Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാളികള്‍ പ്രദര്‍ശിപ്പിച്ച് പോറ്റി പണം വാങ്ങിയതില്‍ സമാന്തര അന്വേഷണവുമായി ഇ ഡി

സജിത്ത് പരമേശ്വരന്‍byസജിത്ത് പരമേശ്വരന്‍
Oct 30, 2025, 09:56 am IST
inKerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സമാനതകളില്ലാത്ത സാമ്പത്തികത്തട്ടിപ്പ് നടന്നതില്‍ സമാന്തര അന്വേഷണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി).
സ്വര്‍ണപ്പാളികള്‍ കാട്ടി നിരവധി പേരില്‍ നിന്നു പോറ്റി പണം തട്ടിയതായി വ്യക്തമായതിനാലാണ് ഇ ഡി വിവര ശേഖരണം തുടങ്ങിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ (പിഎംഎല്‍എ) പ്രകാരം സന്നിധാനത്തെ സ്വര്‍ണക്കൊള്ളയില്‍ കേസിനു വകുപ്പുണ്ടെന്നാണ് ഇ ഡിക്ക് ലഭിച്ച നിയമോപദേശം. ശബരിമലയില്‍ നിന്നു സ്വര്‍ണപ്പാളികള്‍ മാറ്റിയതിനെ തുടര്‍ന്നു പലര്‍ക്കും കൊള്ള ലാഭമുണ്ടായി. സംഭവങ്ങളില്‍ കടുത്ത സാമ്പത്തിക അഴിമതി നടന്നതിനാലാണ് ഇ ഡിയുടെ വിവര ശേഖരണം.

വാതില്‍പ്പാളികള്‍, കട്ടിളപ്പാളികള്‍, ദ്വാരപാലക പാളികള്‍ എന്നിവയില്‍നിന്ന് സ്വര്‍ണം നീക്കി പൂശാന്‍ പോറ്റി പല സ്‌പോണ്‍സര്‍മാരില്‍ നിന്നു പണവും സ്വര്‍ണവും സ്വീകരിച്ചതായി എസ്‌ഐടി കണ്ടെത്തിയതിനാലാണ് ഇ ഡി രംഗപ്രവേശം. ഇപ്പോള്‍ ദ്വാരപാലക ശില്‍പ പാളികളിലെ സ്വര്‍ണക്കൊള്ള മാത്രമാണ് എസ്‌ഐടി അന്വേഷിക്കുന്നത്. എന്നാല്‍ ശബരിമല ശ്രീകോവിലില്‍ 2019 മാര്‍ച്ച് 11നു സ്ഥാപിച്ച പുതിയ വാതില്‍പ്പാളികള്‍ക്കു സ്വര്‍ണം പൂശാന്‍ നാല് പേരില്‍ നിന്നു പോറ്റി പണമായും സ്വര്‍ണമായും കോടികള്‍ പിരിച്ചെടുത്തതാണ് ഇ ഡി ഇടപെടലിനു വഴിവച്ചത്.

പള്ളിക്കത്തോട് സികെ കണ്‍സ്ട്രക്ഷന്‍ ഉടമ സി.കെ. വാസുദേവന്‍, ബെംഗളൂരു സ്വദേശി പി.ആര്‍. അജികുമാര്‍, രാംപുര സ്വദേശി രമേശ് റാവു, ബെല്ലാരി സ്വദേശി ഗോവര്‍ദ്ധന്‍ എന്നിവരെക്കൂടാതെ ഉണ്ണികൃഷ്ണന്‍ പോറ്റിയും വാതില്‍പ്പാളികളുടെ സ്‌പോണ്‍സര്‍ പട്ടികയിലുണ്ട്. ഇതേപേരില്‍ കൂടുതല്‍ വ്യക്തികളില്‍ നിന്നു പണം വാങ്ങിയോയെന്നത് ഇ ഡി അന്വേഷണത്തിലേ വ്യക്തമാകൂ. ബെല്ലാരി സ്വദേശി ഗോവര്‍ദ്ധന്റെ പക്കല്‍ നിന്ന് മാത്രം മുപ്പത്തിയേഴര പവനിലധികം (300 ഗ്രാമിനു മുകളില്‍) സ്വര്‍ണം പോറ്റി കൈപ്പറ്റി. തേക്കുതടിയില്‍ തീര്‍ത്ത വാതില്‍പ്പാളിയില്‍ ചെമ്പ് പൊതിഞ്ഞു സ്വര്‍ണം പൂശുന്നതുവരെയുള്ള സര്‍വ ചെലവുകളും താനാണ് വഹിച്ചതെന്നു കഴിഞ്ഞ ദിവസം ഗോവര്‍ദ്ധന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ദേവസ്വം രേഖയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി മാത്രമാണ് സ്‌പോണ്‍സര്‍.

ദ്വാരപാലക ശില്‍പ പാളികളില്‍ പൊതിഞ്ഞ തനിത്തങ്കം തന്നെയാണൊ ഗോവര്‍ദ്ധനില്‍ നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയതെന്നും സംശയമുണ്ട്. സ്വര്‍ണ വ്യാപാരിയായ ഗോവര്‍ദ്ധന്‍ ആറു വര്‍ഷമായി എന്തുകൊണ്ട് ഈ സ്വര്‍ണം സൂക്ഷിച്ചുവെന്നതിലാണ് ഉത്തരം കിട്ടേണ്ടത്. 100 ഗ്രാം വീതം വരുന്ന അഞ്ചു സ്വര്‍ണക്കട്ടികള്‍, 74 ഗ്രാമുള്ള ഒരു സ്വര്‍ണക്കട്ടി, രണ്ടു പവന്‍ 400 മില്ലിഗ്രാം, ഒരു പവന്‍ 700 മില്ലിഗ്രാം, ഒരു പവന്‍ 500 മില്ലിഗ്രാം, 400 മില്ലിഗ്രാം എന്നിങ്ങനെ നാലു ചെറിയ കട്ടികള്‍ ഇതിലുണ്ട്.

ഈ സ്വര്‍ണം റാന്നി ഫസ്റ്റ് ക്ലാസ് ജുഡീ. മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണ സംഘം ഹാജരാക്കി.

ദ്വാരപാലക ശില്‍പ പാളികള്‍ സ്വര്‍ണം പൂശുന്നതിന് ഗോവര്‍ദ്ധനെക്കൂടാതെ ആരില്‍ നിന്നൊക്കെ പണം വാങ്ങിയെന്നതില്‍ വ്യക്തതയില്ല.

Tags: BriberyED investigationSabarimala Controversy#SabarimalaGold
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡിഎസ്പി നടത്തിയത് 300 കോടിയുടെ അഴിമതി: വിവിധ ജില്ലകളിൽ വില്ല, ഫ്‌ളാറ്റുകൾ, ഏക്കറുകളോളം കൃഷിഭൂമി! അന്വേഷിച്ച പോലീസുകാർക്ക് ഞെട്ടൽ

News

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

Kerala

കൊടിമര പ്രതിഷ്ഠയ്‌ക്ക് സ്വര്‍ണ ദാനം: ഭക്തര്‍ നല്‍കിയ സ്വര്‍ണത്തിന് കണക്കില്ല

പുതിയ വാര്‍ത്തകള്‍

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

ഷർവാണിക ഇന്ത്യൻ ചെസിൽ ചരിത്രം കുറിക്കുന്നു ; 11കാരിക്ക് അപൂർവ റെക്കോഡും ഡബ്ല്യുഎഫ്എം പദവിയും

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.