ബൽറാംപുർ (ഉത്തർ പ്രദേശ്): നിർബന്ധിതമായി, ചതിയിലൂടെ മതപരിവർത്തനം നടത്തി ഭാരത വിരുദ്ധ അജണ്ടകൾ നടപ്പാക്കിയിരുന്ന ജമാലുദ്ദീനിനെ ചോദ്യം ചെയ്യുന്ന അന്വേഷണ ഏജൻസികൾക്ക് കിട്ടുന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. ഇയാൾ ഇപ്പോൾ ഉത്തർ പ്രദേശ് ആന്റി ടെററിസം സ്‌ക്വാഡ് (എിഎസ്) കസ്റ്റഡിയിലാണ്. ഉത്തർ പ്രദേശിലെ ബൽറാംപുരിൽനിന്നാണ് ഇയാൾ കഴിഞ്ഞ മാസം അറസ്റ്റിലായത്. ‘ചങ്കൂർ ബാബ’ എന്നും അറിയപ്പെടുന്ന ജമാലുദ്ദീൻ സമ്പാദിച്ച സ്വത്ത് വിപുലമാണ്. അയാളുടെ മതം മാറ്റ പ്രവർത്തന ശൃംഖലയുടെ വ്യാപ്തി വലുതാണ്. സൈക്കിളിൽ മോതിരങ്ങളും ‘രത്‌നക്കല്ലു’കളും വിറ്റിരുന്ന ജലാലുദ്ദീൻ ‘മതപരമായ ബിസിനസ്സ്’ നടത്തി കോടിക്കണക്കിന് രൂപ സമ്പാദിച്ച് കോടിക്കണക്കിന് സ്വത്തിന്റെ സാമ്രാജ്യം കെട്ടിപ്പടുത്തു. അന്വേഷണത്തിലും ചോദ്യം ചെയ്യലിലുംനിന്ന് ലഭിക്കുന്ന വിവരങ്ങളിൽ ചിലത് പുറത്തുവന്നിട്ടുണ്ട്.
ആളുകളെ മതം മാറ്റുന്നതിനുള്ള ഒരു റേറ്റ്-ലിസ്റ്റ് അദ്ദേഹം തയ്യാറാക്കിയിരുന്നു. ഹിന്ദുക്കളിൽനിന്നാണ് പരിവർത്തനം. ബ്രാഹ്‌മണ, ക്ഷത്രിയ പെൺകുട്ടികളെ മതം മാറ്റുന്നതിനുള്ള നിരക്ക് 15-16 ലക്ഷമായിരുന്നു, പിന്നാക്ക ജാതിക്കാരായ പെൺകുട്ടികളെ മതം മാറ്റുന്നതിനുള്ള നിരക്ക് 10-12 ലക്ഷമായിരുന്നു. വിദേശത്ത് നിന്ന് 100 കോടിയിലധികം ധനസഹായം അദ്ദേഹത്തിന് ലഭിച്ചിരുന്നു.
ജമാലുദ്ദീന്റെ പ്രവർത്തന ശൃംഖല ദുബായിലേക്കും സൗദിയിലേക്കും വ്യാപിച്ചുകിടക്കുന്നു. അന്വേഷണങ്ങൾ നീളുമ്പോ ആദ്യകാല ഐഎസ്‌ഐ ഏജന്റായി പ്രവർത്തിച്ചിരുന്ന ദാവൂദ് ഇബ്രാഹിമിന്റെ അടുത്തും എത്തുന്നു ഇയാളുടെ ബന്ധങ്ങൾ.
ജലാലുദ്ദീന്റെ നേട്ടങ്ങളിൽ ആളുകൾ അത്ഭുതപ്പെടുന്നു, ഒരുകാലത്ത് ചില്ലിക്കാശ് കൈയിലില്ലാതെ യാചകനെപ്പോലെ ജീവിച്ച ജമാലുദ്ദീൻ കോടിക്കണക്കിന് രൂപയുടെ സ്വത്തിന്റെ ഉടമയായി. എങ്ങനെ? ജമാലുദ്ദീൻ കാര്യമായൊന്നും ചെയ്തില്ല, മതത്തെ ഒരു ‘സ്റ്റാർട്ടപ്പാ’ക്കി, അതിൽ ദുബായ്, സൗദി, തുർക്കി, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് അതിലേക്ക് ‘നിക്ഷേപങ്ങൾ’ വന്നു. ഇയാളുടെ ‘ബിസിനസ് മോഡൽ’ വളരെ ആസൂത്രിതമതമായിരുന്നു, ഓരോ ജാതിക്കും പ്രത്യേക റേറ്റ് ലിസ്റ്റ് ഉണ്ടായിരുന്നു. ബിസിനസ്സ് നടത്തിയത് കോഡ് വാക്കുകളിലുള്ള വിനിമയത്തിലായിരുന്നു. ജമാലുദ്ദീന്റെ 40 ബാങ്ക് അക്കൗണ്ടുകളിലേക്ക് 100 കോടിയിലധികം പണം എങ്ങനെ, എന്തുകൊണ്ട് വന്നു എന്നതാണ് ചോദ്യം?
ഭീമമായ ബിനാമി സ്വത്ത്
ജമാലുദ്ദീന്റെ സമ്പത്തിക ഇടപാടുകളുടെ പുസ്തകം അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ മണിമാളിക മതപരിവർത്തനത്തിന്റെ ആസ്ഥാനമായിരുന്നു, അവിടെ യുവാക്കൾക്ക് ഹിന്ദു പെൺകുട്ടികളെ പ്രണയവലയിലാക്കാൻ പരിശീലനം നൽകിയിരുന്നു. അവർക്ക് മതം മാറ്റാൻ മാത്രമല്ല, കായികാക്രമണങ്ങൾക്കും പരിശീലനം നൽകിയിരുന്നു. കൃഷിയിടം മുതൽ മാളിക, കടകൾ എല്ലാം ജമാലുദ്ദിന്റെ സ്വത്തിൽ ഉൾപ്പെടുന്നു.
ഇഡിയുടെ അന്വേഷണത്തിൽ ഇയാളുടെയും കുടുംബത്തിന്റെയും കോടിക്കണക്കിന് രൂപയുടെ ബിനാമി സ്വത്ത് കണ്ടെത്തിയിട്ടുണ്ട്. രേഖകൾ പ്രകാരം, ജമാലുദ്ദീന്റെ കുടുംബവും ബൽറാംപുർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഭൂമി, വീട്, വാണിജ്യ സ്വത്ത് എന്നിവ വാങ്ങിയിട്ടുണ്ട്.
സ്വത്തുക്കളിൽ ഭൂരിഭാഗവും 2020 ലും 2021 ലും വാങ്ങിയതാണ്. ഇതിന് പിന്നിൽ വിദേശ ഫണ്ടിങ്ങിന്റെയും തട്ടിപ്പിന്റെയും ചരിത്രമുണ്ടെന്ന് അന്വേഷണ ഏജൻസികൾ കരുതുന്നു. ജമാലുദ്ദീന്റേത് വൻതോതിൽ മതം മാറ്റിയ കേസ് മാത്രമല്ല, ദേശീയ സുരക്ഷയെയും സാമൂഹിക ഐക്യത്തെയും ബാധിക്കുന്ന ആസൂത്രിത കുറ്റമാണ്.











