Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഈ കിരീടത്തിന് നൂറ്റാണ്ടുപഴക്കം, കഥകളിയിലെ ആ വിപ്ലവത്തിനുമുണ്ട് അത്രത്തോളം, കലാകേരളത്തിന്റെ സ്വത്ത്…

ശ്രീവത്സൻ തീയ്യാടി by ശ്രീവത്സൻ തീയ്യാടി
Jul 7, 2025, 01:25 pm IST
in Special Article
പൈതൃക സമ്പത്തായ കഥകളിക്കോപ്പുകൾ

പൈതൃക സമ്പത്തായ കഥകളിക്കോപ്പുകൾ

പുരുഷായുസ്സെന്നാൽ 120 കൊല്ലമാണെന്നാണ് പ്രമാണമെങ്കിൽ അതിലധികം പ്രായമുള്ളൊരു കേശഭാരകിരീടം അരങ്ങൊഴിഞ്ഞുറങ്ങുകയാണ് പാലക്കാട്ട് പട്ടാമ്പിയ്‌ക്ക്ടുത്തുള്ളൊരു പൈതൃകഗ്രാമത്തിൽ. അന്തരിച്ച കഥകളിനടൻ കോട്ടയ്‌ക്കൽ അപ്പുനായരുടെ വാവനൂരെ വീട്ടിൽ ആറുദശാബ്ദമായി കോപ്പുപെട്ടിയിൽ വിശ്രമനിദ്രയിലാണ് കുമിഴിൽ കടഞ്ഞ് പ്രകൃതിദത്തമായ ഉരുപ്പടികളിൽ തീർത്തിട്ടുള്ള ഈ ശിരോലങ്കാരം.

ഭാരതപ്പുഴവക്കത്തെ തൃത്താലയ്‌ക്കുതെക്ക് കൂറ്റനാടിനും കൂട്ടുപാതയ്‌ക്കും ഇടയിലാണ് വള്ളുവനാടൻ ഗ്രാമമായ വാവനൂർ. അവിടെ മങ്ങാട്ടു വീട്ടിൽ കഴിഞ്ഞ ദിവസം പകലത്തെ സംസാരത്തിനൊടുവിലാണ്, വിഷയാവതരണത്തിനു പിന്നാലെ, ആതിഥേയൻ അകായിലേക്കാനയിച്ച് ഈ പുരാശേഖരം കാട്ടിത്തന്നത്. മേശമേൽ നിരത്തിയിരുന്ന പുരുഷവേഷക്കോപ്പിനു നടുവിൽ പത്തൊൻപതാംനൂറ്റാണ്ടിലേതെന്നു കരുതാവുന്ന കഥകളിക്കിരീടം നായകപ്രൗഢിയിൽ.

കഥകളിയാശാൻ അപ്പുനായർ

ഇന്നേക്ക്, 2025 ജൂലൈ 7 ന്, മുപ്പത്തിയഞ്ചുകൊല്ലംമുമ്പ്, 1990ൽ, അന്തരിച്ച അപ്പു നായരുടെ ജന്മശതാബ്ദിയാണ് ഇപ്പോൾ എന്നത് ആകസ്മികം. വയസ്സ് 65 ഉള്ളപ്പോൾ മരിച്ച കളിയാശാൻ (കറുപ്പുംവെളുപ്പും ഫോട്ടോ) പിറന്നത് 1925ൽ. അദ്ദേഹത്തിന്റെ മൂത്തമകൻ എം. മുരളീധരൻ ആണ് ഇപ്പോൾ ഗൃഹനാഥൻ. അച്ഛൻ കലാപരമായി പ്രവർത്തിച്ചുപോന്ന പി.എസ്.വി. നാട്യസംഘം നടത്തുന്ന കോട്ടയ്‌ക്കൽ ആര്യവൈദ്യശാലയിൽ വാഹനവിഭാഗത്തിൽ ഉദ്യോഗസ്ഥനായിരുന്നു ഇപ്പോൾ 67 വയസ്സുള്ള മുരളീധരൻ. അപ്പുനായരുടെ അനുജസ്ഥാനീയനാണ് കഥകളിസഹപ്രവർത്തകൻ കൂടിയായിരുന്ന കോട്ടയ്‌ക്കൽ ഗോപിനായർ. ഒരേനാട്ടുകാർ. 2023 സെപ്തംബർ ഒടുവിൽ ഗോപിനായർ 97 വയസ്സിൽ വിയോഗം. (അദ്ദേഹത്തിന്റെയും നൂറാം ജന്മവാർഷികമടുക്കുകയാണ്). ഇരുവരുടെയും പൊതുഗുരുനാഥൻ വാഴേങ്കട കുഞ്ചു നായർ (1909-81).

