Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി…രാഷ്‌ട്രീയഎതിരാളിയുടെ ഹൃദയം തൊടുന്ന നേതാവ്; ഷിബുസോറന്റെ മരണത്തില്‍ മോദിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് മകന്‍ ഹേമന്ത് സോറന്‍

രാഷ്‌ട്രീയത്തിന്റെ പേരില്‍ എതിരാളികളുമായി കൊമ്പുകോര്‍ത്താലും വ്യക്തിപരമായി അവരുടെ ഹൃദയം തൊടുന്ന നേതാവാണ് പ്രധാനമന്ത്രി മോദി. രാഷ്‌ട്രീയമായി മോദിയെ നഖശിഖാന്തം എതിര്‍ക്കുന്ന നേതാക്കളായിരുന്നു ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ നേതാക്കളായ ഷിബു സോറനും മകന്‍ ഹേമന്ത് സോറനും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2025, 08:00 pm IST
inIndia
ഷിബു സോറന്‍റെ മരണത്തില്‍ അനുശോചിക്കാന്‍ ജാര്‍ഖണ്ഡിലെ അദ്ദേഹത്തിന്‍റെ വസതിയില്‍ എത്തിയ പ്രധാനമന്ത്രി മോദിയെ കണ്ട് ഷിബു സോറന്‍റെ മകനും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്‍ കെട്ടിപ്പിടിച്ച് കര‍ഞ്ഞപ്പോള്‍

ഷിബു സോറന്‍റെ മരണത്തില്‍ അനുശോചിക്കാന്‍ ജാര്‍ഖണ്ഡിലെ അദ്ദേഹത്തിന്‍റെ വസതിയില്‍ എത്തിയ പ്രധാനമന്ത്രി മോദിയെ കണ്ട് ഷിബു സോറന്‍റെ മകനും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്‍ കെട്ടിപ്പിടിച്ച് കര‍ഞ്ഞപ്പോള്‍

ന്യൂദല്‍ഹി: രാഷ്‌ട്രീയത്തിന്റെ പേരില്‍ എതിരാളികളുമായി കൊമ്പുകോര്‍ത്താലും വ്യക്തിപരമായി അവരുടെ ഹൃദയം തൊടുന്ന നേതാവാണ് പ്രധാനമന്ത്രി മോദി. രാഷ്‌ട്രീയമായി മോദിയെ നഖശിഖാന്തം എതിര്‍ക്കുന്ന നേതാക്കളായിരുന്നു ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ നേതാക്കളായ ഷിബു സോറനും മകന്‍ ഹേമന്ത് സോറനും. പക്ഷെ 81 വയസ്സായ ഷിബു സോറന്‍ മരണപ്പെട്ട വാര്‍ത്തകേട്ടപ്പോള്‍ ആദ്യം അശുപത്രിയിലേക്ക് എത്തിയ നേതാക്കളില്‍ ഒരാള്‍ പ്രധാനമന്ത്രി മോദിയായിരുന്നു.

ജാര്‍ഖണ്ഡില്‍ ബിജെപിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട വടം വലിക്കൊടുവില്‍ 2024ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 24 സീറ്റു പിടിച്ചെങ്കിലും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്‍ഡ്യാ മുന്നണി അധികാരത്തില്‍ എത്തി. ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയായി.

