ഡോ. മന്‍സുഖ് മാണ്ഡവ്യ
കേന്ദ്ര തൊഴില്‍, യുവജനകാര്യ, കായിക മന്ത്രി
ഭാരതത്തിന്റെ വളര്‍ച്ചാ കഥ എപ്പോഴും രചിക്കുന്നത് അതിന്റെ തൊഴില്‍ ശക്തിയാണ് – ദശലക്ഷക്കണക്കിന് തൊഴിലാളികളുടെ സമര്‍പ്പണവും ഉല്പാദനക്ഷമതയും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 11 വര്‍ഷമായി രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയുടെ പാതയില്‍ ശ്രദ്ധേയമായ ഒരു കുതിപ്പ് ഉണ്ടായിട്ടുണ്ട്. 2014 ല്‍ ലോകത്തിലെ പത്താമത്തെ വലിയ സമ്പദ്വ്യവസ്ഥയായിരുന്ന ഭാരതം
ഇന്ന് ആഗോളതലത്തില്‍ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി നിലകൊള്ളുന്നു. ഈ യാത്രയില്‍ രാജ്യത്തിന്റെ മാനവ വിഭവശേഷിയുടെ ശക്തിക്ക് ചെറുതല്ലാത്ത പങ്കുണ്ട്.
ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്‌ക്കൊപ്പം അഭൂതപൂര്‍വമായ തൊഴില്‍ വികാസവും ഉണ്ടായിട്ടുണ്ട് എന്നതാണ് ഈ വിജയഗാഥയ്‌ക്ക് ഇന്ധനം നല്‍കുന്നത്. ഞആകഗഘഋങട അനുസരിച്ച്, 2004 മുതല്‍ 2014 വരെ 2.9 കോടി തൊഴിലവസരങ്ങള്‍ മാത്രമേ സൃഷ്ടിക്കപ്പെട്ടിട്ടുള്ളൂവെങ്കിലും, തുടര്‍ന്നുള്ള ദശകത്തില്‍ 17 കോടിയിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ ഔപചാരികവത്കരണവും ത്വരിതപെടുത്തികൊണ്ട് ഏകദേശം എട്ട് കോടി തൊഴിലവസരങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടതായി ഇപിഎഫ്ഒ ഡാറ്റ സാക്ഷ്യപ്പെടുത്തുന്നു.
എന്നിരുന്നാലും, യഥാര്‍ത്ഥ പരിവര്‍ത്തനം സാമൂഹിക സുരക്ഷാ കവറേജിലാണ്. 2015 ല്‍, ഭാരതീയരില്‍ 19% പേര്‍ മാത്രമേ കുറഞ്ഞത് ഒരു സാമൂഹിക സംരക്ഷണ പദ്ധതിയുടെ പരിധിയില്‍ വന്നിട്ടുള്ളൂ. 2025 ആയപ്പോഴേക്കും ആ സംഖ്യ 64.3% ആയി ഉയര്‍ന്നു, 94 കോടി ഗുണഭോക്താക്കളിലെത്തി, ഭാരതത്തെ ലോകത്തിലെ രണ്ടാമത്തെ വലിയ സാമൂഹിക സുരക്ഷാ സംവിധാനമാക്കി. ആഗോളതലത്തില്‍ കവറേജിന്റെ ഏറ്റവും വേഗതയേറിയ വികാസങ്ങളിലൊന്നായി അന്താരാഷ്‌ട്ര തൊഴില്‍ സംഘടന ഈ നേട്ടത്തെ അംഗീകരിച്ചു.
നമ്മള്‍ മുന്നോട്ട് നോക്കുമ്പോള്‍, ജിഡിപി വളര്‍ച്ചയുടെ വേഗത മാത്രമല്ല, നമ്മള്‍ സൃഷ്ടിക്കുന്ന ജോലികളുടെ ഗുണനിലവാരം, തൊഴിലാളികള്‍ക്ക് നമ്മള്‍ നല്‍കുന്ന സുരക്ഷ, നമ്മുടെ യുവജനങ്ങള്‍ക്ക് നമ്മള്‍ നല്‍കുന്ന അവസരങ്ങള്‍ എന്നിവയും രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കുമെന്ന് വ്യക്തമാണ്. വര്‍ദ്ധിച്ചുവരുന്ന ഓട്ടോമേഷന്‍, നിര്‍മിത ബുദ്ധി മൂലമുണ്ടാകുന്ന അനിശ്ചിതത്വങ്ങള്‍, വിതരണ ശൃംഖലയിലെ മാറ്റങ്ങള്‍, ലോകമെമ്പാടുമുള്ള തൊഴിലവസരങ്ങള്‍ രൂപപ്പെടുത്തുന്ന മറ്റ് നിരവധി ദുര്‍ബലതകള്‍ എന്നിവയുടെ ആഗോള പശ്ചാത്തലത്തില്‍, ഭാരതം ജനസംഖ്യാപരമായ ഒരു വ്യതിയാന ഘട്ടത്തിലാണ്.
