Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ് താക്കറെ-ഉദ്ധവ് താക്കറെ കൈകോര്‍ക്കല്‍; പിന്നില്‍ കളിക്കുന്നത് ശരത് പവാറും കോണ്‍ഗ്രസും

ശിവസേന നേതാവ് ഉദ്ധവ് താക്കറെയും മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന (എംഎന്‍എസ്) നേതാവ് രാജ് താക്കറെയും തമ്മിലുള്ള കൂടിച്ചേരലിന് പിന്നില്‍ കളിക്കുന്നത് ശരത് പവാറും കോണ്‍ഗ്രസും. 2019ല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപിയെ മാറ്റിനിര്‍ത്തി, ഉദ്ധവ് താക്കറെയ്‌ക്ക് അധികാരത്തിന്റെ അപ്പക്കഷണം വലിച്ചെറിഞ്ഞുകൊടുത്ത് അന്ന് ഭരണം കയ്യടക്കിയ ശരത് പവാറും മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസ് നേതാക്കളും അതേ തന്ത്രം തന്നെ വീണ്ടും പ്രയോഗിക്കുന്നു. 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2025, 07:06 pm IST
in India

മുംബൈ: ശിവസേന നേതാവ് ഉദ്ധവ് താക്കറെയും മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന (എംഎന്‍എസ്) നേതാവ് രാജ് താക്കറെയും തമ്മിലുള്ള കൂടിച്ചേരലിന് പിന്നില്‍ കളിക്കുന്നത് ശരത് പവാറും കോണ്‍ഗ്രസും. 2019ല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപിയെ മാറ്റിനിര്‍ത്തി, ഉദ്ധവ് താക്കറെയ്‌ക്ക് അധികാരത്തിന്റെ അപ്പക്കഷണം വലിച്ചെറിഞ്ഞുകൊടുത്ത് അന്ന് ഭരണം കയ്യടക്കിയ ശരത് പവാറും മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസ് നേതാക്കളും അതേ തന്ത്രം തന്നെ വീണ്ടും പയറ്റുകയാണ്.

അച്ഛന്റെ അജണ്ട നടപ്പാക്കുന്ന മകള്‍ സുപ്രിയ സുലെയെ നോക്കൂ:

#WATCH | Mumbai: Shiv Sena (UBT) chief Uddhav Thackeray's son and party leader Aaditya Thackeray, Maharashtra Navnirman Sena (MNS) chief Raj Thackeray's son and party leader Amit Thackeray also present at the stage where both parties are holding a joint rally after the… pic.twitter.com/ACD5u9aOaD

— ANI (@ANI) July 5, 2025

ശനിയാഴ്ച നടന്ന ഉദ്ധവ് താക്കറെ-രാജ് താക്കറെ സംഗമയോഗത്തില്‍ പങ്കെടുത്ത ശരത് പവാറിന്റെ മകള്‍ സുപ്രിയാ സുലേ പുത്തന്‍തലമുറക്കാരായ ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയെയും രാജ് താക്കറെയുടെ മകന്‍ അമിത് താക്കറെയും ചേര്‍ത്തുനിര്‍ത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ശരത് പവാര്‍ നടത്തുന്ന ഗൂഢമായ നീക്കങ്ങളുടെ തുടര്‍ച്ചയാണ് സുപ്രിയാ സുലേയുടെ നീക്കം.

ആദിത്യതാക്കറെയെ രാജ് താക്കറെയുടെ അരികില്‍ കൊണ്ടുനിര്‍ത്തുകയാണ് സുപ്രിയാ സുലേ. മാത്രമല്ല, ഈ നീക്കങ്ങളുടെ പിന്നാലെ ശരത് പവാറും രാജ് താക്കറെയും ഉദ്ധവ് താക്കറെയും ആസൂത്രണം ചെയ്ത മറ്റൊരു കലാപരിപാടിയും അരങ്ങ് തകര്‍ക്കുന്നു. മറാത്താ ഭാഷാവിവാദം ആളിക്കത്തിക്കാനുള്ള ശ്രമമാണിത്. ബൃഹന്‍മയി മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) തെരഞ്ഞെടുപ്പിന് മുന്നോടിയായി പരമാവധി മറാത്താവികാരം ആളിക്കത്തിക്കുകയാണ് രാജ് താക്കറെയുടെ എംഎന്‍എസ് പ്രവര്‍ത്തകര്‍. സാമ്പത്തിക നിക്ഷേപകനും ഓഹരി ദല്ലാളുമായ സുഷീല്‍ കേഡയുടെ ഓഫീസിന് നേരെ കല്ലെറിയുന്നതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ കാണാം. രാജ് താക്കറെയുടെ കടുത്ത പെരുമാറ്റദൂഷ്യത്തില്‍ പ്രതിഷേധിച്ച് താന്‍ ഒരിയ്‌ക്കലും മറാത്ത പഠിക്കില്ലെന്ന സുശീല്‍ കേഡിയയുടെ പ്രസ്താവനയുടെ പേരിലാണ് അദ്ദേഹത്തിന്റെ ഓഫീസിലേക്ക് ഏതാനും എംഎന്‍എസ് പ്രവര്‍ത്തകര്‍ കല്ലെറിയുന്നത്. ഇത് ഭാഷാവിവാദം ആളിക്കത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കരുതുന്നു.

