Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

എന്താണ് ഛഠ് പൂജയെന്നോ? അതിന്റെ വിശ്വാസവും ആചാരവും അനുഷ്ഠാനവും ഇങ്ങനെയാണ്…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2025, 05:24 pm IST
in News, Spiritual, India, Women

സൂര്യനെ പൂജിക്കുകയും സൂര്യപത്‌നിയായ ഛഠ് ദേവിയെ ആരാധിക്കുകയും ചെയ്യുന്നതാണ് ഈ വിശിഷ്ട ആഘോഷം.
ഭാരതത്തിന്റെ ഉത്തരഭാഗത്തെ സംസ്ഥാനമായ ബീഹാറിനും ഉത്തർപ്രദേശ്, നേപ്പാൾ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങൾക്കും പ്രധാനപ്പെട്ട ഉത്സവമാണ് ഛഠ് പൂജ. ഇതിന്റെ ആചാരങ്ങൾ ഹിന്ദു കലണ്ടർ മാസമായ കാർത്തികയിലെ ആറാം ദിവസമാണ് ആരംഭിക്കുന്നത്.

ഈ വർഷം ഇന്നുമുതൽ (ഒക്ടോബർ 24) ഛഠ് പൂജ ആഘോഷങ്ങൾ ആരംഭിച്ചു. ശനിയാഴ്ചയാണ് എല്ലായിടത്തും ആഘോഷം വ്യാപകമാകുന്നത്. നാല് ദിവസമാണ് ആഘോഷങ്ങൾ. കുടുംബത്തിന്റെ സമ്പൂർണ്ണ അഭിവൃദ്ധിക്കായി സൂര്യദേവനെ ആരാധിക്കുന്നതിനും അനുഗ്രഹം തേടുന്നതിനുമാണ് ഇതിന്റെ മുഖ്യ ചടങ്ങ്. സൂര്യദേവന് പ്രാർത്ഥനകൾ അർപ്പിക്കുന്നതിലൂടെയും ഉപവാസം അനുഷ്ഠിക്കുന്നതിലൂടെയും ഗംഗാ നദിയിലെ പുണ്യജലത്തിൽ മുങ്ങുന്നതിലൂടെയുമകാണ് പൂജയുടെ ക്രമങ്ങൾ. ഇതായിരുന്നു ആദ്യകാല പതിവ്. ഇപ്പോൾ രീതികളിലും ആചാര പരിപാടികളിലും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.

ഐതിഹ്യം:

ഛഠ് പൂജയുടെ കൃത്യമായ ഉത്ഭവം അജ്ഞാതമാണ്. ചിലർ വിശ്വസിക്കുന്നത് അത് ഹിന്ദു ഇതിഹാസങ്ങളായ രാമായണം, മഹാഭാരതം എന്നിവയിൽ ഇതെക്കുറിച്ച് പരാമർശിക്കുന്നുണ്ടെന്നാണ്.
ഛഠ് പൂജയുമായി ബന്ധപ്പെട്ട രണ്ട് ഐതിഹ്യങ്ങൾ ഇപ്രകാരമാണ്:

രാമായണത്തിൽനിന്ന്:

ശ്രീരാമനാണ് ഛഠ് പൂജ ആരംഭിച്ചതെന്ന് പറയപ്പെടുന്നു. വനവാസത്തിനുശേഷം അയോധ്യയിലേക്ക് മടങ്ങിയെത്തിയ ശ്രീരാമനും സീതയും സൂര്യദേവനോടുള്ള ബഹുമാനാർത്ഥം ഉപവാസം അനുഷ്ഠിക്കുകയും പിറ്റേന്ന് പുലർച്ചെ വ്രതം മുറിക്കുകയും ചെയ്തുവത്രെ. ഈ ആചാരമാണ് പിന്നീട് ഛഠ് പൂജയായി പരിണമിച്ചതെന്നാണ് ഒരു വിശ്വാസം.

മഹാഭാരതത്തിൽ:
പ്രമുഖ പുരാണ കഥാപാത്രമായ കർണ്ണൻ സൂര്യദേവന്റെയും കുന്തിയുടെയും മകനാണെന്നാണ് ഭാരത വിവരണം. കർണ്ണൻ പുണ്യതീർത്ഥത്തിൽ ഇറങ്ങിനിന്ന് വേദമന്ത്ര മുച്ചരിച്ചും പ്രാർത്ഥനകൾ ചൊല്ലിയും സൂര്യഭഗവാന് അർച്ചന ചെയ്തു. ദരിദ്രർക്ക് പ്രസാദം വിതരണം ചെയ്യുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. അതിന്റെ തുടർച്ചയാണ് ഛഠ്പൂജയെന്നാണ് ഒരു വിശ്വാസം.
മറ്റൊരു കഥയിൽ ദ്രൗപദിയും പാണ്ഡവരും തങ്ങളുടെ രാജ്യം തിരികെ നേടുന്നതിനായി സമാനമായ ഒരു പൂജ നടത്തിയതിനെക്കുറിച്ച് പരാമർശിക്കുന്നു.