അപ്പുനായർ പൂതന (കരി) വേഷത്തിൽ

അപ്പുനായരുടെ അച്ഛനും കഥകളിനടൻ. വാവനൂരിന് രണ്ടരനാഴിക തെക്ക് പെരിങ്ങോട്ടെ പൂമുള്ളി മനയ്‌ക്കലെ കഥകളിയോഗത്തിൽ അംഗമായിരുന്ന ശങ്കുണ്ണി നായർ. കുഞ്ചുനായരുടെ ഗുരു പട്ടിക്കാംതൊടി രാവുണ്ണി മേനോൻ (1880-1948) എന്ന കല്ലുവഴിശൈലീവല്ലഭന്റെ സമകാലികനായിരുന്നു പൂമുള്ളി ശങ്കുണ്ണി നായർ. മിനുക്കുചിത്രം ശങ്കുണ്ണിനായർ ലളിത വേഷം കെട്ടിയാടി ഒടുവിൽ പൂതനയായി മാറുന്ന വേളയിൽ ‘കരി’തേച്ച നേരത്തെയാണ്: മങ്ങാട്ടെ ഉയുമ്മറത്ത് ചുവരിൽ ചില്ലിട്ടുള്ള ദൃശ്യം.

അത്യപൂർവമായ കിരീടം

പരക്കെ തൊടിയിലും പാടത്തുമായുണ്ടായിരുന്ന കൃഷിയാദായത്തിന്റെ സമൃദ്ധിയിൽ ശങ്കുണ്ണി നായർ യൗവനത്തിനുച്ചിയിൽ പ്രൗഢിയും പ്രമാണിത്വവും പ്രസിദ്ധിയുമുള്ള പൂമുള്ളി മനയുടെ ‘മൂക്കിനുകീഴിൽ’ സ്വന്തമായി കഥകളിക്കളരി തുടങ്ങി. ആറ് ആൺമക്കളെയും രണ്ടുപെൺകുട്ടികളേയും പ്രദേശത്തെ കുട്ടികളേയും വീട്ടുവളപ്പിലെ തൊഴുത്തുചേർന്നുള്ള കയ്യാലയിൽ ചൊല്ലിയാടിക്കാൻ തുടങ്ങി. ചുറ്റുവട്ടത്തുനിന്ന് പാട്ടുകാരും മേളക്കാരും കൂടി. പുത്രൻ അപ്പുനായരും മരുമകൻ നാരായണൻ നായരും അളിയൻ ഗോപിനായരും കഥകളിക്കായി ശങ്കുണ്ണി നായരുടെ കളരിയിൽ ചേർന്നു.

