Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ബഹിരാകാശ പര്യവേക്ഷണത്തിനുള്ള ഭാരതീയ ദര്‍ശനം

ഡോ. എസ്. സോമനാഥ്byഡോ. എസ്. സോമനാഥ്
Sep 27, 2025, 11:59 am IST
inMain Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, ബഹിരാകാശ മേഖലയില്‍ ഭാരതം കൈവരിച്ച മുന്നേറ്റം അത്ഭുതകരമായ ഒട്ടേറെ ദൗത്യ വിജയങ്ങള്‍ക്കപ്പുറം വികസിക്കുകയാണ് – അത് ദേശത്തിന്റെ സ്പന്ദനമായും ദൈനംദിന പ്രചോദനമായും മാറിയിരിക്കുന്നു. 2025 ആഗസ്തില്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ ത്രിവര്‍ണ്ണ പതാക പ്രദര്‍ശിപ്പിച്ച് പ്രധാനമന്ത്രിയുമായി സംവദിച്ചപ്പോള്‍, അത് ഓരോ ഭാരതീയനും അഭിമാന നിമിഷമായി. ‘അമൃത കാലത്തിന്റെ വിധി നിര്‍ണ്ണായകമായ അധ്യായം’ എന്നാണ് ആ നിമിഷത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഭാരതത്തിന്റെ ഉയര്‍ച്ചയുടെ ആ നിമിഷം സ്വന്തം ഹൃദയതാളമായി ഏവര്‍ക്കും അനുഭവവേദ്യമായി. കേവലം ശാസ്തീയ മുന്നേറ്റം എന്നതിലുപരി – ദാര്‍ശനികതയിലൂടെയും ലക്ഷ്യവേധിയായ പദ്ധതികളിലൂടെയും പുനര്‍നിര്‍മ്മിക്കപ്പെടുന്ന സ്വത്വമായിരുന്നു അത്.

2023 ആഗസ്ത് 23-ന്, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങുന്ന ആദ്യ രാഷ്‌ട്രമെന്ന പദവിയിലേക്ക്, ചന്ദ്രയാന്‍-3 ദൗത്യം ഭാരതത്തെ കൈപിടിച്ചുയര്‍ത്തിയപ്പോഴും ഈ മനോഭാവം പ്രതിധ്വനിച്ചിരുന്നു. ‘ഭാരതം ചന്ദ്രോപരിതലത്തില്‍ സാന്നിധ്യമറിയിച്ചിരിക്കുന്നു,’ ശിവശക്തി പോയിന്റില്‍ മോദി പ്രഖ്യാപിച്ചു . ക്ലാസ് മുറികളിലും ഗ്രാമങ്ങളിലും സ്വീകരണമുറികളിലും അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രതിധ്വനിച്ചു. ഭാരതത്തിന്റെ ചാന്ദ്ര ദൗത്യം ശരിക്കും ഒരു വഴിത്തിരിവായിരുന്നു: ചന്ദ്രയാന്‍-1 (2008) ജല തന്മാത്രകളുടെ സാന്നിധ്യം സ്ഥിരീകരിച്ചു; ചന്ദ്രയാന്‍-2 (2019) അതീവ കൃത്യതയോടെ ചന്ദ്രനെ മാപ്പ് ചെയ്യുകയും ദക്ഷിണധ്രുവത്തിനടുത്ത് ലോകത്തിലെ ആദ്യ സോഫ്റ്റ് ലാന്‍ഡിംഗ് സാധ്യമാക്കിയ ചന്ദ്രയാന്‍-3 (2023) ന് നിലമൊരുക്കുകയും ചെയ്തു. ഒരു ചാന്ദ്ര ദിനത്തിലുടനീളം വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും ചന്ദ്രോപരിതലത്തില്‍ പര്യവേക്ഷണം നടത്തിയപ്പോള്‍, കുട്ടികള്‍ നോട്ട്ബുക്കുകളില്‍ ചന്ദ്രന്റെ പ്രകൃതിദൃശ്യങ്ങള്‍ കോറിയിട്ടപ്പോള്‍, ഗവേഷകരുടെ പ്രയാണം ശരിയായ ദിശയിലാണെന്ന് സമര്‍ത്ഥിക്കപ്പെട്ടപ്പോള്‍, ബഹിരാകാശത്തെ ഭാരതത്തിന്റെ വിജയഗാഥയെ സ്വന്തം ഭാവിഗാഥയായി പൗരന്മാര്‍ ഏറ്റെടുത്തു.

