Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2026, 01:11 pm IST
in Kerala, Samskriti, Article, Special Article, Literature

മലയാളഭാഷയുടെ പിതാവ് ആരാണെന്ന് നിശ്ചയിച്ച് സ്ഥാപിക്കാനും എഴുത്തച്ഛന്റെ പ്രതിമയല്ല, ആ പേരുപോലും ഇവിടെനിന്ന് ഇല്ലാതാക്കാനുമെന്നതുപോലെ പല കോണിൽനിന്ന് പലകാലത്തായി നടക്കുന്ന ആസൂത്രിത ധ്വംസന പദ്ധതിയുടെ പുതിയ പതിപ്പാണ് ക്രിസ്തീയ സഭാ പക്ഷം ചേർന്നു നിൽക്കുന്ന പത്രത്തിൽ മലയാള ഭാഷയുടെ പിതാവ് എഴുത്തച്ഛനല്ല എന്ന് സ്ഥാപിക്കുന്ന ലേഖനം വന്നത്. മുമ്പ് ഈ വാദം പ്രസംഗത്തിലൂടെ പറഞ്ഞപ്പോൾ വലിയ നാവുപിഴ എന്നു കരുതി തള്ളിയതാണ് അബദ്ധം. മുളയിലേ നുള്ളാഞ്ഞതിനാൽ ചൊറിയണം വളർന്നു പടർന്നു. ദീപിക പത്രത്തിന്റെ ദുസ്സാഹസം സമാനമസ്‌കരുടെ നിയന്ത്രണത്തിലുള്ള മറ്റുപ്രസിദ്ധീകരണങ്ങളിലും വഴി കൂട്ടുകൃഷിയാകുന്നു. പ്രതിരോധങ്ങൾ ഇല്ലാതെയില്ല. അവയിൽ ഏറെ ശ്രദ്ധേയമായ ഒന്നാണ് ജി.എം. മഹേഷിന്റെ ഈ കുറിപ്പ്. ചിന്തിക്കാനും ചർച്ച ചെയ്യാനുമുള്ള ഒട്ടേറെ വസ്തുതകൾ ഉള്ള കുറിപ്പ് വായിക്കാം. തപസ്യ കലാ സാഹിത്യവേദിയുടെ സംസ്ഥാന ജോയിൻ്റ് ജനറൽ സെക്രട്ടറിയാണ് ജി.എം. മഹേഷ്. എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

