Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മറക്കരുത് , ആ വീരത്യാഗം… ഇന്ന് കാര്‍ഗില്‍ വിജയ് ദിവസ്

മേജര്‍ അമ്പിളി ലാല്‍ കൃഷ്ണ (റിട്ട)byമേജര്‍ അമ്പിളി ലാല്‍ കൃഷ്ണ (റിട്ട)
Jul 26, 2025, 10:37 am IST
inVicharam, Main Article
കാര്‍ഗില്‍ യുദ്ധസ്മാരകത്തില്‍ ആദരവ് അര്‍പ്പിക്കുന്ന മേജര്‍ അമ്പിളി ലാല്‍ കൃഷ്ണ, ലാന്‍സ് നായിക്ക് സന്തോഷ് കുമാര്‍

കാര്‍ഗില്‍ യുദ്ധസ്മാരകത്തില്‍ ആദരവ് അര്‍പ്പിക്കുന്ന മേജര്‍ അമ്പിളി ലാല്‍ കൃഷ്ണ, ലാന്‍സ് നായിക്ക് സന്തോഷ് കുമാര്‍

കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷിക്കുമ്പോള്‍ നമ്മുടെ ഭാരത ഭൂമിക്കായി വീരമൃത്യു വരിച്ച 527 സൈനികരെ, അവരുടെ കുടുംബത്തെ നമ്മുടെ ഭാരത സൈന്യം ആദരിക്കുന്നത് കാണുമ്പോള്‍ ഒരു സൈനിക എന്ന നിലയില്‍ എനിക്ക് അഭിമാനം തോന്നുന്നു. ഘര്‍ഘര്‍ ശൗര്യ സമ്മാന്‍ മഹോത്സവത്തിന്റെ ഭാഗമായി, വീരമൃത്യു വരിച്ച എല്ലാ ധീര സൈനികരുടെയും ഭവനങ്ങളില്‍ കാര്‍ഗില്‍ സെക്ടറില്‍ ഇപ്പോള്‍ സേവനം ചെയ്യുന്ന സൈനിക ഉദ്യോഗസ്ഥര്‍ വന്ന് ആദരവ് നല്‍കി.

ജൂലൈ 6-തൊടുപുഴയുടെ കാര്‍ഗില്‍ യുദ്ധവീരന്‍ ലാന്‍സ് നായിക്ക് സന്തോഷ് കുമാര്‍ സേവാ മെഡലിന്റെ വീര ബലിദാനത്തിന് 26 വര്‍ഷം. ‘എല്ലാ വര്‍ഷവും അദ്ദേഹത്തിന്റെ തറവാട്ടുവീട്ടിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ പോകാറുണ്ട്. അതിനായി അദ്ദേഹത്തിന്റെ സഹോദരന്‍ പ്രസാദും പത്നി പ്രിയയും ക്ഷണിക്കാറുമുണ്ട്. ഇത്തവണത്തെ ബലിദാന ദിവസത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. ജൂലൈ 1 -ാം തീയതി ഒരു വിശിഷ്ട ചടങ്ങ് പ്രിയയുടെ വാഴക്കുളത്തെ ഭവനത്തില്‍ വച്ച് നടത്തിയതില്‍ പങ്കുവഹിക്കാന്‍ സാധിച്ചിരുന്നു.
കാര്‍ഗിലില്‍ വീരമൃത്യു വരിച്ച ധീര സൈനികരെ ആദരിക്കുന്നതിനായി ഭാരത ആര്‍മി ഈ വര്‍ഷം സംഘടിപ്പിച്ച ഘര്‍ ഘര്‍ ശൗര്യ സമ്മാന്‍ മഹോല്‍സവത്തിന്റെ ഭാഗമായി കാര്‍ഗില്‍ സെക്ടറിലെ 96 ഫീര്‍ഡ് റജിമെന്റില്‍ നിന്ന് നായിബ് സുബേദാര്‍ കില്‍സിലേയുടെ നേത്യത്വത്തില്‍ ഹവില്‍ദാര്‍ മേജര്‍ രതീഷ്, ഹവില്‍ദാര്‍ രമേശ് റെഡ്ഡി, കെ. സയൂജ്, ലക്ഷ്മണ്‍ അശുണ്ടി എന്നീ സൈനികരാണ് ആദരവ് അര്‍പ്പിച്ചത്.