ബഹിരാകാശരംഗത്തെ വിശ്വസ്ത ആഗോള പങ്കാളിയായി ഭാരതം മാറിയിരിക്കുന്നു. നമ്മുടെ റോക്കറ്റുകള്‍ മുഖേന 400-ലധികം വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു കഴിഞ്ഞു. 2014-ല്‍, ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയ ആദ്യ ഏഷ്യന്‍ രാജ്യവും ലോകത്തിലെ നാലാമത്തെ മാത്രം രാജ്യവുമായി ഭാരതം മാറി. അതും മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ (മംഗള്‍യാന്‍) മുഖേന, ആദ്യ ശ്രമത്തില്‍ തന്നെ. ബഹു-സ്ഥാപന സഹകരണത്തിലൂടെ നിര്‍മ്മിക്കപ്പെട്ട ആദിത്യ-എല്‍1 മിഷന്‍ (2023), സൂര്യന്റെ കൊറോണയെക്കുറിച്ചും ബഹിരാകാശ കാലാവസ്ഥയില്‍ അതിന്റെ സ്വാധീനത്തെക്കുറിച്ചും അഭൂതപൂര്‍വമായ ഉള്‍ക്കാഴ്ചകള്‍ പകര്‍ന്നു നല്‍കി. എക്‌സ്‌പോസാറ്റ് (2024) തമോഗര്‍ത്തങ്ങളെക്കുറിച്ച് പഠിക്കുന്നു. സ്‌പേഡ്എക്‌സ് (2024) ആകട്ടെ ഭാവിയിലെ ബഹിരാകാശ നിലയങ്ങള്‍ക്കും ചാന്ദ്ര ദൗത്യങ്ങള്‍ക്കുമായി ഇന്‍-ഓര്‍ബിറ്റ് ഡോക്കിങ് വിജയകരമായി പൂര്‍ത്തിയാക്കി.

അമൃത കാലത്തേയ്‌ക്കുള്ള പുതിയ ബഹിരാകാശ ദര്‍ശനം

2014 മുതല്‍ മോദി രചിച്ചുകൊണ്ടിരിക്കുന്ന ഇതിഹാസത്തിന്റെ ഭാഗമാണ് ഈ നാഴികക്കല്ലുകള്‍ – നയം, സംസ്‌കാരം, അഭിലാഷം എന്നിവയെ അദ്ദേഹം പുനര്‍രൂപകല്‍പ്പന ചെയ്യുന്നു. മനുഷ്യ ബഹിരാകാശ യാത്രയ്‌ക്കുള്ള ഗഗന്‍യാന്‍ പരിപാടിയുടെ നൈരന്തര്യം, ആഴത്തിലുള്ള ചാന്ദ്ര പര്യവേക്ഷണത്തിനായുള്ള ചന്ദ്രയാന്‍-4 ഉം 5 ഉം, സമര്‍പ്പിത ശുക്ര ദൗത്യം, 2035 ഓടെ ഭാരതീയ അന്തരിക്ഷ സ്റ്റേഷന്‍ (BAS), 2040 ഓടെ ചന്ദ്രനില്‍ ഒരു ഭാരതീയന്‍ കാലുകുത്തുന്നത്; എല്ലാം അദ്ദേഹത്തിന്റെ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. ഇവ വിദൂര സ്വപ്‌നങ്ങളല്ല, മറിച്ച് അമൃത കാലത്തിന്റെ ആത്മാവിന് അനുപൂരകമായ ദേശീയ ലക്ഷ്യങ്ങളാണ്.

