Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാച്ചൂസ് കിച്ചണ്‍ ഉദ്ഘാടനം ചെയ്തത് കായികമന്ത്രി; ടെന്‍ഡറില്ലാതെ കരാര്‍ സ്വന്തമാക്കിയ ഫാസില്‍ മന്ത്രിയുടെ അയല്‍ക്കാരന്‍

പാച്ചൂസ് കിച്ചണ്‍ കളമശേരിയില്‍ തുടങ്ങിയത് 2022 ആഗസ്തില്‍, സര്‍ക്കാരുമായുള്ള കരാര്‍ 2022 നവംബറില്‍

സി.കെ. രാജേഷ്‌കുമാര്‍byസി.കെ. രാജേഷ്‌കുമാര്‍
Jul 19, 2025, 10:22 am IST
inKerala

കോട്ടയം: ജി.വി. രാജാ സ്‌കൂളുകളിലെ കാന്റീന്‍ നടത്തിപ്പുകരാര്‍ ടെന്‍ഡറില്ലാതെ കായിക വകുപ്പില്‍ നിന്നു സ്വന്തമാക്കിയ കെ.പി. ഫാസിലിന്റെ കളമശേരിയിലെ പാച്ചൂസ് കിച്ചണ്‍ റെസ്റ്റോറന്റ് ഉദ്ഘാടനം ചെയ്തത് കായിക മന്ത്രി വി. അബ്ദുറഹിമാന്‍. ഈ സ്ഥാപനം മന്ത്രി ഉദ്ഘാടനം ചെയ്യുന്നതും മന്ത്രിക്കൊപ്പം ഫാസില്‍ ചിരിച്ചു നില്‍ക്കുന്നതുമായ ചിത്രങ്ങള്‍ ജന്മഭൂമി ഈ റിപ്പോര്‍ട്ടിനൊപ്പം പുറത്തുവിടുന്നു.

കായിക മന്ത്രിയുമായി വളരെ അടുത്ത ബന്ധമുള്ളയാളും തെരഞ്ഞെടുപ്പുകാലത്ത് മന്ത്രിയുടെ സന്തത സഹചാരിയുമായിരുന്നു ഫാസിലെന്ന് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടെന്‍ഡര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ എങ്ങനെ ഫാസില്‍ കരാര്‍ സ്വന്തമാക്കിയെന്നും കായിക വകുപ്പിനെന്താണ് പാച്ചൂസ് കിച്ചണില്‍ താത്പര്യമെന്നും ചോദ്യങ്ങളുയരുമ്പോഴാണ് ചിത്രങ്ങള്‍ പുറത്തുവിടുന്നത്. തെര. കാലത്ത് അബ്ദുറഹിമാന്‍ വോട്ട് തേടുന്ന പോസ്റ്ററുകളും മറ്റും ഫാസില്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. ഉറപ്പാണ് താനൂര്‍ എന്നും വോട്ട് ഫോര്‍ വി. അബ്ദുറഹിമാന്‍ എന്നും ചേര്‍ത്തുള്ള ഫേസ്ബുക്ക് പ്രൊഫൈലും ഇദ്ദേഹത്തിന്റേതായുണ്ട്. അബ്ദുറഹിമാന്റെ സോഷ്യല്‍ മീഡിയയിലെ എല്ലാ പോസ്റ്റുകളും ഷെയര്‍ ചെയ്യുന്നതില്‍ ഫാസിലിനു പ്രത്യേകം താത്പര്യമുണ്ടെന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക്കില്‍ നിന്നു മനസിലാകും.

കളമശേരി കുസാറ്റിനടുത്ത് പൈപ്പ്‌ലൈന്‍ റോഡിലെ പാച്ചൂസ് കിച്ചണ്‍ കുറച്ചായി അടഞ്ഞുകിടക്കുകയാണ്. 2022 ആഗസ്ത് മുതല്‍ പാച്ചൂസ് കിച്ചണ്‍ കളമശേരിയില്‍ പ്രവര്‍ത്തിച്ചിരുന്നു. 2022 നവംബറിലാണ് കാന്റീന്‍ നടത്തിപ്പുകരാര്‍ ടെന്‍ഡറില്ലാതെ ഫാസില്‍ കായിക വകുപ്പില്‍ നിന്നു സ്വന്തമാക്കിയത്. അടഞ്ഞുകിടക്കുന്ന പാച്ചൂസ് കിച്ചണ്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ വനിതാ ഹോസ്റ്റലാണ്. കളമശേരി നഗരസഭ, പാച്ചൂസ് കിച്ചണിന്റെ ലൈസന്‍സ് 2026 ഏപ്രില്‍ ഒന്നു വരെ പുതുക്കി നല്കിയിട്ടുണ്ട്. പ്രവര്‍ത്തിക്കാത്ത സ്ഥാപനത്തിന് എങ്ങനെ ലൈസന്‍സ് പുതുക്കി നല്കിയെന്നതാണ് ചോദ്യം.

