Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

12 വര്‍ഷം ജയില്‍ ശിക്ഷ; യുകെ അധികൃതരുടെ മാപ്പപേക്ഷ തള്ളി ഭാരത വംശജയായ സീമ

''എന്നെ ജയിലില്‍ അടയ്‌ക്കുമ്പോള്‍ വയറ്റില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞുണ്ടായിരുന്നു. മാപ്പപേക്ഷിക്കേണ്ടത് എന്നോടല്ല. എന്റെ ആ ഇളയ മകനോടാണ്.''

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2024, 10:10 pm IST
inWorld

ലണ്ടന്‍: അക്കൗണ്ടിങ് സോഫ്റ്റ്‌വെയറിലെ പിശകുമൂലം ജയിലില്‍ പോകേണ്ടിവന്ന ബ്രിട്ടണിലെ ഭാരത വംശജയായ സബ് പോസ്റ്റ്മിസ്ട്രസ് അധികൃതരുടെ മാപ്പപേക്ഷ തള്ളിക്കളഞ്ഞു.

പോസ്റ്റല്‍ അഴിമതിക്കേസിന്റെ അന്വേഷണം അവസാനഘട്ടത്തിലേക്കു കടക്കുമ്പോഴാണ് ആരോപണം ഉന്നയിച്ചവര്‍ മാപ്പപേക്ഷയുമായി രംഗത്തെത്തിയത്. അന്ന് കുറ്റം ചുമത്തപ്പെട്ട് ജയിലടയ്‌ക്കപ്പെട്ട സീമ മിശ്രയാണ് മാപ്പപേക്ഷ തള്ളിക്കളഞ്ഞത്. എന്നെ ജയിലില്‍ അടയ്‌ക്കുമ്പോള്‍ വയറ്റില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞുണ്ടായിരുന്നു. മാപ്പപേക്ഷിക്കേണ്ടതു എന്നോടല്ല. എന്റെ ആ ഇളയ മകനോടാണ്. അവനിപ്പോള്‍ പത്ത് വയസുണ്ട്. ജയിലിലെ നാളുകള്‍ ക്രൂരമായിരുന്നു. അതുകൊണ്ടുതന്നെ ഒരിക്കലും മാപ്പ് നല്കാനാകില്ല, സീമ മിശ്ര പറഞ്ഞു.

1999ലാണ് സംഭവം. യുകെ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിനായി ജപ്പാനിലെ ഫുജിട്‌സു കമ്പനി നിര്‍മിച്ച ഹൊറൈസന്‍ എന്ന അക്കൗണ്ടിങ് സോഫ്റ്റ്വെയറിലെ പിശകാണ് തൊള്ളായിരത്തോളം പോസ്റ്റല്‍ ജീവനക്കാരുടെ ജീവിതം തകര്‍ത്തത്. നല്കുന്ന കണക്കിനേക്കാള്‍ വലിയ തുകയാണ് സോഫ്റ്റ്വെയറില്‍ വന്നിരുന്നത്. ഇതോടെ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചിരുന്ന സീമ മിശ്രയെ പോലുള്ള നൂറുകണക്കിന് ജീവനക്കാര്‍ക്കെതിരെ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് കേസ് കൊടുക്കുകയായിരുന്നു. സോഫ്റ്റ്വെയറിനു പിഴവില്ലെന്നും ജീവനക്കാരാണ് പണം നഷ്ടമായതിന് ഉത്തരവാദികളെന്നുമായിരുന്നു പോസ്റ്റല്‍ വകുപ്പ് ആരോപിച്ചത്.

ചെയ്യാത്ത കുറ്റത്തിന് 2009 ല്‍ സീമ മിശ്ര ജയിലിലടയ്‌ക്കപ്പെട്ടു. 70,000 ബ്രിട്ടിഷ് പൗണ്ടിന്റെ അഴിമതിയാരോപണമാണ് സീമയ്‌ക്കെതിരെ ആരോപിച്ചത്. സോഫ്റ്റ്വെയറിന്റെ തകരാറാണെന്നും നിരപരാധിയാണെന്നും കോടതിയില്‍ കേണപേക്ഷിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല. നിരപരാധിയായ സീമയെ തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലെ ബ്രോണ്‍സ് ഫീല്‍ഡ് ജയിലില്‍ അടയ്‌ക്കുകയായിരുന്നു. നാലര മാസം ജയിലില്‍ കഴിയേണ്ടി വന്നു. ജയില്‍ മോചിതയായശേഷം അധികം വൈകാതെ സീമ ഇളയ മകനുജന്മം നല്കി. സീമയുള്‍പ്പടെ തൊള്ളായിരത്തിലേറെ പോസ്റ്റ് ഓഫിസ് ജീവനക്കാരാണ് അന്ന് കേസില്‍ അകപ്പെട്ടത്. 2021 ല്‍ സീമ കുറ്റക്കാരിയല്ലെന്നു കണ്ടെത്തിയ യുകെ കോടതി ഇവരെ കുറ്റവിമുക്തയാക്കിയിരുന്നു.

നിരപരാധിയായി ജയിലിലടയ്‌ക്കപ്പെട്ടതിനെതിരെ സീമ നിയമ നടപടികളുമായി മുന്നോട്ടുപോയി. ഹൊറൈസന്‍ സോഫ്റ്റ്വെയറിന്റെ തകരാരാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നു പിന്നീട് കണ്ടെത്തി. ഇതോടെയാണു സോഫ്റ്റ്വെയര്‍ നിര്‍മാതാക്കളായ ഫുജിറ്റ്‌സുവിന്റെ എന്‍ജിനീയര്‍ ഗാരത് ജെന്‍കിന്‍സും അന്നത്തെ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ എംഡിയായിരുന്ന ഡേവിഡ് സ്മിത്തും സീമയോടു മാപ്പപേക്ഷിച്ചത്. എന്നാല്‍ വൈകി വന്ന മാപ്പപേക്ഷ സീമ തള്ളിക്കളയുകയായിരുന്നു.
ബ്രിട്ടനില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഇത്. കേസില്‍ തെറ്റായി പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് പ്രഖ്യാ
പിച്ചിരുന്നു. കഴിഞ്ഞ മാസം ഇങ്ങനെ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്കെതിരായ കേസുകള്‍ റദ്ദാക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കുകയും ചെയ്തു.

Tags: UK authoritiesUK's Post Office ScandalIndian Origin WomanUK authorities' apology
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇംഗ്ലണ്ടിന്റെയും വെയില്‍സിന്റെയും സോളിസിറ്ററാകാന്‍ ഭാരത വംശജ

പുതിയ വാര്‍ത്തകള്‍

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.