അടുത്തിടെ ബിജെപിയിലേക്കും ഏക്നാഥ് ഷിന്‍ഡേ വിഭാഗം ശിവസേനയിലേക്കും ഉദ്ധവ് താക്കറെ പക്ഷത്തുള്ള നിരവധി മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങള്‍ ചേക്കേറിയതോടെ കടുത്ത അരക്ഷിതാവസ്ഥയിലാണ് ഉദ്ധവ് താക്കറെ. മകന്‍ അമിത് താക്കറെയുടെ 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പിലെ പരാജയം രാജ് താക്കറെയ്‌ക്ക് ആഘാതമായിരുന്നു. ഇതോടെയാണ് ഉദ്ധവുമായി ചേര്‍ന്ന് മകന് ഭാവിയൊരുക്കാനുള്ള ശ്രമമാണ് രാജ് താക്കറെയുടെ മനം മാറ്റത്തിന് പിന്നില്‍.

ശിവസേനാ പ്രവര്‍ത്തകര്‍ക്കിടയില്‍ ജനകീയനായ ഏക്നാഥ് ഷിന്‍ഡേയുടെ സ്വാധീനം വര്‍ധിക്കുന്നതും താക്കറെ കുടുംബത്തെ അസ്വസ്ഥമാക്കുന്നുണ്ട്. ഇതോടെയാണ് നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ കുടുംബം ഒന്നിയ്‌ക്കാന്‍ ശ്രമിക്കുന്നത്. പണ്ട് പെണ്ണ് കേസില്‍ കുടുക്കി രാജ് താക്കറെയെ ഇല്ലാതാക്കി, പിതാവ് ബാല്‍താക്കറെയുടെ പിന്‍തുടര്‍ച്ച കൈപ്പിടിയിലൊതുക്കിയ ചരിത്രം ഉദ്ധവ് താക്കറെയ്‌ക്കുണ്ട്. ഈ ചതിയുടെ പിന്നാമ്പുറക്കഥകള്‍ ഉള്ളതിനാല്‍ എത്ര ദൂരം രാജ് താക്കറെ-ഉദ്ധവ് താക്കറെ ബന്ധം മുന്നോട്ട് പോകുമെന്ന് കണ്ടറിയണം.

അധികാരം നഷ്ടമായ ശരത് പവാര്‍ മകള്‍ സുപ്രിയാ സുലേയെ മഹാരാഷ്‌ട്രയിലെ അടുത്ത നേതാവായി ഉയര്‍ത്താനുള്ള കഠിനശ്രമത്തിലാണ്. ഇതിന് ശരത് പവാര്‍ മുന്നില്‍ക്കാണുന്ന വഴി താക്കറെമാരുടെ കൂടിച്ചേരലാണ്. എങ്കിലേ അവര്‍ക്കൊപ്പം മകളേയും കയറ്റിവിടാന്‍ കഴിയൂ എന്ന ശരത് പവാര്‍ കരുതുന്നു. അതുവഴി ഭിന്നിച്ചുനില്‍ക്കുന്ന മരുമകന്‍ അജിത് പവാറിന് മുകളില്‍ മകളെ പ്രതിഷ്ഠിക്കാന്‍ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് ശരത് പവാര്‍. മഹാരാഷ്‌ട്രയില്‍ അജിത് പവാര്‍ എന്‍സിപി പക്ഷം കരുത്താര്‍ജ്ജിക്കുന്നുണ്ട്. കഴിഞ്ഞദിവസം ഗഡ് ചിരോളി, ചന്ദ്രപൂര്‍ മേഖലകളില്‍ നിന്നായി 400ഓളം എന്‍സിപി പ്രവര്‍ത്തകര്‍ അജിത് പവാര്‍ എന്‍സിപി പക്ഷത്ത് ചേര്‍ന്നിരുന്നു. അജിത് പവാറിന്റെ ഈ വളര്‍ച്ച ശരത് പവാറിനെ അസ്വസ്ഥനാക്കുന്നുണ്ട്.