അക്കാലത്ത് പൊതുവെ രാജ്യത്താകമാനം നിലനിന്നിരുന്ന ദാരിദ്ര്യമായിരുന്നു കേരളത്തിലെ കഥകളിലോകത്തിനു യുവപ്രയോക്താക്കളെ സമ്മാനിച്ചിരുന്നത്. വിശപ്പു മാറ്റാൻ കലാപഠനം. അതിനുവിരുദ്ധമായി, സമ്പന്ന തറവാട്ടിലെ അപ്പുവും ഗോപിയും കുറേക്കൂടി വ്യവസ്ഥാപിതമായ അഭ്യസനത്തിനായി 45 കിലോമീറ്റർ വടക്ക് നാട്യസംഘത്തിൽ കഥകളിവിദ്യാർത്ഥികൾക്കായി പരുവപ്പെട്ടു. സഹപാഠികൾ സ്‌റ്റൈപ്പെൻഡ് വാങ്ങിയിരുന്നപ്പോൾ ഇവരിരുവർ അങ്ങോട്ട് ഫീസ് കൊടുത്തഭ്യസിച്ചു. തുടർന്നവിടെ അദ്ധ്യാപകരായി, അടുത്തൂൺപറ്റി.

ഇപ്പോഴത്തെ തലമുറ ലേഖകനൊപ്പം

മുമ്പ്, സ്വദേശത്ത്, ശങ്കുണ്ണിനായർ അവനവനൗന്നത്യത്തിൽ പറഞ്ഞുണ്ടാക്കിച്ചതാണ് ചിത്രത്തിൽ കാണുന്ന കേശഭാരകിരീടമടക്കം കോപ്പുകൾ. ശില്പി ആരെന്ന് സൂക്ഷ്മമറിയില്ല കുടുംബത്തിൽ ഇന്നുള്ളയാർക്കും, എന്നെ സദസ്സിന് ക്ഷണിച്ച വെട്ടത്തിൽ സുധാകരനടക്കം. ഗോപിനായരുടെ പുത്രനാണ് സുധാരൻ.

മുരളീധരൻ

ശങ്കുണ്ണി നായർ, പ്രായം ചെല്ലേ, ഏതാണ്ട് 1950കളുടെ മദ്ധ്യത്തിൽ, ഇപ്പറഞ്ഞ ആടയാഭരണങ്ങൾ മകനു കൊടുത്തു. കിരീടമാകട്ടെ, കല്ലും മയിൽപ്പീലിത്തണ്ടും വണ്ടോടും അടക്കം പഴയതരം സാമഗ്രികളിൽ രൂപപ്പെടുത്തിയെടുത്തിട്ടുള്ളതാണ്. ജീവിത സായാഹ്നത്തിൽ കേശഭാരം മകൻ അപ്പുവിന് ഔപചാരികമായി അരങ്ങത്തുവച്ച് കൈമാറിയ ശങ്കുണ്ണിനായർ തെല്ലു വർഷങ്ങൾക്കപ്പുറം 1965ൽ അന്തരിച്ചു.

 

അതിന് അരപുരുഷായുസ്സിനിപ്പുറവും കിരീടം അതുപടി ഭദ്രം. പതിറ്റാണ്ടുകൾ ചെല്ലേ അതിന്റെ മൂല്യം കൂടുതൽക്കൂടുതൽ അറിഞ്ഞുവരുന്നു മകൻ മുരളീധരൻ എന്ന അനന്തരാവകാശി. അറുപത്തിയേഴുകാരനായ അദ്ദേഹം മുത്തച്ഛനാണ്.
വീട്ടിലെ പേരമകൾക്ക് ഈ ചരിത്രങ്ങളുടെ മൂല്യമറിയാൻ പ്രായമായിട്ടില്ല. എന്നാൽ സമകാലിക സാംസ്്കാരികലോകം അറിയാതെപൊയ്‌ക്കൂടാ ഈ മഹച്ചരിതം എന്ന ആഗ്രഹത്തിലാണ് അപ്പുനായരാശാന്റെ നൂറാം പിറന്നാൾവേളയിൽ മങ്ങാട്ട് തറവാട്ടുകാർ.

(ശ്രീവത്സൻ തീയ്യാടി, കലാകാരനും കലാനിരൂപകനായ മാധ്യമപ്രവർത്തകനുമാണ്)

Tags: Centuries oldCultural legacyKathakalikeralaArtRevolutionCrownTraditionSpecialHeritage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.