Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദൽഹി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദിന് ജാമ്യം നല്‍കണോ? ചര്‍ച്ച ചൂടുപിടിക്കുമ്പോള്‍ സുപ്രീംകോടതിയില്‍ കേസ് പരിഗണനയില്‍

ദല്‍ഹി കലാപ ഗൂഢാലോചന കേസില്‍ നാല് പ്രതികളുടെ ജാമ്യാപേക്ഷയില്‍ ദല്‍ഹി പൊലീസിന് നോട്ടീസയച്ച് സുപ്രീം കോടതി. ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയിലാണ് നടപടി. രണ്ടാഴ്ചയ്‌ക്കകം മറുപടി നല്‍കാനാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.ദല്‍ഹി കലാപക്കേസില്‍ പ്രതികളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, മീരാന്‍ ഹൈദര്‍, ഗുല്‍ഫിഷ് ഫാത്തിമ, ഷിഫ ഉര്‍ റെഹ്‌മാന്‍ എന്നിവരെ ജാമ്യത്തില്‍ പുറത്തിറക്കാന്‍ ശക്തമായ നീക്കമാണ് ഒരു സംഘം നടത്തുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2025, 08:26 pm IST
inIndia

ന്യൂദല്‍ഹി: ദല്‍ഹി കലാപ ഗൂഢാലോചന കേസില്‍ നാല് പ്രതികളുടെ ജാമ്യാപേക്ഷയില്‍ ദല്‍ഹി പൊലീസിന് നോട്ടീസയച്ച് സുപ്രീം കോടതി. ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയിലാണ് നടപടി. രണ്ടാഴ്ചയ്‌ക്കകം മറുപടി നല്‍കാനാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.ദല്‍ഹി കലാപക്കേസില്‍ പ്രതികളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, മീരാന്‍ ഹൈദര്‍, ഗുല്‍ഫിഷ് ഫാത്തിമ, ഷിഫ ഉര്‍ റെഹ്‌മാന്‍ എന്നിവരെ ജാമ്യത്തില്‍ പുറത്തിറക്കാന്‍ ശക്തമായ നീക്കമാണ് ഒരു സംഘം നടത്തുന്നത്. തുടര്‍ച്ചയായി ഇതിനായി സുപ്രീംകോടതിയില്‍ ജാമ്യ അപേക്ഷകള്‍ നല്‍കിവരികയാണ്.

ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, മീരാന്‍ ഹൈദര്‍, ഗുല്‍ഫിഷ് ഫാത്തിമ, ഷിഫ ഉര്‍ റെഹ്‌മാന്‍ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് അരവിന്ദ് കുമാറിന്റെയും ജസ്റ്റിസ് എന്‍ വി അഞ്ജാരിയ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി. കോടതി കേസ് പരിഗണിക്കുന്നത് അടുത്ത മാസം ഏഴിനേക്ക് മാറ്റി.

ഉമര്‍ ഖാലിദിനും മറ്റ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും ജാമ്യം നല്‍കണമോ വേണ്ടയോ എന്നത് സംബന്ധിച്ച വലിയ ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ നടന്നുവരികയാണ്. ഇന്ത്യയുടെ ചിക്കന്‍ നെക്ക് എന്നറിയപ്പെടുന്ന വെറും 22 കിലോമീറ്റര്‍ മാത്രം വീതിയുള്ള ഭൂപ്രദേശത്തെ ബ്ലോക്ക് ചെയ്ത് ഇന്ത്യയിലെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും അടര്‍ത്തിമാറ്റും എന്ന രാജ്യദ്രോഹപ്രസംഗം നടത്തിയ വിദ്യാര്‍ത്ഥിയാണ് ഉമര്‍ഖാലിദ്. ബംഗ്ലാദേശിലെ ജമാ അത്തെ നേതാക്കള്‍ അടിക്കടി ഉയര്‍ത്തുന്ന ഭീഷണിയാണിത്. ചിക്കന്‍ നെക്ക് മുറിച്ച് ഇന്ത്യയിലെ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും മുറിച്ചുമാറ്റുമെന്നത്. അത് തന്നെയാണ് ഉമര്‍ ഖാലിദ് തന്റെ ഒരു പ്രസംഗത്തില്‍ ആവര്‍ത്തിച്ചതെന്ന് പറയുന്നു. ഇത്തരം രാജ്യദ്രോഹ, വിഘടനവാദപ്രസംഗങ്ങള്‍ നടത്തുന്നവരുടെ ജാമ്യ അപേക്ഷകള്‍ കോടതി പരിഗണിക്കേണ്ടതുണ്ടോ എന്ന വാദം ഒരു ഭാഗത്ത് നടക്കുന്നു.

