Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുരേഷ് ഗോപിയുടെ തൃശൂര്‍ മണ്ഡലത്തില്‍ നിന്നുള്ള വിജയം ആധികാരികമെന്ന് ഇടത് ചായ് വുള്ള മാധ്യമപ്രവര്‍ത്തകനായ ഉണ്ണി ബാലകൃഷ്ണന്‍ 

തൃശൂരിലെ സുരേഷ് ഗോപിയുടെ 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പിലെ വിജയം ആധികാരികമാണെന്ന് പരസ്യമായി ഇടത് പക്ഷ നിലപാട് കൈക്കൊള്ളാറുള്ള ഇപ്പോള്‍ ഏഷ്യാന‍െറ്റില്‍ പ്രവര്‍ത്തികുന്ന ഉണ്ണി ബാലകൃഷ്ണന്‍. സുരേഷ് ഗോപിയുടെ വിജയം ഏതാനും വോട്ടര്‍മാരെ അധികമായി വോട്ടര്‍പട്ടികയില്‍ ചേര്‍ത്ത് കൃത്രിമമായി നേടിയ വിജയമൊന്നുമല്ല. സുരേഷ് ഗോപിയെ ന്യായീകരിക്കാന്‍ വേണ്ടിയല്ല താന്‍ ഇത് പറയുന്നതെന്നും ഉണ്ണി ബാലകൃഷ്ണന്‍. 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2025, 05:38 pm IST
inKerala

തിരുവനന്തപുരം: തൃശൂരിലെ സുരേഷ് ഗോപിയുടെ 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പിലെ വിജയം ആധികാരികമാണെന്ന് പരസ്യമായി ഇടത് പക്ഷ നിലപാട് കൈക്കൊള്ളാറുള്ള ഇപ്പോള്‍ ഏഷ്യാന‍െറ്റില്‍ പ്രവര്‍ത്തികുന്ന ഉണ്ണി ബാലകൃഷ്ണന്‍. സുരേഷ് ഗോപിയുടെ വിജയം ഏതാനും വോട്ടര്‍മാരെ അധികമായി വോട്ടര്‍പട്ടികയില്‍ ചേര്‍ത്ത് കൃത്രിമമായി നേടിയ വിജയമൊന്നുമല്ല. സുരേഷ് ഗോപിയെ ന്യായീകരിക്കാന്‍ വേണ്ടിയല്ല താന്‍ ഇത് പറയുന്നതെന്നും ഉണ്ണി ബാലകൃഷ്ണന്‍.

ഇതോടെ സുരേഷ് ഗോപിയുടെ വിജയം കൃത്രിമവോട്ടുകളിലൂടെ സംഘടിപ്പിച്ചെടുത്ത വിജയമായിരുന്നുവെന്ന ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന സിപിഐയുടെ വി.എസ്. സുനില്‍ കുമാറിന്റെ വാദത്തെ ഒരു ഇടത് മാധ്യമപ്രവര്‍ത്തകന്‍ തന്നെ തള്ളിയിരിക്കുകയാണ്.

75000 വോട്ടിന്റെ നല്ല ഭൂരിപക്ഷത്തിനാണ് സുരേഷ് ഗോപി വിജയിച്ചുവന്നത്. എന്തുകൊണ്ടാണ് സുരേഷ് ഗോപി ഇത്രയും വലിയ ഭൂരിപക്ഷത്തിന് ജയിച്ചത്? ഇടത് പക്ഷക്കാരനായ സുരേഷ് ഗോപി ഒരിയ്‌ക്കലും ജയിച്ചുവരില്ല എന്ന് പ്രവചിച്ച മാധ്യമപ്രവര്‍ത്തകനായിരുന്നു താനെന്നും പക്ഷെ തന്നെയും മറ്റ് മാധ്യമപ്രവര്‍ത്തകരെയും ഞെട്ടിച്ചുകൊണ്ട് സുരേഷ് ഗോപി വിജയം വരിച്ചുവെന്നും ഉണ്ണി ബാലകൃഷ്ണന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ചാനലില്‍ അവതരിപ്പിക്കുന്ന ഒരു പ്രത്യേക പരിപാടിയിലായിരുന്നു ഉണ്ണി ബാലകൃഷ്ണന്റെ ഈ വെളിപ്പെടുത്തല്‍.

സുരേഷ് ഗോപിയ്‌ക്ക് തൃശൂരില്‍ ആധികാരികമായി വിജയിക്കാന്‍ വേണ്ട എല്ലാ രാഷ്‌ട്രീയ സാഹചര്യവും അവിടെ നിലനിന്നിരുന്നു എന്നതാണ് വാസ്തവം. ആ രാഷ്‌ട്രീയ സാഹചര്യം രൂപപ്പെടുത്തുന്നതില്‍ എല്‍ഡിഎഫിനും പങ്കുണ്ട് യുഡിഎഫിനും പങ്കുണ്ട്.

