Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ ഈ സീക്രട്ട് ഏജന്‍റിന് പാകിസ്ഥാന്റെ മുക്കുമൂലകള്‍ അറിയാം….പാകിസ്ഥാനെ ചിതറിക്കുന്ന ഇന്ത്യയുടെ ജെയിംസ്ബോണ്ടായ അജിത് ഡോവല്‍

പാകിസ്ഥാന്റെ ഇന്നത്തെ ദുരവസ്ഥയ്‌ക്ക് പിന്നില്‍ ഒരാളുണ്ട്...ഇന്ത്യയുടെ ജെയിംസ് ബോണ്ടായി അറിയപ്പെടുന്ന , പാകിസ്ഥാന്റെ അകവും പുറവും അടുത്തറിയുന്ന ഒരാള്‍- അതാണ് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2025, 06:59 pm IST
in India, Defence
ഇന്ത്യയുടെ ജെയിംസ് ബോണ്ടായി അറിയപ്പെടുന്ന അജിത് ഡോവല്‍ (ഇടത്ത്) മോദിയുമായി ഗൗരവമായ ചര്‍ച്ചയില്‍ ഡോവല്‍ (വലത്ത്)

ഇന്ത്യയുടെ ജെയിംസ് ബോണ്ടായി അറിയപ്പെടുന്ന അജിത് ഡോവല്‍ (ഇടത്ത്) മോദിയുമായി ഗൗരവമായ ചര്‍ച്ചയില്‍ ഡോവല്‍ (വലത്ത്)

ഇസ്ലാമബാദ് :പാകിസ്ഥാന്റെ ഇന്നത്തെ ദുരവസ്ഥയ്‌ക്ക് പിന്നില്‍ ഒരാളുണ്ട്…ഇന്ത്യയുടെ ജെയിംസ് ബോണ്ടായി അറിയപ്പെടുന്ന , പാകിസ്ഥാന്റെ അകവും പുറവും അടുത്തറിയുന്ന ഒരാള്‍- അതാണ് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍. താലിബാനുമായി ഇന്ത്യ പൊടുന്നനെ അടുക്കുന്നതിന് പിന്നിലും അജിത് ഡോവലിന്റെ ബുദ്ധിയുണ്ടെന്ന് പ്രതിരോധരംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു. പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ താലിബാനെ മുതലെടുക്കാതിരിക്കാനുള്ള പ്രതിരോധതന്ത്രത്തിന്റെ ഭാഗം.

പാകിസ്ഥാന്റെ ആണവായുധം ഇന്ത്യ 15 വര്‍ഷത്തോളം വൈകിപ്പിച്ചതെങ്ങിനെ?

പാകിസ്ഥാന്റെ മുക്കും മൂലയും അരിച്ചുപെറുക്കിയതിനാലാണ് ഇന്ന് ആ രാജ്യത്തിനെതിരെ ശക്തമായ നീക്കങ്ങള്‍ നടത്താന്‍ ഇന്ത്യയ്‌ക്കാവുന്നത്. ആറ് വര്‍ഷമാണ് അജിത് ഡോവല്‍ പാകിസ്ഥാന്റെ രഹസ്യ ആണവപദ്ധതിയുടെ ചുരുളക്കിക്കാന്‍ പാകിസ്ഥാനില്‍ ഒരു ഭിക്ഷക്കാരനെപ്പോലെ അലഞ്ഞത്. കീറിയ ഷാളും പുതച്ച്, മുഷിഞ്ഞ വേഷവും ധരിച്ച ഭിക്ഷക്കാരന്‍. ഒരു മുസ്ലിം ഭിക്ഷക്കാരന്റെ വേഷമാണ് ഡോവല്‍ അണിഞ്ഞത്.  പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമബാദിലെ കഹൂട്ടയിലെ ഖാന്‍ റിസര്‍ച്ച് ലാബോറട്ടറിയെ ചുറ്റിപ്പറ്റിയായിരുന്നു ഡോവലിന്റെ അന്വേഷണം.

