Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

തിരുത്തിയെഴുതേണ്ട ചരിത്ര പാഠങ്ങള്‍

മധു ഇളയത്byമധു ഇളയത്
Sep 21, 2025, 04:11 pm IST
inVaradyam, Literature

സിംഹങ്ങള്‍ ചരിത്രമെഴുതുന്നത് വരെ വേട്ടയുടെ ചരിത്രം എപ്പോഴും വേട്ടക്കാരെ തന്നെ മഹത്വപ്പെടുത്തും എന്ന് പറഞ്ഞത് നൈജീരിയന്‍ എഴുത്തുകാരനായ ചിനുവ അച്ചെബെയാണ്. ഭാരതത്തിന്റെ എഴുതപ്പെട്ട ചരിത്രവും പലപ്പോഴും അനുസ്മരിപ്പിക്കുന്നത് ഈ സത്യാവസ്ഥയെയാണ്. ആരോ ഒരാള്‍ അയാളുടെ വികലബുദ്ധിയില്‍ തോന്നുന്നത് എഴുതി വയ്‌ക്കുകയും പുറകെ വന്നവര്‍ അതുതന്നെ ഏറ്റു പാടുകയും ചെയ്യുന്നു എന്നതായിരുന്നു കുറച്ചു കാലം മുന്‍പ് വരെ അവസ്ഥ. എന്നാല്‍ ഇന്ന് ആ സ്ഥിതിക്ക് മാറ്റം വന്നു തുടങ്ങി. നമ്മുടെ ചരിത്രം, പലരും പറഞ്ഞു പ്രചരിപ്പിച്ചിരുന്നത് പോലെ ഇരുട്ട് നിറഞ്ഞ ഒന്നായിരുന്നില്ലെന്നും, ലോകത്തിനു മുഴുവന്‍ പ്രകാശം നല്‍കിയ ഉജ്വലമായ ഒരു പൈതൃകം നമുക്കുണ്ട് എന്നും ഇന്ന് സത്യാനേഷികള്‍ തിരിച്ചറിയുകയും അത് വിളിച്ചു പറയുകയും ചെയ്യുന്നു. അതിന്റെ മികച്ച സാക്ഷ്യമാണ് ആചാര്യശ്രീ രാജേഷ് എഴുതിയ ‘ഭാരതചരിത്രത്തിന്റെ അജ്ഞാതമുഖങ്ങള്‍’ എന്ന പുസ്തകം.

ചരിത്രത്തെക്കുറിച്ചുള്ള സാമാന്യ ധാരണ അത് രേഖാമാത്രമായൊരു കാലക്രമാവലി മാത്രമാണ് എന്നതാണ് രാജാക്കന്മാര്‍, യുദ്ധങ്ങള്‍, ഭരണവ്യവസ്ഥകള്‍, അധിനിവേശങ്ങള്‍ അവയുടെ ചരിത്രം മാത്രമാണത് എന്നതാണ്. എന്നാല്‍, ആചാര്യശ്രീ രാജേഷിന്റെ ‘ഭാരതചരിത്രത്തിന്റെ അജ്ഞാതമുഖങ്ങള്‍’ ഓര്‍മപ്പെടുത്തുന്നത് ചരിത്രം അതിലധികം ആഴമുള്ള ഒരു സാംസ്‌കാരിക സ്മൃതിയും വിജ്ഞാനപാരമ്പര്യവും ആത്മീയധാരയും സര്‍വോപരി ഒരു ജനതയുടെ സ്വത്വത്തിന്റെ ജീവരക്തം തന്നെയുമാണ് എന്നതാണ്.

ആധുനിക ലോകത്തിന്റെ ചരിത്രരചനാശൈലി സ്വീകരിക്കാത്ത ജനതയായിരുന്നു ഭാരതീയര്‍ എന്നത് വാസ്തവമാണ്. അതുകൊണ്ടുതന്നെ, പ്രാചീന ഭാരതത്തിലെ അതുല്യമായ നേട്ടങ്ങളും വാസ്തുവിദ്യാ പൈതൃകങ്ങളും വിജയങ്ങളും മഹത്തായ ശാസ്ത്രവൈഭവവും സാമൂഹ്യവ്യവസ്ഥയുമെല്ലാം പലപ്പോഴും മറവിയിലാണ്ടു പോയി. കൊളോണിയല്‍ ചരിത്രകാരന്മാരും അവരുടെ ചിന്താരീതിയെ പിന്‍പറ്റിയ സ്വദേശി ചരിത്രകാരന്മാരും എഴുത്തുകാരും ചേര്‍ന്ന് ഭാരതചരിത്രത്തിന്റെ പല നിര്‍ണായകസത്യങ്ങളെയും മറച്ചു വെച്ചു. ആ നഷ്ട പാതകളിലേക്ക് വെളിച്ചം വീശിക്കൊണ്ടാണ് ഈ പുസ്തകം മുന്നോട്ടു പോകുന്നത്.

