Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thiruvananthapuram

വര്‍ഷന്തോറും കുഴി നികത്തുന്നത് ക്ഷേത്രകമ്മിറ്റി; വേളാവൂര്‍-പാറയ്‌ക്കല്‍ റോഡില്‍ ദുരിതയാത്ര, അപകടങ്ങള്‍ ആവര്‍ത്തിച്ചിട്ടും അധികൃതര്‍ക്ക് അവഗണന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2025, 12:11 pm IST
inThiruvananthapuram

തിരുവനന്തപുരം: റോഡ് പൊട്ടിപ്പൊളിഞ്ഞ് ടാര്‍ ഇളകി മാറിയും വലിയ കുഴികള്‍ രൂപപ്പെട്ട് വെള്ളക്കെട്ടായും വേളാവൂര്‍ നിവാസികളുടെ ദുരിതയാത്രയ്‌ക്ക് അറുതിയില്ല. ടാറിളകി മാറിയ സ്ഥലത്ത് ഇരുചക്രവാഹനങ്ങളുടെ അപകടം നിത്യസംഭവമായി മാറിയിരിക്കുന്നു. സ്ത്രീകളാണ് കൂടുതലായും അപകടത്തില്‍പ്പെടുന്നത്. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഇളകിയ ചെറു പാറക്കഷ്ണങ്ങള്‍ തെറിച്ചുള്ള അപകടങ്ങളും ഉണ്ടാകുന്നു.

വേളാവൂരില്‍ നിന്നും പാറയ്‌ക്കല്‍ റോഡിലേക്ക് തിരുയുമ്പോള്‍ത്തന്നെ വലിയ കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുകയാണ്. പുലര്‍ച്ചെ എത്തുന്ന മീന്‍വണ്ടികളും ഇവിടെ വച്ചാണ് കച്ചവടവും ചെറിയ വണ്ടികളിലേക്ക് മീന്‍ മാറ്റുന്നതും. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മീനിനല്‍ നിന്നുള്ള വെള്ളവും കലരുന്നു. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കാല്‍നടയാത്രക്കാരുടെയും ഇരുചക്രവാഹനങ്ങളുടെയും ശരീരത്തിലേക്ക് ഈ മലിനജലം തെറിച്ചുവീഴുന്നു. മീനിന്റെ അവശിഷ്ടങ്ങള്‍ വെള്ളത്തില്‍ വീഴുന്നതിനാല്‍ തെരുവുനായ്‌ക്കളുടെ കേന്ദ്രമായും മാറിയിരിക്കുന്നു. കാക്കകളും തെരുവുനായ്‌ക്കളും മത്സ്യാവശിഷ്ടങ്ങള്‍ ഭക്ഷിക്കുന്നതിനായി എത്തുന്നു. നിരവധി സ്‌കൂള്‍ കുട്ടികളും സ്ത്രീകളും ക്ഷേത്രത്തിലേക്കുള്ള ഭക്തരും യാത്രചെയ്യുന്ന റോഡാണിത്. ഇടതുമുന്നണിയാണ് പഞ്ചായത്ത് ഭരണമെങ്കിലും വാര്‍ഡുകളില്‍ ഇടതും വലതും മാറിമാറി വരാറുണ്ട്. എങ്കിലും ജനങ്ങളുടെ യാത്രാദുരിതത്തിനറുതിയില്ല.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തിയതോടെ അവരവരുടെ വാര്‍ഡുകളില്‍ റോഡുകള്‍ മോടിപിടിപ്പിക്കുന്നതിലാണ് പഞ്ചായത്ത് മെമ്പര്‍മാരുടെ പൂര്‍ണ ശ്രദ്ധ. ഒന്നിലധികം വാര്‍ഡുകളിലൂടെ കടന്നുപോകുന്നതുകൊണ്ടാകാം വേളാവൂരില്‍ നിന്നും വൈദ്യന്‍കാവ് ക്ഷേത്രം വഴി പാറയ്‌ക്കലേക്ക് പോകുന്ന റോഡില്‍ ആരും ശ്രദ്ധവയ്‌ക്കാത്തത്. ആയിരക്കണക്കിന് ഭക്തര്‍ ഒഴുകിയെത്തുന്ന വൈദ്യന്‍കാവ് ദേവീക്ഷേത്ര ഉത്സവ സമയത്ത് ക്ഷേത്രം ഭാരവാഹികള്‍ ജെസിബി ഉപയോഗിച്ച് കുഴികള്‍ മണ്ണിട്ടു നികത്തുന്നതുമാത്രമാണ് കഴിഞ്ഞ ഏതാനും കൊല്ലങ്ങളായി നടക്കുന്നത്.

ഒരു പതിറ്റാണ്ടോളമായി റോഡ് റീ ടാര്‍ ചെയ്തിട്ട്. അതിനിടയിലാണ് ജലജീവന്‍ പദ്ധതിക്കായി കുഴികുത്തി റോഡ് വികൃതമാക്കിയത്. കുറച്ചുകാലങ്ങള്‍ക്കുശേഷം ടാറിനോട് ചേര്‍ന്നുള്ള ഭാഗത്തെ മണ്ണ് നീക്കി കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയെങ്കിലും രണ്ടാം തവണയും ജലജീവന്‍ പദ്ധതിയുടെ ഭാഗമായി റോഡ് കുത്തിപ്പൊളിക്കുകയായിരുന്നു. കോണ്‍ക്രീറ്റ് മുഴുവന്‍ കുത്തിയിളക്കുകയും റോഡിന് കുറുകെ കിടങ്ങുകളെടുത്ത് പൈപ്പ് സ്ഥാപിച്ച ശേഷം മണ്ണിട്ട് നികത്തുകയും ചെയ്തു. കുത്തിയൊലിച്ച മഴവെള്ളപ്പാച്ചിലില്‍ മണ്ണ് ഒലിച്ചുപോയി റോഡ് അപകടാവസ്ഥയിലായിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

Tags: Cracks and shifted tarTwo-wheeler accidentsWomen most affectedVelavoorDamaged road
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കൂറകൾ നാട് കുട്ടിച്ചോറാക്കും , ഇത്തരം വിഘടന വാദങ്ങളെ അടിച്ചൊതുക്കണം ; ഇല്ലെങ്കിൽ ഇന്ത്യ പിന്നെ ഇല്ല ;  ആരിഫ് ഹുസൈൻ തെരുവത്ത് 

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥി ; എങ്കിൽ JNU ലെ പീഡനത്തെ പറ്റി പറയൂവെന്ന് റിപ്പോർട്ടർ ; മറുപടി ‘ മോദി മീഡിയ ഗോ ബാക്ക് ‘

കോവിഡ് ലോകത്തെ തളർത്തിയപ്പോഴും കുതിപ്പ്! സാമ്പത്തിക വളർച്ചയിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക്

ദല്‍ഹി കലാപക്കേസ് പ്രതി നടാഷ നര്‍വാളിന് യുകെയ്‌ക്ക് യാത്രാനുമതി, യുഎപിഎ ബാധകമല്ലെന്ന് ഹൈക്കോടതി

ദേവസ്വം ബോര്‍ഡിന്‌റെ നീക്കം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനെന്ന് ഭരണാനുകൂല സംഘടന, ലക്ഷ്യം ജയകുമാറോ?

2018ലെ മാനനഷ്ടക്കേസ്: പാറ്റ സമരത്തിൽ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.