Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

കേരളത്തനിമയോടെ ഓണം ആഘോഷിച്ച് ഓര്‍ഗനൈസഷന്‍ ഓഫ് ഹിന്ദു മലയാളീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2025, 01:55 pm IST
inUS, Marukara

ലോസ് ആഞ്ചലസ്: നിറക്കൂട്ടുകളുടെ അകമ്പടിയോടെ പ്രതീക്ഷകളുടെ പൂക്കളമിട്ടും രുചിമുകുളങ്ങളെ ത്രസിപ്പിക്കുന്ന വിഭവങ്ങൾ ആസ്വദിച്ചും ഓര്‍ഗനൈസഷന്‍ ഓഫ് ഹിന്ദു മലയാളീസ് (‘ഓം’) ഓണം ആഘോഷിച്ചു.ഓണസദ്യ, മാവേലി , വാമനൻ. താലപ്പൊലി, ചെണ്ടമേളം, തിരുവാതിര എന്നിവയുടെ അകമ്പടിയോടെ തുടങ്ങിയ ഓമിന്റെ ഓണാഘോഷം കേരളത്തനിമയും പാരമ്പര്യവും ഉയർത്തിപ്പിടിച്ച ഒരാഘോഷം ആയിരുന്നു. നവരസങ്ങൾ വിവിധ കലാരൂപങ്ങളിലൂടെ അവതരിപ്പിച്ച കലാകാരന്മാർ കലാസ്നേഹികൾക്ക് ഒരു നല്ല വിരുന്ന് ഒരുക്കി. വാമനനായി ദേവ് മേനോനും, മഹാബലി ആയി വിമല്‍ ഘോഷും എത്തി. ഓമിന്റെ ഭാരവാഹികള്‍ ഭദ്ര ദീപം കൊളുത്തി പരിപാടികൾ ഉദ്‌ഘാടനം ചെയ്തു. സഞ്ജന സുനിൽ പ്രാര്‍ഥന ചൊല്ലി. ഓം പ്രെസിഡൻറ് സുരേഷ് ഇഞ്ചൂർ എല്ലാവര്ക്കും സ്വാഗതം ഓതുകയും അതിനോടൊപ്പം ഓണം ഒത്തൊരുമയുടെയും സന്തോഷത്തിന്റെയും സന്ദേശം ആണ് നൽകുന്നത് എന്നു ഓർമിപ്പിക്കുകയും ചെയ്തു.

സുരേഷ് ഇഞ്ചൂര്‍, സിന്ധു പിള്ളൈ, രഘു അരങ്ങാശ്ശേരി, രമാ നായര്‍, രവി വെള്ളത്തേരി, ഹരികുമാര്‍ ഗോവിന്ദന്‍, ശ്രീദേവി വാരിയര്‍, ബാബ പ്രണബ്, ഷിനു കൃഷ്ണരാജ്, രാജന്‍ നായര്‍, പ്രകാശ് സുരേന്ദ്രനാഥന്‍, സുകുമാരന്‍ തോപ്പില്‍, ശബരി നൊട്ടിയത്ത്, വിനോദ് ബാഹുലേയൻ, ബിന്ദു സുനിൽ എന്നിവർ അടങ്ങിയ 15 അംഗ ബോർഡിന്റെ നേതൃത്വത്തിലാണ് ഇത്ര വിപുലമായ ഓണാഘോഷങ്ങൾ ഓം നടത്തിയത്.

ആതിര സുരേഷിന്റെ നേതൃത്വത്തില്‍ രഞ്ജിനി ജനാർദ്ദനൻ, ദിവ്യ , അപർണ വിജേഷ്, ഹിമ, കവിത പണിക്കർ, ഷൈജ വിപിൻ, ഗീത നായർ, രാജി മനോജ്, അനുപമ അരുണ്‍ ചന്ദ്രൻ എന്നിവര്‍ തിരുവാതിരക്കു ചുവടുവെച്ചു. മാവേലിയെ വരവേറ്റു കൊണ്ട് ഓണപ്പാട്ടുകൾ കോർത്തിണക്കിയ ഗ്രൂപ്പ് സോങ് വളരെ ഇമ്പമുള്ളതായിരുന്നു. ബാലന്‍ പണിക്കര്‍, രഘു അരങ്ങാശ്ശേരി, പ്രീതി, സിന്ധു പിള്ളൈ, രവി രാഘവൻ, രാം പ്രസാദ്, ഗൗരി, ദേവി ലീല, രതി വിജയൻ എന്നിവരാണ് ഈ ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. തന്‍വിക മേനോന്‍ അവതരിപ്പിച്ച നാടോടി നൃത്തം പ്രേക്ഷക ഹൃദയങ്ങൾ പിടിച്ചടക്കി. ആദിത്യ നായര്‍, മീനാക്ഷി ശ്രീരാഗ്, പൂന്യ നവീന്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച ഭാരതനാട്യം മനോഹരമായിരുന്നു. ഹരിശങ്കര്‍ കോടോത്ത്, ദേവാങ് പ്രണബ്. വൈഗാ രശ്മി നായർ, അഞ്ജലി വിജയകുമാർ , നയൻ എന്നിവർ ഓണ ഗാനങ്ങൾ പാടി.