പ്രാചീന ഭാരതത്തിലെ സമ്പന്നതയെക്കുറിച്ചുള്ള രേഖകള്‍ പുസ്തകം പങ്കുവെക്കുന്നുണ്ട്. പതിനേഴാം നൂറ്റാണ്ടിന് മുമ്പ് ഭാരതത്തിന്റെ ജിഡിപി ലോകത്തിന്റെ 25 ശതമാനത്തോളം ആയിരുന്നുവെന്ന ആംഗസ് മാഡിസന്റെ കണക്കുകള്‍ നമ്മെ ഒരു വ്യത്യസ്ത യാഥാര്‍ത്ഥ്യത്തിലേക്കാണെത്തിക്കുന്നത്. ”ബ്രിട്ടീഷുകാര്‍ നമ്മെ ഏകീകരിച്ചു” എന്ന തെറ്റായ അവകാശ വാദങ്ങളെ മറികടന്ന്, ഭാരതം തന്നെ ഒരിക്കല്‍ ലോക സമ്പദ് വ്യവസ്ഥയുടെ ഹൃദയമായിരുന്നുവെന്നതിന്റെ തെളിവുകള്‍ പുസ്തകം പങ്കു വെക്കുന്നു.

അതേ സമയം, ഭാരതത്തില്‍ തലയുയര്‍ത്തി നിന്നിരുന്ന പ്രാചീന സര്‍വകലാശാലകളുടെ പാരമ്പര്യത്തിലേക്കും ഗ്രന്ഥകാരന്‍ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. തക്ഷശില, നളന്ദ, വിക്രമശില, വലഭി എന്നിവയാണവ. പാണിനി, ചാണക്യന്‍, വിഷ്ണുശര്‍മ്മന്‍, ചരകന്‍ തുടങ്ങി ഭാരതീയ സര്‍വകലാശാലകളില്‍ നിന്നുയര്‍ന്നു വന്ന പ്രഗത്ഭമതികളെക്കുറിച്ചും പുസ്തകം നവീനമായ വിവരങ്ങള്‍ നല്‍കുന്നു! ലോകത്തിലെ വിദ്യാഭ്യാസചരിത്രത്തിലെ അപൂര്‍വ്വമായൊരു നേട്ടമായിരുന്നു ഒരിക്കല്‍ ഭാരതീയ സര്‍വ്വകലാശാലകള്‍. ഹുയാന്‍സാങ് തന്റെ പുസ്തകത്തില്‍ വിവരിച്ച നളന്ദയിലെ ലൈബ്രറികളും, ലോകമെമ്പാടും നിന്നെത്തിയ വിദ്യാര്‍ത്ഥികളും എല്ലാം ഭാരതം അറിവിന്റെ അന്താരാഷ്‌ട്ര കേന്ദ്രമായിരുന്നെന്ന വസ്തുതക്ക് അടിവരയിടുന്നു.

സാമ്പത്തികവും രാഷ്‌ട്രീയവുമായ കാര്യങ്ങള്‍ മാത്രമല്ല, ഭാരതീയ വിജ്ഞാനത്തിന്റെ അടിസ്ഥാനം വേദങ്ങളാണെന്നു തെളിയിക്കുന്നതിനുള്ള വസ്തുതകളും പുസ്തകത്തിലുണ്ട്. ‘അഗ്‌നിമീളേ പുരോഹിതം…’ എന്നു തുടങ്ങുന്ന ഋഗ്വേദത്തിലെ ആദ്യമന്ത്രങ്ങള്‍ക്ക് സ്വരാക്ഷരങ്ങളുമായുള്ള ബന്ധം, സംഗീതത്തിന്റെ സാമവേദീയ ഉറവിടം, ആയുര്‍ വേദവും വൈദിക ജ്ഞാനവും തമ്മിലുള്ള ബന്ധം, അങ്ങനെ പലതും ഈ ഗ്രന്ഥത്തില്‍ തെളിവുകളോടെ വിശദീകരിക്കുന്നു. ”സര്‍വം വേദാത് പ്രസിദ്ധ്യതി” വേദങ്ങളെ അറിഞ്ഞാല്‍ മാത്രമേ ഭാരതത്തെ ശരിയായി മനസ്സിലാക്കാനാകൂ എന്ന ആശയമാണ് ഈ പുസ്തകത്തിലെ മുഖ്യസന്ദേശം.

