Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കരുത്: രാജീവ് ചന്ദ്രശേഖര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2025, 06:40 am IST
inKerala

കോട്ടയം: മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.

ബിജെപിക്ക് വോട്ടുചെയ്യുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി സ്വപ്‌നലോകത്താണ് ജീവിക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കാര്യം ബോദ്ധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.

2014 മുതല്‍ 2025ല്‍ ഇതുവരെയുള്ള ഭാരതത്തിന്റെ വികസനത്തെക്കുറിച്ച് കാണണം. ഇപ്പോള്‍ ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയാണ് ഭാരതം. അതിവേഗം വികസനം കൊണ്ടുവരികയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ ജനങ്ങള്‍ക്കു നല്കിയ ഓണസമ്മാനമാണ് ജിഎസ്ടി പരിഷ്‌കരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ഇടതുവലതു മുന്നണികള്‍ മാറിമാറി ഭരിച്ചു. സിപിഎം പത്തു കൊല്ലം തുടര്‍ച്ചയായി ഭരിച്ചു. എന്തു വികസനമാണ് കൊണ്ടുവന്നത്. അഞ്ചര ലക്ഷം കോടിയുടെ കടം പുതുതലമുറയുടെ തലയില്‍ കെട്ടിവെച്ചു. രാജ്യത്ത് വിലക്കയറ്റം ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. പോലീസ് അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു. പോലീസില്‍ 744 ഉദ്യോഗസ്ഥര്‍ ക്രിമിനലുകളാണെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 18 പേരെ മാത്രമാണ് പിരിച്ചുവിട്ടിട്ടുള്ളത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ കടമെടുക്കല്‍ തുടരുകയാണ്. ആശാ പ്രവര്‍ത്തകര്‍ക്ക് ശമ്പളം നല്കാന്‍ കഴിയുന്നില്ല. ഇതാണ് കേരള മോഡല്‍.

2016ല്‍ ജിഎസ്ടിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. ഇത് ജനങ്ങള്‍ക്ക് വലിയ ബാദ്ധ്യത ഉണ്ടാക്കുമെന്നു പറഞ്ഞ് പ്രക്ഷോഭങ്ങള്‍ നടത്തി. എന്നാല്‍ എന്താണ് സംഭവിച്ചത്. രാജ്യത്ത് നികുതിയിലൂടെ വരുമാനം വര്‍ദ്ധിച്ചു. ഇപ്പോള്‍ ജിഎസ്ടി നിരക്കുകള്‍ പരിഷ്‌കരിച്ചു. നിത്യോപയോഗ സാധനങ്ങള്‍ക്ക് നികുതി വേണ്ടെന്നുവച്ചു. മരുന്നുകളുടെ ജിഎസ്ടി അഞ്ച് ശതമാനമാക്കി കുറച്ചു. ഇതിന്റെ ഗുണം ജനങ്ങള്‍ക്കു ലഭിക്കും. ഇതെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ തയാറുണ്ടോ. ജിഎസ്ടി കുറയുമ്പോള്‍ വില കുറയും, എന്നാല്‍ കേരളത്തില്‍ കൂടുന്നു. മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കുന്നു. ഇത് കഴിവില്ലായ്‌മയാണ്.

ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ആഗോള അയ്യപ്പസംഗമം. ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളില്‍ നിന്ന് സ്വര്‍ണം അടര്‍ത്തിമാറ്റി തമിഴ്‌നാട്ടില്‍ കൊണ്ടുപോയി ഉരുക്കിയെന്ന് ഹൈക്കോടതിയില്‍ പറഞ്ഞിരിക്കുന്നു. ഇതെല്ലാം ഒരു നാടകമാണെന്ന് നേരത്തെ തന്നെ ബിജെപി പറഞ്ഞതാണ്. വികസിത കേരളം എന്നതാണ് ബിജെപിയുടെ ലക്ഷ്യം. അതിനുള്ള കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കിവരികയാണ്.

പോലീസിലെ ക്രിമിനലിസത്തിനെതിരെ 15ന് രാവിലെ 10ന് കേരളത്തില്‍ എല്ലാ ജില്ലാ പോലീസ് മേധാവിമാരുടെയും ഓഫീസിലേക്ക് ബിജെപി പ്രതിഷേധ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോണ്‍ ജോര്‍ജ്, സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി, കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: Kerala Chief Ministernot fool the people of KeralaPinarayi VijayanRajeev ChandrasekharBjp Kerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം നിയോജക മണ്ഡലത്തിലെ വികസന പ്രവൃത്തികളുടെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തല പ്രതിമാസ അവലോകന യോഗം ചേര്‍ന്നു

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

Kerala

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.