Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമായണം ഇന്‍ഡോനേഷ്യയില്‍

രാമകഥയുടെ ലോകപര്യടനം-2

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Aug 2, 2025, 10:19 am IST
in Samskriti
വിദേശത്തു പ്രചാരത്തിലുള്ള രാമായണ കഥാഗ്രന്ഥത്തിലെ ഒരു ചിത്രീകരണം. (പഞ്ചവടീ വാസത്തിന്റെ അവസാന കാലത്ത് രാമന്‍ ഖരദൂഷണത്രിശിരാക്കളെ നേരിടുന്നതാണ് ചിത്രത്തില്‍)

വിദേശത്തു പ്രചാരത്തിലുള്ള രാമായണ കഥാഗ്രന്ഥത്തിലെ ഒരു ചിത്രീകരണം. (പഞ്ചവടീ വാസത്തിന്റെ അവസാന കാലത്ത് രാമന്‍ ഖരദൂഷണത്രിശിരാക്കളെ നേരിടുന്നതാണ് ചിത്രത്തില്‍)

ബാലി, ജാവ, സുമ്രാത്ര (സുമിത്ര), കംബോജം (കംബോഡിയ), ശ്യാമ (സയാം) മുതലായ പ്രദേശങ്ങളുള്‍പ്പെടുന്ന പ്രദേശമാണ് ഇന്‍ഡോനേഷ്യ. പ്രാചീനകാലം മുതല്‍ അവിടെ രാമായണകഥകള്‍ പലവിധത്തില്‍ പ്രചരിച്ചിരുന്നു. ഇന്‍ഡോനേഷ്യന്‍ രാമായണകഥകള്‍ വാല്മീകിരാമായണവുമായി ഏറെ ബന്ധമുള്ളതാണെങ്കിലും അവിടുത്തെ പ്രബല ജനവിഭാഗമായ മുസ്ലിംകളും കഥയിലേക്കു കടന്നുവരുന്നു. അതിനാല്‍ ഇന്‍ഡോനേഷ്യന്‍ രാമായണം മറ്റു രാമകഥാവിഷ്‌കാരങ്ങളില്‍ നിന്ന് ഏറെ വിഭിന്നമാണ്.

ഇന്‍ഡോനേഷ്യയിലെ പരമബനല്‍ എന്ന സ്ഥലത്ത് ക്രി.വ. 9-ാം ശതകത്തിലെ ഒരു ശിവക്ഷേത്രമുണ്ട്. ഇതിന്റെ നാലു വശത്തുമുള്ള ഉയര്‍ന്ന ഭിത്തികളില്‍ രാമായണത്തിലെ മുഴുവന്‍ സംഭവങ്ങളും കല്ലില്‍ ചിത്രങ്ങളിലായി ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. വാല്മീകീരാമായണത്തോട് ഏറെ ബന്ധമുണ്ട് ഈ ചിത്രങ്ങള്‍ക്ക്.

ടിബറ്റന്‍ രാമായണം
ടിബറ്റില്‍ ക്രി.വ. എട്ടാംശതകത്തിലോ ഒമ്പതാംശതകത്തിലോ രാമകഥ പ്രചരിക്കുവാന്‍ തുടങ്ങിയിരുന്നു. രാവണചരിതം മുതല്‍ സീതാത്യാഗവും രാമസീതാസംയോഗവും വരെയുള്ള മുഴുവന്‍ രാമകഥയുടെയും കൈയെഴുത്തു പ്രതികള്‍ ടിബറ്റില്‍നിന്നു ലഭിച്ചിട്ടുണ്ട്. ഇതിന്റെ പ്രാരംഭത്തില്‍ രാവണചരിതം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. അനന്തരം വിഷ്ണു ദശരഥന്റെ പുത്രന്റെ രൂപത്തില്‍ അവതരിക്കുമെന്ന വൃത്താന്തമാണ്. ദശരഥന് രണ്ടു പത്നിമാര്‍ മാത്രമാണുള്ളത്. വിഷ്ണു ഇളയ ഭാര്യയുടെ ഗര്‍ഭപാ
ത്രത്തില്‍നിന്ന് ജനിക്കുകയും രാമന്‍ എന്നു വിളിക്കപ്പെടുകയും ചെയ്യുന്നതായും പ്രതിപാദിക്കുന്നു.

