Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ത്രീകളുടെ തിരോധാനം; തെളിവുതേടി റഡാര്‍ പരിശോധന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2025, 06:13 am IST
in Kerala

ചേര്‍ത്തല: മൂന്ന് സ്ത്രീകളെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ കേസിലെ പ്രതി പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെയും ഇയാളുമായി അടുപ്പം പുലര്‍ത്തിയിരുന്ന ചേര്‍ത്തലക്കാരി റോസമ്മയുടെയും വീട്ടുവളപ്പില്‍ ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തി. ഭൂമിക്കടിയില്‍ പത്തു മീറ്റര്‍ വരെ ആഴത്തിലുള്ള അസ്വാഭാവിക സാമഗ്രികള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ വരെ ഉപയോഗിച്ചായിരുന്നു തിരച്ചില്‍.

സെബാസ്റ്റ്യന്റെ വീട്ടിലെ അടുപ്പില്‍ നിന്നും കാണാതായ ഏറ്റുമാനൂര്‍ സ്വദേശിനി ജെയ്‌നമ്മയുടേതെന്നു സംശയിക്കുന്ന വാച്ചിന്റെ ഭാഗങ്ങള്‍ കത്തിച്ച നിലയില്‍ കണ്ടെത്തി. റബര്‍ ചെരിപ്പും ലഭിച്ചു. കൂടുതല്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്താനായില്ല. ബിന്ദു പദ്മനാഭന്‍ തിരോധാനം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് ചേര്‍ത്തല പോലീസിന്റെ സഹകരണത്തോടെ തെരച്ചില്‍ നടത്തിയത്.

റഡാര്‍ തിരച്ചിലില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ ചെങ്ങത്തറ തറവാടിന്റെ തെക്കു ഭാഗത്ത് ഒന്‍പതിടത്തും വടക്കു കിഴക്കു ഭാഗത്ത് മൂന്നിടത്തും കുഴിയെടുത്ത് പരിശോധിച്ചു. രാവിലെ 11.30ന് വീടിനുള്ളില്‍ നിന്ന് തുടങ്ങിയ പരിശോധനയില്‍ തിരുവനന്തപുരം ദേശീയ ഭൗമ ശാസ്ത്ര ഗവേഷണ കേന്ദ്ര ഉദ്യോഗസ്ഥരും പങ്കാളികളായി.

കണ്ടെത്തിയ വസ്തുക്കള്‍ വിശദമായ പരിശോധനയ്‌ക്ക് കൈമാറി. കോട്ടയത്ത് നിന്നെത്തിയ ക്രൈംബ്രാഞ്ച് സംഘം ആദ്യം നടത്തിയ തിരച്ചിലില്‍ കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങള്‍ അടക്കം കണ്ടെത്തിയിരുന്നു. രണ്ടു തവണ അസ്ഥികള്‍ കണ്ടെത്തി. നാട്ടുകാരില്‍ നിന്നു വിവരങ്ങളും ശേഖരിച്ചു.

അതേസമയം സെബാസ്റ്റ്യന്റെ വനിതാ സുഹൃത്തിന്റെ വീട്ടിലും ഇന്നലെ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. വൈകിട്ട് 4.45നാണ് ചേര്‍ത്തല നഗരസഭ ഏഴാം വാര്‍ഡില്‍ ശാസ്താം കവലക്ക് സമീപം ഉടുമ്പനാട് റോസമ്മയുടെ വീട്ടുവളപ്പിലും അന്വേഷണ സംഘം ഇതേ സംവിധാനം ശാസ്ത്രീയ ഉപകരണങ്ങളുമായി തെരച്ചില്‍ നടത്തിയത്.

റോസമ്മയുടെ വീടിന് മുന്നില്‍ അടഞ്ഞു കിടക്കുന്ന കോഴി ഫാമിലായിരുന്നു പരിശോധന. ഇവിടെ നിന്ന് ഒന്നും കണ്ടെത്താനായില്ല. ഫാമിനുള്ളില്‍ രണ്ടു മീറ്ററോളം താഴെ റഡാറിന് സിഗ്നല്‍ ലഭിച്ച ഭാഗം കെട്ടിടത്തിനായി നിര്‍മിച്ച ഭിത്തി കണ്ടെത്തി. ഇവിടം പൊളിച്ച് വിശദമായി പരിശോധിക്കുമെന്നാണ് വിവരം. ഷെഡ്ഡ് പൂട്ടി പോലീസ് നിയന്ത്രണത്തിലാക്കി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ ഹയറുമ്മയുടെ (ഐഷ) അയല്‍വാസിയും കൂട്ടുകാരിയുമായിരുന്നു റോസമ്മ. 2013ല്‍ ഹയറുമ്മയെ കാണാതാകുന്ന ഘട്ടത്തില്‍ ഇവര്‍ സെബാസ്റ്റ്യനുമായി അടുപ്പത്തിലായിരുന്നതായാണ് വിവരം.

ഹയറുമ്മയെ സെബാസ്റ്റ്യനുമായി അടുപ്പിച്ചതിലും റോസമ്മക്ക് പങ്കുണ്ടെന്ന സൂചനയും ലഭിച്ചിരുന്നു. കാണാതാകുന്നതിനു മുമ്പുള്ള ഹയറുമ്മയുടെ പണമിടപാടുകളിലും ഇവര്‍ക്കു ബന്ധമുണ്ടായിരുന്നതായി ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് റോസമ്മയും സംശയ നിഴലിലായത്. റോസമ്മയെ വിശദമായി ചോദ്യം ചെയ്യുമെന്നാണ് വിവരം.

Tags: Women's disappearanceRadar checkscherthala woman missing case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.