Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഋഷിപഞ്ചമി, ഇന്ന് വിശ്വകര്‍മ്മ ജയന്തി: ബ്രഹ്‌മദര്‍ശന പുണ്യദിനം

ആറ്റൂര്‍ ശരച്ചന്ദ്രന്‍byആറ്റൂര്‍ ശരച്ചന്ദ്രന്‍
Aug 28, 2025, 05:01 am IST
inSamskriti

ഭാരതമാകെ ഋഷിപഞ്ചമി ആഘോഷത്തിലൂടെ പുണ്യവ്രതാനുഷ്ഠാനങ്ങളുടെ തുടക്കം കുറിക്കലാണ്. വിശ്വകര്‍മ്മ പൂജ അക്ഷരജ്ഞാനത്തിന്റെ മഹനീയ ദീപാരാധനയിലൂടെ മനുഷ്യ മനസുകളിലെ കല്മഷമകറ്റി പ്രസാദാത്മകതയുടെ പ്രഭ വിടര്‍ത്തും. അജ്ഞാനത്തില്‍ നിന്നും ജ്ഞാനത്തിലേയ്‌ക്കുള്ള പ്രയാണമാണ് ഋഷിപഞ്ചമി പ്രദാനം ചെയ്യുന്നത്.

പ്രപഞ്ച സ്രഷ്ടാവായ ഭഗവാന്‍ വിശ്വകര്‍മ്മാവ് പഞ്ചഗോത്ര പണ്ഡിതാഗ്രേസരന്മാരായ മനുമയത്വഷ്ടശില്പിവിശ്വജ്ഞ എന്നീ സംന്യാസിവര്യന്മാര്‍ക്ക് ദര്‍ശനം നല്കിയ പുണ്യ തിഥി ആണ് ഋഷിപഞ്ചമി. ഈശ്വരജ്ഞാനത്തിന്റെ മൂര്‍ത്തവും അമൂര്‍ത്തവുമായ സങ്കല്പങ്ങള്‍ രൂപപ്പെടുത്തിയ കര്‍മ്മമാര്‍ഗ്ഗത്തിന്റെ തപശ്ചര്യയില്‍ നിന്നും മുക്തിയേകുന്ന ബ്രഹ്‌മാണ്ഡവിജ്ഞാനമായ തത്ത്വമസി ചിന്ത രൂപപ്പെടുത്തിയ പുണ്യ ദിനവും കൂടിയാണ് ഋഷി പഞ്ചമി.

വെളുത്ത പക്ഷത്തിലെ പഞ്ചമി നാളില്‍ വേദങ്ങളില്‍ പ്രഘോഷിക്കുന്ന പഞ്ചമുഖനും ഏകനുമായ പരബ്രഹ്‌മമാകുന്ന വിശ്വകര്‍മ്മാവ് വിരാഡ് വിശ്വരൂപം പ്രപഞ്ചത്തിനായി കാട്ടി കൊടുത്ത മഹനീയവും തേജോമയവുമായ പ്രഭ വിതറപ്പെട്ട നിമിഷവും ഋഷിപഞ്ചമിയിലാണ്. വിശ്വാസികളും അവിശ്വാസികളും ഒരുപോലെ പറയുന്ന ഒരു പ്രയോഗമുണ്ട്: ‘ഈ പ്രപഞ്ചത്തിലൊരു ശക്തിയുണ്ട്. അതിനെ ഞങ്ങള്‍ നമിക്കുന്നു.’ നാസ്തികനും ആസ്തികനും ഏകനായ വിശ്വബ്രഹ്‌മത്തെ ലോകത്തിന്റെ നാഥനായി വാഴ്‌ത്തുന്നു.