ഖോത്താനീരാമായണം
പഴയ ടര്‍ക്കിസ്ഥാന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ ചേര്‍ന്ന സ്ഥലമാണ് ഖോത്താന്‍. ടിബറ്റിലെ രാമായണകഥകളുമായി വളരെയേറെ സാമ്യമുള്ള രാമായണമാണ് ഖോത്താനീരാമായണം. ക്രിസ്തുവര്‍ഷം ഒമ്പതാം ശതകത്തിലാണ് ഖോത്താനീരാമായണത്തിന്റെ രചനാകാലമെന്നു കണക്കാക്കിയിരിക്കുന്നു. സാമ്യങ്ങള്‍ ഏറെയുണ്ടെങ്കിലും ടിബറ്റന്‍ രാമായണത്തിന്റെ അനുകരണമാണ് ഇതെന്നു പറയാനാവില്ല. പ്രൊഫ. എച്ച്.ഡബ്ല്യു. ബെയ്ലിയാണ് രാമായണത്തിന്റെ ഖോത്താന്‍ പതിപ്പ് എഡിറ്റു ചെയ്ത് പ്രസിദ്ധീകരിച്ചത്.
ഖോത്താന്‍രാമായണത്തിലും സീത ദശഗ്രീവന്റെ പുത്രിയാണ്. വനവാസകാലത്താണ് സീതയുടെ വിവാഹം നടക്കുന്നത്.

ബര്‍മീസ് രാമായണം
ബര്‍മ്മയിലെ രാമായണസാഹിത്യം ഏറെ പ്രാചീനമല്ല; വളരെ ആധുനികമാണ്. ബര്‍മ്മയിലെ ശക്തനായ ഒരു രാജാവ് 1716-ല്‍ സയാമിന്റെ രാജധാനിയായ ആയുതിയ (അയോദ്ധ്യ) ആക്രമിച്ചു നശിപ്പിച്ചു. അനന്തരം രാജാവ് അനേകം തടവുകാരെ കൂടെ കൊണ്ടുപോയി. അവര്‍ സയാമിലെ രാമനാടകം അഭിനയിക്കാന്‍ തുടങ്ങി. സയാമിലെ രാമകഥയുടെ അടിസ്ഥാനത്തില്‍ യൂതോ ക്രിസ്തുവര്‍ഷം 1800-നോടടുത്ത് രാമയാണം രചിച്ചു. ഇത് ബര്‍മ്മയിലെ ഏറ്റവും മഹത്തായ കാവ്യമായി കരുതപ്പെടുന്നു. ബര്‍മ്മയിലെ നാടകസാഹിത്യത്തില്‍ രാമായണസ്വാധീനമുണ്ട്.

ലാവോസ് രാമായണം
ഏകദേശം 625 മൈല്‍ മാത്രം നീളമുള്ള കൊച്ചു രാജ്യമാണ് ലാവോസ്. കലാസാഹിത്യ രൂപങ്ങളിലൂടെയാണ് ലാവോസില്‍ രാമായണം പ്രചരിച്ചുകൊണ്ടിരിക്കുന്നത്. നാടോടി ആവിഷ്‌കാരരൂപങ്ങളിലൂടെയും രാമായണം അവിടെ വേരോടിയിട്ടുണ്ട്. അടുത്ത കാലത്താണ് വാമൊഴിയിലൂടെ പ്രചരിച്ച രാമായണ ആവിഷ്‌കാരങ്ങള്‍ അവിടെ ഗ്രന്ഥരൂപത്തില്‍ ശേഖരിക്കപ്പെട്ടത്. സച്ചിദാനന്ദ സാഹായി എഡിറ്റുചെയ്ത ഗ്വായ്ദ്വോറാബി എടുത്തു പറയേണ്ട കൃതിയാണ്. ഇത് രചിക്കപ്പെട്ടത് യുവാങ് ഭാഷയിലാണ്. ഈ ഗ്രന്ഥത്തിന് ഇംഗ്ലീഷ് തര്‍ജമയുണ്ടായിട്ടുണ്ട്.