മലയാളം : തമസ്‌കരിക്കാനാവാത്ത
പൈതൃകവും തനിമയുടെ ചരിത്രവും

ജി.എം. മഹേഷ്‌

മലയാള ഭാഷയുടെ ഉൽപ്പത്തിയും വികാസവും ചർച്ച ചെയ്യുമ്പോൾ, ക്രിസ്ത്യൻ മിഷണറിമാരാണ് ഈ ഭാഷയുടെ സ്രഷ്ടാക്കളെന്നും അവരാണ് മലയാളത്തിന് ഒരു രൂപം നൽകിയതെന്നുമുള്ള വാദങ്ങൾ ചരിത്രപരമായ അറിവില്ലായ്‌മയിൽ നിന്ന് ഉദിക്കുന്നവയാണ്. ഇങ്ങനൊരു പ്രതികരണം ഇപ്പോൾ നടത്താൻ കാരണം കഴിഞ്ഞ ദിവസം ഒരു പത്രത്തിൽ ‘ഒരു മിടുക്കൻ’ ഭാഷാ സ്രഷ്ടാക്കൾ മിഷണറിമരാണെന്നും എഴുത്തച്ഛൻ ജനിച്ചതിനു തെളിവില്ലായെന്നും എഴുത്തച്ഛന് മലയാളഭാഷയിൽ യാതൊരു പങ്കും ഇല്ല എന്നും സ്ഥാപിക്കുവാൻ കിടന്ന് പരിശ്രമിക്കുന്നത് കണ്ടതുകൊണ്ട് മാത്രമാണ്.
ഇത് ഇന്നോ ഇന്നലയോ തുടങ്ങിയതല്ല കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഉള്ള ശ്രമമാണ്.
പത്തൊമ്പതാം നൂറ്റാണ്ടിൽ പാശ്ചാത്യ മിഷണറിമാർ നടത്തിയ പ്രവർത്തനങ്ങൾ മലയാളത്തിന്റെ ആധുനികവൽക്കരണത്തിന് സഹായിച്ചിട്ടുണ്ട് എന്നത് ഒരു വസ്തുതയാണെങ്കിലും, സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ഒരു ഭാഷയുടെ സ്രഷ്ടാക്കൾ അവരാണെന്ന വാദം ചരിത്രപരമായ യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തതാണ്. ഒരു പഴയ കൊട്ടാരത്തിന് ചായം പൂശുന്ന ആൾ ആ കൊട്ടാരത്തിന്റെ ശില്പിയാണെന്ന് അവകാശപ്പെടുന്നത് പോലെ അബദ്ധമാണ്. മലയാള ഭാഷയുടെ സ്രഷ്ടാക്കൾ ഈ മണ്ണിൽ ജനിച്ച്, ഈ മണ്ണിലെ സംസ്‌കാരത്തിൽ വളർന്ന പൗരാണിക കവികളും പണ്ഡിതന്മാരും സാധാരണ ജനങ്ങളുമാണ്. ദ്രാവിഡ വേരുകളിൽ നിന്ന് മുളച്ചുപൊന്തി, സംസ്‌കൃതത്തിന്റെ വളം സ്വീകരിച്ച്, എഴുത്തച്ഛന്റെയും നമ്പ്യാരുടെയും മറ്റും മറ്റും കൈകളാൽ പോഷിപ്പിക്കപ്പെട്ട ഒരു മഹാപ്രവാഹമാണ് മലയാളം. അതിലേക്ക് ആധുനികതയുടെ ചില അണക്കെട്ടുകൾ നിർമ്മിക്കുക മാത്രമാണ് മിഷണറിമാർ ചെയ്തത്. അതിനാൽ, മലയാളത്തിന്റെ സ്രഷ്ടാക്കൾ മിഷണറിമാരാണെന്ന വാദം ചരിത്രത്തിന് മുന്നിൽ നിലനിൽക്കില്ല. ഈ ഭാഷ അതിന്റെ ആത്മാവും ശരീരവും പണ്ടേ രൂപപ്പെടുത്തിക്കഴിഞ്ഞിരുന്നു.


മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും ചരിത്രത്തിൽ അദ്വിതീയമായ സ്ഥാനമാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനുള്ളത്. പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അദ്ദേഹം കേവലം ഒരു കവി എന്നതിലുപരി, ചിതറിക്കിടന്ന ഭാഷാപ്രവാഹങ്ങളെ സംയോജിപ്പിച്ച് ആധുനിക മലയാളത്തിന് കരുത്തുറ്റ അടിത്തറ പാകിയ ഭാഷാശില്പിയാണ്. അതുകൊണ്ടുതന്നെ ‘മലയാള ഭാഷയുടെ പിതാവ്’ എന്ന വിശേഷണം എഴുത്തച്ഛന് സർവ്വഥാ യോഗ്യമാണ്. എഴുത്തച്ഛന് മുൻപുള്ള മലയാളം തമിഴ് സ്വാധീനമുള്ള പാട്ടുപ്രസ്ഥാനം, സംസ്‌കൃതത്തിന് പ്രാധാന്യം നൽകിയ മണിപ്രവാളം, നാടൻ ശീലുകളായ നാടോടിപ്പാട്ടുകൾ എന്നിങ്ങനെ വിവിധ രീതികളിൽ ഭിന്നിച്ചു നിൽക്കുകയായിരുന്നു. ഈ സങ്കീർണ്ണമായ ഭാഷാപ്രയോഗങ്ങളിൽ നിന്ന് മലയാളത്തെ മോചിപ്പിക്കുകയും സാധാരണക്കാരനും പണ്ഡിതനും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു നവീന ശൈലി രൂപപ്പെടുത്തുകയുമായിരുന്നു എഴുത്തച്ഛന്റെ പ്രധാന ദൗത്യം.

