ന്യൂദല്‍ഹി: 21 ാം വയസില്‍ ഇംഗ്ലണ്ടിലേയും വെയില്‍സിലേയും ഏറ്റവും പ്രായം കുറഞ്ഞ സോളിസിറ്ററാകാനൊരുങ്ങി ഭാരത വംശജ കൃശാംഗി മെശ്രാം. പശ്ചിമബംഗാളിലെ ഇസ്‌കോണ്‍ മായാംപുര്‍ ഗ്രാമത്തില്‍ വളര്‍ന്ന് ഇപ്പോള്‍ യുഎസില്‍ സ്ഥിരതാമസമാണ്.
ഇംഗ്ലണ്ടിലെ മില്‍ട്ടണ്‍ കീന്‍സില്‍ ദി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിയമബിരുദധാരിയാണ് കൃശാംഗി. യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരിയാണ് കൃശാംഗി. 2024 നവംബറില്‍ അവര്‍ SQE2 (സോളിസിറ്റേഴ്‌സ് ക്വാളിഫൈയിങ്) പരീക്ഷകള്‍ പാസാകുകയും സോളിസിറ്റേഴ്‌സ് റെഗുലേഷന്‍ അതോറിറ്റിയുടെ കീഴില്‍ നടത്തിയ ഇന്റര്‍വ്യു എന്നിവയും പാസായി. ഈ പരീക്ഷാ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ 2025 ഏപ്രിലില്‍ സോളിസിറ്റര്‍ സ്ഥാനത്തേക്ക് അപേക്ഷിക്കുകയായിരുന്നു കൃശാംഗി.












