Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഷാങ്ഹായ് സമ്മേളനം: ഇന്ത്യന്‍ വിദേശകാര്യമന്ത്രി ചൈനയിലേക്ക്; പങ്കെടുക്കുന്നത് അഞ്ച് വര്‍ഷത്തിന് ശേഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2025, 09:47 am IST
in News

ന്യൂഡല്‍ഹി: അഞ്ചു വർഷത്തിനു ശേഷം ചൈന സന്ദർശിക്കാനൊരുങ്ങി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ. ജൂലൈ 14, 15 തീയതികളിലായി തിയാൻജിനിൽ നിശ്ചയിച്ചിരിക്കുന്ന വിദേശകാര്യമന്ത്രിമാരുടെ ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. 2020ൽ ചൈനയുമായി അതിര്‍ത്തി സംഘര്‍ഷം ഉണ്ടായതിന് ശേഷം ഇതാദ്യമായാണ് വിദേശകാര്യ മന്ത്രിയുടെ ചൈനാ സന്ദർശനം.

ദീര്‍ഘകാലമായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കത്തിന് പരിഹാരം കാണുന്നതിനും ബന്ധം സാധാരണ നിലയിലാക്കുന്നതിനുമായി മുതിര്‍ന്ന ഇന്ത്യന്‍, ചൈനീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ നടക്കുന്ന ചര്‍ച്ചകളുടെ ഭാഗമായാണ് അദ്ദേഹം ചൈനയിലെത്തുന്നത്. ഞായറാഴ്‌ച സിംഗപ്പൂരിലേക്കും, ശേഷം ചൈനയിലേക്കും മൂന്ന് ദിവസത്തെ സന്ദർശനം നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

“ജൂലൈ 13 മുതൽ 15 വരെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സിംഗപ്പൂരും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയും സന്ദർശിക്കും,” വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സിംഗപ്പൂരിലെത്തുന്ന ജയശങ്കര്‍ ഉന്നത നേതാക്കളുമായി ചര്‍ച്ച നടത്തുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും. തുടർന്ന്, ടിയാൻജിനിൽ നടക്കുന്ന എസ്‌സി‌ഒ കൗൺസിൽ ഓഫ് ഫോറിൻ മിനിസ്റ്റേഴ്‌സ് മീറ്റിംഗിൽ (സിഎഫ്എം) പങ്കെടുക്കാൻ വിദേശകാര്യ മന്ത്രി ചൈന സന്ദര്‍ശിക്കുമെന്നും മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു.

ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെടെ ഒൻപത് സ്ഥിര അംഗരാജ്യങ്ങൾ അടങ്ങുന്നതാണ് ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ. എസ്‌സിഒയുടെ നിലവിലെ അധ്യക്ഷൻ ചൈനയാണ്. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് (എൻഎസ്എ) ഡോവൽ കഴിഞ്ഞ വർഷം ഡിസംബറിൽ ബീജിംഗ് സന്ദർശിക്കുകയും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി അതിർത്തി വിഷയത്തിൽ പ്രത്യേക പ്രതിനിധികളുടെ (എസ്ആർ) ചർച്ച നടത്തുകയും ചെയ്‌തിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ വിദേശകാര്യ മന്ത്രിയും ചൈന സന്ദര്‍ശിക്കുന്നത്.

കഴിഞ്ഞ ബ്രിക്‌സ് ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡൻ്റ് ഷി ജിന്‍പിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ബ്രിക്‌സ് ഉച്ചകോടിക്കിടെയാണ് ഇരുവരും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയത്. അഞ്ച് വര്‍ഷത്തിനിടെ നടക്കുന്ന ആദ്യ ഉഭയകക്ഷി ചര്‍ച്ചയാണിത്. ലഡാക്കിലെ നിയന്ത്രണരേഖയിലെ സേനാപിന്മാറ്റം ഉള്‍പ്പെടെയുള്ള നിര്‍ണായക തീരുമാനങ്ങള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്‌ചയാണെന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു.

ഇരു രാജ്യങ്ങളുടേയും സമാധാനത്തിനെന്ന പോലെ ആഗോള സമാധാനത്തിനും സുസ്ഥിരതയ്‌ക്കും പുരോഗമനത്തിനും ഇന്ത്യ-ചൈന സഹകരണം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മോദി പറഞ്ഞിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി അതിര്‍ത്തിയില്‍ തുടരുകയായിരുന്ന പ്രശ്‌നങ്ങളില്‍ സമവായമെത്തിയതിനെ ഇന്ത്യ സ്വാഗതം ചെയ്യുന്നു. അതിര്‍ത്തിയില്‍ ശാന്തിയും സ്ഥിരതയും പുലര്‍ത്തേണ്ടതിലായിരിക്കണം നമ്മുടെ മുന്‍ഗണന. പരസ്‌പര വിശ്വാസം, ബഹുമാനം എന്നിവയായിരിക്കണം സഹകരണത്തിന്റെ അടിസ്ഥാനമെന്നും അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു.

Tags: chinaExternal Affairs Minister S JaishankarShanghai ConferenceIndian Foreign Minister
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ ശത്രുക്കള്‍ രണ്ടായിരുന്നു- ചൈനയും പാകിസ്ഥാനും; ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയ്‌ക്ക് ഒരു മൂന്നാം ശത്രുവുണ്ട്- തുര്‍ക്കി

India

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

India

ചൈനയിലെ കൽക്കരി ഖനി അപകടത്തിൽ 90-ലധികം പേർ മരിച്ച സംഭവം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Defence

ഓപ്പറേഷൻ സിന്ദൂരിൽ ചൈനീസ് ആയുധങ്ങൾ കാരണം മാനം പോയി ; ഇനി തുർക്കിയുടെ ആയുധങ്ങൾ മതിയെന്ന് പാകിസ്ഥാൻ : വാങ്ങുന്നത് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ

News

ചൈനയിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം, 82 പേർ കൊല്ലപ്പെട്ടു, കാണാതയവർക്കായി തിരച്ചിൽ തുടരുന്നു

പുതിയ വാര്‍ത്തകള്‍

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.