Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

നമ്മൾ വിചാരിക്കുന്നത് പോലൊരു ആളല്ല മോഹൻലാൽ ; ഞാൻ സൂപ്പർസ്റ്റാറാകേണ്ടെന്ന് കരുതിയാകും ലാൽ എനിക്ക് ചില ​ഗുളികകൾ തന്നു ; ശ്രീനിവാസൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2025, 10:41 pm IST
inEntertainment

മലയാളത്തിലെ എവർ​ഗ്രീൻ കോമ്പോയാണ് മോഹൻലാലും ശ്രീനിവാസനും.ഇരുവരേയും ഒരുമിച്ച് സ്ക്രീനിൽ കാണാൻ കഴിഞ്ഞിരുന്നുവെങ്കിലെന്ന് ആ​ഗ്രഹിക്കുന്ന പ്രേക്ഷകർ നിരവധിയാണ്. മോഹൻലാലിന്റെ സിനിമാ സെറ്റിലെ കഥകൾ ഏറെയും ആരാധകർ ആസ്വദിച്ചിട്ടുള്ളത് ശ്രീനിവാസന്റെ അഭിമുഖങ്ങളിലൂടെയാണ്.

കാലാപാനി സിനിമയുടെ ലൊക്കേഷനിൽ നടന്ന ഒരു സംഭവം ശ്രീനിവാസൻ പങ്കുവെച്ചതാണ് വീണ്ടും ആരാധകർക്കിടയിൽ വൈറലാകുന്നത്. കാലാപാനിയിൽ അഭിനയിക്കാൻ ആന്റമാനിലേക്ക് പോകും മുമ്പ് നടന്ന ഒരു സംഭവവും മോഹ​ൻലാൽ അതിൽ എങ്ങനെയാണ് ഇടപെട്ടതെന്നുമാണ് ശ്രീനിവാസൻ പറയുന്നത് .

‘ ആന്റമാനിലേക്ക് പുറപ്പെടാൻ പത്ത് ദിവസം കൂടിയെ ഉള്ളു. ഞാൻ കോഴിക്കോട് ഒരു ഹോട്ടലിലായിരുന്നു ആ സമയത്ത് താമസം. എനിക്ക് ഭയങ്കരമായ പുറംവേദനയുണ്ടായി. പല മരുന്നുകൾ ഞാൻ കഴിച്ചു. പക്ഷെ ഒരു രക്ഷയുമില്ല. വേദന കുറയുന്നില്ല. അങ്ങനെ ന്യൂറോളജിസ്റ്റിനെ കാണിക്കാൻ തീരുമാനിച്ചു.

ഡോ. ഫസൽ ​ഗഫൂറിനെ കാണിച്ചു. അദ്ദേഹം എന്റെ സുഹൃത്താണ്. ഫസലിനോട് എന്റെ വേദനയെ കുറിച്ച് പറഞ്ഞപ്പോൾ പല ചുറ്റികകളും എടുത്ത് എന്റെ ശരീരത്തിന്റെ പല ഭാ​ഗങ്ങളിലും തട്ടി.

നിങ്ങളുടെ ശരീര ഭാ​ഗങ്ങളൊന്നും ആവശ്യത്തിന് റിയാക്ട് ചെയ്യുന്നില്ല. ഭയങ്കര കുഴപ്പമാണെന്ന് എന്നോട് പറഞ്ഞു. ഞരമ്പിനെല്ലാം പ്രശ്നമാണെന്നും പറഞ്ഞു. നിങ്ങളുടെ ബോഡിയിൽ എന്തൊക്കയോ പ്രശ്നങ്ങളുണ്ട്. അടിയന്തരമായി ഒരു എംആർഐ സ്കാൻ എടുക്കാനും അദ്ദേഹം നിർദേശിച്ചു. ആ സമയത്ത് എംആർഐ സ്കാൻ എടുക്കാനുള്ള സംവിധാനമൊന്നും കോഴിക്കോട്ടെ ആശുപത്രികളിൽ ഇല്ല. വിശദമായി എഴുതിതരാം മദിരാശിയിൽ പോയി എടുത്തോളാനും അദ്ദേഹം എന്നോട് പറഞ്ഞു.

ഞാൻ അങ്ങനെ മദിരാശിയിൽ എത്തി. രണ്ട് ദിവസം കഴിഞ്ഞ് ആന്റമാനിലേക്കും പോകണം. എംആർഐ സ്കാൻ എടുക്കുന്നതിനെ കുറിച്ച് ഞാൻ ആലോചിച്ചു. പക്ഷെ കയ്യിൽ പൈസയില്ല. പതിനായിരം രൂപയോളം വേണം. കാലാപാനി മോഹൻലാൽ നിർമ്മിക്കുന്ന സിനിമയാണെങ്കിലും പൈസയൊന്നും അതുവരെ കിട്ടിയിട്ടില്ല.