ശാസ്ത്രീയ പ്രാധാന്യം

ഛഠ് പൂജയ്‌ക്ക് ശാസ്ത്രത്തിൽ വേരുകളുണ്ടെന്നും അത് മനുഷ്യശരീരത്തെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നുണ്ടെന്നും ചിലർ പറയുന്നു. വെള്ളത്തിൽ മുക്കി സൂര്യപ്രകാശം ഏൽക്കുന്നത് സൗരോർജ്ജ ജൈവവൈദ്യുതിയുടെ ഒഴുക്ക് വർദ്ധിപ്പിക്കുകയും മനുഷ്യശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ശരീരത്തിൽ നിന്ന് ദോഷകരമായ ബാക്ടീരിയകളെയും വൈറസുകളെയും ഇല്ലാതാക്കാൻ ഛഠ് പൂജ സഹായിക്കുമെന്നും ചിലർ വിശ്വസിക്കുന്നു – അങ്ങനെ ശൈത്യകാലത്തിന്റെ ആരംഭത്തിനായി ആളുകൾ തയ്യാറാകുന്ന വഴികൂടിയാണ് ഛഠ്് പൂജയെന്ന വ്യാഖ്യാനവും ഉണ്ട്.

ആചാരങ്ങൾ

ഒന്നാം ദിവസം: ആദ്യ ദിവസം, ഭക്തർ കുളിക്കുന്നതിനുമുമ്പ് ഭക്ഷണം കഴിക്കുന്നില്ല, അതിനുശേഷം കടലപ്പരിപ്പുകറി, പായസം, മത്തങ്ങകൊണ്ടുള്ള കറി തുടങ്ങിയ ഭക്ഷണ സാധനങ്ങൾ തയ്യാറാക്കുന്നു.

രണ്ടാം ദിവസത്തിന് ഖർണ എന്നാണ് പേര്.
ഖർണ പൂജ അവസാനിക്കുന്നതുവരെ ഭക്തർ ഉപവസിക്കുന്നു. അതിനുശേഷം ശർക്കര ചേർത്ത പായസവും പൂരിയും ദേവന്മാർക്ക് സമർപ്പിക്കുകയും വ്രതം അനുഷ്ഠിച്ചവർക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു.

മൂന്നാം ദിവസം പെഹ് ലാ അർഘ്യയാണ്. ഛഠിലെ ഏറ്റവും കഠിനമായ വ്രതം. ഭക്തർ – പ്രധാനമായും സ്ത്രീകൾ – കഠിനമായ ഉപവാസം അനുഷ്ഠിക്കുന്നു, വെള്ളംപോലും കുടിക്കില്ല. സൂര്യദേവന്റെ പത്‌നിയായ ഛഠി മയ്യയ്‌ക്ക് സമർപ്പിച്ചിരിക്കുന്ന ഈ ദിവസം നാടോടി ഗാനങ്ങൾ പാടും, ഗംഗ, കോസി, കർണാലി എന്നിവിടങ്ങളിലെ പുണ്യജലങ്ങളിൽ മുങ്ങിക്കുളിക്കും. അങ്ങനെ സൂര്യൻ അസ്തമിക്കുന്നത് വരെ ആഘോഷം തുടരുന്നു.
നാലാം ദിവസം: നാലാംനാളാണ് വ്രതത്തിന്റെ പാരണവീടൽ. വൈകിട്ട് സൂര്യാസ്തമയത്തോടെ വ്രതം അവസാനിപ്പിച്ച് ആഘോഷം കൂടി അവസാനിപ്പിക്കുന്നു.

 

Tags: #ChchatPooja#Sunworship#ChchatMayya#4DayFest
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബീഹാർ: ഇളക്കിമറിച്ച് അമിത് ഷാ; വിറച്ചുവിറച്ച്‌ ഇൻഡി

പുതിയ വാര്‍ത്തകള്‍

രണ്ടാംഘട്ട വോട്ടെടുപ്പ്; പശ്ചിമബംഗാളിൽ സംഘർഷം, ബിജെപി ഓഫീസിന് തീയിട്ടു, പോളിങ് ഏജൻ്റിന് ക്രൂരമർദ്ദനം

ഇന്‍ഷൂറന്‍സും ഫിറ്റ്‌നസുമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകൾ; പൂച്ചക്കാര് മണികെട്ടുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്; ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിൽ 731 സ്റ്റെനോഗ്രാഫർ ഒഴിവുകൾ : യോഗ്യത പ്ലസ് ടു, വിജ്ഞാപനം പ്രസിദ്ധീകരിച്ചു

മോഷണക്കേസിൽ സിപിഎം പ്രവര്‍ത്തകനെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു, പിടിയിലായ ഷിനോസ് മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.-ടി.വി.കെ. സഖ്യത്തിന് നീക്കം? ഭൂരിപക്ഷം കുറഞ്ഞാൽ സഖ്യം, രഹസ്യ ചർച്ച നടന്നെന്ന് റിപ്പോർട്ട്

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

‘ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു’ – നഗരസഭാ-ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.