കൊച്ചി : റാപ്പര്‍ വേടന്‍ സാഡിസ്റ്റിനെപ്പോലെയാണ് പെരുമാറിയിരുന്നതെന്ന വെളിപ്പെടുത്തലുമായി പീഡന പരാതി നല്‍കിയ ഡോക്ടര്‍. കാടുകളില്‍ വേട്ടയ്‌ക്കു പോകാറുണ്ടെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. സിന്തറ്റിക് ഡ്രഗ് ഉപയോഗിച്ച ശേഷം തന്നെ നിര്‍ബന്ധിപ്പിച്ചാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നത്. കല്യാണം കഴിക്കുമെന്ന ഉറപ്പിലാണ് വഴങ്ങേണ്ടിവന്നത്. വിവാഹക്കാര്യം പലപ്പോഴും തന്നോട് പറയുമായിരുന്നു. സെക്‌സ് ചെയ്യാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞാലും നിര്‍ബന്ധിച്ച് ചെയ്യിക്കും. ഡ്രഗ്‌സ് ഉപയോഗിച്ച ശേഷമായിരുന്നു പീഡനം. ബ്ലീഡിങ് ഉണ്ടായപ്പോള്‍ പോലും അത് ആസ്വദിക്കുന്ന തരത്തിലായിരുന്നു പ്രതികരണം. പലവട്ടം തന്റെ കാര്‍ഡ് എടുത്ത് ഷോപ്പിങ്ങ് ചെയ്തിട്ടുണ്ട്. പല സാധനങ്ങളും താന്‍ വാങ്ങിക്കൊടുത്തിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി.
അതേസമയം, വേടനുമായി ഡോക്ടറുടെ സാമ്പത്തിക ഇടപാടുകള്‍ കേസന്വേഷണം നടത്തുന്ന പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നുമാണ് മൊഴി. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്.