സുബേദാര്‍ കിംഗ്സ്ലി, ലാന്‍സ് നായിക് സന്തോഷ് കുമാറിന്റെ സൈനിക ജീവിതത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തി. നാല് സൈനിക ഓപ്പറേഷനുകളിലാണ് സന്തോഷ് പങ്കെടുത്തത്. 1987ല്‍ നടന്ന ഓപ്പറേഷന്‍ പവന്‍, (214 സൈനികര്‍ വീരമൃത്യു വരിക്കുകയും, 36 സൈനികരെ കാണാതാവുകയും ചെയ്ത ഓപ്പറേഷന്‍), 1987- ഒക്ടോബര്‍ 9ന് തുടങ്ങിയ ഓപ്പറേഷന്‍ പവന്‍. രണ്ടാഴ്ച നീണ്ടു നിന്ന രക്തരൂഷിതമായ യുദ്ധം: ശ്രീലങ്കയുടെ വടക്കന്‍ പ്രവിശ്യയില്‍ തിങ്ങിപ്പാര്‍ക്കുന്ന തമിഴ് വംശജരെ സംരക്ഷിക്കുന്നതിനായി അന്നത്തെ ശ്രീലങ്കന്‍ പ്രസിഡന്റ് ജയവര്‍ധനെയുടെ അഭ്യര്‍ത്ഥന മാനിച്ച്, അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് ഓപ്പറേഷന്‍ പവന് അനുമതി നല്‍കിയത്. 20,000 ആയിരുന്നു ദൗത്യസേനയുടെ അംഗബലം. രണ്ടാഴ്ച നീണ്ട പോരാട്ടം. അപരിചിതമായ രാജ്യത്ത് തദ്ദേശികള്‍ക്കിടയില്‍ നിന്ന് ജാഫ്നയെ സംരക്ഷിക്കുക എന്നതു ദുര്‍ഘടമായ ലക്ഷ്യം ആയിരുന്നു. പോരാട്ടം അവസാനിക്കുമ്പോള്‍ 214 പേര്‍ വീരമൃത്യ വരിച്ചു. 36 സൈനികരെ കാണാതായി. 700ല്‍ പരം സൈനികര്‍ക്ക് ഗുരുതര പരിക്കുകള്‍ സംഭവിച്ചു. ഇതില്‍ ലാന്‍സ് നായിക് സന്തോഷ് കുമാറും പങ്കുവഹിച്ചു. അതേ വര്‍ഷം നടന്ന ഓപ്പറേഷന്‍ ട്രൈ ടെന്‍ഡിലും പങ്കെടുത്തിരുന്നെന്ന് അദ്ദേഹത്തിന്റെ സര്‍വീസ് രേഖകള്‍ പറയുന്നു.
അദ്ദേഹം പങ്കെടുത്ത അടുത്ത സൈനിക നടപടിയാണ് ഓപ്പറേഷന്‍ രക്ഷക്. ജമ്മു-കശ്മീര്‍ മേഖലയില്‍ നടക്കുന്ന തീവ്രവാദ ആക്രമണങ്ങള്‍ക്കെതിരെയുള്ള ഭാരതത്തിന്റെ സൈനിക നീക്കമായിരുന്നു അത്. ആ മേഖലയിലുള്ള ഓപ്പറേഷനുകളിലും ലാന്‍സ് നായിക് സന്തോഷ് കുമാര്‍ പങ്കെടുത്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം കാര്‍ഗില്‍ യുദ്ധഭൂമി സന്ദര്‍ശിക്കാനും കാര്‍ഗില്‍ വാര്‍ മെമ്മോറിയലില്‍ ആദരവ് അര്‍പ്പിക്കാനും പൂര്‍വ്വ സൈനിക സേവാ പരിഷത്തിന്റെ കാര്‍ഗില്‍ യാത്രയുടെ ഭാഗമായി എനിക്കു ഭാഗ്യം ലഭിച്ചു. അവിടെ വീരഭൂമി എന്ന ഒരു ഭാഗമുണ്ട്. കാര്‍ഗില്‍ ദ്രാസ് സെക്ടറില്‍ നടക്കുന്ന സൈനിക ഓപ്പറേഷനുകളില്‍ വീരമൃത്യു വരിച്ചവര്‍ക്കായുള്ള സ്മൃതികുടീരങ്ങള്‍ അവിടെ കാണാം. കാര്‍ഗില്‍ വീരഭൂമിയെക്കുറിച്ച് പരിചയപ്പെടുത്തിയ സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞ വാക്കുകള്‍ ഓര്‍ക്കുന്നു. ഈ സ്മൃതികുടീരങ്ങള്‍ നാളുകള്‍ ചെല്ലുന്തോറും കൂടിക്കൊണ്ടിരിക്കുന്നു. കാരണം, കാര്‍ഗില്‍ ദ്രാസ് മേഖലയില്‍ നടക്കുന്ന സൈനികരുടെ ബലിദാനങ്ങള്‍ക്ക് അവസാനമില്ല. ഏതൊരാളുടെയും ഹൃദയത്തെ മുറിവേല്‍പ്പിക്കുന്ന കാഴ്ചയാണ് വീരഭൂമി.