വേദം എന്നാല്‍ അറിവാണ്, അറിവ് ജീവിതശൈലിയെയും സമൂഹവ്യവസ്ഥയെയും നിര്‍ണ്ണയിക്കുന്നു. അതുകൊണ്ട്, ആശ്രമധര്‍മങ്ങളും വര്‍ണവ്യവസ്ഥയും പുസ്തകത്തില്‍ പ്രത്യേക ശ്രദ്ധ നേടുന്നുണ്ട്. എന്നാല്‍ ഇവയെ ജാതിയിലെ ഒരു വിദ്വേഷവ്യവസ്ഥയായി ആവിഷ്‌കരിക്കുന്ന തെറ്റായ പ്രചാരണങ്ങളെ ഗ്രന്ഥകാരന്‍ തെളിവുകളോടെ നിരാകരിക്കുന്നു. ഋഗ്വേദത്തിലെ ”കാരുരഹം തതോ ഭിഷഗ്…’ എന്ന മന്ത്രത്തെ മുന്‍നിര്‍ത്തി അച്ഛന്‍ വൈദ്യനും, അമ്മ ശില്പിനിയും, മകന്‍ മറ്റൊരു തൊഴില്‍ ചെയ്തും ജീവിക്കുന്ന കുടുംബജീവിതത്തിന്റെ ചിത്രം പുസ്തകം പങ്കു വയ്‌ക്കുന്നു. വര്‍ണവ്യവസ്ഥ എന്നത് കഴിവിന്റെയും സ്വഭാവത്തിന്റെയും അധിഷ്ഠാനമായിരുന്നു എന്നും ജാതിവ്യവസ്ഥക്ക് വേദങ്ങളില്‍ സ്ഥാനമേ ഇല്ലെന്നും ഈ പുസ്തകം അസ്സഗ്‌നിദ്ധം തെളിയിക്കുന്നു.
കൂടാതെ, ഭാരതീയ ജീവിതത്തിന്റെ സമഗ്ര ദര്‍ശനം ബ്രഹ്മചര്യത്തിന്റെ ശക്തി, ഗാര്‍ഹസ്ഥ്യത്തിലെ ഉത്തരവാദിത്വം, വാനപ്രസ്ഥത്തിന്റെ ആത്മീയവീക്ഷണം, സംന്യാസത്തിന്റെ മഹത്വം തുടങ്ങി വൈവിധ്യമുള്ള വിഷയങ്ങളെ കുറിച്ചുള്ള ഗവേഷണം കൂടിയാണ് ഈ ഗ്രന്ഥം.

ഭാരതചരിത്രത്തെ വെറും വിവരണങ്ങള്‍ മാത്രമായി കാണാതെ, യുവതലമുറയ്‌ക്കുള്ള മാര്‍ഗദര്‍ശനമായി അവതരിപ്പിക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ സവിശേഷത. വിജ്ഞാനത്തെയും ധാര്‍മ്മികജീവിതത്തെയും, സാമ്പത്തിക സംവിധാനത്തെയും രാഷ്‌ട്രീയസമഗ്രതയെയും, സംസ്‌കാരത്തെയും ആത്മീയധാരയെയും ഒരുമിച്ച് പരിഗണിക്കുമ്പോള്‍ മാത്രമേ ഭാരതത്തിന്റെ യഥാര്‍ത്ഥ മുഖം മനസ്സിലാക്കാനാകൂ എന്നതാണ് ആചാര്യശ്രീയുടെ ദര്‍ശനം.

‘ഭാരതചരിത്രത്തിന്റെ അജ്ഞാതമുഖങ്ങള്‍’ മറന്നുപോയ പ്രാചീന കാലത്തേക്ക് വെളിച്ചം വീശുന്ന ഗ്രന്ഥമാണ്. ഭാരതീയ സംസ്‌കാരത്തെ സംരക്ഷിക്കാനും, അതിന്റെ മഹത്തായ ചരിത്രത്തെ വീണ്ടും സ്വന്തമാക്കാനുമുള്ള ശ്രമത്തില്‍, ഈ പുസ്തകം അനിവാര്യ സംഭാവനയാണ് എന്നതില്‍ സംശയമില്ല.

 

Tags: Malayalam LiteratureBook Review
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: വില്‍പ്പനയ്‌ക്ക്

Varadyam

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

Varadyam

വായന: ചികിത്സയിലെ സ്നേഹവും കരുതലും

Varadyam

ഭാഷയുടെ കലയും കലയുടെ ഭാഷയും

Varadyam

വായന: ആഖ്യാന യുദ്ധങ്ങളുടെ ആയുധപ്പുര

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.