ഇന്‍ഡോനേഷ്യയില്‍ കല്ലില്‍ കൊത്തിയെടുത്ത രാമായണ കഥാസന്ദര്‍ഭം. (2) പൗരാണിക ജാവനീസ് ഭാഷയില്‍ രചിക്കപ്പെട്ടതും ഇന്‍ഡോനേഷ്യയില്‍ പ്രചാരത്തിലുള്ളതുമായ കാകാവിന്‍ രാമായണം.

തായ്ലന്‍ഡ് രാമായണം
തായ്ലന്‍ഡിലെ പൂര്‍വ്വികരായ ലാവാസ് വിഭാഗവുമായി ബിസി മൂന്നാംശതകം മുതല്‍ ഭാരതം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. അക്കാലത്ത് ഈ പ്രദേശം സുവര്‍ണ്ണഭൂമി എന്നാണറിയപ്പെട്ടിരുന്നത്. സുവര്‍ണ്ണ ഭൂമി പിന്നീട് സയാമായി മാറി. സയാം പിന്നീട് തായ്ലന്‍ഡായി. ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടുവരെ തുടര്‍ന്ന സമ്പര്‍ക്കത്തിന്റെ ഫലമായി ബ്രാഹ്‌മണമതവും ബുദ്ധിസവും അവിടെ പ്രചരിച്ചു. തായ് ഭാഷയ്‌ക്ക് ദക്ഷിണേന്ത്യയിലെ ചില ഭാഷകളുമായി സാമ്യമുണ്ട്. തായ് ഭാഷയില്‍ സംസ്‌കൃത-പാലീ ഭാഷകളിലെ പദങ്ങള്‍ ഒട്ടേറെയുണ്ട്. ബുദ്ധമതമാണ് അവിടത്തെ രാഷ്‌ട്രമതം.

എന്നാല്‍, ബുദ്ധനെ ആരാധിക്കുന്നതിന് അവര്‍ക്ക് രാമായണവും രാമനും വിഷ്ണുവും വിഷ്ണുവാഹനമായ ഗരുഡനും നാഗങ്ങളുമെല്ലാം വേണം. രാമന്‍ വിഷ്ണുവിന്റെ അവതാരമാണെന്ന് വിശ്വസിക്കുന്ന തായ് ജനത, തങ്ങളുടെ രാജാവ് രാമന്റെ പ്രതിരൂപമാണെന്നു കരുതുന്നു. ചാക്രി വംശകാലംവരെ ഏതാണ്ട് 417 വര്‍ഷക്കാലം തായ്ലന്‍ഡിന്റെ തലസ്ഥാന നഗരം അയുദ്ധ്യ ആയിരുന്നു.

ഫിലിപ്പൈന്‍ രാമായണം
രാമായണകഥകള്‍ക്ക് ഏറെ വേരോട്ടമുള്ള രാജ്യമാണ് ഫിലിപ്പൈന്‍സ്. 1968-ല്‍ ജോണ്‍ ആര്‍. ഫ്രാന്‍സിസ്‌കോ കണ്ടെത്തിയ ‘മഹാരാധ്യലാവണ’ എന്ന പാഠത്തില്‍ ഇതു വ്യക്തമായിക്കാണാം. രാവണന് ഈ കൃതിയില്‍ മുഖ്യസ്ഥാനമുണ്ട്. പുലുബന്ത്യാര്‍ വംശത്തിലെ സുല്‍ത്താന്റെ മകനാണ് ഈ കൃതിയില്‍ രാവണന്‍.