ഭാവി ദൗത്യങ്ങള്‍ക്കായി പരിശീലനം സിദ്ധിച്ച 4050 ബഹിരാകാശയാത്രികരുടെ ഒരു സംഘത്തെ സജ്ജരാക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഭാരതത്തിന്റെ മനുഷ്യ ബഹിരാകാശ ദൗത്യത്തില്‍ പങ്കാളികളായി സ്വയം അവരോധിക്കാന്‍ 2025 ലെ ദേശീയ ബഹിരാകാശ ദിനത്തില്‍ അദ്ദേഹം യുവ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു. 20,000 കോടിയിലധികം രൂപയുടെ പദ്ധതി വിഹിതമുള്ള ഗഗന്‍യാന്‍ ക്രമാനുഗതമായി മുന്നേറുകയാണ്. ഭാരതീയ വ്യോമസേനയിലെ നാല് പരീക്ഷണ പൈലറ്റുമാര്‍ പരിശീലനത്തിലാണ്. കൂടാതെ 2027 ല്‍ ലക്ഷ്യമിടുന്ന ഭാരതത്തിന്റെ ആദ്യ തദ്ദേശീയ മനുഷ്യ ബഹിരാകാശ ദൗത്യത്തിന് മുന്നോടിയായി മനുഷ്യരെ വഹിച്ചു കൊണ്ടുള്ളതും അല്ലാത്തതുമായ ഒട്ടേറെ ദൗത്യങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

പ്രയോഗക്ഷമത, പര്യവേക്ഷണം, ധനസഹായം

ബഹിരാകാശ സാങ്കേതികവിദ്യ ഇന്ന് ഭരണ നിര്‍വ്വഹണത്തിന്റെയും ദൈനംദിന ജീവിതത്തിന്റെയും ഘടനകളില്‍ ഇഴചേര്‍ന്നിരിക്കുന്നു. ഉപഗ്രഹങ്ങള്‍ ദുരന്ത സാധ്യതാ മുന്നറിയിപ്പുകള്‍ നല്‍കുന്നു, മത്സ്യത്തൊഴിലാളികള്‍ക്ക് ഗുണപ്രദമായ വിവരങ്ങള്‍ ലഭ്യമാക്കുന്നു. വിളയും, വിള ഇന്‍ഷുറന്‍സ് ക്ലെയിമുകളും വിലയിരുത്തുന്നു. റെയില്‍ സുരക്ഷ മെച്ചപ്പെടുത്തുന്നു, പ്രധാനമന്ത്രി ഗതി ശക്തി പദ്ധതിയുടെ ജിയോസ്‌പേഷ്യല്‍ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ബഹിരാകാശം ഇനി ഒരു വിദൂര ആഡംബരമല്ല, മറിച്ച് എല്ലാ പൗരന്മാര്‍ക്കും പ്രാപ്യമായ ജനാധിപത്യ ഉപാധിയാണെന്ന് മോദി വ്യക്തമാക്കിയിട്ടുണ്ട്.

ഒപ്പം, ബഹിരാകാശ പര്യവേക്ഷണം, STEM (Science, Technology, Engineering, Mathematics) വിദ്യാഭ്യാസം നൂതന ഗവേഷണം, തൊഴില്‍ ശക്തി വികസനം എന്നിവയ്‌ക്ക് ഇന്ധനം പകരുന്നു. ബഹിരാകാശ പ്രവര്‍ത്തനങ്ങളിലെ സ്വയംപര്യാപ്തത, റോബോട്ടിക്‌സ്, ബഹിരാകാശ നിര്‍മ്മാണം, നിരീക്ഷണം, ഗ്രഹാന്തര യാത്ര എന്നിവയിലെ ഭാവി സജ്ജമായ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു, ഇത് ഈ തന്ത്രപരമായ മേഖലയില്‍ ഭാരതം നേതൃത്വം നിലനിര്‍ത്തുന്നുവെന്ന് ഉറപ്പാക്കുന്നു.