ഭാഷാ സമന്വയം

സംസ്‌കൃത പദങ്ങളെയും തമിഴ് ചുവയുള്ള പദങ്ങളെയും മലയാളത്തിന്റെ പ്രകൃതത്തിനനുസൃതമായി സംയോജിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഈ മിശ്രണം കൃത്രിമത്വമില്ലാതെ മലയാളത്തിന്റെ തനിമ നിലനിർത്തിക്കൊണ്ടായിരുന്നു.
അക്ഷരമാലയുടെ ക്രമീകരണം: മുപ്പതക്ഷരങ്ങളുള്ള വട്ടെഴുത്തിന് പകരം അമ്പത്തിയൊന്നക്ഷരങ്ങളുള്ള ആര്യ എഴുത്ത് (ഗ്രന്ഥലിപി) പ്രചാരത്തിൽ വരുത്തുന്നതിൽ എഴുത്തച്ഛൻ നിർണ്ണായക പങ്ക് വഹിച്ചു. ഇത് സംസ്‌കൃത പദങ്ങളെ അവയുടെ തനിമയോടെ മലയാളത്തിൽ ഉൾക്കൊള്ളാൻ സഹായിച്ചു.

ശൈലീപരമായ ശുദ്ധി

തമിഴ് വ്യാകരണ നിയമങ്ങളിൽ നിന്നും സംസ്‌കൃതത്തിന്റെ അമിതമായ ഭാരത്തിൽ നിന്നും മലയാളത്തെ മോചിപ്പിച്ച്, സ്വതന്ത്രവും ഒഴുക്കുള്ളതുമായ ഒരു കാവ്യഭാഷ അദ്ദേഹം സൃഷ്ടിച്ചു.
മലയാളിയുടെ ചിന്തയെയും സംസ്‌കാരത്തെയും ഭാഷയെയും ഒരേപോലെ സ്വാധീനിച്ച മറ്റൊരു വ്യക്തിത്വം മലയാള സാഹിത്യചരിത്രത്തിലില്ല. ചിതറിക്കിടന്ന ഭാഷാഘടകങ്ങളെ കോർത്തിണക്കി ഒരു സമ്പൂർണ്ണ ഭാഷാസംഹിത രൂപപ്പെടുത്തിയെടുക്കുന്നതിൽ എഴുത്തച്ഛൻ കാണിച്ച പാടവം സമാനതകളില്ലാത്തതാണ്. ആധുനിക മലയാളം ഇന്ന് കാണുന്ന വളർച്ച കൈവരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ആണിക്കല്ല് തുഞ്ചത്തെഴുത്തച്ഛൻ എന്ന മഹാപ്രതിഭ സജ്ജമാക്കിയതാണ്. അതുകൊണ്ടുതന്നെ മലയാളമുള്ള കാലത്തോളം എഴുത്തച്ഛന്റെ നാമം അനശ്വരമായി നിലനിൽക്കും. എഴുത്തച്ഛൻ എന്ന വ്യക്തി ജീവിച്ചിരുന്നു എന്നതിന് നിരവധി തെളിവുകൾ എത്രയോ വർഷങ്ങൾക്ക് മുൻപ് സ്ഥിതീകരിച്ചതാണ്.