ലാന്‍സ് നായിക് സന്തോഷ് കുമാര്‍ പങ്കെടുത്ത, ജനിച്ച മണ്ണിനായി തന്റെ ജീവന്‍ സമര്‍പ്പിച്ച, സൈനിക ഓപ്പറേഷന്‍ ആണ് ഓപ്പറേഷന്‍ വിജയ്. ജൂലൈ 6നാണ് അദ്ദേഹം വീരമൃത്യു വരിച്ചത്. മേയ് മൂന്ന് 1999 മുതല്‍ ജൂലൈ 26 വരെ 85 ദിവസം നീണ്ടുനിന്ന പോരാട്ടത്തില്‍ 527 ധീര സൈനികരാണ് ഭാരതാംബക്കായി ജീവന്‍ ബലി അര്‍പ്പിച്ചത്. 527 കുടുംബങ്ങളുടെ ജീവിതാഭിലാഷങ്ങളാണ് ഭാരതാംബയുടെ കാല്‍ക്കല്‍ സമര്‍പ്പിക്കപ്പെട്ടത്. വീരനാരിമാര്‍, വീര മാതാപിതാക്കള്‍, ഓമനിക്കപ്പെടേണ്ടിയിരുന്ന കുഞ്ഞുമക്കള്‍… അവരുടെയൊക്കെ ത്യാഗം ഭാരതാംബയുടെ വരും തലമുറയ്‌ക്ക് സ്വാതന്ത്ര്യത്തോടെ ജീവിക്കുവാനും സമാധാനമായി ഉറങ്ങുവാനും വേണ്ടി …ആ വീര ത്യാഗത്തെ ഞങ്ങള്‍ മറക്കില്ല എന്ന ഓര്‍മ്മപ്പെടുത്തലാണ് ഓരോ വിജയ് ദിവസും.

1998ലാണ് ഞാന്‍ കമ്മീഷനായത്. കൊല്‍ക്കത്തയിലെ കമാന്‍ഡ് ഹോസ്പിറ്റലിലായിരുന്നു ആദ്യ പോസ്റ്റിങ്. കാര്‍ഗില്‍ യുദ്ധത്തില്‍ പരുക്കേറ്റ സൈനികരെ ഞങ്ങളുടെ ഹോസ്പിറ്റലിലും എത്തിച്ചിരുന്നു. യുദ്ധസമയത്ത് 70% പൊള്ളലേറ്റ് വന്ന സിപ്പായി വിജയ് സിങ്, ആ പട്ടാളക്കാരന്റെ സ്പെഷ്യല്‍ ഡ്യൂട്ടിക്ക് കൊല്‍ക്കത്തയിലെ ഐസിയുവില്‍ ഡ്യൂട്ടി ചെയ്തത് ഇന്നലത്തെ പോലെ ഓര്‍ക്കുന്നു. 70% പൊള്ളല്‍ ഉള്ള ആ അവസ്ഥയിലും എന്നോട് ഒരേ ചോദ്യം എന്നും ചോദിക്കാറുണ്ടായിരുന്നു’മാഡം ഞാനെപ്പോഴാണ് ശരിയാവുന്നത്, എന്റെ കൂട്ടത്തിലുള്ളവരൊക്കെ യുദ്ധത്തിലാണ്. എനിക്കും എത്രയും പെട്ടെന്ന് പോണമെന്ന്. അവസ്ഥ എനിക്കറിയാമായിരുന്നിട്ടും വേഗം ശരിയാകും എന്ന് ഞാന്‍ സമാധാനിപ്പിക്കാറുണ്ടായിരുന്നു.. ‘ഒരു പക്ഷേ ആ ‘അവസ്ഥയില്‍ ആ സൈനികന് സ്വന്തം കുടുംബത്തേക്കാളുപരി സ്വന്തം രാഷ്‌ട്രത്തെയും കൂടെയുണ്ടായിരുന്ന സൈനി
കരെയും കുറിച്ചായിരുന്നു ചിന്ത. കാര്‍ഗില്‍ യുദ്ധത്തില്‍ 24 മണിക്കൂറും ഡ്യൂട്ടിയിലായിരുന്ന എത്രയോ പേര്‍.’

