Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യേശുദാസിനെ പാദപൂജ ചെയ്യുന്ന എസ്.പി. ബാലസുബ്രഹ്മണ്യം….വിജയം സ്വന്തം കഴിവെന്ന അഹങ്കാരമല്ല, ഗുരുക്കന്മാരുടെ പുണ്യമെന്ന എളിമയുടെ സംസ്കാരമിത്

എസ്. പി. ബാലസുബ്രഹ്മണ്യം എന്ന വിഖ്യാത സംഗീതജ്ഞന്‍ അദ്ദേഹം ഗുരുവെന്ന് കരുതുന്ന യേശുദാസിനെ പാദപൂജ ചെയ്യുന്ന ഫോട്ടോയും വീഡിയോയും വൈറലായി പ്രചരിക്കുകയാണ്. പാദപൂജ ഗുരുതരമായ ഒരു കുറ്റമായി കേരളത്തില്‍ പ്രചരിക്കുന്നതിനിടയിലാണ് ഈ വീഡിയോയും ഫോട്ടോയും സമൂഹമാധ്യമങ്ങളില്‍ ഏറെപ്പേര്‍ പങ്കുവെയ്‌ക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2025, 12:48 am IST
in Kerala, India, Entertainment
ഗുരുവിന് പാദപൂജ ചെയ്യുന്ന എസ്.പി; യേശുദാസിന്‍റെ പാദം കഴുകുന്ന എസ്.പി. ബാലസുബ്രഹ്മണ്യം (ഇടത്ത്) യേശുദാസിന്‍റെ പാദങ്ങളില്‍ നമസ്കരിക്കുന്ന എസ് പി (വലത്ത്)

ഗുരുവിന് പാദപൂജ ചെയ്യുന്ന എസ്.പി; യേശുദാസിന്‍റെ പാദം കഴുകുന്ന എസ്.പി. ബാലസുബ്രഹ്മണ്യം (ഇടത്ത്) യേശുദാസിന്‍റെ പാദങ്ങളില്‍ നമസ്കരിക്കുന്ന എസ് പി (വലത്ത്)

തിരുവനന്തപുരം: എസ്. പി. ബാലസുബ്രഹ്മണ്യം എന്ന വിഖ്യാത സംഗീതജ്ഞന്‍ അദ്ദേഹം ഗുരുവെന്ന് കരുതുന്ന യേശുദാസിനെ പാദപൂജ ചെയ്യുന്ന ഫോട്ടോയും വീഡിയോയും വൈറലായി പ്രചരിക്കുകയാണ്. പാദപൂജ ഗുരുതരമായ ഒരു കുറ്റമായി കേരളത്തില്‍ പ്രചരിക്കുന്നതിനിടയിലാണ് ഈ വീഡിയോയും ഫോട്ടോയും സമൂഹമാധ്യമങ്ങളില്‍ ഏറെപ്പേര്‍ പങ്കുവെയ്‌ക്കുന്നത്.

ദ ഹിന്ദു എന്ന ഇടതുപക്ഷ ദിനപത്രം തന്നെയാണ് ഈ പാദപൂജയുടെ വീഡിയോ യൂട്യൂബില്‍ എട്ട് വര്‍ഷം മുന്‍പ് പങ്കുവെച്ചിരിക്കുന്നത് എന്നതും ചരിത്രത്തിന്റെ ഒരു കാവ്യനീതിയാകാം. ഇന്ന് എസ്.പി. ബാലസുബ്രഹ്മണ്യം ജീവിച്ചിരിപ്പില്ല. എട്ട് വര്‍ഷം മുന്‍പാണ് ഈ പാദപൂജാ ചടങ്ങ് ചെന്നൈയില്‍ നടന്നത്. ഒരു മികവാര്‍ന്ന സംസ്കാരത്തിന്റെ ഭാഗമായ ചടങ്ങാണിത്. വിജയം കൈവരുന്നത് സ്വന്തം കഴിവുകൊണ്ടാണെന്ന അഹന്ത നിറഞ്ഞ ചിന്തയ്‌ക്ക് പകരം, അത് നമ്മുടെ ഗുരുക്കന്മാരുടെ പുണ്യം കൊണ്ടാണെന്ന എളിമയുടെ സംസ്കാരം. കേരളത്തില്‍ ഇടത് ആശയങ്ങളും ജിഹാദി ആശയങ്ങളും ചേര്‍ന്ന് നശിപ്പിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ആണ് ഇന്ന് കേരളത്തില്‍ പാദപൂജ ചര്‍ച്ചയാകുന്നത്.