ദിവസേന മുസ്ലിം ഭിക്ഷക്കാരന്റെ വേഷത്തില്‍ ഡോവല്‍ ആ ലാബിന് ചുറ്റും കറങ്ങി. ഒടുവില്‍ ഡോവല്‍ ഈ കറക്കത്തിനിടയില്‍ ഒരു കാര്യം മനസ്സിലാക്കി. ലാബിലെ ശാസ്ത്രജ്ഞര്‍ മുടിവെട്ടാന്‍ പോകുന്നത് തൊട്ടടുത്തുള്ള ഒരു ബാര്‍ബര്‍ ഷോപ്പിലേക്കാണ്. ലാബിന് അടുത്തുള്ള ഒരു മുടിവെട്ട് കടയുടെ മുന്നില്‍ അജിത് ഡോവല്‍ എന്ന ഭീക്ഷക്കാരന്‍ ചുറ്റിക്കറങ്ങി. ആരുമറിയാതെ അവിടെ മുടിവെട്ടാന്‍ എത്തിയ പാക് ആണവശാസ്ത്രജ്ഞന്മാരുടെ തലമുടി അജിത് ഡോവല്‍ പഴയ പാട്ടയും കുപ്പിയും പേപ്പറും പെറുക്കിയിടുന്ന ചാക്കിലിട്ടു. പിന്നീട് ആ തലമുടി ഇന്ത്യയിലെ ലാബിലേക്ക് പരിശോധനയ്‌ക്കയച്ചു. ആ തലമുടി നയിച്ചത് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലിലേക്കായിരുന്നു. ആ തലമുടിയില്‍ യുറേനിയത്തിന്റെ അവശിഷ്ടവും റേഡിയേഷനും ഉണ്ടെന്ന് കണ്ടെത്തി. അതായത് പാകിസ്ഥാന്‍ ആണവശാസ്ത്രജ്ഞര്‍ ആണവപരീക്ഷണം നടത്തുന്നു എന്നതിന്റെ വ്യക്തമായ തെളിവായിരുന്നു അത്.

ഇതോടെ ഇന്ത്യന്‍ സൈന്യവും രഹസ്യഏജന്‍സികളും പാകിസ്ഥാന്റെ ആണവപരീക്ഷണങ്ങള്‍ വൈകിക്കാന്‍ പല തന്ത്രങ്ങളും പയറ്റി. സ്വന്തം ജീവന്‍ പണയം വെച്ച് അജിത് ഡോവല്‍ ആറു വര്‍ഷക്കാലം പാകിസ്ഥാനില്‍ നടത്തിയ ആ രഹസ്യദൗത്യത്തിന് ഫലമുണ്ടായി. പാകിസ്ഥാന്റെ ആണവായുധം വികസിപ്പിക്കാനുള്ള ശ്രമങ്ങളെ 15 വര്‍ഷത്തോളം വൈകിപ്പിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു.

പാകിസ്ഥാനെ ചിതറിക്കുന്ന ഡോവലിന്റെ ‘ഡിഫന്‍സീവ് ഒഫന്‍സ്’ എന്ന തന്ത്രം
പാകിസ്ഥാനുമായി നേരിട്ട് ഏറ്റുമുട്ടാതെ പാകിസ്ഥാന്റെ ദൗര്‍ബല്യങ്ങള്‍ അടുത്തറിഞ്ഞ് പ്രവര്‍ത്തിക്കുക എന്ന ഡിഫന്‍സീവ് ഒഫന്‍സീവ് (പ്രതിരോധിച്ച് ആക്രമിക്കല്‍-Defensive Offence) എന്ന തന്ത്രം അജിത് ഡോവല്‍ കൊണ്ടുവന്നതാണ്. പാകിസ്ഥാനെ അടിമുടി അറിയുക എന്നിട്ട് അവരുടെ ദൗര്‍ബല്യങ്ങളെ അടിക്കുക എന്നത് സാധ്യമാക്കലാണ് ഈ തന്ത്രം. പാകിസ്ഥാന്റെ സാമ്പത്തിക പ്രശ്നങ്ങള്‍, ആഭ്യന്തരസുരക്ഷ, രാഷ്‌ട്രീയ അസ്ഥിരതകള്‍ എന്നിവ തലനാരിഴ കീറി പഠിക്കുകയായിരുന്നു ഡോവലും കൂട്ടരും. ഈ പാഠങ്ങള്‍ പഠിച്ച് പാകിസ്ഥാനെ പ്രതിരോധത്തിലാക്കുന്ന മറുതന്ത്രം മെനയുക എന്നതാണ് ലക്ഷ്യം. അങ്ങിനെ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് കനത്ത ചെലവേറിയ ഒരു കാര്യമായി മാറുന്നതോടെ പാകിസ്ഥാന്‍ ഈ പരിപാടി നിര്‍ത്തിക്കൊള്ളും എന്നതാണ് ഡോവലിന്റെ വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി പാകിസ്ഥാനിലെ ഭീകരപരിശീലന കേന്ദ്രങ്ങളും വിശദമായി അരിച്ചുപെറുക്കി ഡോവല്‍ പഠിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനിലെ ഒമ്പതിടങ്ങളിലെ തീവ്രവാദപരിശീലനകേന്ദ്രങ്ങള്‍ ഇന്ത്യയ്‌ക്ക് തകര്‍ക്കാനായാത് ഇവയെ സംബന്ധിച്ചുള്ള വ്യക്തമായ രൂപരേഖ കയ്യിലുള്ളതുകൊണ്ടാണ്. ഇതുപോലുള്ള എത്രയോ തീവ്രവാദപരിശീലന കേന്ദ്രങ്ങള്‍ പാകിസ്ഥാന്റെ ഉള്‍നഗരങ്ങളില്‍ ഇനിയുമേറെയുണ്ട്.

