പുലിവാല് പിടിച്ചു

Kerala

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

Kerala

മെസിയുടെ വരവ്: ആരാധകരെ പറ്റിച്ച സര്‍ക്കാരും സ്‌പോണ്‍സറും മറുപടി പറയേണ്ടേ?

Kerala

വ്യക്തിഗത വിവരങ്ങള്‍ക്ക് എന്താണ് സുരക്ഷ? ഇനി ജീവനക്കാർക്ക് സന്ദേശം അയയ്‌ക്കരുത്: രൂക്ഷവിമർശനവുമായി ഹൈക്കോടതി

Editorial

ധനധൂര്‍ത്തിന്റെ പിണറായി മോഡല്‍

പുതിയ വാര്‍ത്തകള്‍

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.