ഈ വീഡിയോയില്‍ എസ് പി ബാലസുബ്രഹ്മണ്യം യേശുദാസിന്റെ കാല്‍ കഴുകുന്നതിന് മുന്‍പ് നടത്തുന്ന ഒരു പ്രസംഗമുണ്ട്. സദസ്സിലിരിക്കുന്നവരുടെ പാദപത്മങ്ങളെ വണങ്ങിയാണ് എസ് പി പ്രസംഗം ആരംഭിക്കുന്നത് തന്നെ. സരസ്വതീസാക്ഷാല്‍ക്കാരം പോലെ ഗുരുത്വം തനിക്കുണ്ടെന്ന് തോന്നുന്നു എന്നും എസ് പി പറയുന്നു. ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാത്ത തനിക്ക് സിനിമാസംഗീതത്തില്‍ 50 വര്‍ഷം പിടിച്ചുനില്‍ക്കാന്‍ സാധിച്ചത് തന്റെ ഗുരുക്കന്മാരുടെ അനുഗ്രഹം കൊണ്ടാണെന്നാണ് ബാലസുബ്രഹ്മണ്യം പറയുന്നത്. ആരാണ് ആ ഗുരുക്കന്മാരെന്നോ? യേശുദാസ്, എസ്. ജാനകി, പി.സുശീല എന്നിവര്‍. അതാണ് ആ എളിമയുടെ സംസ്കാരം. സാര്‍ വിളിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും യേശുദാസിന്റെ അണ്ണാ എന്ന് വിളിക്കാനാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്നും എസ് പി. ബാലസുബ്രഹ്മണ്യം പ്രസംഗത്തില്‍ പറയുമ്പോള്‍ ആ എളിമയിലൂടെ അദ്ദേഹത്തിന്റെ മഹത്വം തന്നെയാണ് വെളിപ്പെടുന്നത്.

നാല് വര്‍ഷം മുന്‍പ് ഇടത് പക്ഷത്തിന്റെ കൈരളി ചാനല്‍ നടത്തിയ പരിപാടിയില്‍ ഇപ്പോഴത്തെ സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി കൂടി ഇരിക്കുന്ന സ്റ്റേജില്‍ എസ് പി ബാലസുബ്രഹ്മണ്യം യേശുദാസിന്റെ കാല്‍ തൊട്ട് വന്ദിക്കുന്നുണ്ട്. ആ ചടങ്ങില്‍ യേശുദാസ് എസ് പിയുമായുള്ള ആത്മബന്ധത്തിന്റെ ആഴം വിശദീകരിക്കുന്നുണ്ട്. പാരീസില്‍ പണ്ട് ഒരു സംഗീത പരിപാടിയില്‍ പങ്കെടുത്ത ശേഷം ഭക്ഷണം പോലും കിട്ടാതെ വന്ന സംഭവം യേശുദാസ് വിവരിക്കുന്നുണ്ട്. എപ്പോഴും കുക്കര്‍ കൂടെ കൊണ്ടു നടക്കുന്ന എസ് പി അതില്‍ പാചകം ചെയ്ത ഭക്ഷണത്തിന്റെ ഒരു പങ്ക് യേശുദാസിന് കൂടി നല്‍കിയപ്പോള്‍ തന്റെ കണ്ണ് നിറഞ്ഞുപോയ സംഭവം യേശുദാസ് വിവരിക്കുന്നുണ്ട്. ഈ കഥ യേശുദാസ് പറയുമ്പോള്‍ കണ്ണീര്‍ തുടക്കുന്ന എസ് പിയെയും കാണാം. തങ്ങള്‍ രണ്ടുപേരും ഭൂമിയുടെ ഗര്‍ഭപാത്രത്തില്‍ ഒന്നാണെന്നും അതാണ് ആ ആത്മബന്ധമെന്നും യേശുദാസ് പറയുന്നു. ഒരേ രംഗത്ത് മത്സരിക്കുകയാണെങ്കിലും അവര്‍ തമ്മിലുള്ള ആ ബന്ധത്തിന്റെ ശുദ്ധിയാണ് യേശുദാസ് വിവരിക്കുന്നത്.

