Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ശോഭനക്ക് വിവാഹം:മാഗസീനിൽ പരാമർശിച്ച മുറച്ചെറുക്കനായ താര പുത്രനെ തിരക്കി സോഷ്യൽ മീഡിയ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2025, 07:42 am IST
inEntertainment

താര -നർത്തക കുടുംബത്തിൽ നിന്നും സിനിമയിൽ എത്തിയ പെൺകുട്ടി എന്ന ലേബൽ നടി ശോഭനയുടെ  കരിയറിന്റെ തുടക്കകാലങ്ങളിൽ ഉണ്ടായിരുന്നു. ‘തിരുവിതാംകൂർ സഹോദരിമാർ’ എന്നറിയപ്പെടുന്ന അഭിനേത്രികളായ ലളിത, പത്മിനി, രാഗിണിമാരുടെ സഹോദരന്റെ മകളാണ് ശോഭനാ ചന്ദ്രകുമാർ. അമ്മ വിദേശരാജ്യത്ത് വളർന്ന വ്യക്തിയെങ്കിലും, ശോഭന പൂർണമായും മലയാളം, തമിഴ് രീതികൾ പരിചയിച്ച് വളർന്ന കുട്ടിയായിരുന്നു. ചെന്നൈയിലായിരുന്നു ശോഭനയുടെ കുട്ടിക്കാലം. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ‘ഏപ്രിൽ 18’ലാണ് ശോഭന ആദ്യമായി വെള്ളിത്തിരയിലെത്തിയത്. തുടക്കത്തിൽ മീര എന്ന് പേരിലാണ് ശോഭന സിനിമയിൽ വന്നത്.

 

55 വയസ് പ്രായമുള്ള ശോഭന ഇനിയും അവിവാഹിതയായി തുടരുകയാണ്. എന്തുകൊണ്ട് ഒരു വിവാഹത്തിന് മുതിർന്നില്ല എന്ന ചോദ്യം ശോഭന പലപ്പോഴായി അവരുടെ ജീവിതത്തിൽ നേരിട്ടിട്ടുണ്ട്. ഒരിക്കൽപ്പോലും വ്യക്തിഗത വിവരങ്ങളെക്കുറിച്ചോ, ജീവിതത്തെ കുറിച്ചോ സംസാരിക്കാൻ താല്പര്യപ്പെടുന്ന കൂട്ടത്തിലല്ല അവർ. ശോഭനയ്‌ക്ക് ഏറ്റവും ചേരുന്ന ജോഡി എന്ന് തോന്നാറുള്ള നിരവധി നായകന്മാർക്കൊപ്പം അവർ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. അക്കാലങ്ങളിൽ വന്ന ചില ഗോസിപ്പുകൾ ശോഭനയുടെ മേൽ തെല്ലും ഏറ്റില്ല .

 

വർഷങ്ങൾക്ക് ശേഷം ശോഭനയുടെ ‘വിവാഹവാർത്ത’ സോഷ്യൽ മീഡിയയിൽ തലപൊക്കിയിട്ടുണ്ട്. വരന്റെ പേരിൽ കാണുന്നത് അവരുടെ അമ്മായിയുടെ മകന്റെ പേരും. പ്രേമാനന്ദ്. 1987ലേതാണ് ഈ വാർത്ത. ലളിത പത്മിനി രാഗിണിമാരിലെ പത്മിനിയുടെ മകനാണ് പ്രേമാനന്ദ്. ഇദ്ദേഹം നടൻ മധു സംവിധാനം ചെയ്ത ‘ഉദയം പടിഞ്ഞാറ്’ എന്ന സിനിമയിൽ മുഖംകാണിച്ചിട്ടുണ്ട്. പ്രേമാനന്ദ് രാമചന്ദ്രൻ എന്ന പേരിൽ ഈ സിനിമയിൽ ക്രെഡിറ്റുണ്ട്. മധു, ശ്രീവിദ്യ, പ്രേം നസീർ എന്നിവർ വേഷമിട്ട ചിത്രത്തിൽ ശോഭനയും അഭിനയിച്ചിരുന്നു. ചിത്രം റിലീസ് ചെയ്തത് 1986ൽ