കെ. മുരളീധരന്‍ തൃശൂരിന് ഫിറ്റായ സ്ഥാനാര്‍ത്ഥിയല്ല

കെ. മുരളീധരന്‍ തൃശൂരിന് ഒരിയ്‌ക്കലും ഫിറ്റായ സ്ഥാനാര്‍ത്ഥിയല്ല. ഒരു രാത്രിയില്‍ വടകരയില്‍ നിന്നും തൃശൂരിലേക്ക് മുരളീധരനെ ഷിഫ്റ്റ് ചെയ്യുന്നു. ആ സമയത്ത് തൃശൂരില്‍ സിറ്റിംഗ് എംപിയായ ടി.എന്‍. പ്രതാപന്‍ ഒരു റൗണ്ട് പ്രചാരണം പൂര്‍ത്തിയാക്കിയിരുന്നു. അവിടെ മതിലെഴുത്ത് നടന്നിരുന്നു. പോസ്റ്ററൊട്ടിക്കല്‍ നടന്നിരുന്നു. മുരളീധരന്റെ തൃശൂരിലേക്കുള്ള വരവ് വൈകിയുള്ള വരവായിരുന്നു. അത് ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആശങ്കയിലാഴ്‌ത്തിയിരുന്നു. മുരളീധരന്റെ രംഗപ്രവേശം തന്നെ ആഹ്ളാദ ഭരിതമായിരുന്നില്ല. ഉത്സാഹഭരിതമായിരുന്നില്ല. മാത്രമല്ല തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുരളീധരന്‍ മുന്‍പന്തിയിലായിരുന്നില്ല. ഇതോടെ മുരളീധരന്‍ തോറ്റുപോകുമെന്ന് ആശങ്കയുണ്ടായി. ഇതോടെ മുസ്ലീം ന്യൂനപക്ഷം മുരളീധരന്‍ തോറ്റുപോകുമെന്ന് ഭയന്നു. അതോടെ അവര്‍ വോട്ട് സുനില്‍കുമാറിന് നല്‍കാമെന്ന് കരുതി. അതോടെ തൃശൂരിലെ മുസ്ലിംവോട്ട് ബാങ്ക് ഭിന്നിച്ചു. അതിന് മുന്‍പെല്ലാം കോണ്‍ഗ്രസിനനുകൂലമായാണ് മുസ്ലിം വിഭാഗം ഇതിന് മുന്‍പ് വോട്ട് ഒറ്റക്കെട്ടായി ചെയ്തത്. ജില്ലയിലെ പല കോണ്‍ഗ്രസുകാര്‍ക്കും കെ. മുരളീധരനോട് എതിര്‍പ്പുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് ഒരു മാസം മുന്‍പ് പത്മജ ബിജെപിയിലേക്ക് പോയതും തിരിച്ചടിയായി.

ഇടത്പക്ഷം  ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് സുരേഷ് ഗോപിയെ തുണച്ചു

വി.എസ്. സുനില്‍കുമാര്‍ രംഗപ്രവേശം ചെയ്തതോടെ സുനില്‍കുമാര്‍-മുരളീധരന്‍ പോരാട്ടം ആയിരിക്കും ഉണ്ടാകുക എന്ന് എല്ലാവരും കരുതി. തൃശൂരിലെ പിന്നാക്കവിഭാഗം, ക്രിസ്ത്യന്‍ ന്യൂനപക്ഷം, മുസ്ലിം ന്യൂനപക്ഷം എന്നിവര്‍ ഇടത്പക്ഷത്തിനും കോണ്‍ഗ്രസിനും ഉള്ള വോട്ട് ബാങ്ക് ഒന്നാണ്. ഈ വോട്ട് ബാങ്ക് പിളര്‍ന്നു. ഇതിന്റെ മെച്ചവും സുരേഷ് ഗോപിയ്‌ക്കായി. എന്തിനാണ് ഇത്രയും കരുത്തുള്ള മത്സരത്തിന് എന്തിനാണ് ഇടത് പക്ഷം ഇറങ്ങിപ്പുറപ്പെട്ടത്? ഇതാണ് പ്രശ്നമായത്. ഇതാണ് സുരേഷ് ഗോപിക്ക് അനുകൂലമായത്. 100 കോടിയുടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് എന്ന വിഷയവും സുരേഷ് ഗോപിയ്‌ക്ക് അനുകൂലമായി. ഇരിങ്ങാലക്കുട, പുതുക്കാട്, മണലൂര്‍ ,നാട്ടിക എന്നിവിടങ്ങളിലെ ഈഴവ വോട്ടുകള്‍ സുരേഷ് ഗോപിയ്‌ക്ക് അനുകൂലമായി വീണു. ക്രിസ്ത്യന്‍ വോട്ടുബാങ്കും കുറച്ചൊക്കെ മാനേജ് ചെയ്യാന്‍ സുരേഷ് ഗോപിയ്‌ക്ക് കഴിഞ്ഞു.

വോട്ടര്‍പട്ടിക തിരിമറിയെന്ന കുറ്റപ്പെടുത്തലിലൂടെ യുഡിഎഫും എല്‍ഡിഎഫും സ്വന്തം തെറ്റുകള്‍ മറയ്‌ക്കുന്നു

വോട്ടര്‍പട്ടികയിലുണ്ടായ തിരിമറിയിലൂടെയാണ് സുരേഷ് ഗോപി വിജയിച്ചത് എന്ന് വരുത്തിതീര്‍ക്കാന്‍ യുഡിഎഫും എല്‍ഡിഎഫും ശ്രമിക്കുമ്പോള്‍, സുരേഷ് ഗോപിയ്‌ക്ക് ജയിക്കാന്‍ സ്വയം അവര്‍ സൃഷ്ടിച്ച സാഹചര്യമുണ്ടല്ലോ അത് മറക്കരുത്. സുരേഷ് ഗോപിയെ കുറ്റം പറയുന്നത് വഴി അത് തമസ്കരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. – ഉണ്ണികൃഷ്ണന്‍ പറയുന്നു.

 

 

Tags: Actor Suresh GopiSGThrissur pooramVS SunilkumarMuslim votesezhava votesKaruvannur BankUnni Balakrishnan2024 loksabha elections
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

Entertainment

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍;തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി

Kerala

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)
Kerala

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

Kerala

സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു…. നിങ്ങള്‍ അറിഞ്ഞിരുന്നോ ? ഞാന്‍ മാത്രം അറിഞ്ഞില്ല കേട്ടോ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.