ഓമിന്റെ കുട്ടികൾ പാടിയ ഗ്രൂപ് സോങ് വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ ആയിരുന്നു. സിന്ധു പിള്ളൈയുടെ മോഹിനിയാട്ടം കേരളത്തനിമയോടെ അരങ്ങിലെത്തി. ആര്‍ച്ച നായര്‍, പാര്‍ഥിവ് മേനോൻ എന്നിവർ മലയാള ഗാനങ്ങൾ പാടി. ആര്യ അജിത്‌കുമാറും ലക്ഷണ കുമാരവേലുവും ചേര്‍ന്ന് അവതരിപ്പിച്ച ഭാരതനാട്യം നയനാനന്ദകരമായിരുന്നു. അദ്വൈത് നായര്‍ വയലിനില്‍ മലയാള ഗാനം വായിച്ചത് ഇമ്പമുള്ളതായിരുന്നു. കവിത നായർ, സിന്ധു പിള്ളൈ, ടീന കൃഷ്ണൻ, സചിത, സുധ അർഷദ് എന്നിവർ ഗ്രൂപ്പ് മോഹിനിയാട്ടം കാണികൾക്ക് ഒരു വ്യത്യസ്ത അനുഭവം ആയി മാറി. ആതിര സുരേഷും ആകര്‍ഷ് സുരേഷും അവതരിപ്പിച്ച യുഗ്മ ഗാനം മനോഹരമായി. ഹൃദ്യ ഹരിയുടെ ഭരതനാട്യം വേറിട്ട് നിന്ന ഒരു മനോഹരമായ ഒരു അവതരണം ആയിരുന്നു. ദിവ്യ, ബാലന്‍ പണിക്കര്‍, ദേവി ലീല,രവി രാഘവൻ, ഐശ്വര്യയും സായിയും, ഗൗരി കോടോത്, സീതാറാം, ശങ്കർ, ആരതി എന്നിവർ നടത്തിയ ഗാനമേളയോടെ കലാ പരിപാടികൾക്ക് തിരശീല വീണു.

ധന്യ പ്രണബ്, നന്ദന മേനോൻ, ആകർഷ് സുരേഷ്, ദേവിക ഘോഷ് എന്നിവർ പ്രോഗ്രാമിന്റെ MCs ആയിരുന്നു. പരിപാടികളുടെ സമാപനത്തില്‍ രഘു അരങ്ങാശ്ശേരി നന്ദി രേഖപ്പെടുത്തി.
ഓണാഘോഷങ്ങളുടെ ഒരു ഹൈലൈറ് ഓണ സദ്യ ആയിരുന്നു. ഇരുപത്തി നാല് വിഭവങ്ങളുള്ള സമൃദ്ധമായ സദ്യ ഏതാണ്ട് 600-ല്‍ അധികം പേര്‍ ആസ്വദിച്ചു. ജിജു പുരുഷോത്തമന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ സദ്യ കേരളത്തില്‍ നിന്നും കൊണ്ടുവന്ന ഇളം തൂശനിലയില്‍ വിളമ്പിയത് സദ്യയുടെ മാറ്റു കൂട്ടി.

ഓമിന്റെ ഭാരവാഹികൾ ഓണാഘോഷം ഗംഭീരമാക്കാൻ സഹായിച്ച എല്ലാവര്ക്കും കൃതജ്ഞത പ്രകടിപ്പിച്ചു.

Tags: Onam celebrationCultural EventOrganization of Hindu Malayalis (OM)colorful flowers of hopedelicious dishestraditional feastMalayali communityfestive spirittaste buds
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച
Kerala

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

Entertainment

ഏഷ്യാനെറ്റിൽ ” OG ONAM ” : പത്ത് ദിവസത്തെ ഓണാഘോഷമായി ഏഷ്യാനെറ്റ്

Kerala

വേടന് വീണ്ടും വേദിയൊരുക്കി സര്‍ക്കാര്‍; കോന്നിയിലെ കരിയാട്ടം ഫെസ്റ്റില്‍ പങ്കെടുക്കും, പരിപാടി എംഎല്‍എ കെ.യു. ജനീഷ് കുമാറിന്റെ നേതൃത്വത്തിൽ

റൂറല്‍ എസ്പി സുദര്‍ശന്‍.കെ.എസ് അന്തേവാസികള്‍ക്ക് ഓണക്കോടി നല്‍കുന്നു
Thiruvananthapuram

ഉറ്റവര്‍ ഉപേക്ഷിച്ചെങ്കിലും ഇവര്‍ക്കുമുണ്ട് ഓണം; മഹാബലിയെത്തും ഇവരെക്കാണാന്‍

Kerala

വീണ്ടും പിണറായി വാഴ്‌ത്തുപാട്ട്; ഓണാഘോഷ പരിപാടിയിലേക്ക് പാടി സ്വീകരിച്ച് സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.