Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രജ്ഞാനന്ദ അപാരഫോമില്‍, ഏഴാം റൗണ്ടില്‍ അലിറെസയെ തകര്‍ത്ത് ഒന്നാമത്, ഇനി മൂന്ന് റൗണ്ട് മാത്രം, കിരീട സാധ്യത കൂടി ;ഗുകേഷ് വീണു

ഗ്രാന്‍റ് ചെസ് ടൂറിന്റെ ഭാഗമായ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഏഴാം റൗണ്ടില്‍ തകര്‍പ്പന്‍ ജയം നേടി പ്രജ്ഞാനന്ദ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. ഫ്രഞ്ച് താരം അലിറെസ ഫിറൂഷയെയാണ് പ്രജ്ഞാനന്ദ കെട്ടുകെട്ടിച്ചത്. ഇതോടെ പ്രജ്ഞാനന്ദയ്‌ക്ക് നാലര പോയിന്‍റായി. 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2025, 11:58 am IST
in India, Chess, Sports

മിസൂറി: ഗ്രാന്‍റ് ചെസ് ടൂറിന്റെ ഭാഗമായ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഏഴാം റൗണ്ടില്‍ തകര്‍പ്പന്‍ ജയം നേടി പ്രജ്ഞാനന്ദ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. ഫ്രഞ്ച് താരം അലിറെസ ഫിറൂഷയെയാണ് പ്രജ്ഞാനന്ദ കെട്ടുകെട്ടിച്ചത്. ഇതോടെ പ്രജ്ഞാനന്ദയ്‌ക്ക് നാലര പോയിന്‍റായി.

പ്രജ്ഞാനന്ദയുടെ കളിയില്‍ ഗുണപരമായ ഒരു മാറ്റം സിന്‍ക്വിഫീല്‍ഡ് കപ്പില്‍ കാണാന്‍ കഴിഞ്ഞു. സാധാരണയായി കണ്ണും പൂട്ടി ആക്രമണശൈലി അഴിച്ചുവിടുന്ന പ്രജ്ഞാനന്ദ പലപ്പോഴും കളിക്കിടയില്‍ ഒന്നോ രണ്ടോ തോല്‍വിയില്‍ കുരുങ്ങി കപ്പ് നഷ്ടപ്പെടുത്താറുണ്ട്. പക്ഷെ ഇവിടെ പക്വതയാര്‍ന്ന ഒരു സമീപനത്തിലൂടെയാണ് പ്രജ്ഞാനന്ദ മുന്നോട്ട് നീങ്ങുന്നത്. സമനിലകളുടെ പ്രാധാന്യം മനസ്സിലാക്കുന്ന പ്രജ്ഞാനന്ദയെയാണ് കാണാന്‍ കഴിയുക. സമനിലയില്‍ നിന്നും ലഭിക്കുന്ന അരപോയിന്‍റ് വിജയത്തില്‍ നിന്നും ലഭിക്കുന്ന ഒരു പോയിന്‍റിനേക്കാള്‍, തോല്‍വിയിലൂടെ നഷ്ടമാകുന്ന ഒരു പോയിന്‍റിനേക്കാള്‍ പ്രധാനമാണെന്ന് പ്രജ്ഞാനന്ദ മനസ്സിലാക്കിയിരിക്കുന്നു. വിജയം സാധ്യമാകുന്ന ഗെയിമുകളില്‍ മാത്രം ആക്രമിച്ചു കളിക്കുക, അല്ലാത്ത ഗെയിമുകളില്‍ സമനിലയ്‌ക്ക് വഴങ്ങുക എന്ന കേളീശൈലി പ്രജ്ഞാനന്ദ ഒരു കളിക്കാരന്‍ എന്ന നിലയില്‍ കൂടുതല്‍ പക്വത നേടിയതിന്റെ തെളിവാണ്. അതിന്റെ അനുഭവസാക്ഷ്യമാണ് സിന്‍ക്വിഫീല്‍ഡില്‍ കാണാന്‍ കഴിഞ്ഞത്.

