Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫിഡെ സര്‍ക്യൂട്ട് ബോര്‍ഡില്‍ പ്രജ്ഞാനന്ദ മുന്നില്‍, കാന്‍ഡിഡേറ്റ്സിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യത

പ്രജ്ഞനന്ദയ്‌ക്ക് മറ്റൊരു വഴിയില്‍ കാന്‍ഡിഡേറ്റ്സില്‍ കയറാന്‍ സാധിച്ചേക്കും. ഈ വര്‍ഷത്തെ അന്താരാഷ്‌ട്ര ചെസ് ടൂര്‍ണ്ണമെന്‍റുകളില്‍ മികച്ച പ്രകടനം നടത്തിയവരുടെ റാങ്കിംഗ് പട്ടികയില്‍ പ്രജ്ഞാനന്ദ തന്നെയാണ് മുന്‍പില്‍.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Sep 22, 2025, 06:01 pm IST
inSports, Chess

ന്യൂദല്‍ഹി: ഈയിടെ ഉസ്ബെകിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നടന്ന ഫിഡെ ഗ്രാന്‍റ് സ്വിസ് ടൂര്‍ണ്ണമെന്‍റില്‍ വനിതകളുടെ വിഭാഗത്തില്‍ ചാമ്പ്യനായ ഇന്ത്യയുടെ വൈശാലി 2026ല്‍ നടക്കുന്ന കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ കളിക്കാന്‍ യോഗ്യത നേടിയിട്ടുണ്ട്. ഫിഡെ ഗ്രാന്‍റ് സ്വിസില്‍ ചാമ്പ്യനായതോടെയാണ് വൈശാലിക്ക് ആ ഭാഗ്യം ലഭിച്ചത്.

ചെസ്സിലെ നിലവിലെ വനിതാ ലോകചാമ്പ്യനെ വെല്ലുവിളിക്കാന്‍ യോഗ്യതയുള്ള ആളെ കണ്ടെത്താന്‍ വേണ്ടി നടത്തുന്ന ടൂര്‍ണ്ണമെന്‍റാണ് കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റ്.. ഇന്ത്യയുടെ കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കാന്‍ നേരത്തെ യോഗ്യത നേടിയിരുന്നു. ഫിഡെ വനിത ലോകകപ്പില്‍ ഒന്നും രണ്ടും സ്ഥാനം നേടിയതിനാലാണ് കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും കാന്‍ഡിഡേറ്റ്സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയത്.

പക്ഷെ പുരുഷവിഭാഗത്തില്‍ കാന്‍ഡിഡേറ്റ്സില്‍ പങ്കെടുക്കാന്‍ ഇതുവരെ ഇന്ത്യയില്‍ നിന്നും ആരും യോഗ്യത നേടിയിട്ടില്ല. ഫിഡെ ഗ്രാന്‍റ് സ്വിസില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് കാന്‍ഡിഡേറ്റ്സില്‍ പങ്കെടുക്കാന്‍ യോഗ്യതയുണ്ട്. പക്ഷെ അതില്‍ എത്തിച്ചേരാന്‍ ഇന്ത്യന്‍ താരങ്ങളായ പ്രജ്ഞാനന്ദ, അര്‍ജുന്‍ എരിഗെയ്സി, നിഹാല്‍ സരിന്‍, പ്രണവ് എന്നിവര്‍ക്കൊന്നും സാധിച്ചില്ല. ഡച്ച് താരം അനീഷ് ഗിരിയും ജര്‍മ്മനിയുടെ മതിയാസ് ബ്ല്യൂബോമുമാണ് ഒന്നും രണ്ടും സ്ഥാനക്കാരായത്. ഇവര്‍ 2026ലെ പുരുഷ വിഭാഗം കാന്‍ഡിഡേറ്റ്സില്‍ മത്സരിക്കും. കാന്‍ഡിഡേറ്റ്സില്‍ പങ്കെടുക്കാന്‍ ഇതിനകം യോഗ്യത നേടിയ മറ്റൊരാള്‍ അമേരിക്കന്‍ താരം ഫാബിയാനോ കരുവാനയാണ്. 2024ലെ ഫിഡെ ലീഡര്‍ സര്‍ക്യൂട്ടില്‍ ഒന്നാം സ്ഥാനക്കാരനായതിനാലാണ് ഫാബിക്ക് അതിന് യോഗ്യത ലഭിച്ചത്.