ബഹിരാകാശ മേഖലയിലെ ഭാരതത്തിന്റെ പരിവര്‍ത്തനം ആസൂത്രിതവും അഭിലാഷപൂര്‍ണ്ണവുമാണ്. 350-ലധികം സ്റ്റാര്‍ട്ടപ്പുകളുടെ ഉപഗ്രഹ നിര്‍മ്മാണം, വിക്ഷേപണ വാഹനങ്ങള്‍, ഭൗമ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയിലൂടെ അഭിവൃദ്ധി പ്രാപിക്കുന്ന ആവാസവ്യവസ്ഥ സൃഷ്ടിച്ചുകൊണ്ട് മോദി ബഹിരാകാശത്തെ സ്വകാര്യ മേഖലയ്‌ക്കായി തുറന്നുകൊടുത്തു. ബഹിരാകാശ ബജറ്റ് ഏകദേശം മൂന്നിരട്ടിയായി വര്‍ദ്ധിച്ചു – 2013-14 ലെ 5,615 കോടി രൂപയില്‍ നിന്ന് 2025-26 ല്‍ 13,416 കോടിയായി ഉയര്‍ന്നു, ഉപയോക്തൃ ഫണ്ടുകളില്‍ ഏകദേശം 5,000 കോടിയുടെ വര്‍ദ്ധനവ്. നിലവില്‍ 8 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഭാരതത്തിന്റെ ബഹിരാകാശ സമ്പദ്വ്യവസ്ഥ വരും വര്‍ഷങ്ങളില്‍ 44 ബില്യണ്‍ ഡോളറായി വളരുമെന്നും, ഈ മേഖലയെ ചുറ്റിപ്പറ്റിയുള്ള തൊഴിലവസരങ്ങള്‍, വ്യവസായങ്ങള്‍, നൂതനാശയങ്ങള്‍ എന്നിവ വര്‍ദ്ധിക്കുമെന്നുമാണ് പ്രതീക്ഷ.

ഭാവി തലമുറകള്‍ക്ക് പ്രചോദനം

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് ബഹിരാകാശ യൂണികോണുകള്‍ യാഥാര്‍ത്ഥ്യമാക്കാനും വാര്‍ഷിക വിക്ഷേപണങ്ങള്‍ പ്രതിവര്‍ഷം പത്തിരട്ടിയായി വര്‍ദ്ധിപ്പിക്കാനും ബഹിരാകാശ മേഖലയിലെ സ്ഥാപനങ്ങളോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. സ്വകാര്യ പങ്കാളിത്തത്തോടെ, സെമി-ക്രയോജെനിക്‌സ്, ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍, ക്വാണ്ടം കമ്മ്യൂണിക്കേഷന്‍, ഇന്‍-ഓര്‍ബിറ്റ് സര്‍വീസിംഗ് എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകള്‍ രാജ്യം വികസിപ്പിക്കുന്നു.

യുവജനങ്ങളാണ് ഈ ദര്‍ശനത്തെ മുന്നില്‍ നിന്ന് നയിക്കുന്നത്. ഈ വര്‍ഷം ഭാരതത്തില്‍ സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ഒളിമ്പ്യാഡ് ഓണ്‍ ആസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സില്‍ 60-ലധികം രാജ്യങ്ങളില്‍ നിന്ന് 300 ഓളം പേര്‍ പങ്കെടുക്കുകയും ഭാരതീയ വിദ്യാര്‍ത്ഥികള്‍ മെഡലുകള്‍ നേടുകയും ചെയ്തു. ഐഎസ്ആര്‍ഒ റോബോട്ടിക്‌സ് ചലഞ്ച്, ഇന്ത്യന്‍ സ്‌പേസ് ഹാക്കത്തോണ്‍ തുടങ്ങിയ സംരംഭങ്ങള്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ റോവറുകള്‍, ഉപഗ്രഹങ്ങള്‍, റോക്കറ്റുകള്‍ എന്നിവയുമായി നേരിട്ട് ബന്ധപ്പെടാന്‍ പ്രേരിപ്പിക്കുന്നു, നാളത്തെ പരീക്ഷണശാലകളും വിക്ഷേപണത്തറകളും അവരുടേതാണെന്ന ആത്മവിശ്വാസം വളര്‍ത്തുന്നു.

നയപരമായ തലത്തില്‍, ദേശീയ ബഹിരാകാശ ദിനത്തിന് തൊട്ടുമുമ്പ് നടന്ന നാഷണല്‍ മീറ്റ് 2.0 300 ഉപയോക്തൃ സംഭാവനകളിലൂടെ 5,000+ പേജുകളുള്ള രൂപരേഖ സൃഷ്ടിച്ചു. ഈ 15 വര്‍ഷത്തെ രൂപരേഖ ഓരോ ദൗത്യത്തെയും വിക്‌സിത് ഭാരത് 2047 ദര്‍ശനവുമായി സമന്വയിപ്പിക്കുന്നു