അത്രയും പൈസയ്‌ക്ക് എന്റെ കയ്യിൽ ഒരു മാർ​ഗവുമില്ല. കടം ചോദിക്കാമെന്ന് കരുതിയാൽ അതിനും ആരുമില്ല. അങ്ങനെ അവസാനം എംആർഐ സ്കാൻ എടുക്കേണ്ടെന്ന് തീരുമാനിച്ചു. ശേഷം പുറംവേദനയുമായി ആന്റമാനിലേക്ക് ഷൂട്ടിന് പോയി. അവിടെ എത്തിയപ്പോൾ എനിക്ക് നടക്കാനും ഇരിക്കാനും ഒന്നും പറ്റാത്ത തരത്തിൽ വേദന. പക്ഷെ ഒന്നും ചെയ്യാൻ പറ്റില്ല. അഭിനയിക്കുകയും വേണം.

വിഷമിച്ചും വേദനിച്ചും നിൽക്കുന്ന സമയത്ത് മോഹൻലാൽ എന്നോട് കാര്യങ്ങൾ വിശദമായി ചോദിച്ചു. ആശുപത്രിയിൽ കാണിച്ച കാര്യവും എംആർഐ സ്കാനിന് നിർദേശിച്ച വിവരവും പൈസയില്ലാത്തതുകൊണ്ട് എടുക്കാതെ പോന്ന വിവരവുമെല്ലാം പറഞ്ഞു. വേദനയുടെ സ്വഭാവം അടക്കം ഞാൻ വിശദീകരിച്ച് കൊടുത്തു. പുള്ളി പുറംവേദനയുടെ എക്സ്പേർട്ടാണ്. ജിൻഡാൽ അടക്കം പല സ്ഥലങ്ങളിൽ പുറംവേദനയ്‌ക്ക് ചികിത്സ തേടി പുള്ളി പോയിട്ടുണ്ട്.

നാടോടിക്കാറ്റിന്റെ സമയത്ത് പുള്ളിക്ക് പുറംവേദനയുണ്ടായിരുന്നു. പുറംവേ​ദന വന്നാൽ സൂപ്പർ സ്റ്റാറാകുമെന്നാണ് വേറെ ചിലർ പറഞ്ഞത്. കാരണം പുറംവേദന വന്നപ്പോഴാണത്രെ മോഹൻലാൽ സൂപ്പർസ്റ്റാറായത്. അങ്ങനെയാണെങ്കിൽ ആ വേദന അവിടെ തന്നെ നിന്നോട്ടെയെന്ന് ഞാൻ ഇടയ്‌ക്ക് വിചാരിച്ചിരുന്നു. ഞാൻ സൂപ്പർസ്റ്റാറാകേണ്ടെന്ന് കരുതിയാകും മോഹൻലാൽ എനിക്ക് ചില ​ഗുളികകൾ തന്നു. എന്ത് ​​ഗുളി‌കയാണെന്ന് അറിയില്ല. മൂന്ന് നേരം കഴിക്കാൻ പറഞ്ഞു.

രണ്ട് നേരം കഴിച്ചപ്പോൾ തന്നെ വേദന പോയി പൂർണ്ണ ആരോ​ഗ്യവാനായി. ഭയങ്കര വ്യത്യാസമാണുണ്ടായത്. എന്താണ് എനിക്ക് തന്ന മരുന്നെന്ന് ഞാൻ ലാലിനോട് ചോദിച്ചു. വൈറ്റമിൻ സിയുടെ ​ഗുളികയാണെന്ന് ലാൽ മറുപടി നൽകി. പുകവലിയൊക്കെ ഉള്ളതുകൊണ്ട് തണുപ്പ് പോലുള്ളവയൊക്കെ കൊള്ളുമ്പോൾ വരുന്ന വേദനയാണെന്നും പറഞ്ഞു.

സാധാരണക്കാർക്ക് വരുന്ന വെറും വേദനയാണെന്നും പറഞ്ഞു. ഞാൻ അന്തംവിട്ടുപോയി. മോഹൻലാലിന് ഒരുപാട് ചികിത്സയുടെ കാര്യങ്ങളൊക്കെ അറിയാം കെട്ടോ. നമ്മൾ വിചാരിക്കുന്നത് പോലൊരു ആളല്ല അതെന്നും പറഞ്ഞാണ് ശ്രീനിവാസൻ അവസാനിപ്പിച്ചത്

Tags: @MohanlalActor sreenivasan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Entertainment

അതിമനോഹരം; തരുൺമൂർത്തി -മോഹലാൽ ചിത്രം ചിത്രീകരണംപൂർത്തിയായി .

Entertainment

മോഹൻലാൽ – വിഷ്ണു മോഹൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’; നിർമ്മാണം ഗോകുലം ഗോപാലൻ

Entertainment

വിസ്മയ മോഹൻലാലിൻറെ തുടക്കം ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.