എന്തുകൊണ്ട് പ്രജ്ഞാനന്ദ?

ഇന്ത്യയുടെ പ്രജ്ഞനന്ദയ്‌ക്ക് മറ്റൊരു വഴിയില്‍ കാന്‍ഡിഡേറ്റ്സില്‍ കയറാന്‍ സാധിച്ചേക്കും. 2025ലെ മികച്ച അന്താരാഷ്‌ട്ര ചെസ് ടൂര്‍ണ്ണമെന്‍റുകളില്‍ മികച്ച പ്രകടനം നടത്തിയവരുടെ റാങ്കിംഗ് പട്ടികയില്‍ പ്രജ്ഞാനന്ദ തന്നെയാണ് മുന്‍പില്‍. ഈ പട്ടികയെ ഫീഡെ ലീഡര്‍ ബോര്‍ഡ് എന്നാണ് പറയുക. ഇതില്‍ പ്രജ്ഞാനന്ദയാണ് ഒന്നാം സ്ഥാനത്ത്. ഓരോ ടൂര്‍ണ്ണമെന്‍റിലും ഇവര്‍ നേടുന്ന സ്ഥാനങ്ങള്‍ക്കനുസരിച്ച് ഇവര്‍ക്ക് പോയിന്‍റുകള്‍ നല്‍കും. ഒടുവില്‍ എല്ലാ പോയിന്‍റുകളും കൂട്ടിയാല്‍ ആരാണോ മുന്‍പില്‍ നില്‍ക്കുന്നത് അവര്‍ക്ക് കാന്‍ഡിഡേറ്റ്സില്‍ മത്സരിക്കാം. ഇതുവരെയുള്ള കണക്കനുസരിച്ച് പ്രജ്ഞാനന്ദയാണ് ഫിഡെ ലീഡര്‍ ബോര്‍‍ഡില്‍ മുന്‍പില്‍ നില്‍ക്കുന്നത്. പക്ഷെ ഫൈനല്‍ പോയിന്‍റ് അറിയാന്‍ 2025 ഡിസംബര്‍ വരെ കാത്തിരിക്കണം. കാരണം ഇനിയും പല മികച്ച അന്താരാഷ്‌ട്ര ടൂര്‍ണ്ണമെന്‍റുകളും നടക്കാനിരിക്കുന്നതേയുള്ളൂ.

ഈ വര്‍ഷത്തെ ഊസ് ചെസ് ടൂര്‍ണ്ണമെന്‍റില്‍ പ്രജ്ഞാനന്ദയായിരുന്നു ചാമ്പ്യന്‍. 12ാമത് സ്വിന്‍ക്വെഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദ രണ്ടാം സ്ഥാനം നേടിയിരുന്നു. ഇനി 2025 അവസാനിക്കാന്‍ നാല് മാസം കൂടിയേ ബാക്കിയുള്ളൂ. പ്രജ്ഞാനന്ദയ്‌ക്ക് ഇതുവരെ 107 പോയിന്‍റുകളായി. തൊട്ടടുത്ത് നില്‍ക്കുന്ന അനീഷ് ഗിരി വളരെ പിറകിലാണ്. വെറും 81 പോയിന്‍റേ അനീഷ് ഗിരിയ്‌ക്കുള്ളൂ. അനീഷ് ഗിരി കാന്‍ഡിഡേറ്റ്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ തൊട്ടു പിന്നില്‍ നില്‍ക്കുന്നത് ജര്‍മ്മന്‍ താരം മതിയാസ് ബ്ല്യൂബോമാണ്. ഇയാളും കാന്‍ഡിഡേറ്റ്സിലേക്ക് തെരഞ്ഞെ‍ുക്കപ്പെട്ടു. ഇതോടെ ലീഡര്‍ബോര്‍ഡില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന വിന്‍സെന്‍റ് കെയ്‌മറാകട്ടെ പ്രജ്ഞാനന്ദയേക്കാള്‍ 52 പോയിന്‍റുകള്‍ക്ക് പിന്നിലുമാണ്. അസാധാരണമായ എന്തെങ്കിലും വിധിവൈപരീത്യങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ തീര്‍ച്ചയായും പ്രജ്ഞാനന്ദയ്‌ക്ക് കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റിലേക്ക് പ്രവേശനം ലഭിയ്‌ക്കുമെന്നുറപ്പാണ്.