 

സിനിമ റിലീസ് ചെയ്ത തൊട്ടടുത്ത വർഷമാണ് വാർത്ത വന്നിട്ടുള്ളത്. അമ്മയോടൊപ്പം അമേരിക്കയിൽ താമസമാക്കിയ പ്രേമാനന്ദ് വാർത്ത വന്നശേഷമുള്ള മാർച്ചിൽ ശോഭനയെ വിവാഹം ചെയ്യും എന്നും ‘ചിത്രഭൂമി’ റിപ്പോർട്ടിൽ പരാമർശമുണ്ട്. വിവാഹശേഷം ശോഭന പൂർണമായും സിനിമയിൽ നിന്നും വിട്ടുനിൽക്കുമെന്നും. ഇന്റെനെറ്റ് യുഗത്തിനും മുൻപ് സിനിമാ വാർത്തകളുടെയും ഗോസിപ്പുകളുടെയും വിളനിലമായിരുന്നു സിനിമാ വാരികകൾ. ഇന്റർനെറ്റ് പോലെ സൗജന്യമായി ലഭിക്കുമായിരുന്നില്ല. ഇവയ്‌ക്ക് അക്കാലങ്ങളിൽ നല്ല നിലയിൽ വിൽപ്പന നടന്നിരുന്നു.

ശോഭനയുടെ ‘വിവാഹവാർത്ത’ തലപൊക്കിയതോടു കൂടി പ്രേമാനന്ദ് എവിടെയെന്ന അന്വേഷണത്തിലാണ് സോഷ്യൽ മീഡിയ. കഴിഞ്ഞ വർഷം പ്രേമാനന്ദിന്റെ കുട്ടിക്കാല ചിത്രങ്ങളിൽ ചിലത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അച്ഛനും അമ്മയ്‌ക്കും ഒപ്പം ഇരിക്കുന്ന കുട്ടിയുടെ ചിത്രങ്ങളായിരുന്നു അവ. ആരാണ് പ്രേമാനന്ദ് എന്ന ചോദ്യവുമുണ്ട്. പത്മിനിയുടെ ഏക മകനാണ്. ലഭ്യമായ വിവരങ്ങൾ പ്രകാരം, പ്രേമാനന്ദ് വിവാഹിതനും നവീൻ എന്ന മകന്റെ പിതാവുമാണ്. ഇദ്ദേഹം വാർണർ ബ്രദേഴ്‌സിന് വേണ്ടി ജോലി ചെയ്തിരുന്നു. മാധ്യമപ്രവർത്തകനും ഫോട്ടോഗ്രാഫറുമായിരുന്നു എന്ന വിവരവും പുറത്തുവന്നു കഴിഞ്ഞു.

നടി ശോഭനയുടെ വിവാഹവാർത്തയായി ചിത്രഭൂമിയിൽ വന്ന റിപ്പോർട്ട്. രാഹുൽ ഹബിൾ സനൽ എന്ന പേജിലാണ് ഈ പകർപ്പ് പൊങ്ങിയത്. ശോഭന അന്ന് മുതൽ ഇന്നുവരെ സിനിമയിൽ സജീവമാണ്. മലയാള സിനിമയിൽ നിന്നും ഇടവേളയെടുത്ത വേളയിൽ അവർ നർത്തകിയെന്ന നിലയിൽ പേരെടുത്തു. കുറച്ചു മാസങ്ങൾക്ക് മുൻപ് ശോഭനയുടെ കൂടെ നിരവധി ചിത്രങ്ങളിൽ ജോഡിയായ മോഹൻലാലിനൊപ്പം അവർ ‘തുടരും’ എന്ന മലയാള ചിത്രത്തിൽ അഭിനയിച്ചിരുന്നു.

Tags: MARRIAGEactress ShobhanaGossip
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

Kerala

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

Kerala

കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം, കര്‍ത്തവ്യം മറക്കാതെ ഡോക്ടറായ നവവധു

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

India

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.