സൂചിയെ സൂചികൊണ്ട് എടുക്കുന്ന ഡോവല്‍ തന്ത്രം
ഇന്ത്യയിലേക്ക് തീവ്രവാദത്തെ കയറ്റി അയച്ച് രാജ്യത്തിന്റെ സമാധാനം കെടുത്തുന്ന പാകിസ്ഥാന്‍ ഇപ്പോള്‍ പുറംനാട്ടില്‍ നിന്നും പാകിസ്ഥാനിലേക്ക് കടുന്നുവരുന്ന തീവ്രവാദം കൊണ്ട് പൊറുതിമുട്ടുകയാണ്. ഭീകരവാദത്തിന്റെ സുഖം മാത്രം അറിഞ്ഞ പാകിസ്ഥാന്‍ ഭീകരവാദത്തിന്റെ വേദന അറിയാന്‍ തുടങ്ങിയിരിക്കുന്നു. സൂചിയെ സൂചികൊണ്ട് എടുക്കുന്ന ഒരു ഡോവല്‍ തന്ത്രം ഇതിന് പിന്നില്‍ ഒളിഞ്ഞിരിപ്പുണ്ട്. അഫ്ഗാനിസ്ഥാനിലെ ഭീകരവാദ പരിശീലനകേന്ദ്രങ്ങളില്‍ നിന്നും പാകിസ്ഥാന്റെ മണ്ണിലേക്കിറങ്ങുന്ന തീവ്രവാദികള്‍ പാകിസ്ഥാനില്‍ വന്‍നാശം വിതയ്‌ക്കുകയാണ്. ഇതോടെ ഭീകരര്‍ക്ക് താവളമൊരുക്കുന്ന താലിബാനെ പാകിസ്ഥാന്‍ വിമര്‍ശിച്ചു തുടങ്ങി എന്ന് മാത്രമല്ല, ഭീകരവാദം ഇറക്കുമതി ചെയ്താല്‍ തിരിച്ചടിക്കുമെന്ന് താലിബാനെ പാകിസ്ഥാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഈ ദുരവസ്ഥയിലേക്ക് പാകിസ്ഥാനെ തള്ളിവിട്ടതിന് പിന്നില്‍ ഇന്ത്യയുടെ ഇന്‍റലിജന്‍സ് ഏജന്‍സികളുടെ കരങ്ങളുണ്ട്.

ഒരു ഭാഗത്ത് ഇമ്രാന്‍ ഖാന്റെ പിടിഐ, മറ്റൊരു ഭാഗത്ത് പാകിസ്ഥാന്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ പൊരുതുന്ന തെഹ്രീക് ലബ്ബായിക് പാകിസ്ഥാന്‍ എന്ന് ടിഎല്‍പി, വേറൊരു ഭാഗത്ത് അഫ്ഗാനിസ്ഥാനില്‍ നിന്നും പരിശീലനം നേടി പാകിസ്ഥാന്റെ മണ്ണില്‍ അസമാധാനം വിതയ്‌ക്കുന്ന ടിടിപി, ഇനിയും നാലാമതൊരു ഭാഗത്ത് പാകിസ്ഥാനില്‍ നിന്നും ബലൂച് മേഖലയെ അടര്‍ത്തിമാറ്റി ബലൂചിസ്ഥാന്‍ എന്ന രാജ്യം സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ട് യുദ്ധം ചെയ്യുന്ന ബലൂച് ആര്‍മി…അതേ ചതുര്‍മുഖങ്ങളില്‍ നിന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി അസിം മുനീറും മുന്‍പില്ലാത്ത വിധം ഭീഷണി നേരിടുകയാണ്. ഒരൊറ്റ രാജ്യമാക്കി കൂട്ടിച്ചേര്‍ക്കാന്‍ കഴിയാത്തവിധം പാകിസ്ഥാന്‍ ചിതറുകയാണ്. ഇതിന് പിന്നിലും ഇന്ത്യയുടെ ജെയിംസ് ബോണ്ടായ അജിത് ഡോവല്‍ എന്ന സീക്രട്ട് ഏജന്‍റിന്റെ കരങ്ങളുണ്ട്.

