കൊച്ചി ; ഭാരതാംബയുടെ മുഖം സാരിയുടുത്ത ഒരു സ്ത്രീയുടെതാവാൻ ഒരു പാട് കാരണങ്ങളുണ്ടെന്ന് നടൻ ഹരീഷ് പേരടി . സുഷമ സ്വരാജിന്റെ ചിത്രം പങ്ക് വച്ചാണ് താരത്തിന്റെ പോസ്റ്റ്. ‘ ഞാൻ എന്റെ ചികിത്സയ്‌ക്കായി വിദേശരാജ്യങ്ങളിൽ പോയാൽ എന്റെ രാജ്യത്തെ ഡോക്ടർമാരിലും, ആശുപത്രികളിലും എന്റെ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടും ‘ – എന്ന സുഷമസ്വരാജിന്റെ വാക്യവും ചിത്രത്തിനൊപ്പമുണ്ട്.
‘ ഭാരതാംബയുടെ മുഖം സാരിയുടുത്ത ഒരു സ്ത്രിയുടെതാവാൻ ഒരു പാട് കാരണങ്ങളുണ്ട് കുഞ്ഞിമക്കളെ…..അതിലൊന്നാണിത്…ഇത്തരം ലക്ഷകണക്കിന് അമ്മമാരുടെ മനസ്സുരുക്കമാണ് ഈ രാജ്യം..ഭാരത് മാതാകീ ജയ്…‘
വൃക്ക രോഗം വന്നപ്പോൾ വിദേശത്തെ ചികിത്സിക്കാൻ പലരും നിർദേശിച്ചെങ്കിലും തന്റെ ചികിത്സ ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ മതിയെന്നും, തനിക്ക് അതിൽ വിശ്വാസമുണ്ടെന്നുമാണ് സുഷമസ്വരാജ് പറഞ്ഞത്.
















