Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമം: എം. ടി. രമേശ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2025, 04:57 am IST
inKerala
പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെതിരെ ദേശീയ അധ്യാപക പരിഷത്ത് സംഘടിപ്പിച്ച ധര്‍ണ സെക്രട്ടേറിയേറ്റിന് മുന്നില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു

പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെതിരെ ദേശീയ അധ്യാപക പരിഷത്ത് സംഘടിപ്പിച്ച ധര്‍ണ സെക്രട്ടേറിയേറ്റിന് മുന്നില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസരംഗം മതനേതാക്കള്‍ക്ക് അടിയറ വെച്ച് വിദ്യാഭ്യാസ മേഖലയെ വര്‍ഗീയവല്‍ക്കരിക്കാനാണ് വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി. രമേശ്. പുതിയ പുതിയ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തി വിദ്യാഭ്യാസ മേഖലയെ സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പൊതുവിദ്യാഭ്യാസത്തെ തകര്‍ത്ത ഇടതുപക്ഷ സര്‍ക്കാരിനെതിരെ ദേശീയ അധ്യാപക പരിഷത്ത് സെക്രട്ടേറിയേറ്റിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് മത സംഘടനകളുമായല്ല. മതസംഘടനകള്‍ മതപരമായ കാര്യങ്ങളിലാണ് അഭിപ്രായം പറയേണ്ടത്. സമസ്തയെ വിദ്യാഭ്യാസ മന്ത്രി ഭയപ്പെടുന്നു. മതേതരവാദിയായ വിദ്യാഭ്യാസ മന്ത്രി സമസ്തയോട് അഭിപ്രായം ചോദിക്കുന്നത് അപഹാസ്യമാണെന്നും രമേശ് പറഞ്ഞു. ഓരോ വര്‍ഷം കഴിയുമ്പോഴും സംസ്ഥാനത്തെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറഞ്ഞുവരുന്നു. സംസ്ഥാനം കണ്ടതില്‍ വെച്ച് ഏറ്റവും കഴിവുകേട്ട വിദ്യാഭ്യാസമന്ത്രിയാണ് ശിവന്‍കുട്ടി. ഒരുപാട് പ്രഗല്‍ഭന്മാരിരുന്ന കസേരയിലാണ് മന്ത്രി ശിവന്‍കുട്ടിയിരിക്കുന്നതെന്ന് ഓര്‍മിക്കണം. വിദ്യാഭ്യാസമന്ത്രിയായിരിക്കാന്‍ ശിവന്‍കുട്ടിയ്‌ക്ക് യോഗ്യതയില്ല. തൊഴില്‍വകുപ്പ് മന്ത്രിയായിരിക്കുന്നതാണ് നല്ലത്. അധ്യാപകരെ തൊഴിലാളികളെന്ന് വിളിച്ച് വിദ്യാഭ്യാസമന്ത്രി പരിഹസിക്കുകയാണ്.

കേരളത്തിലെ ഭൂരിപക്ഷ വിദ്യാലയങ്ങളും വലിയ ഗതികേടിലാണ് പ്രവര്‍ത്തിക്കുന്നത്. വിദ്യാലയങ്ങളില്‍ പലതും ശോചനീയാവസ്ഥയിലായ കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിനായിയുള്ള കേന്ദ്രഫണ്ടുകള്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായി പഠിക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. വിദ്യാഭ്യാസ വകുപ്പ് അധ്യാപകരെ കൊണ്ട് കസര്‍ത്ത് കാണിക്കുന്നത് അവസാനിപ്പിക്കണം.

ഉച്ചഭക്ഷണ പദ്ധതി അധ്യാപകരുടെ തലയില്‍ കെട്ടിവെയ്‌ക്കുന്നു. കേന്ദ്രസര്‍ക്കാര്‍ ഇതിന് പണം അനുവദിക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ശരിയായ രീതിയില്‍ വിനിയോഗിക്കുന്നില്ല. അധ്യാപകരുടെ മേല്‍ അധിക ജോലി ഭാരം കെട്ടിവെയ്‌ക്കുകയാണ് പുതിയ നയങ്ങളിലൂടെ സംസ്ഥാന സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും ചെയ്യുന്നതെന്നും എം. ടി. രമേശ് പറഞ്ഞു.

ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന അധ്യക്ഷ കെ. സ്മിത അധ്യക്ഷയായി. കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം എസ്. ഗോപകുമാര്‍, ഫെറ്റോ സംസ്ഥാന ട്രഷറര്‍ ജയപ്രസാദ്, എന്‍ടിയു വൈസ് പ്രസിഡന്റുമാരായ ജിഗി, പ്രഭാകരന്‍ നായര്‍, പാറം കോട് ബിജു, ബിന്ദു, കെ. രാജേഷ്, സംസ്ഥാന സെക്രട്ടറിമാരായ എ. വി. ഹരീഷ്, എ. അരുണ്‍കുമാര്‍, മേഖലാ സെക്രട്ടറിമാരായ ബൈജു സി, പി. ടി. പ്രദീപ്, കെ. കെ. രാജേഷ് മോഹന്‍, ജെ. ഹരീഷ് കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍ സ്വാഗതവും സംസ്ഥാന ട്രഷറര്‍ കെ. ഗിരീഷ് കുമാര്‍ നന്ദിയും പറഞ്ഞു.

Tags: M.T Ramesheducation sector in KeralaAttempt to communalize
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

എന്‍ടിയു സംസ്ഥാന സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്നത് സംഘടിത മതസമൂഹം: എം.ടി. രമേശ്

Kerala

സിപിഎമ്മും കോണ്‍ഗ്രസും ഒന്നിച്ചിട്ടും ബിജെപിയെ പരാജയപ്പെടുത്താനായില്ല: എം.ടി. രമേശ്

Kerala

ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ഇടത്, വലത് മുന്നണികളുടെ ജീവന്‍രക്ഷാമരുന്ന്; ജനവിധി എൻഡിഎയ്‌ക്ക് അനുകൂലം: എം.ടി രമേശ്

Kerala

രാഹുല്‍ ഒളിവിലിരുന്ന് കോണ്‍ഗ്രസ് നേതാക്കളെ ബ്ലാക്മെയില്‍ ചെയ്യുന്നു: എം.ടി. രമേശ്

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.