Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ലൗ ജിഹാദ് ഇനിയും കാണാതിരുന്നാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2025, 07:27 am IST
in Editorial

മതേതരത്വത്തിന്റെ കേദാരമായി വാഴ്‌ത്തപ്പെടുന്ന കേരളത്തില്‍ മതഭീകരവാദത്തിന്റെ ആസൂത്രിത പദ്ധതിയായ ലൗ ജിഹാദ് ഭീകരതയ്‌ക്ക് ഒരു പെണ്‍കുട്ടി കൂടി ഇരയായിരിക്കുന്നു. കോതമംഗലത്തെ ക്രൈസ്തവ മതവിശ്വാസിയായ 23കാരിയാണ് പ്രണയക്കെണിയിലകപ്പെട്ട് ജീവനൊടുക്കിയത്. ആലുവ സ്വദേശിയായ യുവാവ് പ്രണയം നടിച്ച് വീട്ടില്‍നിന്ന് ഇറക്കിക്കൊണ്ടു പോവുകയും, ഇസ്ലാമിലേക്ക് മതം മാറിയാലേ വിവാഹം ചെയ്യുകയുള്ളുവെന്ന് പറയുകയുമായിരുന്നു. രജിസ്റ്റര്‍ വിവാഹം ചെയ്യാമെന്നു പറഞ്ഞു വിളിച്ചുകൊണ്ടുപോയ യുവതിയെ യുവാവിന്റെ വീട്ടുകാരുടെ ഒത്താശയോടെ മതം മാറണമെന്ന് നിര്‍ബന്ധിച്ചു ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പൊന്നാനിയില്‍ കൊണ്ടുപോയി മതം മാറ്റാനുള്ള ആസൂത്രണവും നടത്തിയിരുന്നതായാണ് അറിയുന്നത്. ഇതിനു വഴങ്ങാതിരുന്നപ്പോഴാണ് അതിക്രൂരമായ മര്‍ദ്ദനത്തിന് ഇരയായത്. അപമാനഭാരം കൊണ്ട് യുവതി സ്വന്തം വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.

യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ എല്ലാം വ്യക്തമാണ്. തനിക്ക് നേരിട്ട ചതിയുടെയും താന്‍ അനുഭവിച്ച പീഡനത്തിന്റെയും അപമാനത്തിന്റേയും വിവരങ്ങള്‍ യുവതി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനെ ശരിവയ്‌ക്കുന്ന കൂടുതല്‍ വിവരങ്ങള്‍ യുവതിയുടെ സഹോദരനും വെളിപ്പെടുത്തിയിരിക്കുന്നു. ലൗ ജിഹാദ് എന്നൊന്ന് ഇല്ലെന്നും, ഇസ്ലാമോഫോബിയ സൃഷ്ടിക്കാന്‍ വേണ്ടി മെനഞ്ഞെടുക്കുന്ന കഥകളാണെന്നും പ്രചരിപ്പിക്കുന്നവര്‍ ദാരുണമായ ഈ സംഭവത്തോട് എങ്ങനെ പ്രതികരിക്കുമെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്. ഈ കേസില്‍ ഇനി എന്തു നടപടി ഉണ്ടാകുമെന്നും അവര്‍ക്ക് അറിയണം. അന്യമതസ്ഥരായ പെണ്‍കുട്ടികളെ പ്രണയം നടിച്ച് വശത്താക്കി മതം മാറ്റുന്ന ലൗ ജിഹാദ് പദ്ധതി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. ചില സംഭവങ്ങള്‍ കോടതി കയറുകയും ചെയ്തു. എന്നാല്‍ കോടതിയുടെ നിര്‍ദ്ദേശപ്രകാരം അന്വേഷണം നടത്തിയ പോലീസ് ലൗ ജിഹാദ് എന്ന പേരില്‍ ഒരു സംഘടന പ്രവര്‍ത്തിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. മതഭീകരവാദത്തെ പിന്തുണയ്‌ക്കുന്ന വലിയൊരു അട്ടിമറിയായിരുന്നു ഇത്.

ലൗ ജിഹാദ് എന്ന പേരില്‍ ഒരു സംഘടന പ്രവര്‍ത്തിക്കുന്നതായി ആരും പറഞ്ഞിരുന്നില്ല. ഇസ്ലാമിക ഭീകര സംഘടനകളുമായി ബന്ധമുള്ള യുവാക്കള്‍ അന്യമതസ്ഥരായ പെണ്‍കുട്ടികളെ പലതരത്തില്‍ പ്രലോഭിപ്പിച്ച് പ്രണയ ക്കെണിയില്‍ അകപ്പെടുത്തി മതം മാറ്റുന്നു എന്നായിരുന്നു ആരോപണം. ഇങ്ങനെ മതം മാറിയ ചില യുവതികള്‍ രാജ്യം വിട്ടുപോയി ഭീകരസംഘടനകളില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരാകുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഈ പശ്ചാത്തലത്തില്‍ എടുത്ത കേരള സ്റ്റോറി എന്ന സിനിമയ്‌ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ അതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും രംഗത്തുവരികയുണ്ടായി. കേരളത്തെ അപമാനിക്കാന്‍ കരുതിക്കൂട്ടി എടുത്ത സിനിമയാണെന്നായിരുന്നു ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ലൗ ജിഹാദ് ഒരു യാഥാര്‍ത്ഥ്യമാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നത്.

