Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

പാരാ അത്‌ലറ്റിക്‌സ്: വിജയംകൊയ്ത ഭാരത സംഘത്തിന് കായിക മന്ത്രാലയത്തിന്റെ അനുമോദനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2025, 08:36 pm IST
inNews, India, Sports

ന്യൂദൽഹി: രാജ്യതലസ്ഥാനത്ത് നടന്ന ലോക പാരാ അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് മെഡൽ നേടിയ ഭാരത സംഘത്തെ കേന്ദ്ര യുവജനകാര്യ, കായിക, തൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ അഭിനന്ദിച്ചു. അസാധാരണ മനോഭാവത്തിനും ദൃഢനിശ്ചയത്തിനും രാജ്യത്തിന് അഭിമാനകരമായ റെക്കോർഡ് പ്രകടനം കാഴ്ച വച്ചതിനും മന്ത്രി അവരെ അഭിനന്ദിച്ചു.

ലോക പാരാ അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവച്ച ഭാരതം 22 മെഡലുകളുമായി സർവ്വകാല റെക്കോർഡ് നേടി, പത്താം സ്ഥാനത്തെത്തി. 6 സ്വർണ്ണം, 9 വെള്ളി, 7 വെങ്കലം എന്നിവ അടങ്ങുന്നതാണ് ഭാരതനേട്ടം. യുവജനകാര്യ, കായിക മന്ത്രാലയത്തിന് കീഴിലെ കായിക വകുപ്പ്, പാരാ അത്ലറ്റുകൾക്ക് 1.09 കോടിയിലധികം രൂപയുടെ ക്യാഷ് അവാർഡുകൾ നൽകി.

‘നിങ്ങൾ പാരാ അത്ലറ്റുകളല്ല, മറിച്ച് ഭാരതത്തിന്റെ പവർ അത്ലറ്റുകളാണ്. മെഡൽ നേടിയതിലൂടെ രാജ്യത്തിന് നിങ്ങൾ അഭിമാനം പകർന്നു. പ്രത്യേകിച്ച്, ദിവ്യാംഗർക്ക് നിങ്ങൾ പ്രചോദനാത്മക സന്ദേശം പകർന്നു നൽകി എന്നതും ശ്രദ്ധേയമാണ്. നിങ്ങൾ കാണിച്ച അഭിനിവേശം വളരെ വലുതാണ്,’ അനുമോദന വേളയിൽ പാരാ അത്ലറ്റുകളെ അഭിസംബോധന ചെയ്തുകൊണ്ട് ഡോ. മൻസുഖ് മാണ്ഡവ്യ പറഞ്ഞു. മത്സരത്തിൽ അത്ലറ്റുകൾ മികച്ച ആവേശവും പുനരുജ്ജീവനശേഷിയും പ്രകടിപ്പിച്ചതായി കായിക മന്ത്രി പ്രശംസിച്ചു. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നവഭാരതം എന്ന ദർശനവും ചൈതന്യവും മികച്ച രീതിയിൽ ഈ മത്സരങ്ങളിൽ പ്രതിഫലിച്ചിരുന്നു. പ്രധാനമന്ത്രി നിങ്ങളുടെ മത്സരങ്ങൾ ടിവിയിൽ കണ്ടുകൊണ്ടിരുന്നു, ഞങ്ങളുടെ യോഗങ്ങളിൽ അദ്ദേഹം നിങ്ങളെക്കുറിച്ച് ചോദിച്ചുകൊണ്ടിരുന്നു,’ കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

ആഗോളതലത്തിൽ ഭാരതം ഏറ്റവും വിജയകരമായി ആതിഥേയത്വം വഹിച്ച പാരാ- കായിക പരിപാടിയെന്ന് അന്താരാഷ്‌ട്രതലത്തിൽ രാജ്യത്തിന് അംഗീകാരം ലഭിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഈ അഭിനന്ദനം. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ‘ന്യൂദൽഹി 2025 ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്’, ഭാരതത്തിൽ ഇതുവരെ സംഘടിപ്പിച്ചതിൽ വച്ച് ഏറ്റവും വലിയ കായിക പരിപാടിയായിരുന്നു. 186 മെഡൽ ഇനങ്ങളിലായി 100 രാജ്യങ്ങളിൽ നിന്നുള്ള 2,100-ലധികം പേർ മത്സരിച്ചു.

ചാമ്പ്യൻഷിപ്പ് നടന്ന ജെഎൽഎൻ സ്റ്റേഡിയത്തിലെ മോണ്ടോ ട്രാക്കിനെ അത്ലറ്റുകൾ ഏകസ്വരത്തിൽ പ്രശംസിച്ചു.

 

Tags: sports#ParaAthletics#IndiaChampion#MansukhMandavya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ONAPPATHIPP 2026

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: സികപ്പു റോജാക്കൾ / എം. സതീശൻ / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: ലോകകപ്പിലെ പഞ്ചസൗന്ദര്യം / വൈഷ്ണവി ഡി മംഗലം / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: നാടൻപന്തിലെ ഹൃദയമിടിപ്പ് / കെ.വി. ഹരിദാസ് / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: പന്ത് വലുതായകഥ / പി.എസ്. സ്വരാജ് (ജന്മഭൂമി ഓണപ്പതിപ്പ് 2026)

പുതിയ വാര്‍ത്തകള്‍

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.