ഭാഷാപരമായ തെളിവുകൾ

ക്രിസ്തുവർഷം പതിനാറാം നൂറ്റാണ്ടിലെ മലയാള ഭാഷയുടെ സ്വാഭാവികമായ പരിണാമം എഴുത്തച്ഛന്റെ കൃതികളിൽ കാണാം. പാട്ടുപ്രസ്ഥാനത്തിൽ നിന്നും മണിപ്രവാളത്തിൽ നിന്നും വിഭിന്നമായി, ഒരു പ്രത്യേക കാലഘട്ടത്തിൽ രൂപപ്പെട്ടുവന്ന ഏകീകൃതമായ ശൈലി ഒരാളിൽ നിന്ന് ഉത്ഭവിച്ചതാണെന്ന് ഭാഷാശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തുന്നു.

സ്ഥലനാമങ്ങളും സ്മാരകങ്ങളും

മലപ്പുറം ജില്ലയിലെ തിരൂരിലുള്ള തൃക്കണ്ടിയൂരും തുഞ്ചൻ പറമ്പും എഴുത്തച്ഛന്റെ ജന്മസ്ഥലമായി പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നു. അവിടെ ഇന്നും സംരക്ഷിക്കപ്പെടുന്ന ചിതൽപ്പുറ്റും മണൽത്തറയും ഒരു ചരിത്രപുരുഷന്റെ ഭൗതികമായ അടയാളങ്ങളായാണ് സമൂഹം കാണുന്നത്.

ശിഷ്യ പരമ്പര

എഴുത്തച്ഛന് ഒരു ശിഷ്യപരമ്പര ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ സ്മരണാർത്ഥം ചിറ്റൂരിൽ സ്ഥാപിതമായ ‘ഗുരുമഠം’ നൂറ്റാണ്ടുകളായി നിലനിൽക്കുന്നു എന്നതും അദ്ദേഹത്തിന്റെ ചരിത്രപരമായ അസ്തിത്വത്തിന് ഉപോൽബലകമായ തെളിവാണ്.
ഒരു വ്യക്തി തന്റെ കാലഘട്ടത്തെ അത്രമേൽ സ്വാധീനിക്കുമ്പോൾ, കാലം ആ വ്യക്തിയെ ദൈവതുല്യനായി കാണാൻ ശ്രമിക്കുന്നതിന്റെ ഫലമായാണ് ഐതിഹ്യങ്ങൾ രൂപപ്പെടുന്നത്. എന്നാൽ ഈ ഐതിഹ്യങ്ങൾക്കടിയിൽ ജീവിച്ചിരുന്ന ഒരു മനുഷ്യനുണ്ടായിരുന്നു എന്നത് തർക്കമില്ലാത്ത കാര്യമാണ്.

ചരിത്രകാരന്മാരുടെ പക്ഷം

ആധുനിക ചരിത്രകാരന്മാരും സാഹിത്യവിമർശകരും എഴുത്തച്ഛനെ ഒരു ‘ചരിത്രപുരുഷൻ’ ആയിത്തന്നെയാണ് കണക്കാക്കുന്നത്. പി.കെ. പരമേശ്വരൻ നായർ, ഉള്ളൂർ.എസ്. പരമേശ്വര അയ്യർ തുടങ്ങിയവർ അദ്ദേഹത്തിന്റെ കാലഘട്ടം പതിനാറാം നൂറ്റാണ്ടാണെന്ന് നിഗമനങ്ങളിൽ എത്തിയിട്ടുണ്ട്. എഴുത്തച്ഛന്റെ കൃതികളിലെ ആന്തരിക തെളിവുകളും ആ കാലഘട്ടത്തിലെ സാമൂഹികാവസ്ഥയും ഇതിനെ ശരിവെക്കുന്നു. എഴുത്തച്ഛൻ എന്ന വ്യക്തിയെ സംബന്ധിച്ച കൃത്യമായ ജനന-മരണ തീയതികളോ ഔദ്യോഗിക രേഖകളോ ലഭ്യമല്ല എന്നത് ശരിയാണ്. എന്നാൽ മലയാള ഭാഷയിലുണ്ടായ വിപ്ലവാത്മകമായ മാറ്റം ഒരു വ്യക്തിയുടെ ബോധപൂർവ്വമായ ഇടപെടലില്ലാതെ സാധ്യമാവില്ല. അക്ഷരമാല ക്രമീകരിച്ചതും, രാമായണ ഭാരത കഥകളിലൂടെ ഒരു ജനതയുടെ സംസാരഭാഷയെ പാകപ്പെടുത്തിയതും ജീവിച്ചിരുന്ന ഒരു മഹാപ്രതിഭ തന്നെയാണ്. അതിനാൽ, ഐതിഹ്യങ്ങളുടെ പുതപ്പിനുള്ളിൽ മറഞ്ഞിരിക്കുന്നത് മലയാളത്തിന്റെ വിധി നിർണ്ണയിച്ച ഒരു യഥാർത്ഥ ചരിത്രപുരുഷൻ തന്നെയാണെന്ന് നിസ്സംശയം പറയാം.


