ന്യൂദൽഹി: ദൽഹി പോലീസിലെ വനിതാ സബ് ഇൻസ്‌പെക്ടർ ആത്മഹത്യ ചെയ്തു. ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സവിത എന്ന യുവ പോലീസ് ഉദ്യോഗസ്ഥയാണ് ആത്മഹത്യ ചെയ്തത്. ഹരിയാനയിലെ അമൻ വിഹാർ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന സവിത രോഹിണി സെക്ടർ 11 ലാണ് താമസിച്ച് വന്നിരുന്നത്.
പോലീസ് റിപ്പോർട്ട് പ്രകാരം സെക്ടർ-11 രോഹിണി പ്രദേശത്ത് ഒരു സ്ത്രീ തൂങ്ങിമരിച്ചതായി വിവരം ലഭിച്ചു. ദൽഹിയിലെ സെക്ടർ-11 രോഹിണിയിലെ മൂന്നാം നിലയിലെ ജി-3/51 ലെ പ്രതാപ് സിങ്ങിന്റെ മകൾ സവിതയാണ് തൂങ്ങിമരിച്ച സ്ത്രീയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
കൂടാതെ ഹരിയാനയിലെ ഝജ്ജാർ ജില്ലയിലെ ഛാര ഗ്രാമത്തിലെ സ്വദേശിനിയായ അവർക്ക് 29 വയസ്സായിരുന്നു.
സഹോദരനാണ് താമസിക്കുന്നയിടത്ത് എത്തി വാതിൽ തുറന്ന് ഫാനിൽ നിന്നും യുവതിയുടെ മൃതതേഹം താഴെയിറക്കിയത്. മരിച്ചയാൾ രോഹിണി ജില്ലയിലെ അമൻ വിഹാർ പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായി ജോലി ചെയ്യുകയായിരുന്നു, 2021 ബാച്ചിൽ പെട്ടയാളാണ്. കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
