ആകെ എട്ടുപേര്‍ക്കാണ് കാന്‍ഡിഡേറ്റ്സില്‍ പങ്കെടുക്കാന്‍ സാധിക്കൂ. അതില്‍ മൂന്ന് പേര്‍ ഇടം പിടിച്ചുകഴിഞ്ഞു. ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന ഫിഡെ വേള്‍ഡ് കപ്പ് ചെസ്സില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് കാന്‍ഡിഡേറ്റ്സില്‍ കയറാം. ഇതില്‍ അര്‍ജുന്‍ എരിഗെയ്സി, പ്രജ്ഞാനന്ദ, നിഹാല്‍ സരിന്‍ എന്നിവരെല്ലാം ഫിഡെ വേള്‍ഡ് കപ്പില്‍ ആദ്യ മൂന്ന് സ്ഥാനക്കാരില്‍ ഒരാളാകാന്‍ പരാമാവധി ശ്രമിക്കും.

പിന്നെ ഫിഡെ ബോര്‍ഡില്‍ ഏറ്റവുമധികം റേറ്റിംഗ് നേടിയ കളിക്കാരനും യോഗ്യത നേടാനാകും. ഇതുവരെ മാഗ്നസ് കാള്‍സനാണ് ആ സ്ഥാനത്ത് നില്‍ക്കുന്നത്. അതില്‍ നിന്നും കാള്‍സനെ മറികടക്കാന്‍ മറ്റാര്‍ക്കും ആകുമെന്ന് തോന്നുന്നില്ല. കാള്‍സന്‍ കാന്‍ഡിഡേറ്റ്സില്‍ മത്സരിക്കുന്നില്ലെങ്കില്‍ റേറ്റിംഗില്‍ രണ്ടാം സ്ഥാനക്കാരനെ പരിഗണിക്കും. അങ്ങിനെയെങ്കില്‍ ഇപ്പോള്‍ റേറ്റിംഗില്‍ രണ്ടാം സ്ഥാനക്കാരനായ യുഎസ് താരം ഹികാരു നകാമുറയ്‌ക്ക് നറുക്ക് വീഴും. മാഗ്നസ് കാള്‍സന്റെ റേറ്റിംഗ് 2839 ആണെങ്കില്‍ ഹികാരു നകാമുറയുടെ റേറ്റിംഗ് 2807 ആണ്. കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ വിജയിക്കുന്ന ആള്‍ ഇപ്പോഴത്തെ പുരുഷവിഭാഗം ചാമ്പ്യനായ ഗുകേഷിനെയാണ് ലോകകപ്പ് കിരീടത്തിനായി നേരിടേണ്ടി വരിക.

Tags: FIDE Leader Circuit boardChess World CupCandidates 2026PraggnanandhaaChessR.VaishaliDivya DeshmukhKoneru HumpyGukesh D
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

Chess

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

Sports

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

Chess

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ്സില്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ കുതിക്കുന്നു

India

ഇന്ത്യന്‍ ചെസ്സിന്റെ ദൈവം വിശ്വനാഥന്‍ ആനന്ദ് ആഗോള ചെസ് ഫെഡറേഷന്റെ തലപ്പത്തേക്ക്

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് വീടിന് തീപ്പിടിച്ച് അമ്മയും മകനും മരിച്ചു

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

‘ഷുഗര്‍ ലോ ആയാല്‍ കറങ്ങി വീഴും, ഇവന്‍മാര് ഞാന്‍ പേടിച്ച് ബോധം കെട്ടു വീണു എന്ന് വാര്‍ത്ത കൊടുക്കും ‘ ; പൊട്ടിച്ചിരിച്ച് ടിജി പറഞ്ഞത്

1947ലെ ഇന്ത്യാവിഭജനകഥ സിനിമയാക്കുമ്പോള്‍ നായകന്‍ സണ്ണി ഡിയോളിന് 60 കോടി, പ്രീതി സിന്‍റയ്‌ക്ക് 10 കോടി; ചരിത്രം കുറിയ്‌ക്കാന്‍ ‘ബട്ട്‌വാര 1947’

കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് സാക്ഷിമൊഴി

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.