മലയാള ഗദ്യസാഹിത്യചരിത്രം

മിഷണറിമാരുടെ ആഗമനത്തിന് ഏകദേശം ഒൻപത് നൂറ്റാണ്ടുകൾക്ക് മുൻപേ തന്നെ കേരളത്തിൽ ഭരണപരമായ കാര്യങ്ങൾക്കും നിയമപരമായ രേഖകൾക്കും ഗദ്യരൂപം ഉപയോഗിച്ചിരുന്നു. വാഴപ്പള്ളി ശാസനം (ക്രി.വ. 830): മലയാളത്തിന്റെ ആദ്യത്തെ ലിഖിത രേഖയായി കണക്കാക്കപ്പെടുന്ന ഇതിൽ പ്രയോഗിച്ചിരിക്കുന്നത് ഗദ്യമാണ്. ഇത് മിഷണറിമാർ വരുന്നതിനും എത്രയോ മുൻപ് തന്നെ കേരളത്തിൽ ഒരു ഔദ്യോഗിക ഗദ്യഭാഷ നിലനിന്നിരുന്നു എന്നതിന് നിഷേധ്യമായ തെളിവാണ്. പായ്യന്നൂർ പാട്ട്, തരിസാപ്പള്ളി ശാസനം, ഇവയിലെല്ലാം കാണുന്ന ഭാഷാപ്രയോഗങ്ങൾ മലയാള ഗദ്യത്തിന്റെ പ്രാഗ്രൂപങ്ങളെ വ്യക്തമായി അടയാളപ്പെടുത്തുന്നു.
നമ്പ്യാന്തമിഴ് അഥവാ കൂത്തുപദങ്ങൾ: സംസ്‌കൃത നാടകങ്ങളുടെ വ്യാഖ്യാനത്തിനായി ചാക്യാർകൂത്തിലും കൂടിയാട്ടത്തിലും ഉപയോഗിച്ചിരുന്ന ഭാഷ ഗദ്യമായിരുന്നു. ഇതിനെ ‘നമ്പ്യാന്തമിഴ്’ എന്ന് വിളിക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലെ ‘ആശ്ചര്യചൂഡാമണി’ തുടങ്ങിയ നാടകങ്ങളുടെ പ്രതിപാദ്യമായി ഉപയോഗിച്ചിരുന്ന പ്രതിവാക്യങ്ങൾ ശുദ്ധമായ മലയാള ഗദ്യശൈലിയോട് ചേർന്നുനിൽക്കുന്നവയാണ്.
ഭാഷാകൗടില്യം (ക്രി.വ. 12-ാം നൂറ്റാണ്ട്)
മലയാള ഗദ്യചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലാണ് ‘ഭാഷാകൗടില്യം’. ചാണക്യന്റെ അർത്ഥശാസ്ത്രത്തിന് പന്ത്രണ്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഈ വ്യാഖ്യാനം മിഷണറിമാർ വരുന്നതിന് അഞ്ച് നൂറ്റാണ്ട് മുൻപുള്ള ഗദ്യവൈഭവത്തിന്റെ ഉത്തമ ഉദാഹരണമാണ്. ശാസ്ത്രീയവും ദാർശനികവുമായ കാര്യങ്ങൾ പ്രതിപാദിക്കാൻ പ്രാപ്തമായ ഒരു പ്രൗഢഗംഭീരമായ ഗദ്യശൈലി അക്കാലത്തുതന്നെ മലയാളത്തിന് കൈവന്നിരുന്നു എന്ന് ഇത് തെളിയിക്കുന്നു.
മധ്യകാലത്തെ സാങ്കേതിക ഗദ്യം
വൈദ്യശാസ്ത്രം, ജ്യോതിഷം, മന്ത്രവാദം തുടങ്ങിയ മേഖലകളിൽ പുരാതനകാലം മുതൽക്കേ ഗദ്യഗ്രന്ഥങ്ങൾ നിലനിന്നിരുന്നു.