പൗരത്വ ഭേദഗതി ബില്ലിനെതിരായി 2020ല്‍ നടന്ന സമരത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും 700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ കലാപത്തിന്റെ ബുദ്ധിപരമായ ശില്‍പികള്‍ ഉമര്‍ഖാലിദും ഷര്‍ജീല്‍ ഇമാമും ഉള്‍പ്പെടെയുള്ളവരാണെന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം. മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടന്ന ഒരു ഡീപ് സ്റ്റേറ്റ് പിന്തുണയുള്ള വിദ്യാര്‍ത്ഥി കലാപമായിരുന്നു ഇതെന്ന് ഇപ്പോള്‍ പല വിലയിരുത്തലുകളും പുറത്തുവരുന്നുണ്ട്. അതായത് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബംഗ്ലാദേശിലും നേപ്പാളിലും നടന്ന കലാപത്തിന് സമാനമായ കലാപമായിരുന്നു 53 പേരുടെ മരണത്തില്‍ കലാശിച്ച ദല്‍ഹി വിദ്യാര്‍ത്ഥി കലാപം. അതേ സമയം ഏത് പ്രതിയാണെങ്കിലും നിശ്ചിത സമയത്ത് ജാമ്യം നല്‍കണമെന്ന് മറ്റൊരു വിഭാഗം ആവശ്യപ്പെടുന്നു.

ഉമര്‍ ഖാലിദിന് വേണ്ടി അഭിഭാഷകന്‍ കപില്‍ സിബല്‍, ഗുല്‍ഫിഷ് ഫാത്തിമയ്‌ക്ക് വേണ്ടി എ എം സിങ്‌വി, ഷര്‍ജീല്‍ ഇമാമിന് വേണ്ടി സിദ്ധാര്‍ത്ഥ് ദേവ്, സിദ്ധാര്‍ത്ഥ് അഗര്‍വാള്‍ തുടങ്ങിയവരാണ് ഹാജരായത്. കഴിഞ്ഞ വെള്ളിയാഴ്ച കേസ് പരിഗണിക്കാത്തതില്‍ ക്ഷമ ചോദിച്ചായിരുന്നു ജസ്റ്റിസ് അരവിന്ദ് കുമാര്‍ കോടതി നടപടികള്‍ ആരംഭിച്ചത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി വിദ്യാര്‍ത്ഥികളായ ഹര്‍ജിക്കാര്‍ ജയിലിലാണെന്ന് സിങ്‌വി കോടതിയില്‍ പറഞ്ഞു. ജാമ്യ ഹര്‍ജി ദീപാവലിക്ക് മുമ്പ് പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെയാണ് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ക്രിമിനല്‍ ഗൂഡാലോചന, കലാപം, നിയമ വിരുദ്ധമായി സംഘം ചേരല്‍, യുഎപിഎ എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു ഗവേഷക വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്. സിഎഎ വിരുദ്ധ സമരവും തുടര്‍ന്നുണ്ടായ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഇവരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.

Tags: umar-khalidSupreme CourtbailUAPADelhi Riot CaseSharjeel Imamchicken neck India
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

India

അന്വേഷണ ഉദ്യോഗസ്ഥന്റെ കടമ തെളിവുകള്‍ സൃഷ്ടിക്കലല്ല, ശേഖരിക്കലാണെന്ന് ഓര്‍മ്മപ്പെടുത്തി സുപ്രീം കോടതി

India

സുപ്രീം കോടതിയില്‍ മൂന്ന് ജഡ്ജിമാര്‍ കൂടി അധികാരമേറ്റു, അംഗസംഖ്യ 37 ആയി ഉയര്‍ന്നു

India

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.