മുണ്ടക്കയം: തിരുവിതാംകൂര്‍ മലയരയമഹാസഭ സ്ഥാപകനും, സാമൂഹ്യ പരിഷ്‌കര്‍ത്താവുമായ രാമന്‍ മേട്ടൂരിന്റെ 106-ാത് ജന്മദിനാഘോഷം മുണ്ടക്കയം സിഎസ്‌ഐ പാരീഷ് ഹാളില്‍ നടന്നു. തിരുവിതാംകൂര്‍ മല അരയ മഹാസഭ രൂപീകരിച്ച് 75 വര്‍ഷം പിന്നിടുന്നതിനോട് അനുബന്ധിച്ച് ഒരു വര്‍ഷത്തെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കും തുടക്കം കുറിച്ചു.
പൂമാലയിലുള്ള സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന, പ്രാര്‍ത്ഥന എന്നിവയ്‌ക്ക് ശേഷം ആരംഭിച്ച രഥഘോഷയാത്ര മുണ്ടക്കയം ബൈപാസ് റോഡില്‍ സംഗമിച്ച് മഹാഘോഷയാത്രയായി സിഎസ്‌ഐ പാരിഷ് ഹാളില്‍ എത്തി. ജന്മദിന സമ്മേളനം പന്തളം രാജകുടുംബാംഗവും, ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷനുമായ പുണര്‍തം തിരുനാള്‍ നാരായണ വര്‍മ്മ ഉദ്ഘാടനം ചെയ്തു. മഹാസഭ പ്രസിഡന്റ് കെ.ബി. ശങ്കരന്‍ അധ്യക്ഷനായി. കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍ മുഖ്യതിഥിയായിരുന്നു.
കേന്ദ്ര കല്‍ക്കരി മന്ത്രാലയം ഹിന്ദി അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ പി. ശ്യാംരാജ്, സംസ്ഥാന പട്ടികവര്‍ശ ഉപദേശകസമിതി അംഗം പി.കെ. വിജയകുമാര്‍, ആദിവാസി മഹാസഭ സംസ്ഥാന അധ്യക്ഷന്‍ മോഹനന്‍ ത്രിവേണി, മഹാസഭയുടെ വൈസ് പ്രസിഡന്റ് എം.എസ്. സതീഷ്, ട്രഷറര്‍ പി.ബി. ശ്രീനിവാസന്‍, സഭയുടെ പോഷക സംഘടനകളുടെ പ്രതിനിധികളായ ഇന്ദിരാ ശിവദാസ്, പി.കെ. ഗോപാലകൃഷ്ണന്‍, കെ.ബി. ജയരാജ്, അഭിരാമി എം. പ്രസാദ്, കാഞ്ഞിരപ്പള്ളി മേഖലാ ചെയര്‍മാന്‍ പി.ആര്‍. ചെല്ലപ്പന്‍, തൊടുപുഴ മേഖലാ ചെയര്‍മാന്‍ പി.കെ. രാജന്ദ്രന്‍, എം.ആര്‍. പ്രദീപ് എന്നിവര്‍ സംസാരിച്ചു.
വിവിധ മേഖലകളില്‍ പ്രവര്‍ത്തനമികവ് പുലര്‍ത്തിയ സമുദായാംഗങ്ങളായ എം.എസ്. സതീഷ്, മല്ലു പി. ശേഖ, യു.ആര്‍. ഷൈമി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.