ചികിൽസാമഞ്ജരി: ആയുർവേദ സംബന്ധിയായ കാര്യങ്ങൾ ലളിതമായ ഗദ്യത്തിൽ പ്രതിപാദിച്ചിരിക്കുന്നു.

ആട്ടപ്രകാരങ്ങളും ക്രമദീപികകളും: കൂടിയാട്ടത്തിലെ അഭിനയക്രമങ്ങൾ വിശദീകരിക്കുന്ന ഈ ഗ്രന്ഥങ്ങൾ ഗദ്യത്തിലാണ് രചിക്കപ്പെട്ടിരിക്കുന്നത്.
മലയാള ഗദ്യത്തിന്റെ ഉത്ഭവം അന്വേഷിക്കുമ്പോൾ അത് ശിലാലിഖിതങ്ങളിലും, ശാസ്ത്ര വ്യാഖ്യാനങ്ങളിലും, കലാരൂപങ്ങളിലും വേരൂന്നിനിൽക്കുന്നതായി കാണാം. മിഷണറിമാരുടെ വരവിന് മുൻപേ തന്നെ മലയാളത്തിന് തനതായ ഗദ്യശൈലിയും പ്രയോഗരീതികളും ഉണ്ടായിരുന്നു. അതിനാൽ, മലയാള ഗദ്യത്തിന്റെ ഉപജ്ഞാതാക്കൾ മിഷണറിമാരാണെന്ന വാദം ചരിത്രപരമായി നിലനിൽക്കുന്നതല്ല.

വിദ്യാഭ്യാസവും റബ്ബറും

കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തെ കേവലം ഇരുപതാം നൂറ്റാണ്ടിലെ റബ്ബർ കൃഷിയുമായും അതുണ്ടാക്കിയ സാമ്പത്തിക അഭിവൃദ്ധിയുമായും ബന്ധിപ്പിക്കുന്നത് ചരിത്രപരമായ അറിവില്ലായ്‌മയോ അന്ധമായ ലഘൂകരണമോ ആണ്. റബ്ബർ എന്ന നാണ്യവിള കേരളത്തിന്റെ മണ്ണിൽ വേരുപിടിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുൻപേ, അറിവിനെ ഒരു സാമൂഹിക സംസ്‌കാരമായി വളർത്തിയെടുത്ത സുവർണ്ണ ചരിത്രമാണ് ഈ നാടിനുള്ളത്.
വിശ്വപ്രസിദ്ധമായ ഗുരുകുല – പാഠശാലാ പാരമ്പര്യം
റബ്ബർ തൈകൾ കേരളത്തിലെത്തുന്നതിന് മുൻപുതന്നെ ശാസ്ത്രം, തർക്കം, ജ്യോതിഷം, ഗണിതം എന്നീ മേഖലകളിൽ കേരളം ലോകത്തിന് വഴികാട്ടിയായിരുന്നു.

