Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒസാമബിന്‍ലാദനെ വധിക്കാന്‍ യുഎസ് 10 വര്‍ഷമെടുത്തു;പഹല്‍ഗാം ഭീകരരെ 97 ദിവസത്തിനുള്ളില്‍ തീര്‍ത്തു, ഇത് വിജയമെന്ന് യുദ്ധവിദഗ്ധന്‍ ജോണ്‍ സ്പെന്‍സര്‍

യുഎസില്‍ 2001 സെപ്തംബര്‍ 11ന് ആക്രമണം നടത്തിയ ഭീകരരെ വധിക്കാന്‍ യുഎസ് 18 മാസമെടുത്തു. ആ ഭീകരാക്രമണത്തിന്റെ മുഖ്യആസൂത്രകനായ ഒസാമ ബിന്‍ ലാദനെ വധിച്ചത് പിന്നെയും 10 വര്‍ഷത്തിന് ശേഷം 2011നാണ്. എന്നാല്‍ ഇന്ത്യ പഹല്‍ഗാമില്‍ 26 ടൂറിസ്റ്റുകളെ വെടിവെച്ച് കൊന്ന ഭീകരരെ വേട്ടയാടി വധിച്ചത് വെറും 97 ദിവസത്തിനുള്ളില്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2025, 08:08 pm IST
in India
അമേരിക്കന്‍ യുദ്ധവിദഗ്ധനായ ജോണ്‍സ്പെന്‍സര്‍ (ഇടത്ത്)

അമേരിക്കന്‍ യുദ്ധവിദഗ്ധനായ ജോണ്‍സ്പെന്‍സര്‍ (ഇടത്ത്)

ന്യൂദല്‍ഹി: യുഎസില്‍ 2001 സെപ്തംബര്‍ 11ന് ആക്രമണം നടത്തിയ ഭീകരരെ വധിക്കാന്‍ യുഎസ് 18 മാസമെടുത്തു. ആ ഭീകരാക്രമണത്തിന്റെ മുഖ്യആസൂത്രകനായ ഒസാമ ബിന്‍ ലാദനെ വധിച്ചത് പിന്നെയും 10 വര്‍ഷത്തിന് ശേഷം 2011നാണ്. എന്നാല്‍ ഇന്ത്യ പഹല്‍ഗാമില്‍ 26 ടൂറിസ്റ്റുകളെ വെടിവെച്ച് കൊന്ന ഭീകരരെ വേട്ടയാടി വധിച്ചത് വെറും 97 ദിവസത്തിനുള്ളില്‍. ഇത്രയും ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ അങ്ങേയറ്റം പരിശീലനം ലഭിച്ച ഭീകരരെ വേട്ടയാടിപ്പിടിച്ച ഇന്ത്യന്‍ സേനയുടെ മിടുക്ക് അപാരമാണെന്ന് അമേരിക്കയിലെ മോഡേണ്‍ വാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനും യുദ്ധവിദഗ്ധനുമായ ജോണ്‍ സ്പെന്‍സര്‍.

“യുദ്ധത്തിന്റെ കാര്യമെടുത്താല്‍, ഈ മൂന്ന് പഹല്‍ഗാം ഭീകരരെ വധിക്കാന്‍ ഇന്ത്യ നടത്തിയ ഉയര്‍ന്ന അപകടസാധ്യതയുള്ള നൈറ്റ് ഓപ്പറേഷന്‍ അങ്ങേയറ്റം ക്ലിഷ്ടവും അവിശ്വസനീയവുമാണ്. വെറും 97 ദിവസത്തിനുള്ളില്‍ ഈ ഭീകരരെ ഒറ്റപ്പെടുത്തി, വധിച്ചതിന്റെ വേഗത നിസ്സാരമല്ല. കാരണം അമേരിക്കയില്‍ ആക്രമണം നടത്തിയ അല്‍ ഖ്വെയ്ദ ഭീകരരെ വധിക്കാന്‍ അമേരിക്ക 18 മാസമെടുത്തു. ഒസാമ ബിന്‍ ലാദനെ വധിക്കാന്‍ 10 വര്‍ഷമെടുത്തപ്പോഴാണ് ഇന്ത്യ വെറും 97 ദിവസത്തിനുള്ളില്‍ പഹല്‍ഗാം ഭീകരരെ ഒറ്റപ്പെടുത്തി വധിച്ചത്.” – ജോണ്‍ സ്പെന്‍സര്‍ പറഞ്ഞു. നേരത്തെ ഇന്ത്യ പാകിസ്ഥാനെതിരെ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദമായി പഠിച്ച വ്യക്തികൂടിയാണ് ജോണ്‍ സ്പെന്‍സര്‍. പഹല്‍ഗാമില്‍ 26 ഇന്ത്യന്‍ ടൂറിസ്റ്റുകളെ പട്ടാപ്പകല്‍ വെടിവെച്ച് കൊന്ന ശേഷം ഓഫാക്കിയ സാറ്റലൈറ്റ് ഫോണ്‍ 97 ദിവസങ്ങള്‍ക്ക് ശേഷം ഓണാക്കിയതാണ് മൂന്ന് ഭീകരര്‍ക്ക് വിനയായത്. ചൈനീസ് നിര്‍മ്മിതമായിരുന്നു ഈ സാറ്റലൈറ്റ് ഫോണ്‍.