കായിക മന്ത്രി അബ്ദുറഹിമാനുമായി ഫാസിലിന് അടുത്ത ബന്ധമുണ്ടെന്നു കൂടുതല്‍ ബോധ്യമായി. അബ്ദുറഹിമാന്റെ അയല്‍ക്കാരനാണ് ഫാസില്‍. തിരൂര്‍ നഗരസഭയിലെ നിറമരുതൂര്‍ സ്വദേശി. കായിക വകുപ്പിന്റെ ലഹരി വിരുദ്ധ സന്ദേശ യാത്ര കിക്ക് ഡ്രഗ്‌സ് സേ യെസ് ടു സ്‌പോര്‍ട്‌സിന്റെ സംസ്ഥാനതല സമാപനത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും ഇയാള്‍ മുന്‍പന്തിയിലുണ്ടായിരുന്നു.

ടെന്‍ഡര്‍ ഒഴിവാക്കി ഒരു സ്ഥാപനത്തിന് ഉയര്‍ന്ന തുകയ്‌ക്കു കരാര്‍ നല്കുകവഴി കുട്ടികള്‍ക്കുള്ള ഭക്ഷണത്തില്‍പ്പോലും കൈയിട്ടുവാരുകയാണ് കായിക വകുപ്പ്. തിരുവനന്തപുരം മൈലം, കുന്നംകുളം എന്നിവിടങ്ങളിലെ കാന്റീന്‍ നടത്തിപ്പുകരാറാണ് ടെന്‍ഡര്‍ ഒഴിവാക്കി പാച്ചൂസ് കിച്ചണു നല്കിയിരിക്കുന്നത്.

250 രൂപ നിരക്കില്‍ കുട്ടികള്‍ക്കു ഭക്ഷണം നല്കാമെന്നാണ് കരാര്‍. എന്നാല്‍, ന്യൂട്രീഷന്‍ ഇനത്തില്‍ 50 രൂപയടക്കം 300 രൂപയ്‌ക്കാണ് പാച്ചൂസ് കിച്ചണ്‍ കരാര്‍ ഏറ്റെടുത്തത്. അതേസമയം, കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ടെന്‍ഡര്‍ പ്രകാരം കരാര്‍ ഏറ്റെടുത്ത സ്ഥാപനം 274.97 രൂപയ്‌ക്കാണ് സര്‍ക്കാരിന്റെ മെനുവനുസരിച്ചുള്ള ഭക്ഷണം നല്കുന്നത്. അതായത്, കരാര്‍ നേടിയ സ്ഥാപനം 25 രൂപയിലധികം വീതം ഓരോ കുട്ടിക്കായും സര്‍ക്കാരില്‍നിന്ന് അധികം കൈപ്പറ്റുന്നു. തിരുവനന്തപുരത്തും കുന്നംകുളത്തുമായി ആകെ 507 കുട്ടികള്‍ക്കാണ് പാച്ചൂസ് കിച്ചണ്‍ ഭക്ഷണം നല്കുന്നത്. കായിക വകുപ്പിലെ ഈ ഗുരുതര ക്രമക്കേട് ജന്മഭൂമിയാണ് പൊതുസമൂഹത്തിനു മുമ്പില്‍ കൊണ്ടുവന്നത്.

Tags: Conflict of InterestPolitical FavoritismNeighborfAZILInaugurationSports ministerPatchoo's KitchenNo TenderContract Award
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

എഐ അധിഷ്ഠിത വാട്‌സാപ്പ് ടിക്കറ്റ് ബുക്കിംഗ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി, ഉദ്ഘാടനം വ്യാഴാഴ്ച

കേരള കേന്ദ്ര സര്‍വകലാശാലയില്‍ 32ാമത് സ്വദേശി സയന്‍സ് കോണ്‍ഗ്രസ് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗവര്‍ണര്‍ തിരിതെളിച്ചു; 32ാമത് സ്വദേശി സയന്‍സ് കോണ്‍ഗ്രസിന് കേരള കേന്ദ്ര സര്‍വകലാശാലയില്‍ പ്രൗഢോജ്ജ്വല തുടക്കം

India

ബിഎംഎസിനെ ആഗോള തൊഴില്‍ ശക്തിയാക്കിയത് സമര്‍പ്പണഭാവം: ദത്താത്രേയ ഹൊസബാളെ

News

സാഹിത്യം സമൂഹത്തിന് വഴികാട്ടണം: ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ

Kasargod

ഇടതും വലതും ഒരു മുന്നണിയാകുന്ന കാലം അതി വിദൂരമല്ല; ബിജെപി കുമ്പള തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് എം.എല്‍. അശ്വിനി

പുതിയ വാര്‍ത്തകള്‍

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.