Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അക്‌ബർ അലിയുടെ പ്രണയ കുടുക്കിലൂടെ കൊച്ചിയിലെ സെക്സ് റാക്കറ്റിൽ അകപ്പെട്ടവരിൽ വീട്ടമ്മമാരും വിദ്യാർത്ഥിനികളും ഐടി പ്രൊഫഷണലുകളും വരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2025, 08:53 am IST
inKerala

കൊച്ചി: എറണാകുളത്ത് മണ്ണാർക്കാട് സ്വദേശി അക്‌ബർ അലി നടത്തിവന്നിരുന്ന പെൺവാണിഭ കേന്ദ്രം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺവാണിഭ കേന്ദ്രം നടത്തി ഇയാൾ ലക്ഷക്കണക്കിന് രൂപയാണ് സമ്പാദിച്ചതെന്ന് പൊലീസ് പറയുന്നു. പ്രണയം നടിച്ച് വലയിലാക്കിയ വിദ്യാർത്ഥിനികളെയും വീട്ടമ്മമാരെയും ഐടി പ്രൊഫഷണലുകളെയും വരെ ഇയാൾ സെക്സ് റാക്കറ്റിന്റെ ഭാ​ഗമാക്കിയിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഇരുപത്തിയാറുകാരനായ അക്ബർ അലി മാസങ്ങളായി പെൺവാണിഭ കേന്ദ്രം നടത്തിയിരുന്നു എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ആഡംബര കാറിൽ കറങ്ങിനടക്കുന്ന ഇയാൾ പ്രണയം നടിച്ചാണ് യുവതികളെ വലയിലാക്കിയിരുന്നത്. ഇടപാടുകാരെ കണ്ടെത്തിയിരുന്നതാകട്ടെ ഓൺലൈൻ ആപ്പിലൂടെയും.. പ്രണയം നടിച്ച് വശീകരിക്കുന്ന യുവതികളെ ലഹരിനൽകിയാണ് ഇയാൾ എറണാകുളം സൗത്തിലെ പെൺവാണിഭ കേന്ദ്രത്തിൽ എത്തിച്ചിരുന്നത്.

പെൺവാണിഭ കേന്ദ്രത്തിൽ നിന്നും പിടികൂടിയ ആറു പെൺകുട്ടികളെ സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ആറുപേരും. ഇവരെ കൂടാതെ മലയാളി യുവതികളും സംഘത്തിലുണ്ടെന്നാണ് റിപ്പോർട്ട്. നഗരത്തിലെ ചില വിദ്യാർത്ഥിനികളും ഐടി പ്രൊഫഷണലുകളും മുതൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ വരെ അക്ബർ അലിയുടെ വലയിൽ അകപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

കൂടുതൽ അന്വേഷണത്തിനുശേഷം അക്ബർ അലിക്കെതികെ പോക്‌‌സോ കേസടക്കം ചുമത്തിയേക്കും. പെൺവാണിഭ കേന്ദ്രം നടത്തിപ്പുകാരനായ മണ്ണാർക്കാട് സ്വദേശിയായ അക്ബർ അലിയുടെ പ്രണയച്ചതിയിൽ കുടുങ്ങിയാണ് യുവതികൾ അനാശാസ്യ കേന്ദ്രത്തിലെത്തിയത് എന്നാണ് സൂചന. കൂടുതൽപേർ ഇയാളുടെ കെണിയിൽപെട്ടിട്ടുണ്ട് എന്നും റിപ്പോർട്ടുണ്ട്. ഓൺലൈൻ മുഖേന സമീപിക്കുന്നവർക്ക് പെൺകുട്ടികളുടെ ചിത്രങ്ങൾ വാട്സാപ്പിൽ അയച്ചു കൊടുക്കും. പിന്നീട് ഇവരെ പെൺവാണിഭ കേന്ദ്രത്തിലേക്ക് എത്തിക്കും.

അക്ബറിൻറെ നാട്ടുകാരും സുഹൃത്തുക്കളുമായ ഷെഫീഖ്, മൻസൂർ അലി എന്നിവർക്കും നടത്തിപ്പിൽ പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. ഇടപാടിന് 750 രൂപ വീതമായിരുന്നു ഇരുവരുടെയും കമ്മീഷൻ. 1000 മുതൽ 1500 രൂപ വരെയായിരുന്നു പെൺകുട്ടികൾക്കുളള പ്രതിഫലം.24 മണിക്കൂറും പ്രവർത്തിക്കുന്ന കടകളുടെ മറവിലായിരുന്നു റാക്കറ്റ് പ്രവർത്തിച്ചിരുന്നത്. ഇടപ്പള്ളിയിൽ ഈവിധം അനാശാസ്യകേന്ദ്രം പ്രവർത്തിക്കുന്നുണ്ടെന്ന് എളമക്കര പൊലീസിന് ലഭിച്ച വിവരമാണ് നിർണായകമായത്. പരിശോധനയിൽ ഇടപ്പള്ളിയിൽ നിന്ന് അക്‌ബർ അലിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

