Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഏഷ്യാകപ്പില്‍ ഇന്ന് ഭാരതം-പാകിസ്ഥാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2025, 10:47 am IST
inCricket

ദുബായി: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ന് ലോകം കാത്തിരിക്കുന്ന പോരാട്ടം. ലോക ക്രിക്കറ്റ് എന്നും ഏതൊരു ഫൈനലിനെക്കാളും ആവേശപൂര്‍വ്വം എറ്റെടുത്ത ചരിത്രമുള്ള ഭാരത-പാകിസ്ഥാന്‍ പോരാട്ടം നീണ്ടൊരു ഇടവേളയ്‌ക്ക് ശേഷം വീണ്ടും. ദുബായി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഗ്രൂപ്പ് എയിലെ ബദ്ധവൈരികളുടെ ഏറ്റുമുട്ടല്‍ രാത്രി എട്ടിനാണ്.

സൂര്യകുമാര്‍ യാദവിന് കീഴില്‍ ഭാരത നിര ഏഷ്യാകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിനൊരുങ്ങി നില്‍ക്കുമ്പോള്‍ മറുവശത്ത് പാകിസ്ഥാനെ നയിക്കുന്നത് സല്‍മാന്‍ അലി ആഘാ ആണ്.

പ്രധാന ടൂര്‍ണമെന്റുകളിലെല്ലാം പാകിസ്ഥാനെ നേരിട്ടപ്പോള്‍ വിജയം കൊയ്ത ചരിത്രം ആവര്‍ത്തിക്കാനാണ് സൂര്യയും സംഘവും ഇറങ്ങുന്നത്. പാകിസ്ഥാന് പുതിയ നേതൃത്വത്തിന് കീഴില്‍ മെച്ചപ്പെട്ട് വരാനുള്ള ശ്രമത്തിലാണ്. ഭാരതത്തെ പോലൊരു ടീമിനെതിരായ മത്സരം അവരുടെ കരുത്ത് പരിശോധിക്കാനുള്ള അവസരം കൂടിയാണ്. ആദ്യ മത്സരത്തില്‍ ഒമാനെ 93 റണ്‍സിന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസവുമായാണ് പാക് പട ദുബായിലിറങ്ങുന്നത്.

ട്വന്റി20 ലോക ജേതാക്കള്‍ എന്ന ഖ്യാതിയുമായാണ് ഭാരതം യുഎഇയിലേക്ക് ഏഷ്യാകപ്പില്‍ പൊരുതാന്‍ വണ്ടികയറിയെത്തിയിരിക്കുന്നത്. കൂടാതെ ഇക്കൊല്ലം ഐസിസി ചാമ്പ്യന്‍സ് ട്രോഫിയും സ്വന്തമാക്കിയിരുന്നു. നേട്ടങ്ങളുടെ കണക്ക് എത്ര ഉണ്ടേലും പാകിസ്ഥാനെതിരായ മത്സരം ജയിക്കുകയെന്നത് ഭാരത ടീമിനും ആരാധകര്‍ക്കും ഒരുപോലെ ആവേശം പകരുന്ന വസ്തുതയാണ്.

ആതിഥേയരായ യുഎഇയെ ഒമ്പത് വിക്കറ്റിന് നിഷ്പ്രഭരാക്കിയാണ് ഭാരതം തുടങ്ങിയത്. ആദ്യ മത്സരത്തിലെ എതിരാളികളെക്കാള്‍ മെച്ചപ്പെട്ട ടീം ആണ് പാകിസ്ഥാന്‍. അതിനാല്‍ ഭാരതത്തിന്റെ ബാറ്റിങ് ലൈനപ്പും ബൗളര്‍മാരും കൃത്യായി പരീക്ഷിക്കപ്പെടുന്ന ദിവസം കൂടിയായിരിക്കും ഇന്ന്.

ഏഷ്യാകപ്പില്‍ നേര്‍ക്കുനേര്‍
പാകിസ്ഥാനുമായി ഭാരതം ഏഷ്യാകപ്പില്‍ ആകെ 19 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. പത്തിലും വിജയം ഭാരതം നേടി. ആറെണ്ണത്തില്‍ പാകിസ്ഥാന്‍. മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനാകാതെ പോയി.

ഭാരത ഇലവന്‍: അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്(ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.

പാകിസ്ഥാന്‍ ഇലവന്‍: സഹീബ്‌സാദാ ഫര്‍ഹാന്‍, സയിം അയൂബ്, ഫഖര്‍ സമാന്‍, സല്‍മാന്‍ അലി ആഘാ(ക്യാപ്റ്റന്‍), ഹസാന്‍ നവാസ്, മുഹമ്മദ് ഹാരീസ്(വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, അബര്‍ അഹമ്മദ്.

Tags: Asia cupIndia-pakistan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അണ്ടര്‍ 18 ഏഷ്യാ കപ്പ് ഹോക്കി കിരീടം നേടിയ ഭാരത ടീം
Hockey

അണ്ടര്‍ 18 ഹോക്കി: ഭാരതത്തിന് മൂന്നാം ഏഷ്യ കപ്പ്

India

വംശഹത്യയുടെ ചരിത്രമുള്ള രാജ്യം കശ്മീരിനെക്കുറിച്ച് ക്ലാസെടുക്കുന്നത് വിരോധാഭാസം; യുഎന്നിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് ഭാരതം

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു
India

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

India

പ്രധാനമന്ത്രി മോദിക്ക് പിന്നാലെ പാകിസ്ഥാനെ പരിഹസിച്ച്  കായിക മന്ത്രി ; പാകിസ്ഥാൻ ഇത്തരമൊരു ശിക്ഷ അർഹിക്കുന്നുവെന്ന് കിരൺ റിജിജുവും

Cricket

ഏഷ്യ കപ്പ് കലാശപ്പോരില്‍ ടോസ് നേടി ഇന്ത്യ, പാകിസ്ഥാന് ബാറ്റിംഗ്

പുതിയ വാര്‍ത്തകള്‍

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.