നമ്മുടെ ജനസംഖ്യയുടെ 65% വും 35 വയസ്സിന് താഴെയുള്ളവരാണ്, പാശ്ചാത്യ രാജ്യങ്ങള്‍ പ്രായമാകുന്ന ജനസംഖ്യയെ പ്രതിഫലിപ്പിക്കുന്നതിനാല്‍ ഇത് നമ്മുടെ സമ്പദ്വ്യവസ്ഥയ്‌ക്ക് നിര്‍ണായക ജനസംഖ്യാ ലാഭവിഹിതം നല്‍കുന്നു. വര്‍ഷങ്ങളായി, ഭാരതത്തിന്റെ ജനസംഖ്യാ ലാഭവിഹിതം – അതിന്റെ യുവശക്തി – അതിന്റെ ഏറ്റവും വലിയ ശക്തിയായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, മുന്‍ ഭരണകൂടങ്ങള്‍ക്ക് കീഴില്‍, ഈ സാധ്യതകള്‍ ഉപയോഗിക്കപ്പെടാതെ കിടന്നു. 2047 ഓടെ ഒരു വികസിത ഭാരതം എന്ന ദര്‍ശനത്തിലേക്ക് നാം പരിശ്രമിക്കുമ്പോള്‍, അമൃത് കാലത്തില്‍, നമ്മുടെ മുന്നിലുള്ള കടമ വ്യക്തമാണ്: നമ്മള്‍ ‘സാധ്യത’യില്‍ നിന്ന് ‘സമൃദ്ധി’യിലേക്ക് മാറണം.
ഈ പശ്ചാത്തലത്തില്‍, തൊഴില്‍ ഇനി ഒരു സാമ്പത്തിക സൂചകമല്ല; അത് അന്തസ്സിന്റെയും സമത്വത്തിന്റെയും ദേശീയ ശക്തിയുടെയും അടിത്തറയാണ്. നമ്മുടെ യുവജനങ്ങളെ തൊഴില്‍ ചെയ്യാന്‍ യോഗ്യരാക്കുകയും, അവരെ ഔപചാരിക സമ്പദ്വ്യവസ്ഥയില്‍ സംയോജിപ്പിക്കുകയും, സാമ്പത്തിക സാക്ഷരത കൊണ്ട് സജ്ജരാക്കുകയും, ശക്തമായ ഒരു സാമൂഹിക സുരക്ഷാ ശൃംഖലയാല്‍ അവര്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. അപ്പോള്‍ മാത്രമേ നമ്മുടെ ജനസംഖ്യാ നേട്ടം യഥാര്‍ത്ഥത്തില്‍ ഒരു ശാശ്വത ദേശീയ ലാഭവിഹിതമായി മാറാന്‍ കഴിയൂ.
ഈ വെല്ലുവിളിയെ നേരിടുന്നതിനും അഭിലാഷത്തിനും അവസരത്തിനും ഇടയിലുള്ള വിടവ് നികത്തുന്നതിനുമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രധാന്‍മന്ത്രി വികസിത് ഭാരത് റോസ്ഗര്‍ യോജന ആരംഭിച്ചിരിക്കുന്നത്. 202425 ലെ കേന്ദ്ര ബജറ്റില്‍ തുടക്കത്തില്‍ അവതരിപ്പിക്കുകയും പ്രധാനമന്ത്രി തന്റെ 12-ാം സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രഖ്യാപിക്കുകയും ചെയ്ത ഇത്, അളവിലും രൂപകല്‍പ്പനയിലും ഭൂതകാലത്തില്‍ നിന്നുള്ള ഒരു പ്രധാന മാറ്റത്തെ പ്രതിനിധീകരിക്കുന്നു. ?1 ലക്ഷം കോടി അടങ്കലില്‍, ഭാരത ചരിത്രത്തിലെ ഏറ്റവും അഭിലഷണീയമായ പദ്ധതിയാണിത്, ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് രണ്ട് കോടി ഉള്‍പ്പെടെ 3.5 കോടിയിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഔപചാരികവും സുരക്ഷിതവും ഉല്‍പ്പാദനക്ഷമവുമായ ഒരു തൊഴില്‍ വിപണിയിലേക്കുള്ള ഘടനാപരമായ പ്രേരണയാണ് പ്രധാന്‍മന്ത്രി വികസിത് ഭാരത് റോസ്ഗര്‍ യോജന. കൂടാതെ, നിര്‍മ്മാണ മേഖലയിലെ തൊഴിലുടമകള്‍ക്ക് പ്രോത്സാഹനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും.
