ലക്നൗ : ഐ ലവ് മുഹമ്മദ് വിവാദവുമായി ബന്ധപ്പെട്ട കാൺപൂർ അക്രമത്തിന്റെ സൂത്രധാരൻ അറസ്റ്റിൽ. സുബൈർ അഹമ്മദ് ഖാനെയാണ് കാൺപൂർ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്ക് ശേഷം വർഗീയ സംഘർഷം സൃഷ്ടിക്കാൻ പ്രകോപനപരമായ ഓഡിയോ ക്ലിപ്പുകൾ കേൾപ്പിച്ച് ജനക്കൂട്ടത്തെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു സുബൈർ.
സുബൈർ മുമ്പ് ഉത്തർപ്രദേശ് പോലീസിൽ കോൺസ്റ്റബിളായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട് . ഉന്നാവോ ജില്ലയിലാണ് നിയമിച്ചിരുന്നതെങ്കിലും 2021 ൽ വകുപ്പുതല നടപടിയുടെ ഭാഗമായി സർവീസിൽ നിന്ന് പിരിച്ചുവിടപ്പെട്ടു. അതിനു ശേഷം സുബൈർ വിവിധ പ്രവർത്തനങ്ങളിൽ സജീവമാണെന്നും പ്രാദേശികമായി തന്റെ സ്വാധീനം നിലനിർത്താൻ ശ്രമിക്കുന്നുണ്ടെന്നും പോലീസ് പറയുന്നു.
അടുത്തിടെ സുബൈർ സമാജ്‌വാദി പാർട്ടിയിൽ ചേർന്നിരുന്നു . എസ്പി കാൺപൂർ ജില്ലാ പ്രസിഡന്റ് ഫസൽ മഹമൂദിനൊപ്പം നിൽക്കുന്ന സുബൈറിന്റെ ചിത്രവും പുറത്ത് വന്നു.