Tags: Uddhav ThackerayShiv SenamaharashtraRaj ThackeraySharad PawardNcp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാന്ദ്ര ഈസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപമുള്ള 500 അനധികൃത നിർമ്മാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി

ഇന്ധനം ലാഭിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം കേന്ദ്രസഹമന്ത്രി രാമദാസ് അത്താവലെ മെട്രോ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു (വലത്ത്) ദല്‍ഹി മന്ത്രി കപില്‍ മിശ്ര സാധാരണക്കാര്‍ക്കൊപ്പം ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നു (ഇടത്ത്)
India

ചെലവുചുരുക്കാന്‍ മോദി പറഞ്ഞു, യാത്ര ട്രെയിനിലാക്കി കേന്ദ്രമന്ത്രി അത്തേവാലയും ദല്‍ഹിമന്ത്രി കപില്‍ മിശ്രയും; ഉത്തരാഖണ്ഡിലും ചെലവ് ചുരുക്കല്‍

India

ക്ഷേത്രമതിൽ ഇടിഞ്ഞുവീണു: കുട്ടികളടക്കം ആറ് ഭക്തർക്ക് ദാരുണാന്ത്യം; അപകടകാരണം കനത്ത കാറ്റും മഴയും

India

മഹാരാഷ്‌ട്രയില്‍ ഒരു ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാവുന്ന ടൊയോട്ടയും ഫാക്ടറി വരുന്നു

India

മുംബൈയിൽ നാല് പേർ മരിച്ച കേസിൽ പുതിയ വഴിത്തിരിവ് ; കുടുംബം കഴിച്ച തണ്ണിമത്തനിൽ എലിവിഷം കണ്ടെത്തി , ആന്തരികാവയവങ്ങളുടെ പരിശോധന ഫലം പുറത്ത്

പുതിയ വാര്‍ത്തകള്‍

സില്‍വര്‍ ലൈന്‍ നടപ്പിലാകാത്ത പദ്ധതിയെന്ന് ആദ്യമേ പറഞ്ഞിരുന്നത് ബി ജെ പി,വകുപ്പുകള്‍ മത അടിസ്ഥാനത്തില്‍ വീതം വയ്‌ക്കുന്നത് അപമാനകരം ഷോണ്‍ ജോര്‍ജ്

മെലോണിക്ക് മോദിയുടെ വക മെലഡി ടോഫിയുടെ സ്പെഷ്യൽ ഗിഫ്റ്റ് ; പണി കിട്ടുന്നത് ചൈനയ്‌ക്ക് ; ഇത് മോദിയുടെ പുതിയ ‘മെലോദി‘ നയതന്ത്രം

പിന്നിൽ സാമൂഹ്യ വിരുദ്ധർ; തീവണ്ടി തീപിടിത്തങ്ങൾക്ക് പിന്നിൽ അട്ടിമറി സംശയിക്കുന്നതായി ഇന്ത്യൻ റെയിൽവേ

മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു; മുഖ്യമന്ത്രി സതീശൻ ധനകാര്യം നിലനിർത്തി, ചെന്നിത്തലയ്‌ക്ക് ആഭ്യന്തരം

ദാതാശ്രീയുടെ പെണ്‍ഗുരുകുലം ദേശീയ ശ്രദ്ധയില്‍; പഠനം കോളജ് വരെ, 1300 വിദ്യാര്‍ത്ഥിനികള്‍

സുധീർ ആനന്ദിന് ജന്മദിന ആശംസകളുമായി പ്രസന്ന കുമാർ കോട്ട ചിത്രം “ഹൈലേസോ” പുതിയ പോസ്റ്റർ പുറത്ത്; നിർമ്മാണം വജ്ര വരാഹി സിനിമാസ്

ബോളിവുഡ് ഖാൻമാരുടെ റെക്കോർഡുകൾ തകർത്ത് ജോർജുകുട്ടി; 285ൽ പരം സെൻ്ററുകളിലേക്ക് ദൃശ്യം3 എത്തിച്ച് RFT ഫിലിംസിന്റെ ചരിത്രം

മലയിടം തുരുത്തിൽ കുടിയൊഴിപ്പിക്കൽ; ആത്മഹത്യ ഭീഷണിയുമായി പ്രദേശവാസികൾ, പോലീസ് നടപടി നിർത്തിവയ്‌ക്കാൻ ആഭ്യന്തര മന്ത്രി

മനുഷ്യത്വമില്ലാത്തവനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല,ചതി അവരുടെ ഡിഎൻഎയിൽ തന്നെ ഉള്ളതാണ്;ഖുശ്ബു

മിൽമ പാലിന്റെ വില ലിറ്ററിന് 4 രൂപ കൂട്ടും; ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.