ആഗോള സഹകരണവും നേതൃത്വവും

ഭാരതത്തിന്റെ നേതൃത്വത്തില്‍ സംയുക്ത പുരോഗതിയിലേക്ക് നയിക്കപ്പെടേണ്ട ആഗോള പൊതു ഇടമായി മോദി നിരന്തരം ബഹിരാകാശത്തെ ഉയര്‍ത്തിക്കാട്ടുന്നു. ഭാരതം വിക്ഷേപിച്ച ദക്ഷിണേഷ്യന്‍ ഉപഗ്രഹം അയല്‍ രാജ്യങ്ങളുടെ ആശയവിനിമയ ശേഷി മെച്ചപ്പെടുത്തി. ജി20 ഉച്ചകോടിയില്‍, എല്ലാ രാജ്യങ്ങളുടെയും പങ്കാളിത്തത്തോടെ കാലാവസ്ഥയും പരിസ്ഥിതിയും നിരീക്ഷിക്കുന്നതിനുള്ള ഒരു ‘ജി20 ഉപഗ്രഹം’ ഇന്ത്യ പ്രഖ്യാപിച്ചു.

നാസയുമായി നിസാര്‍, CNES മായി തൃഷ്ണ, ഖഅതഅ യുമായി ലുപെക്‌സ്, ESA യുടെ പ്രോബ-3 യിലെ പങ്കാളിത്തം തുടങ്ങിയ സഹകരണ ദൗത്യങ്ങള്‍ വസുധൈവ കുടുംബകമെന്ന ദര്‍ശനത്താല്‍ നയിക്കപ്പെടുന്ന ആഗോള പങ്കാളിയെന്ന നിലയിലേക്കുള്ള ഭാരതത്തിന്റെ ഉയര്‍ച്ച പ്രകടമാക്കുന്നു.

ജനകീയ ബഹിരാകാശ യാത്ര

ബഹിരാകാശ മേഖലയില്‍ മോദിയുടെ നേതൃത്വത്തിലുള്ള ഭാരതത്തിന്റെ പ്രയാണം റോക്കറ്റുകളും ഉപഗ്രഹങ്ങളും വിക്ഷേപിക്കുന്നതിനുപരിയായി വികസിച്ചു: സ്വത്വ സാക്ഷാത്ക്കാരത്തിനായി പുതു വഴികള്‍ തേടുന്ന ഒരു രാഷ്‌ട്രം സ്വയം കണ്ടെത്തുകയാണ്. ഐഎസ്എസില്‍ ശുഭാംശു ശുക്ലയുടെ സല്യൂട്ട്, ചന്ദ്രയാന്‍ -3 ന്റെ ലാന്‍ഡിംഗ്, ബഹിരാകാശ സംവിധാനങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്ന ചെറുപട്ടണങ്ങളിലെ 350 സ്റ്റാര്‍ട്ടപ്പുകള്‍, ഒളിമ്പ്യാഡുകളില്‍ മത്സരിക്കുന്ന യുവ വിദ്യാര്‍ത്ഥികള്‍, ദേശസുരക്ഷയ്‌ക്കും പൗര കേന്ദ്രീകൃത സേവനങ്ങള്‍ക്കും നിശബ്ദ സേവനം നല്‍കുന്ന ഉപഗ്രഹങ്ങള്‍ എന്നിവയെല്ലാം ഈ വിജയഗാഥയുടെ ഭാഗമാണ്.

ഈ അമൃത കാലത്ത്, ഭാരതം ബഹിരാകാശ യുഗത്തില്‍ കേവലം ഭാഗഭാക്കാകുക മാത്രമല്ല – അതിനെ രൂപപ്പെടുത്തുകയും ചെയ്യുന്നു. ചക്രവാളം നമ്മുടേതുകൂടിയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, അഭിലാഷത്തോടെയും ആത്മവിശ്വാസത്തോടെയും ലക്ഷ്യബോധത്തോടെയും ഭാരതം നക്ഷത്രങ്ങളിലേക്ക് കണ്ണോടിക്കുന്നു.

(ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനാണ് ലേഖകന്‍)

Tags: ISROAerospace ScienceDr S SomanathIndian vision for space exploration
ഡോ. എസ്. സോമനാഥ്
ഡോ. എസ്. സോമനാഥ്
ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

Vicharam

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

India

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

India

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

India

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

പുതിയ വാര്‍ത്തകള്‍

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.