 

 

Tags: Pakistan CrisisAjitdovalNSAIndian James bondSecret AgentIndian spySuper copModi DovalTerrorism with Terrorism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സോബിയ ഷാഹീദ് (ഇടത്ത്) ധുരന്ധര്‍ സിനിമയിലെ റോ ഏജന്‍റായി അഭിനയിക്കുന്ന രണ്‍വീര്‍ സിങ്ങ് (വലത്ത്)
World

ധുരന്ധറിലെ റോ ഏജന്‍റ് പാക് സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നു, പാക് പ്രതിപക്ഷ എംഎല്‍എമാര്‍ റോ ഏജന്‍റുമാരുടെ വാലാട്ടികളാണെന്ന് സോബിയ ഷഹീദ്

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

News

എനിക്ക് ഫോണില്ല, ഞാൻ ഇന്റർനെറ്റ് ഉപയോഗിക്കാറില്ല; പറയുന്നത് അജിത് ഡോവലാണ്…

India

അനവസരത്തില്‍ രാഷ്‌ട്രീയം പറഞ്ഞ് അഭിഷേക് മനു സിംഘ് വി; ‘ഇതാണോ കൊട്ടിഘോഷിക്കുന്ന സുരക്ഷിതതലസ്ഥാനം?’- ചോദിച്ച് സിംഘ് വി

ടിഎല്‍പി പാക് സര്‍ക്കാരിനും സൈന്യത്തിനും എതിരെ അക്രമാസക്ത പ്രകടനം നടത്തുന്നു. 200 പേര്‍ വെടിവെയ്പില്‍ കൊല്ലപ്പെട്ടു. (ഇടത്ത്)
World

ഒരു ഭാഗത്ത് താലിബാന്‍…മറുഭാഗത്ത് തെഹ്റീക് -ഇ-ലബ്ബായിക് പാകിസ്ഥാന്‍;അസിം മുനീര്‍ വിയര്‍ക്കുന്നു; 200 ടിഎല്‍പിക്കാരെ വെടിവെച്ച് കൊന്ന് പാകിസ്ഥാന്‍

പുതിയ വാര്‍ത്തകള്‍

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

അനവസരത്തില്‍ ജാതിവാലുകള്‍ മുളയ്‌ക്കുന്നത് കോണ്‍ഗ്രസിന് നല്ലതല്ല, വി ഡി സതീശനെ പരോക്ഷമായി വിമര്‍ശിച്ച് ജിന്റോ ജോണ്‍

ബിജെപി മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി ബംഗാളില്‍ അധികാരത്തില്‍ വന്ന ശേഷം സുവേന്ദു അധികാരി ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്നു (ഇടത്ത്) ശ്യാമപ്രസാദ് മുഖര്‍ജി (വലത്ത്)

സമ്പന്നജീവിതം ഉപേക്ഷിച്ച് നെഹ്രുവിന്റെ മുസ്ലിംപ്രീണനത്തിനെതിരെ മരിയ്‌ക്കും വരെ പൊരുതി;സുവേന്ദു അധികാരി മാലയിട്ട് ആദരിച്ച ശ്യാമപ്രസാദ് മുഖര്‍ജി ആരാണ്?

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, കൊച്ചിന്‍ ,തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍ക്കും സര്‍ക്കാരിനും നോട്ടീസ്

എപ്പോഴും ജാമ്യം നൽകാനാവില്ല, കുടുംബാംഗങ്ങൾ നോക്കിക്കോളും ; രോഗിയായ അമ്മയെ പരിചരിക്കുന്നതിനായി ഉമർ ഖാലിദിന് കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു

മന്ത്രിമാർക്ക് ഇരിപ്പിടം ഇനിയുമായലില്ല, കിടപ്പാടമായി!! നവീകരിക്കാൻ നാലുകോടി മുടിക്കുന്നു

മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികളായി, ചെന്നിത്തലയ്‌ക്ക് പമ്പ,കെ മുരളീധരന് സാനഡു

വീട്ടിൽ നിന്ന് പാറ്റകളെ തുരത്താൻ ഏത് ചെടി നടണം?

അമേരിക്ക വീണ്ടും ഇറാനിൽ ബോംബിടുമോ ? ട്രംപിന്റെ പുതിയ മുന്നറിയിപ്പ് യുദ്ധസാധ്യത ഉയർത്തുന്നു

ബാന്ദ്ര ഈസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപമുള്ള 500 അനധികൃത നിർമ്മാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.