“കഴിഞ്ഞ കുറച്ചുനാളുകളായി ഇന്ത്യന്‍ സേന ഇവരെ പിന്തുടര്‍ന്നിരുന്നു. മൂന്ന് നാല് ദിവസമായി ഇവരെ ശക്തമായി സേന പിന്തുടര്‍ന്നു. കശ്മീര്‍ മലനിരകളില്‍ അലഞ്ഞുതിരിയുന്ന നാടോടികളില്‍ നിന്നുള്ള വിവരം വരെ ഈ ഭീകരരെ കൃത്യമായി അടയാളപ്പെടുത്താന്‍ ഇന്ത്യ രഹസ്യപ്പൊലീസ് സംഘം ഉപയോഗിച്ചിരുന്നു. ഡ്രോണുകള്‍ ഉപയോഗിച്ച് കൃത്യമായി ഭീകരരുടെ താവളം ട്രാക്ക് ചെയ്തു. അവരുടെ ചിത്രമെടുത്തു. ആക്രമണദൗത്യം പുലര്‍ച്ചെ ആയതിനാല്‍ രാത്രി വിഷന്‍ സാധ്യമാക്കുന്ന ഉപകരണങ്ങളും ഉപയോഗിച്ചിരുന്നു. ഹ്യൂമന്‍ ഇന്‍റലിജന്‍സ്, സിഗ്നല്‍ സ് ഇന്‍റലിജന്‍സ്, സാറ്റലൈറ്റ് ചിത്രങ്ങള്‍ -ഇതെല്ലാം ആധുനികമായ രീതികള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള നീക്കമായിരുന്നല്ലോ ഓപ്പറേഷന്‍ സിന്ദൂറില്‍ കണ്ടത്. അത് തന്നെയാണ് ഓപ്പറേഷന്‍ മഹാദേവിലും ഇന്ത്യന്‍ സേന നടത്തിയത്. ഭീകരരുടെ സാറ്റലൈറ്റ് ഫോണ്‍ ഓണാക്കിയത് മൂലം സിഗ്നല്‍ ലഭിച്ചു, നിബിഢമായ വനത്തിനുള്ളില്‍ ഭക്ഷണം കഴിക്കാന്‍ ഈ ഭീകരര്‍ തീയിട്ടിരുന്നു.”- ജോണ്‍ സ്പെന്‍സര്‍ വിശദമാക്കി.