 

Tags: PadapujaSP BalasubramanyamkeralaMusiccpimv sivankuttyYesudasSP BalasubrahmaniamPadapooja
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാളിലും ബക്രീദ് 28ന്; അവധി, മുൻ ദിവസങ്ങളിലെ അവധികൾ റദ്ദാക്കി, കേരളത്തിൽ അവധി കൂട്ടി

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കേരളത്തിലേക്കുള്ള സ്പെഷ്യല്‍ ട്രെയിനുകള്‍ ജൂണിലേക്ക് നീട്ടി

Kerala

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ ‘രണ്ടുവർഷക്കാർക്ക്’ ഇനിമുതൽ പെൻഷനില്ല

Kerala

ആര്യാരാജേന്ദ്രനെ തന്റെ കാറില്‍ കയറ്റിയപ്പോള്‍ കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്ന് ശിവന്‍ കുട്ടി…ഇത്ര വേണമായിരുന്നോ?

Kerala

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പുതിയ വാര്‍ത്തകള്‍

ബക്രീദിന് പശുക്കളെ കൊല്ലാൻ പാടില്ല, കന്നുകാലി കശാപ്പിലോ കള്ളക്കടത്തിലോ ഏർപ്പെട്ടിരിക്കുന്ന ആരെയും വെറുതെ വിടില്ല: മുന്നറിയിപ്പുമായി മഹാരാഷ്‌ട്ര സർക്കാർ

ഫസൽ വധക്കേസ്: തൊണ്ടിമുതലായ രക്തം പുരണ്ട തൂവാല കാണാതായതിൽ റിപ്പോര്‍ട്ട് തേടി കൊച്ചി സിബിഐ കോടതി

ആ സീറ്റും ബിജെപിയിലേക്ക്, ബംഗാളിൽ ആകെ എംഎൽഎമാർ 207 ആകുന്നു

ഇന്ധനവിലക്കയറ്റവും ഭാരത സമ്പദ്‌വ്യവസ്ഥയും; രാഷ്‌ട്രീയത്തിനപ്പുറമുള്ള യാഥാര്‍ത്ഥ്യങ്ങള്‍

‘ബോധം കെടുത്തിയ നമ്മുടെ വസ്ത്രം പോലും അഴിക്കാന്‍ അവിടെ സ്ത്രീകളുണ്ടായിരുന്നു’ ; പെണ്‍വാണിഭത്തിന് ഇരയായ പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കെടാന്‍ നേരം കരിന്തിരി കത്തും

എബോള: കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യയുടെ മുന്നറിയിപ്പ്

ഗാർഹിക പീഡനം: കാസര്‍ഗോഡ് ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് 24കാരി ആസിഡ് കുടിച്ച് ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

കേരളത്തിൽ നടപ്പിലാക്കാൻ യുഡിഎഫ് പാടുപെടുമ്പോൾ പശ്ചിമ ബംഗാൾ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചു , സ്മാർട്ട് കാർഡും പുറത്തിറക്കി

ഈ പത്ത് ഭക്ഷണങ്ങൾ 50 കളിലും മുഖത്തിന്റെ പ്രായത്തെ കുറച്ചു കാണിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.