സംഗമഗ്രാമ മാധവനും ഗണിതും

പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സംഗമഗ്രാമ മാധവൻ ഉൾപ്പെടെയുള്ള ഗണിത പ്രതിഭകൾ വികസിപ്പിച്ചെടുത്ത സിദ്ധാന്തങ്ങൾ യൂറോപ്യൻ നവോത്ഥാനത്തിനും മുൻപുള്ളവയാണ്.
കാന്തള്ളൂർ ശാല പോലുള്ള ദക്ഷിണ നളന്ദകൾ അന്ന് നിലനിന്നിരുന്നു. ആയുധവിദ്യ മുതൽ വേദപഠനം വരെ ഇവിടെ സൗജന്യമായി നൽകപ്പെട്ടിരുന്നു.

എഴുത്തുപള്ളികളും തിണ്ണപ്പഠനവും

കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾക്കിടയിൽ അറിവ് എത്തിച്ചത് ഗ്രാമങ്ങൾ തോറുമുണ്ടായിരുന്ന എഴുത്തുപള്ളികളാണ്. റബ്ബർ കൃഷി വ്യാപിക്കുന്നതിനും എത്രയോ മുൻപ്, പതിനെട്ടാം നൂറ്റാണ്ടിലെത്തിയ വിദേശ സഞ്ചാരികൾ പോലും കേരളത്തിലെ സാധാരണ ജനങ്ങൾക്കിടയിലുള്ള ഉയർന്ന സാക്ഷരത കണ്ട് അത്ഭുതപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസം എന്നത് റബ്ബർ വിറ്റുകിട്ടുന്ന പണം കൊണ്ട് വാങ്ങേണ്ട ഒന്നല്ല, മറിച്ച് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്ന് തിരിച്ചറിഞ്ഞ രാജവംശങ്ങൾ ഇവിടെയുണ്ടായിരുന്നു.
1817-ലെ വിദ്യാഭ്യാസ വിളംബരം

തിരുവിതാംകൂറിലെ എല്ലാ കുട്ടികൾക്കും സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് പ്രഖ്യാപിച്ച റാണി ഗൗരി പാർവ്വതി ഭായിയുടെ ഈ വിളംബരം ഭാരതത്തിൽത്തന്നെ ആദ്യത്തേതാണ്. ഇത് റബ്ബർ കൃഷി കേരളത്തിൽ വ്യാപകമാകുന്നതിനും ഏകദേശം ഒരു നൂറ്റാണ്ട് മുൻപായിരുന്നു എന്നത് ശ്രദ്ധേയമാണ്. അറിവിനോടുള്ള കേരളീയന്റെ അടങ്ങാത്ത ദാഹം റബ്ബർ മരങ്ങൾ ഇവിടെ വേരുപിടിക്കുന്നതിനും എത്രയോ മുൻപേ ഒരു സംസ്‌കാരമായി മാറിക്കഴിഞ്ഞിരുന്നു. റബ്ബർ കൊണ്ടുവന്നത് സമ്പന്നതയാകാം, എന്നാൽ വിദ്യയും സംസ്‌കാരവും ഈ മണ്ണിന്റെ പൗരാണികമായ പൈതൃകമാണ്.