“ആകാശത്ത് നല്ല കട്ടിയുള്ള മേഘമാലകള്‍ നിറഞ്ഞിരിക്കുന്ന വനപ്രദേശമാണ് മഹാദേവ മലയ്‌ക്ക് ചുറ്റുമുള്ള വനപ്രദേശം. മലനിരകളും താഴ്വരകളും നിറഞ്ഞ അങ്ങേയറ്റം നിമ് ന്നോതനമാണീ ഭൂപ്രദേശം….ഇത്തരമൊരു വിഷമകരമായ ഭൂപ്രദേശത്ത് ഒരു ആക്രമണദൗത്യം നടത്തുക, കൃത്യമായി ഭീകരെ വധിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. മങ്ങിയ കാഴ്ച മാത്രമേ ഇവിടെ ലഭ്യമാകൂ. നിബിഢമായ വനവും കട്ടിയുള്ള മേഘങ്ങളും കാഴ്ച മറച്ചുകൊണ്ടേയിരിക്കും. ആധുനികമായ നൈറ്റ് വിഷന്‍ ഉപകരണങ്ങളുടെ സഹായത്തോടെ വിജയകരമായി ഓപ്പറേഷന്‍ നടത്താന്‍ ഇന്ത്യന്‍ സേനയ്‌ക്ക് സാധിച്ചു. രാത്രിയില്‍ തന്നെ ഇവരുടെ വ്യക്തമായ ചിത്രങ്ങള്‍ സാറ്റലൈറ്റ് സഹായത്തോടെ ഡ്രോണുകള്‍ക്ക് പകര്‍ത്താനായി. ഇന്ത്യന്‍ പ്രതിരോധ സേന നേടിയെടുത്ത ഈ വിജയം നിസ്സാരമല്ല.സാധാരണ ഇത്തരം ഓപ്പറേഷനുകളില്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെടുക പതിവാണ്. ഇതും ഒരു പരിധിവരെ ഒഴിവാക്കാന്‍ സാധിച്ചു.” – ജോണ്‍ സ്പെന്‍സര്‍ വിശദമാക്കുന്നു.

“പനാമ എന്ന പ്രദേശത്തെ കഷ്ടപ്പാടുകള്‍ എനിക്ക് നേരിട്ടറിയാം. അത്രയ്‌ക്ക് ക്ലിഷ്ടമാണ് അവിടുത്തെ ഭൂപ്രദേശം. പ്രത്യേകിച്ചും മരങ്ങള്‍ കുടപിടിക്കുന്ന സാഹചര്യത്തില്‍ ഭീകരരുടെ നീക്കങ്ങള്‍ തിരിച്ചറിയുക എളുപ്പമല്ല. അതുപോലുള്ള ഒരു സ്ഥലത്ത് ഭീകരരെ ഒറ്റപ്പെടുത്തുക എന്ന ദൗത്യം എളുപ്പമല്ല. അതാണ് ഇന്ത്യന്‍ സേന സാധിച്ചത്. മാത്രമല്ല, ഇത്രയും ദുര്‍ഘടം പിടിച്ച ഒരു ഭൂപ്രകൃതിയില്‍ അങ്ങേയറ്റം പരിശീലനം സിദ്ധിച്ച ഭീകരരെ പിടികൂടുക എന്നത് അസാധ്യം തന്നെയാണ്. ഈ മൂന്ന് പേരില്‍ ഒരാളായ സുലൈമാന്‍ പാകിസ്ഥാന്‍ സേനയുടെ കമാന്‍ഡര്‍ കൂടിയാണ്. അതുകൊണ്ട് തന്നെ ശത്രുക്കളുടെ നീക്കങ്ങള്‍ നേരത്തെ കണ്ടെത്താനുള്ള സംവിധാനങ്ങള്‍ അവരുടെ പക്കലും ഉണ്ടാകും. അതുകൊണ്ട് തന്നെ പരിശീലനം സിദ്ധിച്ച ഭീകരരെ വേട്ടയാടുക എളുപ്പമല്ല. പഹല്‍ഗാം ഭീകരര്‍ ഉപയോഗിച്ചിരുന്ന ഷൂസ്, ആയുധങ്ങള്‍, എല്ലാം ആധുനികമായിരുന്നു. എകെ 47, എം4 കാര്‍ബൈന്‍, അമേരിക്കന്‍ നിര്‍മ്മിതമായ എം9 തോക്കുകള്‍ എന്നിവ ഇവര്‍ ഉപയോഗിച്ചിരുന്നു. “- ജോണ്‍ സ്പെന്‍സര്‍ പറയുന്നു.

Tags: DronePahalgam terrorist attackOperation SindoorJohn SpencerOperation MahadevWar expert
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുള വിമാനത്താവളത്തിനായി ഡ്രോണ്‍ സര്‍വേ : കളക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

India

ഓപ്പറേഷന്‍ സിന്ദൂറിന്റെ മുഴക്കം ലോകമെമ്പാടും കേട്ടുവെന്ന് മോദി

World

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

സുധീര്‍ മിശ്ര (വലത്ത്)
India

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.