കഴിഞ്ഞ ദിവസമാണ് ഹേമന്ത് സോറന്റെ പിതാവായ ഷിബു സോറന്‍ അന്തരിച്ചത്. അദ്ദേഹത്തിന് 81 വയസ്സായിരുന്നു. രാഷ്‌ട്രീയത്തില്‍ കരുത്തനായ നേതാവായിരുന്നു ഷിബു സോറന്‍. അദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശോചിക്കാന്‍ പ്രധാനമന്ത്രി മോദി ആശുപത്രിയിൽ എത്തി. . മോദിയെ കണ്ട് ഷിബു സോറന്റെ മകനും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്‍ കെട്ടിപ്പിടിച്ച് കര‍ഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ അന്തം വിട്ട് പോയി. ഇത്രയും കാലം പല്ലും നഖവും ഉപയോഗിച്ച് പടവെട്ടിയ നേതാക്കളായിരുന്നില്ലേ. പക്ഷെ മോദിയെ കണ്ടതും ഹേമന്ത് സോറന്‍ കെട്ടിപ്പിടിച്ച് കരയുന്നതും മോദി അദ്ദേഹത്തെ തടവി ആശ്വസിപ്പിക്കുന്നതും രാഷ്‌ട്രീയത്തില്‍ അപൂര്‍വ്വമായി കാഴ്ചയായിരുന്നു. അതാണ് എതിരാളികളുടെപ്പോലും ഹൃദയം തൊടുന്ന മോദിയുടെ രാഷ്‌ട്രീയം. അത് മോദിക്ക് മാത്രം സാധ്യമാവുന്ന മാജിക്കാണ്. അത് തന്നെയാണ് മോദി എന്ന നേതാവിനെ വ്യത്യസ്തനാക്കുന്നതും. ഷിബു സോറനെ അനുസ്മരിച്ചുകൊണ്ട് സമൂഹമാധ്യമത്തില്‍ ഒരു സന്ദേശം പങ്കുവെയ്‌ക്കാനും മോദി മറന്നില്ല. ആ പോസ്റ്റില്‍ മോദി കുറിച്ചു:”സമൂഹത്തിന്റെ അടിത്തട്ടില്‍ പോയി പ്രവര്‍ത്തിച്ച നേതാവാണ് ഷിബു സോറന്‍. ഗോത്രവര്‍ഗ്ഗക്കാരെയും പാവങ്ങളെയും താഴേക്കിയിലുള്ളവരെയും ഉയര്‍ത്താന്‍ അദ്ദേഹം ഏറെ പ്രവര്‍ത്തിച്ചു.” ഇന്ത്യാ മുന്നണിയുടെ നേതാവായ രാഹുല്‍ ഗാന്ധി പോലും എത്താത്തിടത്ത് മോദി ഓടിയെത്തുകയാണ്. അതും ഇന്ത്യാ മുന്നണിയുടെ നേതാവിന്റെ പിതാവ് വിടപറഞ്ഞപ്പോള്‍.

ഓര്‍മ്മയുണ്ടോ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് രാജ്യസഭയില്‍ നിന്നും വിരമിക്കുന്ന അവസാന ദിവസം? പലരും അന്ന് ഗുലാം നബി അസാദിന് വിടവാങ്ങല്‍ പ്രസംഗം നടത്തി. ഒടുവില്‍ പ്രധാനമന്ത്രി മോദി എഴുന്നേറ്റു. അദ്ദേഹം ഗുലാം നബി ആസാദുമായി ബന്ധപ്പെട്ട ഒരു പഴയ ഓര്‍മ്മയാണ് പങ്കുവെച്ചത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ജമ്മു കശ്മീരിലെ മുഖ്യമന്ത്രിയായിരുന്നു ഗുലാബ് നബി ആസാദ് . 2006ല്‍ ജമ്മു കശ്മീരില്‍ ഒരു ഭീകരാക്രമണം നടന്നു. അന്ന് നിരവധി ഗുജറാത്തികള്‍ കശ്മീരില്‍ പെട്ടുപോയി. അവരുടെ കാര്യത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായ മോദിക്ക് ആശങ്കയുണ്ടായിരുന്നു. അന്ന് രാത്രി ഗുലാം നബി ആസാദ് മോദിയെ ഫോണില്‍ വിളിച്ചു. കശ്മീരില്‍ കുടുങ്ങിയ ഗുജറാത്തികളെ സ്വന്തം കുടുംബാംഗങ്ങള്‍ പോലെ കണ്ടാണ് ഗുലാം നബി ആസാദ് വിളിച്ചത്. ഇത് പറയുമ്പോള്‍ മോദിയുടെ തൊണ്ട ഇടറി. ഇത് കണ്ട് ഗുലാം നബി ആസാദും രാജ്യസഭയില്‍ വിതുമ്പി. മോദിക്ക് മാത്രം കഴിയുന്ന മാജിക്കാണിത്. രാഷ്‌ട്രീയ എതിരാളികളുടെ ഹൃദയം തൊടുന്ന രാഷ്ടീയം. രാഷ്‌ട്രീയമായി എതിര്‍ക്കുമ്പോഴും മനസ്സില്‍ കറയില്ലാത്ത നേതാവാണെന്നും രാഷ്‌ട്രീയപ്രശ്നങ്ങളിന്മേലുള്ള വിയോജിപ്പ് മാത്രമാണ് മോദിയ്‌ക്കുള്ളതെന്നും എതിരാളികള്‍ക്ക് പോലും അറിയാം എന്നതാണ് വാസ്തവം. അതാണ് മോദിയ്‌ക്ക് മുന്‍പില്‍ അവര്‍ക്ക് പൊട്ടിക്കരയാന്‍ കഴിയുന്നത്.