“ഈ വിജയം പ്രധാനമായിരുന്നു”- വിജയത്തിന് ശേഷം പ്രജ്ഞാനന്ദ പറഞ്ഞു. കറുത്ത കരുക്കള്‍ കൊണ്ട് കളിച്ചാണ് പ്രജ്ഞാനന്ദ വിജയം നേടിയത് എന്നത് പ്രധാനമാണ്. റൊസോലിമോ സിസിലിയന്‍ ഓപ്പണിംഗിലായിരുന്നു കളി. 15 നീക്കത്തില്‍ കൂതിരയെ (നൈറ്റ്) എ6 കോളത്തിലേക്ക് നീക്കിയതോടെ ഗെയിമില്‍ തനിക്ക് മേല്‍ക്കൈ കിട്ടിയതായി മനസ്സിലായെന്ന് പ്രജ്ഞാനന്ദ പറഞ്ഞു. 19ാം നീക്കത്തില്‍ അലിറെസ ഫിറൂഷ പിഴവ് വരുത്തുകയും ചെയ്തു. കുതിരയെ (നൈറ്റ്) കൊണ്ട് കാലാളിനെ വെട്ടിമാറ്റുന്നതിന് പകരം മറ്റൊരു നീക്കമാണ് അലിറെസ നടത്തിയത്. ഇതോടെ വിജയം തന്റെ കൈപ്പിടിയിലായെന്നും പ്രജ്ഞാനന്ദ പറയുന്നു. അലിറെസയ്‌ക്ക് ബോര്‍ഡിന്റെ കേന്ദ്രമായ നടുക്കള്ളികളിലുള്ള പിടി അയഞ്ഞു എന്ന് മാത്രമല്ല, രണ്ട് ആനകളെ (ബിഷപ്പ്) ഉപയോഗിച്ച് പ്രജ്ഞാനന്ദ ഫ്രാന്‍സിലെ ഒന്നാം നമ്പര്‍ ഗ്രാന്‍റ് മാസ്റ്റര്‍ക്കെതിരെ ആധിപത്യം നേടുകയും ചെയ്തു. ആദ്യത്തെ 20 നീക്കങ്ങളില്‍ ചെസ് ബോര്‍ഡി‍ന്റെ നടുക്കള്ളികളില്‍ മേധാവിത്വം നേടുന്നവരാണ് ഗെയിം കയ്യിലൊതുക്കുക. ഇതു തന്നെയാണ് ഈ ഗെയിമില്‍ സംഭവിച്ചത്.

ഇതുവരെ ടൂര്‍ണ്ണമെന്‍റില്‍ മൂന്നിട്ട് നിന്നിരുന്ന അമേരിക്കയുടെ ഫാബിയോനോ കരുവാനയെ അമേരിക്കയുടെ ലെവൊണ്‍ ആരോണിയന്‍ സമനിലയില്‍ പിടിച്ചു. ഇതോടെ ഫാബിയാനോ കരുവാനയ്‌ക്ക് നാലര പോയിന്‍റായി. ഫാബിയാനോയും ലെവോണ്‍ ആരോണിയോനും തമ്മില്‍ കടുത്ത പോരാട്ടമായിരുന്നു.

അമേരിക്കയുടെ വെസ്ലി സോയുമായി പരാജയപ്പെട്ടതോടെ ഗുകേഷിന്റെ കിരീട സാധ്യത മങ്ങി. ഈ ടൂര്‍ണ്ണമെന്‍റില്‍ ആദ്യ റൗണ്ടില്‍ പ്രജ്ഞാനന്ദയുമായും ഗുകേഷ് പരാജയപ്പെട്ടിരുന്നു. പിന്നീടുള്ള അഞ്ച് കളികളിലും ഗുകേഷിന് ഒരു വിജയം പോലും നേടാനുമായി. ഈ ഒരു പരാജയത്തോടെ ഗുകേഷ് മൂന്ന് പോയിന്‍റോടെ ഒമ്പതാം സ്ഥാനത്തേക്ക് വീണു. ഇനി കിരീടം നേടാന്‍ ഗുകേഷിനാകില്ല, കാരണം ഇനി മൂന്ന് റൗണ്ടുകള്‍ കൂടിയേ ബാക്കിയുള്ളൂ. “ലോക ചാമ്പ്യനെ പരാജയപ്പെടുത്താന്‍ സാധിച്ചത് വലിയ നേട്ടം തന്നെ. ശക്തനായ ഗുകേഷിനോട് വിജയം നേടിയത് അനുഗ്രഹമാണ്.”- വെസ്ലി സോ പ്രതികരിച്ചു.