ലോകത്തെ എല്ലാ മതഗ്രന്ഥങ്ങളും ഭക്തിയോടെ വണങ്ങുന്ന പ്രജാപതിയത്രെ വിശ്വകര്‍മ്മാവ്. ആ ഈശ്വരശക്തിയെ വാഴ്‌ത്തി സ്തുതിക്കുന്ന ഋഷിപഞ്ചമി ഐശ്വര്യത്തിന്റെയും ധനാഗമത്തിന്റെയും ശക്തിമന്ത്രമെന്ന് വിശ്വാമിത്ര മഹര്‍ഷി ഗായത്രി മന്ത്രത്തിലൂടെ ബോധ്യപ്പെടുത്തിത്തരുന്നു.

ഋഗ്വേദത്തിലെ പ്രസിദ്ധമായ പുരുഷസൂക്തം വിശ്വകര്‍മ്മ ഭഗവാന്‍ ബ്രഹ്‌മാണ്ഡങ്ങളില്‍ എങ്ങനെ വിരാജിക്കുന്നുവെന്നു കാണിച്ചു തരുന്നു. പ്രപഞ്ചത്തിലെ സര്‍വ്വചരാചരങ്ങളിലും കുടികൊള്ളുന്ന ഭഗവാന്റെ അംഗപ്രത്യംഗസ്തുതി ഓരോ വസ്തുവിലും നിഹിതമായിരിക്കുന്ന മഹേശ്വരന്റെ വിരാഡ് രൂപത്തിന്റെ മറ്റൊരു മഹനീയ ചിത്രീകരണമാകുന്നു.

പഞ്ചവേദങ്ങള്‍വിശ്വകര്‍മ്മ ഭഗവാനെ ലോകപാലകനായും, പിതാവായും, ധാതാവായും വാഴ്‌ത്തിപ്പാടുന്നു. സാമവേദത്തില്‍ സപ്തസ്വരങ്ങളിലൂടെ പ്രപഞ്ച സംഗീതത്തിന്റെ ഓങ്കാരമൂര്‍ത്തിയെ ധ്വനിപ്പിക്കുന്നു. ഋക് യജുസാമാഥര്‍വ്വ പ്രണവവേദങ്ങള്‍ പഞ്ചവക്ത്രനായ വിശ്വകര്‍മ്മ ഭഗവാന്റെ സദ്യോജാതം, വാമദേവം, തത്പുരുഷം, അഘോരം, ഈശാനം എന്നീ മുഖങ്ങളില്‍ നിന്നും പഞ്ചപുത്രന്മാര്‍ക്കായി പ്രദാനം ചെയ്ത അക്ഷയ നിധി കുംഭങ്ങളാണ്.

ഇക്കുറി ഋഷിപഞ്ചമി ആഘോഷിക്കുമ്പോള്‍ ഭാരതീയ സംസ്‌കാരത്തിന്റെ മഹത്വം വീണ്ടും വീണ്ടും വിളിച്ചോതപ്പെടുകയാണ് ലോകമാസകലം. സനാതനധര്‍മ്മത്തിന്റെ തിരുശേഷിപ്പുകള്‍ ലോകത്തെ എല്ലാ രാജ്യങ്ങളിലും കണ്ടെത്തുന്നു. ലോക മാനവീയതയ്‌ക്ക് പ്രകാശം വിതറിയ സനാതനദേവതയത്രെ വിശ്വകര്‍മ്മാവ്. സനാതനമത ദര്‍ശനം ലോകത്തിന്റെ വിളക്കാകുന്നു. ഏകനായ വിശ്വകര്‍മ്മ സൂര്യ തേജസ്സിനെ പ്രണമിക്കുന്ന ഋഷിപഞ്ചമി ദിനത്തില്‍ ലോകനന്മയ്‌ക്കും വിശ്വശാന്തിയ്‌ക്കുമായി നമുക്കും ഒത്തൊരുമിച്ചു പ്രാര്‍ത്ഥിയ്‌ക്കാം….

(അഖില കേരള വിശ്വകര്‍മ്മ മഹാസഭ സംസ്ഥാന പ്രസിഡന്റ് ആണ് ലേഖകന്‍)

Tags: Vishwakarma JayantiBrahma Darshanഋഷി പഞ്ചമിവിശ്വകര്‍മ്മ പൂജ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.