സമഗ്രവും സുസ്ഥിരവുമായ വളര്‍ച്ചയ്‌ക്ക് നേതൃത്വം
പ്രധാന്‍മന്ത്രി വികസിത് ഭാരത് റോസ്ഗര്‍ യോജന പദ്ധതി അടിസ്ഥാനമാക്കിയുള്ള ഇടപെടലുകളില്‍ നിന്ന് സമഗ്രമായ ഒരു തൊഴില്‍ ആവാസവ്യവസ്ഥയിലേക്കുള്ള മാറ്റത്തെ സൂചിപ്പിക്കുന്നു. മുന്‍കാല സംരംഭങ്ങളില്‍ നിന്നുള്ള പാഠങ്ങളെ അടിസ്ഥാനമാക്കിയുള്ളതും, ഉല്പാദന ബന്ധിത ആനുകൂല്യ പദ്ധതി (പിഎല്‍ഐ), നാഷണല്‍ മാനുഫാക്ചറിംഗ് മിഷന്‍, മെയ്‌ക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ പദ്ധതികളെ പൂര്‍ത്തീകരിക്കുന്നതും, നിലവില്‍ നിലവിലുള്ള മത്സരാധിഷ്ഠിത ആഗോള സംവിധാനത്തില്‍ ജോലിയുടെ മാറിക്കൊണ്ടിരിക്കുന്ന സ്വഭാവത്തെ അംഗീകരിക്കുന്നതുമാണ് ഇത്.
തൊഴിലാളികളെയും തൊഴിലുടമകളെയും പിന്തുണയ്‌ക്കുന്നതിലൂടെ, തൊഴില്‍ സൃഷ്ടി ഒരു പങ്കിട്ട ഉത്തരവാദിത്തമാണെന്ന് പ്രധാന്‍ മന്ത്രി വികസിത് ഭാരത് റോസ്ഗര്‍ യോജന തിരിച്ചറിയുന്നു. ഡിജിറ്റല്‍ നവീകരണം സ്വീകരിക്കുന്നതിനൊപ്പം ഭാരതം ഒരു ആഗോള ഉല്‍പാദന കേന്ദ്രമായി മാറാന്‍ ശ്രമിക്കുമ്പോള്‍, ആരും പിന്നോട്ട് പോകില്ലെന്ന് പദ്ധതി ഉറപ്പാക്കുന്നു – ഏറ്റവും ചെറിയ സംരംഭവും തൊഴില്‍ ശക്തിയിലേക്ക് പുതുതായി കടന്നുവരുന്നവരും പോലും ദേശീയ വികസന യാത്രയില്‍ സംയോജിപ്പിക്കപ്പെടുന്നു.
നവ ഭാരതത്തിനുള്ള അടിത്തറയിടല്‍
പ്രധാന്‍ മന്ത്രി വികസിത് ഭാരത് റോസ്ഗര്‍ യോജന ഒരു നയപ്രഖ്യാപനത്തേക്കാള്‍ കൂടുതലാണ്. ജനസംഖ്യാപരമായ ലാഭവിഹിതം പൊതു അഭിവൃദ്ധിയാക്കി മാറ്റുന്നതിനുള്ള ഒരു മൂര്‍ത്തമായ ചുവടുവയ്‌പ്പാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, ഈ സംരംഭം വികസിത ഭാരതത്തിന്റെ ദര്‍ശനം സാക്ഷാത്കരിക്കുന്നതിനുള്ള അടിത്തറയുടെ ഭാഗമാണ്, അവിടെ ഓരോ യുവാവിനും അര്‍ത്ഥവത്തായ ജോലി ലഭ്യമാകുന്നു, ഓരോ ജോലിക്കും അന്തസ്സുണ്ട്, ഓരോ യുവാവിനും അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ അവസരം ലഭിക്കുന്നു.
തൊഴില്‍ എന്നത് അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ രാഷ്‌ട്രനിര്‍മ്മാണമാണ്. ഈ സംരംഭത്തിലൂടെ, ഒരു അഭിലാഷവും പിന്തുണയില്ലാതെ തുടരില്ലെന്നും ഒരു യുവാവും അവസരം ലഭിക്കാതെ തുടരില്ലെന്നും മോദി സര്‍ക്കാര്‍ വീണ്ടും ഉറപ്പിക്കുന്നു. ഒരുമിച്ച്, ഭാരതത്തിന്റെ യുവശക്തിക്ക് ചിറകുകള്‍ നല്‍കുകയാണ്, അവരിലൂടെ ഒരു വികസിത ഭാരതം എന്ന സ്വപ്‌നത്തിന് ചിറകുകള്‍ നല്‍കുകയാണ്.
















