ചെന്നൈ: എന്നൂരില്‍ താപവൈദ്യുത നിലയത്തിലെ പുതിയ യൂണിറ്റിന്റെ നിര്‍മാണ സ്ഥലത്ത് അപകടത്തില്‍ 9 പേര്‍ മരിച്ചു. പത്തിലധികം പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റ അഞ്ചു പേരുടെ നില ഗുരുതരം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ യൂണിറ്റിന്റെ മുന്‍ഭാഗം തകര്‍ന്നുവീഴുകയായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ലോഹം കൊണ്ടുള്ള ഫ്രെയിം തകര്‍ന്നുവീണാണ് അപകടം.
മരിച്ചവര്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ആണെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ ചെന്നൈയിലെ സ്റ്റാന്‍ലി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