അഗാമാനിയോഗ് എന്ന രാജവംശത്തിലെ സുല്‍ത്താന്റെ പുത്രന്മാരാണ് ‘മഹാരാധ്യാലാവണ’പ്രകാരം ശ്രീമാനും (മന്‍ഗാന്തിരി) ലക്ഷ്മണനും (മന്‍ഗാവര്‍ണ). പുലുനബാണ്ഡിയാ സുല്‍ത്താന്റെ മകളാണ് സീത (ടുവാന്‍ പോട്രി മലാനോ ടിഹൈയ്യാ). ഈ കൃതിയില്‍ ഹനുമാന്റെ പേര് ലക്ഷ്മണന്‍ എന്നാണ്. മറ്റൊരു രാജ്യത്തേയും രാമായണങ്ങളില്‍ ഈയൊരു പേരുമാറ്റമില്ല. രാമനും സീതയ്‌ക്കും ഈ പാഠത്തില്‍ സന്താനങ്ങളില്ല. അതിനാല്‍ ലവകുശന്മാരുടെ കഥ ഇതിലില്ല.

മലേഷ്യന്‍ രാമായണം
സമ്പന്നമായ രാമായണ-മഹാഭാരത പാരമ്പര്യവും സാഹിത്യ സമ്പത്തുമുള്ള രാജ്യമാണ് മലേഷ്യ. വാമൊഴി-വരമൊഴി രൂപങ്ങളിലൂടെ ജനതയുടെ സാമൂഹ്യ-സാംസ്‌കാരിക ജീവിതത്തില്‍ അവ ആഴത്തില്‍ സ്വാധീനം ചെലുത്തുന്നു. ‘ഹികായത്ത് യുദ്ധ’ എന്ന പേരില്‍ മഹാഭാരതം ലിഖിതരൂപത്തില്‍ മലേഷ്യയില്‍ ലഭ്യമാണ്.

ഭാരത സംസ്‌കാരവുമായും സംസ്‌കൃത ഭാഷയുമായും മലേഷ്യന്‍ സംസ്‌കാരത്തിനും മലയ് ഭാഷയ്‌ക്കും അടുത്ത ബന്ധമുണ്ട്. ഒരു കാലത്ത് ഹിന്ദുമതത്തിന് ശക്തമായ വേരുകള്‍ ഉണ്ടായിരുന്ന രാജ്യമാണ് മലേഷ്യ. അവിടത്തെ സാഹിത്യത്തില്‍ മാത്രമല്ല നാടകം, നിഴല്‍ക്കൂത്ത് തുടങ്ങിയ കലാരൂപങ്ങള്‍ക്കും രാമകഥ ആധാരമാണ്. പടിഞ്ഞാറന്‍ മലേഷ്യയിലെ കേദ എന്ന പ്രദേശത്ത് ‘വയങ് കുലിത്’ എന്ന നിഴല്‍ക്കൂത്തിന് രാമായണകഥയാണ് അവലംബം.

ജാപ്പനിസ് രാമായണം
തായ്ലന്‍ഡില്‍നിന്നും ചൈനയില്‍നിന്നുമാണ് രാമായണകഥ ജപ്പാനില്‍ എത്തിയത്. നൃത്തസംഗീതരൂപങ്ങളിലൂടെയാണ് ജപ്പാനില്‍ രാമായണം പ്രചാരം സിദ്ധിച്ചത്. ‘ദോരാഗാകു’ എന്നാണ് ഈ നൃത്തരൂപത്തിന്റെ പേര്. ഈ നൃത്തരൂപത്തില്‍ രാമായണകഥയുടെ പ്രധാന ഭാഗങ്ങളെല്ലാം അവതരിപ്പിക്കുന്നു. നാലു ഭാഗങ്ങള്‍ ഈ നൃത്തരൂപത്തിനുണ്ട്.

Tags: Ramayana in Indonesia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.