ബംഗാളില്‍ മമതയെ നഖശിഖാന്തം എതിര്‍ക്കുമ്പോഴും മോദി എല്ലാ വര്‍ഷവും മമത ബാനര്‍ജിക്ക് വര്‍ഷത്തില്‍ ഒരിയ്‌ക്കല്‍ സമ്മാനങ്ങള്‍ അയയ്‌ക്കാന്‍ മറക്കാറില്ല. മമത ബാനര്‍ജി മോദിയ്‌ക്കും ചണത്തില്‍ നെയ്തെടുത്ത ബംഗാളിന്റെ വിശേഷമായ കുര്‍ത്തയും മോദിയ്‌ക്ക് അയയ്‌ക്കാറുണ്ട്. ഇതാണ് മോദിയുടെ രാഷ്‌ട്രീയം വ്യത്യസ്തമായിരിക്കുന്നത്. മമതാ ദീദി എനിക്ക് എല്ലാവര്‍ഷവും മൂന്നോ നാലോ തവണ  കുര്‍ത്തയും മധുരപ്പലഹാരങ്ങളും അയയ്‌ക്കാറുണ്ടെന്ന് മോദി തന്നെ പറയാറുണ്ട്. വീട്ടിലേക്ക് ഒന്നും കൊണ്ടുപോകാനില്ലാത്ത, രാഷ്‌ട്രത്തിന് വേണ്ടി ഓരോ നിമിഷവും ഉഴിഞ്ഞുവെയ്‌ക്കുന്ന ഈ കരുത്തനായ രാഷ്‌ട്രീയക്കാരനെ ആരാണ് സ്നേഹിക്കാതിരിക്കുക.

വെറുപ്പിന്റെ മാത്രം രാഷ്‌ട്രീയം കൊണ്ടുനടക്കുന്ന ഇന്നത്തെ യുവരാഷ്‌ട്രീയക്കാര്‍ക്ക് പഠിച്ചെടുക്കാന്‍ പ്രയാസമാണ് മോദിയുടെ ഈ ഹൃദയത്തിന്റെ രാഷ്ടീയം. രാഷ്‌ട്രത്തിന് സമര്‍പ്പിച്ച ജീവിതത്തിന് മാത്രം സാധ്യമാകുന്നതാണ് ഈ ഹൃദയവിശാലത.

ജാര്‍ഖണ്ഡില്‍ ഷിബു സോറന്റെ വേര്‍പാടില്‍ അനുശോചനവുമായി പ്രധാനമന്ത്രി മോദി എത്തിയതിന്റെ വീഡിയോ കാണാം:

 

Tags: modiHemant SorenPrime Minister Modishibu sorenJharkhand CM Hemand SorenShibu Soren dies
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

India

വികസിത ഭാരതം കെട്ടിപ്പടുക്കാൻ രാജ്യം മയക്കുമരുന്ന് വിമുക്തമാകണം : മൻ കി ബാത്തിൽ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

India

ഇന്ത്യ-റഷ്യ അന്താരാഷ്‌ട്ര വ്യാവസായിക വ്യാപാര മേള ന്യൂദൽഹിയിൽ സെപ്റ്റംബർ 9 മുതൽ : പുടിൻ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

India

താഷ്‌കന്റിൽ യോഗ സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി : പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

World

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ആവേശമായി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പ്രീ റിലീസ് ഇവൻ്റ്;

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.