ആ സമയം ജമ്മുവിലെ മിലിട്ടറി ആശുപത്രിയില്‍ പോസ്റ്റ് ചെയ്യപ്പെട്ടിരുന്ന കോഴ്സ് മേറ്റ്സ് പറയാറുണ്ട് യുദ്ധസമയത്ത് പാതിരാത്രിയോടെ ആംബുലന്‍സുകള്‍, വീര ചരമം പ്രാപിച്ചവരുടെ ശരീരം വഹിച് ജമ്മുമോര്‍ച്ചറിയിലേക്ക് കാതടപ്പിക്കുന്ന ശബ്ദത്തോടെ എത്തിയിരുന്നത്.

എത്രയോ സൈനികരുടെ വിര ബലിദാനത്തിന്റെ കഥകള്‍ നമുക്ക് ഇങ്ങനെ പല ഓപ്പറേഷനുകളില്‍ കാണാന്‍ സാധിക്കും. എത്ര ശ്രേഷ്ഠ ജന്മത്തിന്റെ ഫലമാണ് നാമിന്നനുഭവിക്കുന്ന സ്വാതന്ത്ര്യം. 26-ാം കാര്‍ഗില്‍ വിജയ് ദിവസ് ഒരുകാര്യം ഓര്‍മ്മപ്പെടുത്തുന്നു: ഞങ്ങള്‍ ജാഗരൂകരാണ്…. ഭാരതാംബേ, നിന്റെ മണ്ണിന്റെ കാവലാളായി ഞങ്ങളുണ്ട്… എന്ന ഓരോ സൈനികന്റെയും ഹൃദയത്തുടിപ്പ്’ അഭിമാനമാണ് ഭാരത സൈന്യത്തിന്റെ ഭാഗമാവാന്‍ സാധിച്ചത്… ഇനിയൊരു ജന്മമുണ്ടെങ്കില്‍ അന്നും ഈ മണ്ണില്‍ ഒരു സൈനിക ആയിത്തന്നെ ജനിക്കാനാണ് ആഗ്രഹം.
ജയ്ഹിന്ദ്..!

Tags: Soldiers’ SacrificeNational HeroismDefence of IndiamartyrsPatriotismOperation VijayKargil warKargil Vijay diwasIndian armed forcesVictory in Kargil
മേജര്‍ അമ്പിളി ലാല്‍ കൃഷ്ണ (റിട്ട)
മേജര്‍ അമ്പിളി ലാല്‍ കൃഷ്ണ (റിട്ട)
അധ്യക്ഷ, സൈന്യ മാത്യശക്തി കേരളം.(7558844407) [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

World

‘ഇന്ത്യ ബലൂചിസ്ഥാനുമായും സിന്ധുദേശമായും പ്രതിരോധ കരാറുകളിൽ ഒപ്പുവെക്കണം’: കാർഗിൽ വിജയ് ദിവസിൽ മുനീറിനും ഷഹബാസിനും ബലൂച്ചുകളുടെ മുന്നറിയിപ്പ്

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

India

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

India

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

പെപ്സികോയ്‌ക്കും മോണ്‍സ്റ്ററിനും നിലവിലുള്ള ‘എനര്‍ജി ഡ്രിങ്കു’കള്‍ വില്‍ക്കാം, പുതിയത് നിര്‍മ്മിക്കാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.