ബെര്‍ലിന്‍ ഡിഫന്‍സിലായിരുന്നു ഇരുവരും ഏറ്റുമുട്ടിയത്. 20 നീക്കത്തില്‍ നടത്തിയ ഒരു പിഴവാണ് കറുത്ത കരുക്കള്‍ കൊണ്ട് കളിച്ച ഗുകേഷിന് വിനയായത്.

ഈ ജയത്തോടെ നാല് പോയിന്‍റോടെ വെസ്ലി സോ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ലെവോണ്‍ ആരോണിയോണും നാല് പോയിന്‍റോടെ രണ്ടാം സ്ഥാനത്തുണ്ട്. സാം സെവിയാന്‍, മാക്സിം വാചിയര്‍ ലെഗ്രാവ്, ക്രിസ്റ്റഫ് ഡൂഡ എന്നിവര്‍ മൂന്നരപോയിന്‍റോടെ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

 

 

 

 

 

Tags: Levon AronianPragg chessPraggnanandhaaD.GukeshGukeshFabiano caruanaGrand Chess tourSinquefieldchess
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു
India

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

Sports

നോര്‍വ്വെ ചെസ്സില്‍ കിരീടം നേടി പ്രജ്ഞാനന്ദ, മാഗ്നസ് കാള്‍സനെ സ്വന്തം രാജ്യത്ത് കെട്ടികെട്ടിച്ച പ്രകടനം, കിട്ടുക 70 ലക്ഷം സമ്മാനത്തുക

വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.
Chess

മാഗ്നസ് കാള്‍സന്റെ നാട്ടില്‍ കാള്‍സനെ രണ്ട് തവണ തോല്‍പിച്ചു, ഇപ്പോള്‍ ഗുകേഷിനെതിരെയും വിജയം, നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദ കിരീടത്തിലേക്ക്

Chess

നോര്‍വ്വെ ചെസ്സില്‍ ഗുകേഷും പ്രജ്ഞാനന്ദയും തമ്മില്‍ ഇന്ന് പോര് വീണ്ടും; ഈ മത്സരം നിര്‍ണ്ണായകം

Sports

രണ്ട് തോല്‍വിക്ക് ശേഷം പ്രജ്ഞാനന്ദ ഉണര്‍ന്നു, ഏഴാം റൗണ്ടില്‍ അലിറെസ ഫിറൂഷ, എട്ടാം റൗണ്ടില്‍ മാഗ്നസ് കാള്‍സന്‍….നോര്‍വ്വെ ചെസ് കിരീടം നേടുമോ?

പുതിയ വാര്‍ത്തകള്‍

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

അമേരിക്ക നടത്തിയ ആക്രമണത്തിൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ടെഹ്‌റാൻ : ഇറാനെതിരായ ആക്രമണത്തിന്റെ വീഡിയോ യുഎസ് പുറത്തുവിട്ടു

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

അടിയന്തരാവസ്ഥക്കാലത്തെ ക്രൂര പീഡനങ്ങളിലൊന്ന്‌

അടിയന്തരാവസ്ഥ@51: ഒഴിയാബാധയായി അടിയന്തരാവസ്ഥ

തലസ്ഥാനത്തെ സിപിഎം ഫാസിസം

ഗുരുതുല്യനാമെന്റെ കേശവേട്ടന്‍

ലിവ്-ഇൻ ബന്ധത്തെ എതിർത്തതിന് കൂട്ടക്കൊല: ഒളിവിലായിരുന്ന ആണ്‍സുഹൃത്തും പിടിയിൽ

ഭൂചലനത്തിൽ തകർന്ന് വെനിസ്വേല; ഔദ്യോഗിക മരണസംഖ്യ 960 കടന്നു; ലക്ഷക്കണക്കിന് മരണമെന്ന് അനൗദ്യോഗിക റിപ്പോർട്ട്: കാണാതായത് അരലക്ഷത്തോളം പേരെ

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയ്‌ക്ക് മാറ്റു കുറഞ്ഞു! മാറ്റും തൂക്കവും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.