എന്നാൽ ഇവിടെ സ്ത്രീകൾ ആരും തന്നെ ഉണ്ടായിരുന്നില്ല. വിശദമായി ചോദ്യംചെയ്‌തപ്പോഴാണ് സൗത്ത് റെയിൽവേ സ്‌റ്റേഷന് സമീപം മറ്റൊരു ‘ബ്രാഞ്ച്” ഉണ്ടെന്ന് ഇയാൾ വെളിപ്പെടുത്തിയത്. വൈകിട്ട് ഇവിടെ നടത്തിയ പരിശോധനയിലാണ് സ്ത്രീകളെ രക്ഷിപ്പെടുത്തിയത്. കൊച്ചി ന​ഗരത്തിൽ അനാശാസ്യ കേന്ദ്രങ്ങൾ വ്യാപകമെന്ന പരാതി നേരത്തേ തന്നെ ഉയർന്നിരുന്നു. മസാജ് കേന്ദ്രങ്ങളുടെ മറവിലും പെൺവാണിഭ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

ഇത്തരത്തിലുള്ള മസാജ് സെന്ററുകളിൽ അധികവും യാതൊരു ലൈസൻസുകളും ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. കൊച്ചിയിൽ മാത്രം ഇത്തരത്തിൽ നൂറിലധികം കേന്ദ്രങ്ങളുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ആകർഷകമായ പേരുകളും പരസ്യബോർഡുകളും വച്ചാണ് തട്ടിപ്പുകാർ ഉപഭോക്താക്കളെ ആകർഷിക്കുന്നത്.

Tags: sex racketAkbar Alikochicrime
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

Kerala

കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ ഏഴാം ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

Kerala

കൊലക്കേസ് പ്രതി ജയിലിൽ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ; ഒത്താശ ചെയ്ത് നൽകി ജയിൽ അധികൃതർ

പുതിയ വാര്‍ത്തകള്‍

ബലൂചിസ്ഥാനിൽ എട്ട് ദിവസത്തിനുള്ളിൽ 26 പാക് സൈനികരെ വധിച്ചതായി ബി‌എൽ‌എ : പട്ടാള വാഹനങ്ങളും ചെക്ക്‌പോസ്റ്റുകളും ആക്രമിച്ച് തകർത്തു

വന്ദേമാതരത്തെ അപമാനിച്ച സംഭവം: പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

മോഹൻലാൽ നായകനായ അതിമനോഹരത്തിന്റെ ഷൂട്ടിംഗിന് ശബരിമലയിൽ അനുമതി നിഷേധിച്ച് വനംവകുപ്പ്

പശ്ചിമബംഗാളിൽ ഹോട്ടലിൽ തീപിടിത്തം : ഏഴ് മരണം

റഷ്യൻ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ വ്യവസായി ലക്ഷ്മി മിത്തലിന്റെ യുക്രൈൻ സ്റ്റീൽ പ്ലാന്റിന് നാശനഷ്ടം, രണ്ടു മരണം

സ്ലീപ്പർ ടിക്കറ്റുമായി എസി കോച്ചിൽ കയറി എഎസ്ഐയെ ബ്ലേഡ് കൊണ്ട് ആക്രമിച്ച നടി അന്തര ബാനർജിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു

വന്ദേമാതരത്തെ എതിര്‍ത്തവരാണ് ഭാരതത്തെ വിഭജിച്ചത്: കാ. ഭാ. സുരേന്ദ്രന്‍

വികസിത ഭാരതത്തിന് നമ്മുടെ പങ്ക് എന്താണെന്ന് സ്വയം നിര്‍ണയിക്കണം: എം. രാധാകൃഷ്ണന്‍

കുടലിലെ ക്യാൻസറിനെ പ്രതിരോധിക്കാൻ ഇവ ഭക്ഷണത്തിൽ ശീലമാക്കുക : കീമോ കഴിഞ്ഞവർക്കും ഫലപ്രദം

ആര്‍എസ്എസ് തിരുവനന്തപുരം ഗ്രാമജില്ലയുടെ ആഭിമുഖ്യത്തില്‍ മണിവിള ഗോള്‍ഡന്‍ പാലസില്‍ നടന്ന 'സങ്കല്‍പ്പ് 2026' ന് കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ തിരിതെളിക്കുന്നു. എം. രാധാകൃഷ്ണനന്‍, രശ്മി അയിഷ സമീപം

യുവതയുടെ ഹൃദയം തൊട്ട് സങ്കല്‍പ്പ് 2026

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.