പൈതൃകത്തിന്റെ മഹാപ്രവാഹം സഹസ്രാബ്ദങ്ങളുടെ തപസ്സും നൂറ്റാണ്ടുകളുടെ സാംസ്‌കാരിക സമന്വയവും വഴി രൂപപ്പെട്ട മലയാള ഭാഷയെയും കേരളീയ വിദ്യഭ്യാസ പാരമ്പര്യത്തെയും കേവലം അധിനിവേശ കാലഘട്ടത്തിന്റെയോ ഏതെങ്കിലും ഒരു വിഭാഗത്തിന്റെയോ സൃഷ്ടിയായി ചുരുക്കിക്കാണാൻ ശ്രമിക്കുന്നത് ചരിത്രത്തോടുള്ള കടുത്ത അനീതിയാണ്. ചരിത്രരേഖകൾ വ്യക്തമാക്കുന്നത് പോലെ, മിഷണറിമാർ കേരളത്തിന്റെ തീരമണയുന്നതിനും നൂറ്റാണ്ടുകൾക്ക് മുൻപേ ഇവിടുത്തെ ശിലകളിലും ശാസനങ്ങളിലും മലയാള ഗദ്യം അതിന്റെ തനിമ മുദ്രണം ചെയ്തിരുന്നു. ഭാരതീയ ചിന്താധാരയെയും ദ്രാവിഡ ഭാഷാ പ്രകൃതത്തെയും സമന്വയിപ്പിച്ച് എഴുത്തച്ഛൻ പാകിയ ആ ചുവരുകൾക്ക് മുകളിലാണ് ആധുനിക മലയാളം ഇന്നും തലയുയർത്തി നിൽക്കുന്നത്.
വിദ്യാഭ്യാസത്തിന്റെ കാര്യത്തിലാകട്ടെ, റബ്ബർക്കൃഷി കൊണ്ടുവന്ന സാമ്പത്തികമായ ഉണർവ്വിനേക്കാൾ ഉപരിയായി, കാന്തള്ളൂർ ശാലകൾ മുതൽ തിണ്ണപ്പള്ളികൾ വരെ നീളുന്ന ഒരു ജ്ഞാനപാരമ്പര്യമാണ് കേരളത്തിന്റെ യഥാർത്ഥ കരുത്ത്. ഭരണാധികാരികളുടെ ദൂരക്കാഴ്ചയും സാമൂഹിക പരിഷ്‌കർത്താക്കളുടെ വിപ്ലവാത്മകമായ ഇടപെടലുകളും അക്ഷരത്തോടുള്ള ഈ നാടിന്റെ ജൈവികമായ അഭിനിവേശവുമാണ് വിദ്യാഭ്യാസ ഭൂപടത്തിൽ കേരളത്തിന് മുൻതൂക്കം നൽകിയത്. ചുരുക്കത്തിൽ, അന്യദേശങ്ങളിൽ നിന്ന് വന്നവർ നിലവിലുണ്ടായിരുന്ന ആ ജ്ഞാനസൗധത്തെ മിനുക്കിപ്പണിയുകയോ നവീകരിക്കുകയോ ചെയ്തിട്ടുണ്ടാകാം. എന്നാൽ ആ സൗധത്തിന്റെ അടിത്തറയും അതിന്റെ ശില്പികളും ഈ മണ്ണിൽ വേരുകളുള്ളവരായിരുന്നു. ചരിത്രത്തിന്റെ വികലമായ വായനകൾക്ക് ഈ മഹത്തായ പൈതൃകത്തെ മായ്ച്ചു കളയാനാവില്ല. വിജ്ഞാനവും സംസ്‌കാരവും ഇവിടെ അന്യദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യപ്പെട്ടതല്ല, മറിച്ച് ഈ മണ്ണിന്റെ ആത്മാവിൽ നിന്ന് കിനിഞ്ഞൊഴുകിയ ഗംഗാപ്രവാഹമാണ്. മലയാളം നിലനിൽക്കുന്ന കാലത്തോളം ആ സത്യം സൂര്യപ്രകാശം പോലെ ഉജ്ജ്വലമായി നിലകൊള്ളും.
———————–
എഴുത്തച്ഛൻ വര: പി.ജി. ഗോപാലകൃഷ്ണൻ,കോട്ടയം

Tags: #Bhasha#LanguageHistoryMalayalamkeralamEzhuthachan#MalayalamLanguage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോഡിലേക്ക്; ഇന്നലെ മാത്രം ഉപയോഗിച്ചത് 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതി

Entertainment

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

Kerala

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

Kerala

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

Kerala

ഇരുവശവും ബിജെപി മാത്രം; നടുനായകനായി നരേന്ദ്രമോദി; തലസ്ഥാനത്തെ റോഡ് ഷോ ചരിത്രമായി

പുതിയ വാര്‍ത്തകള്‍

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.