ലൗ ജിഹാദിന് ഇരയായ നിരവധി യുവതികള്‍ തങ്ങള്‍ അനുഭവിച്ച മതപരവും ലൈംഗികവുമായ പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിട്ടും കേരളം ഭരിച്ച ഇടതു വലതു മുന്നണികള്‍ കേള്‍ക്കാന്‍ തയ്യാറായില്ല. മുസ്ലിം വോട്ട് ബാങ്കിന്റെ ആനുകൂല്യം നേടാന്‍ ജിഹാദി ശക്തികള്‍ക്കൊപ്പം നില്‍ക്കുന്നതിന്റെ ഭാഗമായിരുന്നു ഈ നിശബ്ദതയും നിഷ്‌ക്രിയതയും. ഇതിനേക്കാള്‍ കേരളത്തിന്റെ മന:സാക്ഷിയെ ഞെട്ടിച്ചത് ക്രൈസ്തവസഭാ നേതൃത്വത്തിന്റെ മൗനമായിരുന്നു. നിരവധി ക്രൈസ്തവ പെണ്‍കുട്ടികളും ലൗ ജിഹാദിന് ഇരയായിരുന്നു. പക്ഷേ ഇതിനോട് പ്രതികരിക്കാന്‍ ക്രൈസ്തവ സഭാ നേതൃത്വം ഭീതിമൂലമാകാം വൈമനസ്യം കാണിച്ചത്. തൊടുപുഴയില്‍ മതനിന്ദ ആരോപിച്ച് ഇസ്ലാമിക തീവ്രവാദികള്‍ ജോസഫ് മാഷിന്റെ കൈവെട്ടിയപ്പോള്‍ ഒരു സാന്ത്വനവാക്ക് പോലും പറയാതിരുന്ന സഭയുടെ അതേ മുഖമാണ് ലൗ ജിഹാദിലും കാണുന്നത്. ഈ നയം ആത്മഹത്യാപരമാണെന്ന് ഇനിയും തിരിച്ചറിയാതെ പോകരുത്.

ഇസ്ലാമിക ഭീകരവാദം കേരളത്തെ എങ്ങോട്ടാണ് കൂട്ടിക്കൊണ്ടുപോകുന്നതെന്ന് അന്തരിച്ച മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലൗ ജിഹാദ് ഒരു ഭീകര പദ്ധതിയാണ്. നിയമപരമായ നടപടികളിലൂടെ ഇതിനെ നേരിടേണ്ടതും ഇല്ലാതാക്കേണ്ടതും ഭരിക്കുന്നവരുടെ ഉത്തരവാദിത്വമാണ്. കോതമംഗലത്തെ പെണ്‍കുട്ടിയുടെ വിലാപം സര്‍ക്കാരും ക്രൈസ്തവ സഭകളും കേള്‍ക്കണം.

Tags: keralaPICKLove JihadKothamangalam Love Jihad Case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനിതാ അഭിഭാഷകയെ ലൗജിഹാദിൽ കുടുക്കിയത് രോഹൻ എന്ന പേരിൽ , ഒരുമിച്ച് താമസിച്ചത് രണ്ട് വർഷം ; ഗണപതി പൂജയിൽ വരെ പങ്കെടുത്ത റഹീം റസാഖ് അഭിഭാഷകൻ

Kerala

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

Kerala

ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ സ്വന്തം നാട്ടിൽ തൊഴിലവസരങ്ങൾ , വോട്ട് ചെയ്യാൻ പോയ ബംഗാളികൾ മടങ്ങിവരാത്തത് കേരളത്തിന് തിരിച്ചടി

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

Ernakulam

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

പുതിയ വാര്‍ത്തകള്‍

മനുഷ്യ ജീവന് ഭീഷണിയാകുന്ന നായകളെ കൊലപ്പെടുത്താം; നിയമങ്ങൾ നടപ്പാക്കുന്നതിൽ അധികൃതർക്ക് അനാസ്ഥ: സുപ്രീംകോടതി

ത​മി​ഴ്നാ​ട്ടി​ൽ അ​മ്മ ക്യാ​ന്‍റീ​നു​ക​ൾ ന​വീ​ക​രി​ക്കാ​ൻ വി​ജ​യ് സ​ർ​ക്കാ​ർ

ദുരിതം വിതച്ച് സത്യപ്രതിജ്ഞ; 20 പേര്‍ കുഴഞ്ഞുവീണു, ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്ടര്‍: തുടര്‍ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്

ഒരേ വളവ്, ഒരേ മതില്‍ ഇതെന്തൊരു അപകടം? മദനന്റെ വീട്ടുമതില്‍ തകര്‍ക്കല്‍ പതിവാകുന്നു

24 മണിക്കൂർ, എല്ലാ വകുപ്പും മുഖ്യമന്ത്രിയിൽ, മറ്റെല്ലാവരും വകുപ്പില്ലാ മന്ത്രിമാർ; സതീശനോടാണോ കളി!!

സൗജന്യ യാത്ര ഓര്‍ഡിനറി മുതല്‍ ഫാസ്റ്റ് പാസഞ്ചര്‍ വരെ; മുഖ്യമന്ത്രിയുമായി കെഎസ്ആർടിസി സിഎംഡി കൂടിക്കാഴ്ച നടത്തി

സാന്യ ചരിത്രം കുറിക്കുന്നു; നാവികസേനയ്‌ക്ക് അഭിമാനമായി സ്ത്രീത്വം

അബോധാവസ്ഥയിലാക്കി പീഡനം; കൊച്ചി സെക്സ് റാക്കറ്റ് കേസിൽ പൊന്നാനി സ്വദേശിനി മഞ്ജിമയും കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.