കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബര്‍ 15 ന് പ്രധാനമന്ത്രി പശ്ചിമ ബംഗാളില്‍
ശക്തവും സുരക്ഷിതവും സ്വാശ്രയവുമായ ഇന്ത്യയോടുള്ള പ്രതിബദ്ധതയ്‌ക്ക് അനുസൃതമായി, സെപ്റ്റംബര്‍ 15 ന് കൊല്‍ക്കത്തയില്‍ 16ാമത് കംബൈന്‍ഡ് കമാന്‍ഡേഴ്‌സ് കോണ്‍ഫറന്‍സ് 2025 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും ചടങ്ങില്‍ അഭിസംബോധന ചെയ്യുകയും ചെയ്യും. രാജ്യത്തിന്റെ ഉന്നത സിവിലിയന്‍, സൈനിക നേതൃത്വത്തെ ഒരുമിച്ച് കൊണ്ടുവരുന്ന സായുധ സേനകളുടെ ഉന്നതതല ബ്രെയിന്‍സ്‌റ്റോമിംഗ് ഫോറമാണിത്, ഇന്ത്യയുടെ സൈനിക തയ്യാറെടുപ്പിന്റെ ഭാവി വികസനത്തിന് അടിത്തറയിടുന്നതിനും കാഴ്ചപ്പാടുകള്‍ കൈമാറുന്നതിനും ഇത് സഹായിക്കുന്നു.
രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന 16ാമത് കംബൈന്‍ഡ് കമാന്‍ഡേഴ്‌സ് കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 15 മുതല്‍ 17 വരെ കൊല്‍ക്കത്തയില്‍ നടക്കും. ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ പ്രമേയം ‘പരിഷ്‌കാരങ്ങളുടെ വര്‍ഷം ഭാവിയിലേക്കുള്ള പരിവര്‍ത്തനം’ എന്നതാണ്.
















